Slider

തിരമാല

0
തിരമാല
തിരമാലകളെ,,,,,തിരമാലകളെ,,,
തീരുകയില്ലെനിൻ ആശതൻ കാവ്യം,
ആശ തൻ കാവ്യം.
ആർത്തിരമ്പീടുന്ന അഭിലാഷങ്ങളെ
ആ മണൽ തരികളിൽ
ഖബറടക്കുന്നുവോ?
ഖബറടക്കുന്നുവോ?
സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടവും
നിനക്കിന്ന് സ്വന്തമോ
നിനക്കിന്ന് സ്വന്തമോ?
വാരിപ്പുണർന്നിടുന്ന പൂർണ്ണ നിലാവ് പോലും
നിനക്കിന്ന് സ്വന്തമോ
നിനക്കിന്ന് സ്വന്തമോ?
ആഴമില്ലാത്തൊരു ആഴിയായിരുന്നെങ്കിൽ
നീയൊരു സത്യമോ
വെറുമൊരു മിഥ്യയോ?
നീ ആർത്തലയ്ക്കുന്ന കരയുടെ നൊമ്പരങ്ങൾ
നിൻ അട്ടഹാസങ്ങളിൽ
അലിയുകയായിരുന്നോ?.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo