നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഏട്ടത്തിയമ്മ

"ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?"
പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി
ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു
"ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ...എനിക്ക് ഇയാളെ ഒരു പരിചയവുമില്ല""
"ഇങ്ങനെയൊക്കെ അല്ലേ പരിചയം ആകുന്നത്"
"ഇയാൾടെ പേരെന്താ...ഇയാൾ എവിടെ നിന്നും വരുന്നു"
"ഞാൻ ഹരി...ഇവിടെ അടുത്ത് ഒരു കമ്പിനിയിൽ ജോലി ചെയ്യുന്നു"
"നല്ലത്...താനെന്ത് ധൈര്യത്തിലാ എന്നോട് ഏട്ടത്തിയമ്മ ആകാമോന്ന് ചോദിച്ചേ"
"അനുവിനെ കണ്ടപ്പോൾ തോന്നിയത് ആണ്.. എന്റെ ഏട്ടനു നന്നായി ചേരും"
"അതു ശരി അതിനിടയിൽ എന്റെ പേരും അറിഞ്ഞല്ലേ"
"പിന്നല്ലാതെ നമ്മുടെ സ്വന്തം എന്ന് മനസ്സിൽ തോന്നിയാൽ വിവരങ്ങളെല്ലാം അറിയണ്ടേ"
"ഹൊ ഇയാളെ സമ്മതിക്കണം"
"ശരിക്കും സമ്മതിക്കണം...പിന്നെ എന്റെ ഏട്ടനു വേണ്ടിയാണ് ഞാൻ അനുവിനെ ആലോചിച്ചത്"
"അതിനു ഹരിയുടെ ഏട്ടനെ ഞാൻ കണ്ടട്ടില്ലല്ലോ"
"അതൊക്കെ പിന്നെ കാണാം...സമ്മതം ചോദിച്ചിട്ട് വേണം പറയാൻ"
"കാണാതെ ഞാനെന്താ പറയുക..അത് തന്നെ അല്ല എന്റെ വീട്ടിൽ വന്ന് ആലോചിക്കൂ..ഞാൻ ഇപ്പോൾ പോണൂ"
"ശരി എന്നാൽ പിന്നെ കാണാട്ടൊ"
അവർ യാത്ര പറഞ്ഞു പിരിഞ്ഞു
ഹരി ഒരു ദിവസം അനുവിന്റെ വീട്ടിൽ വന്നു
"ദേ അമ്മേ ഞാനന്നു പറഞ്ഞ ആളു വരുന്നത് കണ്ടോ"
"ഞാൻ കണ്ടു മോളെ"
അനുവിന്റെ അമ്മ പറഞ്ഞു
"നീയവനെ വിളിച്ചിരുത്ത്...ഞാൻ ചായ ഇട്ടു വരാം"
അനുവിനെ കണ്ടതേ ഹരി വിളിച്ചു
"ഹായ് ഏട്ടത്തിയമ്മേ"
"അത് ശരി ഇപ്പോഴെ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാണല്ലോ"
"ഞാൻ അന്നേ തീരുമാനിച്ചതാ..ഞാൻ ഒത്തിരി നാളു കൊണ്ട് ഏട്ടത്തിയമ്മേ ശ്രദ്ധിക്കുന്നുണ്ട്...എനിക്കീ സ്വഭാവം ഇഷ്ടപ്പെട്ടു"
"ഹരി ആള് കൊളളാലോ"
ചായയുമായി വന്ന അനുവിന്റെ അമ്മ പറഞ്ഞു
"മോൻ ചായ കുടിക്ക്"
"മോനെ എനിക്ക് ആണായും പെണ്ണായും ഇവൾ മാത്രമേ ഉളളൂ...സ്ത്രീധനമായി തരാൻ ഞങ്ങൾക്ക് ഒന്നുമില്ല...ഇവൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ....."
ആ അമ്മ ഒന്ന് തേങ്ങി
"ഇതാ അമ്മയുടെ കുഴപ്പം...അച്ഛന്റെ കാര്യം പറഞ്ഞാൽ അന്നേരം കരയും"
"അമ്മ വിഷമിക്കേണ്ട...ഞാൻ സെലക്ട് ചെയ്യുന്ന പെൺകുട്ടിയെ ഏട്ടനു ഇഷ്ടപ്പെടും...ഞങ്ങൾക്ക് അച്ഛനും അമ്മയുമില്ല...ചെറുപ്പത്തിലെ മരിച്ച അച്ഛനും അമ്മക്കും പകരം എന്നെ ഇത്രയും പഠിപ്പിച്ചത് എന്റെ ഏട്ടനാ...എനിക്ക് അച്ഛനായും അമ്മയായും കൂട്ടുകാരനായും എല്ലാം എന്റെ ഏട്ടനാ...ആ ഏട്ടനും വേണ്ടെ ഒരു ജീവിതം... ഞാൻ കല്യാണം കാര്യം പറഞ്ഞപ്പോൾ ഏട്ടൻ എന്റെ കാര്യം ആദ്യം അതു കഴിഞ്ഞു ഏട്ടന്റെ എന്നാണു പറഞ്ഞത്..ഞാൻ സമ്മതിച്ചില്ല...എനിക്കായി ജീവിക്കുന്ന ഏട്ടനു ഒരു ജീവിതം കിട്ടിയട്ട് മതി എനിക്കൊരു ജീവിതം.. അവസാന ഏട്ടൻ പറഞ്ഞു..എങ്കിൽ നിനക്ക് ഇഷ്ട്പ്പെട്ട ഏട്ടത്തിയമ്മയെ നീ തന്നെ കണ്ടു പിടിക്ക് എന്ന്"
"മോനു നന്മയെ വരൂ...ഏട്ടൻ മോനു വേണ്ടി ജീവിച്ച ആളല്ലേ..അപ്പോൾ തീർച്ചയായും ആ ഏട്ടനൊരു നല്ല ജീവിതം വേണം"
"അതെ എന്റെ ഏട്ടനു ഒരു ജീവിതം വേണം... ഒരു ഭാര്യയെ വേണം.. എനിക്കൊരു അമ്മയേയും"
"ന്റെ ഭഗവതി ഇങ്ങനെ നന്മ ഉള്ള മനുഷ്യർ ഇന്നും ഉണ്ടല്ലോ."
"അമ്മേ സ്ത്രീ ആണ് ധനം..ഞങ്ങൾക്ക് ഈ ഏട്ടത്തിയമ്മേ തന്നാൽ മതി.ഏട്ടന്റെ ഫോട്ടോ ഞാൻ കൊണ്ട് വന്നിട്ടുണ്ട്.. കണ്ടിട്ട് ഇഷ്ടപ്പെട്ട് തീരുമാനം അറിയിച്ചാൽ മതി"
"ഹരീ എനിക്ക് ഫോട്ടോ കാണണ്ടാ...ഈ ഹരിയുടെ ഏട്ടനല്ലേ ...ഹരിയുടെ നന്മയും ഏട്ടനു ഉണ്ടല്ലോ...എനിക്ക് സമ്മതമാ ഹരി ഈ കല്യാണത്തിനു...രക്ത ബന്ധം മറക്കാത്ത ഈ അനിയൻ കുട്ടന്റെ ഏട്ടത്തിയമ്മ ആകാൻ നിക്ക് സമ്മതമാ ട്ടൊ"
അതും പറഞ്ഞു അനു കരഞ്ഞു
നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് ഹരി ഒന്ന് ചിരിച്ചു
"അടുത്ത ആഴ്ച ഏട്ടനെയും കൊണ്ട് ഞാൻ വരുന്നുണ്ട്... എന്റെ ഏട്ടത്തിയമ്മയെ കൊണ്ട് പോകുന്ന ദിവസം തീരുമാനിക്കാൻ"
ഹരി സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷത്തിൽ വീട്ടിലേക്ക് ഓടി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot