യാത്ര ചോദിക്കാതെ. (തുടർകഥ )
***************ഭാഗം രണ്ട്.***********
അവളുടെ മാസമുറ തെറ്റി.!
ഞാനും അവളും വല്ലാതെ സന്തോഷിച്ചു.
പക്ഷേ..ഈ നാട്ടിൽ ഒരാശുപത്രിയിൽ ചെല്ലണമെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കണം. ഭാര്യ ഭർത്താവാണെന്ന തെളിവിന്.!
ഞാൻ കൂടുതലൊന്നും ആലോചിച്ച് തലപുണ്ണാക്കാനൊന്നും പോയില്ല.എൻെറ സഹപാഠിയും ഈ നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെ ഗൈനിക്കുമായ ആനിയെ പോയി കണ്ടു വിവരം പറഞ്ഞു.
''ഡാ ..പട്ടീ ...,തെണ്ടീ..,കഴുതേ..നിനക്ക് നാട്ടീ പെണ്ണും പിടക്കോഴിയുമീല്ലേടാ പിന്നെന്തിനാടാ അവിഹിതത്തില് ഒരുകുഞ്ഞ്.? ''
ആനി ആക്രോഷിച്ചു.!
അവളെപ്പോഴും അങ്ങനെയാണ്
കേളേജിൽവെച്ച് പരിജയപ്പെട്ട് സുഹൃത്തായ ശേഷം എൻെറ മേലെ ഒരധികാരം അവൾ നേടിയിരുന്നു.ഒരു നല്ല സുഹൃത്തിൻെറ അധികാരം.അതെനിക്കും ഇഷ്ടമാണ്.
കരുതലുള്ള ഒരമ്മയുടെ,സഹോദരിയുടെ ഒക്കെ സാമീപ്യമുള്ള കരുതൽ.
യാത്തിക്ക് ഒന്നും മനസിലായില്ലെങ്കിലും ചീത്തവിളിച്ചതൊണെന്നും ദേഷ്യത്തിലാണ് ഡോക്റ്ററെന്നും മനസിലായി.അവളെൻെറ കൈയ്യിൽ മുറുകെ പിടിച്ചു.
''ആനി..പത്ത് രണ്ടായിരം പേര് സാറെന്ന് വിളിക്കുന്ന ഒരുയർന്ന പദവിയുള്ളവനാടീ ഇപ്പോൾ ഞാൻ..ഇങ്ങനെയൊക്കെ വിളിക്കാവോ...?'' ഞാൻ വീനീതമൊയി ശബ്ദം താഴ്ത്തിചോദിച്ചു.
''എന്തായാലും നീ ആ പട്ടര് തന്നെയൊടാ പട്ടീ..!'' അവൾ ചിരിച്ചു.
പിന്നെ വിശേഷങ്ങൾ പറയുന്നതിനിടയിൽ യാത്തിയെ പരിശോധിച്ചു.
ഇങ്ങനെയൊക്കെ എൻെറ മുഖത്തു നോക്കി പറയാനുള്ള അധികാരം അവൾക്കുണ്ട് അത്ര ഗാഢമാണ് ഞങ്ങളുടെ സൗഹൃദം.!അവളുടെ ഭർത്താവും ഡോക്റ്ററായതിനാൽ പുള്ളിക്കും ഞങ്ങളെപറ്റി നല്ലവണ്ണം അറിയാം.
ആനി യുടെ വായിൽ സരസ്വതി വിളയാടുക
എൻെറ ഇത്തരം പ്രവൃത്തിക്കു തന്നെയാണ്.!
കോളേജിലെ ക്യാംപസ് സുന്ദരിയായ ആനിയുടെ സംരക്ഷകരും കൂടിയായിരുന്നു ഞാനടങ്ങുന്ന 5 പേർ.
അതുകൊണ്ടു തന്നെ ആനിയെ പാൻചാലിയെന്ന് എല്ലാവരും വിളിക്കും. അത് കേട്ട് ഒരു ചിരിയും ചിരിച്ച് അവളങ്ങു പോകും.
മഹാരാജാസ് കോളേജിലെ ക്യാംപസിൽ പക്ഷേ ഇങ്ങനെയൊരു പാണ്ടവരും,പാൻചാലിയും ഇനി ഉണ്ടായിട്ടില്ല.!
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും യാത്തിയെ ചികിത്സിക്കാൻ അവൾ തയ്യാറായി.
മാസം ആറാകാനായപ്പോളാണ് ആനി മറ്റൊരുകാര്യം പറഞ്ഞത്. യാത്തിയുടെ വയറ്റിൽ കുഞ്ഞ് തിരിഞ്ഞാണ് കിടക്കുന്നത്. നോർമൽ പ്രസവം പ്രയാസമാണ്. ആയതിനാൽ അവളെ ഇന്തോനേഷ്യക്കു പറഞ്ഞു വിടാൻ.
ഞാനും യാത്തിയും വിവാഹം കഴിഞ്ഞെന്ന് അവളുടെ ബന്ധുക്കളെ അറിയിച്ചിരുന്നതിനാൽ നാട്ടിൽ മറ്റു പുലിവാലുകൾ ഉണ്ടാകില്ലെന്നുറപ്പാണ്.
മനസ്സില്ലാ മനസ്സോടെ ഞാനവളെ യാത്രയാക്കി.!
ഒരാഴ്ച്ച കഴിഞ്ഞു.
അന്ന് രാത്രി ടി.വിയിലെ വാർത്ത കണ്ട് ഞാൻ ഞെട്ടി. !
ഇന്തോനേഷ്യയിൽ ഭൂകമ്പം.!
ജാക്കർത്തയിൽ നിന്നും 300 കിലോമീറ്റർ ദൂരെയാണ്.അത് യാത്തിയുടെ ഗ്രാമമാണ്.!
ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു.
ഇല്ല. ഒരു മറുപടിയുമില്ല.നാല് ദിവസം ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു .
ഇന്തോനേഷ്യയിലേക്കു പോകാൻ.!
ഇന്തോനേഷ്യക്ക് പോകുന്നുവെന്ന് പറഞ്ഞാൽ സുഹൃത്തുക്കൾ കളിയാക്കും. പാര പണിയും അതുറപ്പാണ്.!
അതാണ് ഞാൻ ലണ്ടനിലേക്ക് കമ്പനി മീറ്റിങ്ങിലെക്കായ് പോകുന്നു വെന്ന് പറഞ്ഞ് ഇന്തോനേഷ്യക്ക് പറന്നത്.
ജാക്കർത്തയിലേക്കാണ് ടിക്കറ്റ്.
അവിടെ ഇറങ്ങി ഹയാത്ത് പ്ളാസയാൽ തങ്ങി.
രാത്രിയാണ്.
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഹോട്ടലിലെ ഡാൻസ് ബാറിലേക്ക് ഞാൻ നടന്നു.!
(തുടരും...)
********അസീസ് അറക്കൽ **********
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക