Slider

അവൻ

0
അവൻ
.............................................
എയർപോർട്ടിലെ തിരക്കിൽ ഒരു മിന്നായം പോലെ ഞാനവനെ കണ്ടു...അവനും നാട്ടിലേക്കാണ്..എനിക്കെന്തോ അവനോടപ്പൊത്തന്നെ സംസാരിക്കാൻ തോന്നി..അവനത് ഇഷ്ടായില്ലെങ്കിലോന്നു കരുതി മിണ്ടാതിരുന്നു...
അവന്റെയും സീറ്റ് എന്റെ തൊട്ടു മുന്നിൽ തന്നെ..ആഹാ..ഇനി കണ്ടോണ്ടിരിക്കാലോ..രണ്ടു മൂന്നു മണിക്കൂർ..ബോറടിക്കില്ല..
പെട്ടെന്നാണവൻ സീറ്റിനിടയിലൂടെ നോക്കിയത്..ഹോ...ഞാനൊന്നു നോക്കീ..അവനെന്നയും നോക്കീ..(ബാക്കിയാരും ഞങ്ങളെ നോക്ക്യതേയില്ല..)
എന്റെ ചിരി കണ്ടവൻ അടുത്തിരിക്കുന്നവനെ നോക്കി.. അതവന്റെ ഏട്ടനാണ്..ഏട്ടനും കട്ട സപ്പോർട്ടാണെന്നു കണ്ടവൻ പിന്നെയും പിന്നെയും നോക്കിക്കൊണ്ടേയിരുന്നു...ഇടയ്ക്ക് ആ കൈ സീറ്റിനിടയിലൂടെ വന്നു..ഒരു ഷേക്ക് ഹാന്റിൽ ഞങ്ങൾ ഫ്രണ്ട്സാകുമ്പൊ പിന്നെയും അവന്റെ മുഖത്ത് നാണം വിരിഞ്ഞു..
മോളുടെ ബാഗിനുള്ളിലെ ചോക്ലേറ്റ് കൊടുത്തു ഞാനവനോടൊരു ഫോട്ടോയ്ക്കു പോസ് ചെയ്യാനുള്ള അനുവാദം വാങ്ങി..ചോക്ലേറ്റിലും ചിരിയിലുമവനലിഞ്ഞു..
നോട്ടം പിന്നെയും തുടർന്നു..അതിനിടയിലെവിടെയോ ഞാനൊന്നുറങ്ങിപ്പോയി.ഫ്ലൈറ്റ് ലാൻഡിങ്ങിനുള്ള അനൗൺസ്മെന്റ് ഉറക്കം ഞെട്ടിച്ചപ്പോ..ഞാനുണർന്ന് പിന്നെയുമവനെ നോക്കി..അവനുമുറക്കത്തിലാണ്..
ഞാൻ പുറത്തേക്ക് നോക്കിയിരുന്നു..വെൺമേഘങ്ങൾ പതുക്കെ മഴമേഘങ്ങളായി മാറുന്ന ഭംഗിയുള്ള കാഴ്ച അവനെയും വിളിച്ചുണർത്തി കാട്ടിക്കൊടുക്കാൻ ഞാനാശിച്ചു...അവനപ്പോഴും ഉറക്കമായിരുന്നു..
വിൻഡോയിൽ മഴനീർത്തുള്ളികൾ കണ്ടപ്പൊ മെല്ലെ ഞാനവിടെ മുഖം ചേർത്തു വെച്ചു..അവനുണർന്നോന്നു നോക്കിക്കൊണ്ട്..
അതിനിടയിൽ മോൾ പറയുന്നതു കേട്ടു..അമ്മയെ വെൽക്കം ചെയ്യാൻ മഴ വന്നല്ലോ ന്ന്..മനസ്സിലെവിടെയോ ഒരു മൂളിപ്പാട്ടിന്നീണം...
ലഗേജ്ജ് എടുത്തു കഴിഞ്ഞു പുറത്തിറങ്ങ്യപ്പോഴും എന്റെ കണ്ണുകളവനെ തിരഞ്ഞു...ചുരുങ്ങിയ സമയം കൊണ്ട് ഹൃദയം കീഴടക്കിയവനെ...
ഒടുവിൽ ഞാൻ കണ്ടെത്തി..അതേ..അതവൻ തന്നെ..അവനപ്പോഴും അവന്റെ അച്ഛന്റെ ചുമലിൽ പാതി മയക്കത്തിലായിരുന്നു ..അവന്റെ അഞ്ചു വയസ്സുകാരനായ ഏട്ടൻ വണ്ടിയിൽ കയറും മുന്നെ കൈ വീശി കാണിച്ചൊരു ബൈ പറഞ്ഞെന്നോട്...അവനോട് മൗനം കൊണ്ട് വിട ചൊല്ലി ഞാനും വണ്ടിയിലേക്ക്...

Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo