Slider

വഴികാട്ടി

0
വഴികാട്ടി
_________
ചാടണോ വേണ്ടയോ? ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. ബാൽക്കണിയിൽ ഇതും ആലോചിച്ചു നിന്നപ്പോഴാണ് ഒരു വിളി കേട്ടത്. സുകന്യ എന്റെ ഫോൺ എടുത്തോണ്ട് വരുവാണ്. വീട്ടിൽ നിന്ന് അമ്മയാണ്. എന്തൊക്കെയൊ സംസാരിച്ചു ഫോൺ കട്ട് ചെയ്തു. മനസ്സ് വല്ലാത്തെ അസ്വസ്ഥതമാണ്. എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി മുറിയിൽ എത്തി ബുക്ക് തുറന്നു. പഠിക്കാൻ പറ്റുന്നില്ല. ഫോൺ എടുത്തു നെറ്റ് ഓണാക്കി. ചുമ്മാ ഫേസ്ബുക്ക് പേജ് ടോൾ ചെയ്തു. പരിചയമില്ലാത്ത ഒരു മെസ്സേജ് ശ്രദ്ധയിൽ പെട്ടു. എന്റെ പ്രൊഫൈൽ പിക്ചറിനെപറ്റിയുള്ള കമന്റാണ്. സ്വന്തം ചിത്രം അല്ലാത്തതുകൊണ്ട് വലിയ മൈൻഡ് കൊടുത്തില്ല. പക്ഷേ ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ വട്ട് പിടിക്കുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ ആ മെസ്സേജിനു മറുപടി അയച്ചു. സത്യത്തിൽ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു അപ്പോൾ ഞാൻ ചെയ്തത്. ചാറ്റിങ് എന്നെ പ്രശ്നങ്ങൾ കുറെ നേരത്തേക്കെങ്കിലും മറക്കാൻ സഹായിച്ചു.
ഞാൻ അതിൽ അടിമപ്പെട്ടു. സ്വന്തം വീട്ടുകാരോട് പറയാൻ മടിച്ചതുവരെ ഞാൻ ഫേസ്ബുക്ക് സുഹൃത്തിനു മുന്നിൽ തുറന്നു വച്ചു. ആരോ ചെയ്ത പുണ്യം കൊണ്ടാവാം അയാൾ നല്ലവനായിരുന്നു. പ്രവാസിയായ ഒന്നാന്തരം നാട്ടുപുറത്തുകാരൻ. നല്ലൊരു സുഹൃത്തിനപ്പുത്തായിരുന്നു അയാളുടെ സ്ഥാനം. ആ കൂട്ടുകെട്ട് എന്റെ ജീവിതത്തിൽ പുതിയ വെളിച്ചമാണ് പകർന്നത്.
കുത്തഴിഞ്ഞ ഒരു പ്രണയമായിരുന്നു എന്റേത്. ചെറുപ്പം മുതലേ ഉള്ള ബന്ധം. ആർക്കും ഒരു എതിർപ്പില്ല. നല്ല പയ്യൻ. സമൂഹത്തിന് മുന്നിൽ മാതൃകാ ജോടി. ഇങ്ങനെ ഒക്കെ ആണെങ്കിലും തുടക്കത്തിലെ ഉള്ള പ്രണയമായിരുന്നില്ല പിന്നീട്. അതിന്റെ വീരൃം കുറഞ്ഞുകൊണ്ടിരുന്നു. അതിൽ എനിക്ക് പരാതിയില്ലായിരുന്നു. കൂടികാഴച്ചകൾ എല്ലാം തന്നെ എന്റെ ശരീരത്തിന് വേണ്ടിയുളളതു മാത്രമായിരുന്നു. പലപ്പോഴും ഞാൻ പ്രതികരിച്ചു. പക്ഷേ ഫലം കണ്ടില്ല. അന്ധമായ സ്നേഹം എല്ലാത്തിനും വഴങ്ങികൊടുക്കാൻ എന്നെ നിർബന്ധിതയാക്കി. അങ്ങനെ ഞാൻ ഗർഭിണിയായി. കുഞ്ഞിനെ കൊല്ലാൻ പറഞ്ഞയായിരുന്നു ആദ്യ പ്രതികരണം എന്റെ പ്രിയതമന്റെ! ഞാൻ എതിർത്തപ്പോൾ അവസാനം കൂടെ നിന്നു. എന്നും എന്നെ ഉപദേശിച്ചു. സമൂഹത്തിന്റേയും വീട്ടിലേയും കാരൃങ്ങൾ പറഞ്ഞ്. വിവാഹം കഴിക്കാത്തതുകൊണ്ട് ആരും കുഞ്ഞിനെ അംഗീകരിക്കില്ലലോ! ആരും ഇതറിയാതെ അധികനാൾ കൊണ്ട് നടക്കേണ്ടി വന്നില്ല എനിക്ക്. അതിനുമുൻപ് ആ കുഞ്ഞ്......
പിന്നീട് ഞാൻ അനുഭവിച്ച വേദനയ്ക്ക് കൈയ്യും കണക്കുമില്ല. ഞാൻ തനിച്ചായിരുന്നു. ആരോടും ഒന്നും തുറന്നു പറയാനാവാതെ ഉരുകി ഉരുകി ജീവിച്ചു. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കുഞ്ഞിന്റെ വേർപാടും ശരീരിക ബുദ്ധിമുട്ടുകളോ ആയിരുന്നില്ല. മറിച്ച് എന്റെ ജീവനായ പ്രണയത്തിനു വന്ന മാറ്റങ്ങളായിരുന്നു. എനിക്ക് എങ്ങനെയുണ്ടെന്നു കൂടി തിരക്കിയില്ല. ഉറക്കമില്ലാത്ത പല രാത്രികളും ഒരു വിളിക്ക് വേണ്ടി കാത്തിരുന്നു. എന്നോടുളള അവഗണന ഞാൻ കണ്ടില്ലെന്നു നടിച്ചു. അയാൾക്ക് എന്നെ വേണ്ടെന്നു എനിക്ക് മനസ്സിലായി തുടങ്ങി. പക്ഷേ എനിക്ക് ഒന്നും മറക്കാൻ പറ്റിയില്ല. ആത്മഹത്യയുടെ വക്കിലെത്തി ഞാൻ.
അപ്പോഴാണ് അ വഴികാട്ടി എത്തിയത്. ദൈവം എന്റെ മുന്നിൽ അവതരിച്ചതാകാം.
ഞാൻ കണ്ടതല്ല പ്രണയമെന്നു മനസ്സിലാക്കി തന്നു. എന്നെ അ പഴയ ആളാക്കി മാറ്റി. സ്വയം തളച്ചിട്ട ചങ്ങല ഞാൻ ഊരി എറിഞ്ഞു. പഴയ കുസൃതിയും കളിയും ചിരിയും എന്റെ
 ജീവിതത്തിൽ വന്നു നിറഞ്ഞു. പല പ്രാവശ്യം വേണ്ടെന്നു വയ്ക്കാൻ ഒരുങ്ങിയ പ്രണയമെന്നു മറ്റുളളവർ വിളിച്ച അ ബന്ധം ഞാൻ ഉപേക്ഷിച്ചു. ഇതിനെല്ലാം എനിക്ക് ധൈര്യം തന്നത് എന്റെ വഴികാട്ടിയായിരുന്നു. ഒരുപക്ഷേ വീട്ടിലാരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവരു ചിലപ്പോൾ സഹായിച്ചേനെ! എനിക്ക് അതിനുളള ധൈര്യമില്ലായിരുന്നു.
എന്റെ തെറ്റുകളെല്ലാം ചൂണ്ടികാണിച്ച് തിരുത്തിച്ച് ഇപ്പോഴും കൂടെയുണ്ടാ വഴികാട്ടി.
എന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നേരിട്ട് ഒന്നു കാണുക പോലും ചെയ്യാതെ എനിക്ക് നല്ലത് മാത്രം വരണമെന്ന് പ്രാർത്ഥിക്കുന്ന ഒരാൾ.
എന്റെ ഇരുൾ നിറഞ്ഞ വഴികൾ പ്രകാശപൂരിതമാക്കി ദൂരെ അങ്ങ് മണലാരൃണൃത്തിൽ പുഞ്ചിരി തൂകി നിൽപ്പുണ്ട് ഞാൻ ഇന്നുവരെ കാണാത്ത ദേവദൂതൻ ..........

Shari
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo