EID MUBARAK
കുഞ്ഞി കൈ കൊണ്ടുള്ള പിച്ചലും മാന്തലും മുഖത്ത് ശക്തിയായി കിട്ടിയപ്പോള്‍ ആണ് നേരം വെളുത്തെന്നു അറിയുന്നത്...
ഉമ്മയുടെ കാലിലെക്കുള്ള അടിയിലും ഭാര്യയുടെ എനീക്കെന്നുള്ള ശാസനയിലും ഉണരാത്ത ഞാന്‍ മുന്നൂസിന്റെ ഈ പ്രയോഗത്തില്‍ ഉണരുമെന്നു അറിയാം..
അത് കൊണ്ടാകും അവളെ ഏല്പിച്ചത് ഈ ചടങ്ങിനു...
അവള്‍ക്ക് പിന്നെ ഉറങ്ങാണോ ഉറക്കം നടിക്കുകയാണോ എന്നൊന്നും അറിയേണ്ട നേരം വെളുത്തോ എന്നാല്‍ കണ്ണ് തുറക്കണം..
അല്ലേല്‍ തുറക്കുന്ന പണി അവള്‍ നോക്കും.. അത് എന്ത് ചെയ്താണെങ്കിലും..

അങ്ങെനെ കണ്ണു തുറന്നപ്പോള്‍ ഉണ്ട് ഇന്ന് പെരുന്നാള്‍ അല്ലെ പുതിയ ഉപ്പായി ഇടേണ്ടേ കാകു... എന്നും പറഞ്ഞുള്ള അവളുടെ കൊഞ്ചലില്‍ എല്ലാ ഉറക്കവും പമ്പ കടന്നു...
ങേ ശെരിയാണല്ലോ എന്നോര്‍ത്ത് കൊണ്ട് മുന്നൂസിനെ കിടക്കയിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് ഒന്നൂടെ മൂടിപ്പുതച്ച് ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല..
എണീറ്റെ മതിയാകൂ...
എണീറ്റ് അടുക്കളയില്‍ എത്തിയപ്പോള്‍ പല്ല് തേച്ചു വന്നെ എന്നുള്ള ഉമ്മാന്റെ കല്പനയില്‍ പല്ല് തെക്കാതെയുള്ള ചായകുടി നടന്നില്ല...
എല്ലാം കഴിഞ്ഞു അടുക്കളയില്‍ എത്തിയപ്പോള്‍ പെരുന്നാൾകുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന ഉമ്മയും എന്റെ നല്ല പാതിയും..
അതിനിടയില്‍ നല്ല ആവി പാറുന്ന ചായയും കടിയും മേശയില്‍ എനിക്കായ് കാത്തിരിക്കുന്നുണ്ടായിരുന്നു..
കൂടെ എന്നെ കുടിപ്പിക്കാന്‍ തിരക്കിനിടയിലും ചിരിച്ച മുഖവുമായ് എന്റെ നല്ല പാതിയും..

എല്ലാം തട്ടിമറിച്ചു കളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന മുന്നൂസും...
അപ്പോളേക്കും പള്ളിയില്‍ നിന്നും തക്ബീര്‍ ദ്വാനികള്‍ മുഴങ്ങുന്നുണ്ട്..
ഉപ്പയും അനിയനും നേരെത്തെ പള്ളിയില്‍ പോയി ഇനി ഞാനും ചെറിയ അനിയനും മാത്രം..
എണ്ണ തേച്ചു കുളിചൂടെ ഇക്കാ എന്നുള്ള അവളുടെ ചോദ്യത്തില്‍ അതിനാഗ്രഹമുന്ടെങ്കിലും സമയം അനുവദിക്കാതിരുന്നതിനാല്‍ സാധാരണ കുളിയും കുളിച്ചു പുതിയ ഡ്രസ്സും ഇട്ടോണ്ട് പള്ളിയിലേക്കോടി...

വരുമ്പോളേക്കും നീയും പണിയെല്ലാം തീരത്ത് പുതിയ ഡ്രസ്സെല്ലാം അണിഞ്ഞു നില്കെന്നും പറഞ്ഞു കൊണ്ട്...
ഒരുപാടായി പള്ളിയില്‍ കാണാത്ത പലരെയും അന്ന് കണ്ടു അതിനി ഞാന്‍ പോകാഞ്ഞിട്ടോ.. അതോ അവര്‍ വരാഞ്ഞിട്ടോ എന്നൊന്നും ചോദിയ്ക്കാന്‍ നില്‍ക്കാതെ എല്ലാവരോടും കുശലം ചോദിച്ചും തമാശ പറഞ്ഞും
പിന്നെ ഞങ്ങളെ വിട്ടു പിരിഞ്ഞ വല്ലിപ്പന്റെ ഖബറില്‍ പോയി വീട്ടിലേക്കു തിരിച്ചു...

ഇന്നിനി ഒരുപാട് പ്ലാനുകള്‍..
എല്ലാം നടക്കിലെല്ലും ഉമ്മാനേം ഉപ്പാനേം ഭാര്യയേയും മുന്നൂസിനേം കൂട്ടി കുടുംബ വീടുകള്‍ ഒന്ന് സന്ദര്‍ശിക്കണം പിന്നെ ഒഴിവു കിട്ടുകയണേല്‍ വല്ല പാര്‍ക്കിലോ മറ്റോ പോയി ഒന്നിരിക്കണം...

എല്ലാം മനസ്സില്‍ കണക്കു കൂട്ടി കൊണ്ട് വീട്ടിലേക്കു നടന്നു..
അവിടെ ഞങ്ങളെ കാത്ത് നല്ല പെരുന്നാള്‍ ചോറും മറ്റും റെഡി ആയിരിക്കുന്നുണ്ടായിരുന്നു..
അപ്പോളാ ഓര്‍ത്തെ ഇവരെല്ലാം എത്ര നേരത്തെ എണീറ്റ് ഉണ്ടാക്കാൻ തുടങ്ങിക്കാണും എന്ന്..

പെണ്ണെന്നു പറഞ്ഞാല്‍ അതാണ് അവര്‍ക്ക് തുല്യം അവര്‍ മാത്രം..
പിന്നെ എന്തിനാ അവരുടെ പകുതി കഴിവ് പോലും ഇല്ലാത്ത ആണുങ്ങളെ പോലെ ഞങ്ങള്‍ക്കും ആകണം എന്ന് പല പെണ്കൊടികളും ആഗ്രഹിക്കുന്നെ എന്നെത്ര ആലോജിച്ചിട്ടും ഉത്തരം കിട്ടിയില്ല...
ഉമ്മാന്റെ കത്തിയും കേട്ട്മു ഉപ്പാന്റെ മൂളലും മുന്നൂസിന്റെ വികൃതിയും.. ശേരിക്ക് കഴിക്കെന്നു ഉണ്ട കണ്ണ് കൊണ്ടുള്ള നല്ല പാതിയുടെ ആഗ്യവും എങ്ങോട്ട് ടൂര്‍ പോകുമെന്നുള്ള അനിയന്മാരുടെ ചര്‍ച്ചയും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കൊണ്ടുള്ള പെങ്ങന്മാരുടെ വര്ത്താനത്ത്തിലും പാത്രം കാലിയായി വയറും മനസ്സും എപ്പോളോ നിറഞ്ഞിരുന്നു...

യുദ്ധക്കളം പോലെയുള്ള രംഗം ഇനി ഈ കഷ്ടപ്പെട്ട പെണ്ണുങ്ങള്‍ തന്നെ വൃത്തിയക്കെണ്ടേ എന്നോര്‍ത്ത് കൊണ്ട് ഞാന്‍ റൂമിലേക്ക് പോകുമ്പോള്‍.. പെട്ടെന്ന് പണി തീർത്താൽ പെട്ടെന്ന് പോകാമെന്ന് എല്ലാവര്ക്കും നിര്‍ദ്ദേശം കൊടുത്തെങ്കിലും എന്നാല്‍ നീയും കൂടി കൈ വെക് എന്നുള്ള മറുപടിയില്‍ ഞാന്‍ മെല്ലെ മുങ്ങി...
പെട്ടെന്നാണ് അലാം കേട്ട് കൊണ്ട് ഞാന്‍ ഉണര്‍ന്നത്...
😒
അപ്പോളാണ് അറിയുന്നത് പെരുന്നാള്‍ ലീവില്‍ നിസ്കാരത്തിനായ് അലാം വെച്ചുറങ്ങുന്ന ഒരു പ്രവാസി മാത്രമാണെന്ന് ഞാന്‍.... വെറും പ്രവാസി...
ഉറങ്ങുമ്പോളും ഉണര്‍ന്നിരിക്കും നേരവും സ്വപ്‌നങ്ങള്‍ മാത്രം കൂട്ടുള്ള ഒരു പ്രവാസി...
-നിസാർ വടക്കേതിൽ-

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക