അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട കള്ള കണ്ണന്റെ ഓര് പ്രതിമ വാങ്ങി അച്ഛൻ സൂക്ഷിച്ചു വച്ചു .അത് 'അമ്മ കണ്ടിട്ടില്ല .അമ്മയെ പിന്നെ കാണിക്കാം .മക്കള് അമ്മയോട് പറയണ്ടാന്ന് എന്നോടും എന്റെ ആങ്ങളയോടും പറഞ്ഞു ..അച്ഛൻ വരുന്നവരെ പറയില്ലെന്ന് ഞങ്ങളും വാക്ക് കൊടുത്തു ........കണ്ണനെ ഞാൻ ഒന്ന് നല്ലതു പോലെ കണ്ടത് കൂടിയില്ല ചേട്ടാ...5 വയസുകാരിയുടെ സങ്കടം കേട്ടിട്ട് ..ചേട്ടന് സഹിച്ചില്ല ...എന്ത് വന്നാലും കണ്ണനെ നിനക്ക് കാണിച്ചു തരും ..എന്നും പറഞ്ഞു ....
എങ്ങനെയൊക്കെയോ ആ പ്രതിമ കയ്യിലാക്കി .'അമ്മ ഇല്ലാത്തതുകൊണ്ട് കണ്ണനെ കാണാൻ ഏറെനേരം കിട്ടും ..കാരണം 'അമ്മ അയൽവക്കത്തെ ചേച്ചിയുമായി സംസാരത്തിലാണ് .ശ്രദ്ധ മുഴുവനും സംസാരത്തിലാണ് ...ഞങ്ങള് രണ്ടാളും കണ്ണനേം കൊണ്ട് നടക്കുവാന് ..പാവക്കുട്ടി പോലെ ഞാൻ കണ്ണന്റെ പ്രതിമ തോളിലേക്ക് വച്ചു ..ഉറക്കാൻ ശ്രമിക്കുവാന്..ചേട്ടന് അതു തീരെ ഇഷ്ടമായില്ല ..എടി പെണ്ണേ അതു ദൈവമാണ് നിന്നെ അതു ശപിക്കും എന്നും പറഞ്ഞു കണ്ണനെ തട്ടിപ്പറിച്ചു .കണ്ണനും ഇഷ്ടമായി കാണില്ല ചേട്ടന്റെ കയ്യിൽ നിന്നും താഴെ വീണു പ്രതിമ ....നിലത്തു വീണ കണ്ണന്റെ മുഖംപോലും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ..കരയണോ അതോ ഓടി രെക്ഷപെടണോ ..ചേട്ടൻ...കരച്ചിലിന്റെ വക്കിലെത്തി ..
പെണ്ണേ ഞാൻ പോവുകയാണ് .'അമ്മ വരുമ്പോ നീ പറയണം എന്നെ തിരക്കണ്ടാന്ന് ..എന്നും പറഞ്ഞു ഒറ്റ ഓട്ടം ....എല്ല അടിയും എനിക്ക് കിട്ടുവല്ലോന്ന് ഓർത്തപ്പോ എന്റെ നിലവിളി ഉച്ചത്തിലായി .കരച്ചിൽ കേട്ടു 'അമ്മ ഓടിയെത്തി .കണ്ണന്റെ പ്രതിമയും കെട്ടിപിടിച്ചുള്ള എന്റെ കരച്ചിൽ കണ്ടു 'അമ്മ അന്തംവിട്ടു ..ഇതിപ്പോ എവിടുന്നു വന്നു എന്ന മട്ടിൽ 'അമ്മ കണ്ണന്റെ പ്രതിമയിലേക്ക് നോക്കി ..അവനെവിടെ സുബിൻ ...അമ്മെ ചേട്ടൻ പോയി ..നിലവിളി കൂട്ടി ഞാൻ
അടുത്ത കരച്ചിൽ അമ്മയുടെ ആയിരുന്നു കണ്ണനെ ഓർത്തല്ല ചേട്ടനെ ഓർത്തു ...നാട്ടുകാര് മൊത്തം കൂടി ..കിണറായ കിണറും....എല്ലാ ഇടത്തേക്കും ആളുകൾ തിരക്കി ഇറങ്ങി ..
സുബിനെ ....നീ എവിടാ 'അമ്മ ഉറക്കെ കരയുന്നുണ്ട് ....
സമയം ഒരുപാടു കഴിഞ്ഞു അച്ഛൻ വരുന്നുണ്ട് ..സംഭവം പുള്ളി അറിഞ്ഞിട്ടില്ല ....സൈക്കിൾ ഉണ്ട് അച്ഛന് .അത് വന്നാലുടൻ ചേട്ടൻ ഓടി അതിനകത്തു കയറി ഇരിക്കും..അന്നും പതിവുപോലെ അച്ഛൻ വിളിച്ചു .സുബിനെ ..............
എന്താ അച്ഛാ .....ഞാൻ ദാ വരുന്നേ ..... എല്ലാരും വിളികെട്ടിടത്തേക് നോക്കി ..ചേട്ടൻ മരത്തിന്റെ മുകളിൽ ..
താഴെ നിന്നവര് കമ്പ് വലിച്ചു ഓടിക്കുവാന് ചേട്ടനെ തല്ലാൻ...കണ്ണുമിഴിച്ച് നിക്കുന്ന ചേട്ടനെ തല്ലാൻ അച്ഛൻ സമ്മതിച്ചില്ല....അങ്ങിനെ കണ്ണന്റെ പ്രശ്നം അവിടെ തീർന്നു ..അമ്മക്ക് അപ്പോഴും പരിഭവം കണ്ണനെ കാണാൻ പറ്റിയില്ലന്നു
Subitha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക