Slider

എന്റെ ഇക്കാക്ക് ഹൃദയം നിറഞ്ഞ പെരുന്നാളാശംസകൾ....

0
എന്റെ ഇക്കാക്ക് ഹൃദയം നിറഞ്ഞ പെരുന്നാളാശംസകൾ....
ആദ്യം തന്നെ സുഖമാണെന്ന് വിശ്വസിച്ചോട്ടേ...
വിവാഹം കഴിഞ്ഞ് ഒൻപത് വർഷങ്ങൾക്ക് ശേഷം വീണ്ടുമിതാ ഇക്കയില്ലാത്ത ഒരു പെരുന്നാൾ കൂടി വന്നെത്തിയിരിക്കുന്നു....
ഒരുമിച്ചൊരു പെരുന്നാൾ ആഘോഷിക്കാൻ കൊതിയാവാണ് ഇക്കാ....
ഉപ്പച്ചി ഈ പെരുന്നാളിനെങ്കിലും വരില്ലേ എന്നുള്ള മക്കളുടെ ചോദ്യത്തിന് മുന്നിൽ തകർന്ന് പോവാണ്....
പെരുന്നാളിനുള്ള പുതിയ ഉടുപ്പുകൾ വാങ്ങാൻ നമ്മളൊരുമിച്ച് ഷോപ്പിങ്ങിനു പോവുന്നതും,
ഇക്കാക്ക് ഇഷ്ടപ്പെട്ട ചുരിദാർ എടുത്ത് ഇത് നിനക്ക് ചേരും പെണ്ണേ എന്ന് പറഞ്ഞ്
എന്റെ ശരീരത്തോട് വെച്ചു നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നതും,
പെരുന്നാളിന്റെ തലേ ദിവസ രാത്രിയിൽ ഉറങ്ങാതെ പെരുന്നാൾ വിശേഷങ്ങൾ പങ്കു വെക്കാനും
ആഗ്രഹിച്ചു പോവുന്നു ഇക്കാ...
മക്കൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒരുക്കി ഡെെനിങ് ടേബിളിന് ചുറ്റിലുമിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ
ഖൽബിനകത്തൊരു വേദനയാണ് .....
എനിക്ക് പെരുന്നാളിന് കൂടെ ആഘോഷിക്കാൻ മക്കളെങ്കിലും ഉണ്ട്
ഇക്കാക്ക് ആരാണുള്ളത്...?
സ്വന്തക്കാരും ബന്ധുക്കളുമില്ലാത്ത അന്യനാട്ടിൽ ഇക്ക ഒറ്റക്ക്....
എല്ലാം കൂടി ആലോചിക്കുമ്പോൾ മനസ്സ് വല്ലാതെ തകർന്ന് പോവുന്നു...
പ്രാരാബ്ദങ്ങളെല്ലാം തീർന്ന് നമുക്കൊന്നിച്ച് ഒരു പെരുന്നാളെങ്കിലും ആഘോഷിക്കാൻ കഴിയുമോ ഇക്കാ...
ഈ ഒൻപത് വർഷത്തിനിടക്ക് ഒരുമിച്ച് കഴിഞ്ഞ നാളുകൾ എണ്ണിനോക്കുവാണെങ്കിൽ വെറും മൂന്ന് മാസം മാത്രം....
ആ മൂന്ന് മാസം മുപ്പത് വർഷം പോലെയാണെനിക്ക്...
ഓർത്തെടുക്കാൻ സുഖമുള്ള ഒത്തിരി നല്ലയോർമ്മകളാണ് ഇക്ക എനിക്ക് സമ്മാനിച്ചിട്ടുള്ളത്...
അതു തന്നെയാണ് ഈ ഒറ്റപ്പെടലിലും തളർത്താതെ എന്നെ താങ്ങി നിർത്തുന്നത്...
കാലചക്രം കറങ്ങിക്കൊണ്ടിരിക്കാണ്...
ആർക്കും പിടിച്ചു നിർത്താൻ പറ്റില്ലല്ലോ ഇക്കാ....
കാലമേ നീ പതിയെ സഞ്ചരിക്കൂ....
ഇൗ പ്രവാസജീവിതം വെടിഞ്ഞ് എനിക്ക് എന്റെ പെണ്ണിനൊപ്പം ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ളതാണ് എന്ന് കാലത്തിനോട് പറഞ്ഞാൽ കേൾക്കില്ലല്ലോ....?
ഞാൻ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം പറഞ്ഞോട്ടേ ഇക്കാ...
ഞാനും ഇക്കയും നമ്മുടെ മക്കളും ഒന്നിച്ച് ഒരു പെരുന്നാളിനെങ്കിലും ഒരുമിച്ചിരുന്ന് വാഴയിലയിൽ പെരുന്നാൾ സദ്യ കഴിക്കണം,,,,,
ഒരു യാത്ര പോവണം കുട്ടികളേയും കൊണ്ട്,,,,
കടലിന്റെ തീരത്ത് എന്റെ ഇക്കയുടെ നെഞ്ചിലേക്ക് ചേർന്നിരുന്ന് വീശിയടിക്കുന്ന തിരമാലകളുടെ ചന്തം ആസ്വദിക്കണം...
പറയാൻ ബാക്കിവെച്ച ഒരുപാട് സ്വകാര്യങ്ങളും പരിഭവങ്ങളും പ്രണയവും ആ കടലിനെ സാക്ഷി നിർത്തി എന്റെ ഇക്കയുടെ ചെവിയിൽ പറയണം....
ഇത്രയും ചെറിയൊരു ആഗ്രഹത്തിന് വേണ്ടി ഇനി ഞാനെന്തൊക്കെ വെടിയണം...?
എത്രകാലം കാത്തിരിക്കണം...?
ആഗ്രഹങ്ങളെല്ലാം കടിഞ്ഞാണിടാൻ പഠിച്ച എല്ലാ പ്രവാസികളുടെ ഭാര്യമാർക്കും വേണ്ടി ഞാനിത് സമർപ്പിക്കുന്നു....
ഇഷ്ടത്തോടെ #ജാസ്മിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo