´´´´´´´´´´´´´´´´´´´´´´´´´´´
പറിച്ചു നടപ്പെട്ട
കുഞ്ഞാണ് ഞാൻ.
പാതയോരത്ത് നിൽക്കും
വൃക്ഷത്തൈയാണ് ഞാൻ..
ജീവിതം
ഭീഷണി നേരിടുമ്പോൾ
ആശ്രയം
ഈ വലക്കൂട് മാത്രം.
നീ തീർത്ത രക്ഷയ്ക്കു
നന്ദിയുണ്ടെങ്കിലും
ഒതുങ്ങുവാൻ വയ്യ
വൃത്തത്തിനുള്ളിൽ...
നന്ദിയുണ്ടെങ്കിലും
ഒതുങ്ങുവാൻ വയ്യ
വൃത്തത്തിനുള്ളിൽ...
ഇല്ല തളയ്ക്കില്ല
എന്റെ വളർച്ചയെ
കൂടിനുള്ളിൽ....
എന്റെ വളർച്ചയെ
കൂടിനുള്ളിൽ....
കാണണം സൂര്യനെ...,
ഉയരണം ആകാശ
നീലിമയ്‌ക്കൊപ്പം
തോൾ ചേർന്നീടണം...
എന്റെ സ്വപ്‌നങ്ങൾ
എനിക്കു സ്വന്തം...
എന്റെ യാകാശം
എന്റേതു മാത്രം...
••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ
×××××××++++++×××××××
ഉയരണം ആകാശ
നീലിമയ്‌ക്കൊപ്പം
തോൾ ചേർന്നീടണം...
എന്റെ സ്വപ്‌നങ്ങൾ
എനിക്കു സ്വന്തം...
എന്റെ യാകാശം
എന്റേതു മാത്രം...
••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ
×××××××++++++×××××××
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക