അനന്താനന്ദാന്വേഷണം.5




പൂർവ്വികർ ഉപയോഗിച്ച് വന്ന കവഞ്ചി എടുത്ത് തോമസ് ജോൺ
അതിലിരുന്നു താനിരുന്നിരുന്ന കസേരയിൽ ഇരിക്കുവാൻ
ജനിജനെ ക്ഷണിച്ചു.
രാവിലെ ഇങ്ങനെയൊരു പ്രവർത്തി അത് ജനിജനെ ആശ്ചര്യപ്പെടുത്തി
അത് ഭാവിക്കാതെ ചായ കൈയ്യിലെടുത്തു.
ഉണ്ണീ
ഞാൻ ശ്രദ്ധിക്കുകയായിരുന്നു ഇന്നലെ നിന്നിൽ ഏതെങ്കിലും ഭയം ജനിക്കുന്നോ
എന്ന്, അത്ഭുതം കൊണ്ടുള്ള ഒരു
പാരവശ്യം മാത്രമേ ഉണ്ടായുള്ളൂ അല്ലേ
പഠിച്ച വിദ്യകളിൽ മനസ്സുറച്ചു എന്നർത്ഥം.
കുടുംബത്തിലെ ഒരാൾ ആത്മാന്വേഷണത്തിന്റ
മറുകര കാണണമെന്ന് ആഗ്രഹിച്ചത്
ഉണ്ണിയുടെ മുത്തച്ഛന്റെ അച്ഛൻ ആയിരുന്നു
അതിന് ഇവിടിരിക്കുന്ന എണ്ണത്തോണി
വേണമെന്ന് നിശ്ചയിച്ചതും അദ്ദേഹം തന്നെ.
അദ്ദേഹവുമായി ഞങ്ങൾ കണ്ടു മുട്ടിയ വഴി അറിഞ്ഞാലേ ഉണ്ണി ഇവിടെയെത്തിയ പൊരുൾ
മനസ്സിലാകൂ
അതിനൊരാൾ ഇപ്പോഴെത്തും
ഒരു വൃദ്ധൻ.
നോക്കിയീരിക്കെ ജിൻസിയും കുര്യാക്കോസ് ചേട്ടനും പടികടന്നു വന്നു
മോളേ മുത്തേടനെ എവിടുന്നു കിട്ടി
ഞാൻ പള്ളി യിൽ നിന്ന് വരുമ്പോൾ
ചായക്കടയുടെ മുന്നിലെ ബെഞ്ചിൽ
ഇരിക്കുന്നു
ഉണ്ണീ
ഇതാണ് മുത്തേടൻ
ഒരു ഗ്രന്ഥവും കൈയ്യിലില്ലാതെ
അവരുടേതായ രീതിയിൽ
മാന്ത്രിക ക്രിയകളുടെ മറുപുറം കണ്ട പരമ്പരയുടെ അവസാനത്തെ കണ്ണി,
മുത്തേടൻ. പണ്ട്‌ നിങ്ങൾ പോയ സ്ഥലത്തുനിന്നും വന്നയാളാണ്. ഉണ്ണി
വർക്കിപാപ്പനുമായി തിരവനന്തപുരത്ത് പോയ ചരിത്രം പറയാനാ വിളിപ്പിച്ചത്
കുര്യാക്കോസ് ദീർഘനിശ്വാസം വിട്ടു
ഗുഹയിൽ നിന്ന് വരുംപോലെ ഒരു ചിലമ്പിയ ശബ്ദം പുറത്തുവന്നു
കുഞ്ഞേ അപ്പോൾ........
മുത്തേടൻ വിചാരിക്കുന്നത് തന്നെ,
നമുക്കൊരു കർമ്മം ചെയ്യാനുണ്ട്
പൂർവ്വികരുടെ തീരുമാനം നാം നടപ്പാക്കണം
മുത്തേടൻ കൂടെ വേണം ഉം പറയൂ,
മുത്തേടന്റെ കണ്ണുകൾ ആഴങ്ങളിലേക്ക്
പോകുന്നതായി തോന്നി
കുഞ്ഞേ വർക്കി പാപ്പൻ
ഇന്ദ്രനെയും ചന്ദ്രനെയും വകവയ്ക്കാത്ത
പ്രകൃതമാരുന്നു പുള്ളി കളരി പഠിത്തമെല്ലാം
കഴിഞ്ഞു നിക്കുമ്പോൾ കേട്ട്കേൾവി വച്ച്
കന്യാകുമാരിക്കു പോയി മർമ്മ വിദ്യ പഠിക്കാൻ
അവിടെ ചെന്ന് എവിടൊക്കെയോ കറങ്ങി
ചുക്കി ചുരുളി ചുങ്ങി
എന്ന് പേരുള്ള അതി രഹസ്യമായ ഒരഭ്യാസം പഠിച്ചോണ്ടു വന്നു
തിരിച്ചു വന്നപ്പോൾ അഭ്യാസം കളിക്കാൻ കൂട്ടു വേണം
എന്റെ അപ്പനെ കൂട്ടി ന്ലാം വെട്ടത്തിൽ
പണി തുടങ്ങി
വാളും പരിചേം കുന്തോം ഒന്നുമില്ല
അപ്പനെതിലേ കൈ വച്ചാലും
പാപ്പൻ ചുരുട്ടിയെടുത്ത് മറുവശം വിടും
ഒരു ദിവസം അപ്പൻ പണി കയറാൻ താമസിച്ചു
പാപ്പൻ എന്നെ പിടിച്ച് എതിരെ നിർത്തി
ആളുവലുപ്പം ഒണ്ടേലും എനിക്കന്ന്
പതിനേഴ് വയസ്സേ ഒള്ള് ഏന്നും ഇവരുടെ അഭ്യാസം കാണലാരുന്നു എന്റെ പണി,
ഓടി വന്നടിക്കാൻ പറഞ്ഞു ഞാനടിച്ചതും
ചങ്കുകൂട്ടിത്താങ്ങി തലപ്പൊക്കത്തിലൂടെ എന്നെയൊരേറ്
മുതലാളിയാന്ന് നോക്കിയില്ല പോണപോക്കിൽ
കഴുത്തിന് കാലിട്ടൊരു പിടിപിടിച്ചു
ഒന്നു കരണം മറിഞ്ഞു രണ്ടു പേരും
നിലയിൽ നിന്നു ഞാൻ പേടിച്ച് വിറയ്ക്കാ ൻ തുടങ്ങി.
പിന്നൊരു പൊട്ടിച്ചിരിയാണ് കേട്ടത്
പുറകേ ഒരുത്തരവും
ചാക്കോ നിന്നെ ഇനി വേണ്ട
കൊച്ചനെ ഞാനെടുത്തു കേട്ടോ.
അന്ന് തുടങ്ങിയ ചങ്ങാത്തമാണ്അങ്ങനെ യിരിക്കുമ്പഴാണ്
അമ്പാസഡർ കാറ് വന്നത്
കോട്ടയം ജില്ലയിലെ മൂന്നാമത്തെ കാറ്
പാപ്പനാ വാങ്ങിയത്.
അതുമായിട്ട് തിരുവനന്തപുരത്തിന്
യാത്ര പോയതാ തിരിച്ചു വരുമ്പം രാത്രി
ഒരു വളവിലെത്തി പെട്ടെന്ന് രണ്ട് വീലിന്റെ
കാറ്റുപോയി ഇറങ്ങി നോക്കി എന്തുവാ
അള്ള് അത് വച്ചതാ കൊള്ളക്കാരാന്ന് പിടികിട്ടി,
ആറ് തടിമാടന്മാര് ഇങ്ങ് വന്നില്ലേ
ഞങ്ങളുടെ കയ്യിൽ ഇത്രേ ഉള്ളെനാനും പറഞ്ഞു പാപ്പൻ ഇരുപത് രൂപാ എടുത്തു നീട്ടീ
അമ്പത് പൈസ പണിക്കുലി കിട്ടുന്ന കാലമാണേ അന്നതീന് അഞ്ച് സെന്റ് പറമ്പ് കിട്ടും,
അവന്മാര് മടിശ്ശീലയ്ക്ക് കയറീപ്പിടിച്ചു
പീന്നൊരു കൂട്ടപ്പൊരിച്ചിലാരുന്നു
അവസാനം ആറും ആറു കര പിടിച്ചു
നല്ല മേലു വേദന
വാടാ.... എന്ന വിളി കേട്ട് നോക്കുമ്പോ
പാപ്പൻ നെഞ്ചും വിരിച്ച് ദാ പോണ്
ഞാനും പുറകെ...
ആദ്യം കണ്ട പടിപ്പുര കയറി അകത്തോട്ട്,
ഞാനീല്ലന്ന് പറഞ്ഞു ആര് കേൾക്കാൻ.
പടിപ്പുര യകത്ത് ആളനക്കം കണ്ട്
ചോദ്യം വന്നു
ചെറിയ ഒച്ചയിലും മൂർച്ചയുള്ള ചോദ്യം
ആരാ അകത്ത്?
ഞാനാ പാപ്പൻ
വർക്കി പാപ്പൻ
ഉം...ആരാ അത് എവിടുന്നാ
കുറച്ചു വടക്കു കിഴക്കൂന്നാണ് കാറിൽ വന്നതാണ് ഇവിടത്തുകാര് കാറ് കേടാക്കി
മൂന്നാലു അടിയും. തന്നു.
തല്ല്കൊണ്ട നില്പല്ലല്ലോ കാഴ്ചയിൽ
തല്ലിയെന്നേ പറഞ്ഞുള്ളൂ
കൊണ്ടെന്ന് പറഞ്ഞില്ല
ആഹാ അഭ്യാസിയാണല്ലേ
ഉം എന്തുവേണം
പണീക്കാരനും കൂടെയുണ്ട്
അവനു കിടക്കാൻ പറ്റൂന്ന സ്ഥല
വേണം രണ്ട് പേരും ഉറങ്ങിയിട്ട് രാവിലെ പൊക്കോളാം
അപ്പോൾ അത്താഴം,
ഓ അതൊന്നും വർക്കി നോക്കാറില്ല.
യോഗ്യൻ അടുത്തേക്ക് വരുക
ഇവിടെ അത്താഴ പഷ്ണീ അനുവദിച്ചിട്ടീല്ല
ആട്ടെ യോഗ്യന്റെ കൂടെയുള്ളതും യോഗ്യനാവൂം അല്ലാതെ തരമില്ലല്ലോ എന്താ യോഗ്യത
പാപ്പൻ എന്നെ ഒന്ന് നോക്കി വിളിച്ചു പറഞ്ഞു
മന്ത്രം അഥർവ്വ വിധി
കൊള്ളാം
കളപ്പുരയുടെ വാതിൽ തുറക്കാൻ പറഞ്ഞത് കേട്ട്. ആരോ താക്കോൽ കൂട്ടവൂമായി പുറത്തേക്കിറങ്ങി .
വീണ്ടൂം ചോദ്യം എതാ നാട്?
ഏറ്റുമാനൂര്
ആഹാ നമ്മുടെ ആള് ഉള്ള സ്ഥലമാണല്ലോ
കേട്ടിട്ടൂണ്ടാവും പ്രതാപികളാണ്
കിഴക്കേടം വീട് കേട്ടിട്ടുണ്ടോ
പാപ്പൻ ഒന്ന് ഞെട്ടി എന്നാലും ബലം വിട്ടില്ല
ഉണ്ട്
അവിടെയാണ് ഉറക്കം പതിവ്
എന്താ പറഞ്ഞത്
കിഴക്കേടത്തേതാണ് ഞാൻ
ഇതൂപറഞ്ഞതും തിരുമനസ്സ്
പുറത്തേക്ക് പാഞ്ഞുവന്നതും ഒരുപോലെ
പാപ്പനെയങ്ങ് കെട്ടിപ്പിടിച്ചു
മകനേ നിന്റെ തറവാടാ ഇത്
ഇടത്തിൽ മന
ഇവിടുന്നു പോയതാ നിന്റെ പൂർവ്വികന്മാര്
കേറി വരിക
പാപ്പൻ ഒരു കൊച്ചു കുഞ്ഞിനെപ്പോല കൂടെ നടന്നു.
മുത്തേടൻ പറഞ്ഞു നിറുത്തി
ജനിജൻ പതിയെ എണീറ്റ് കൈകൾ കൂപ്പി
എല്ലാവരുടെ കണ്ണിലും ഒരു നീർ തിളക്കം
ജനീജനെ സാധാരണ നിലയിലാക്കാൻ
തോമസ് ജോൺ വാചാലനായി
കേട്ടോ ഉണ്ണീ
ഇവൾക്കൊരു പഴങ്കഥയുടെ ത്രെഡ് ആയി
നാളെ ഫെയ്സ്ബുക്കിൽ കാണാം
ഉഗ്രൻ ഒരു പേരൊക്കെയിട്ട്
മോളായതുകൊണ്ട് പറയുന്നതല്ല
നന്നായെഴുതും പെണ്ണെഴുത്ത് എന്ന്
കളിയാക്കാതിരിക്കാൻ
തൂലികാ നാമത്തിലാണ് എഴുത്ത്
പേരൊന്ന് പറഞ്ഞേ മോളേ....
തീയിൽ ചവിട്ടിയപോലെ ജിൻസി പുളഞ്ഞു
മോളുടെ പേരുതന്നെ ചെറിയ മാറ്റം വരുത്തി
ആണാക്കി പറഞ്ഞു കൊടുക്ക്
ഉണ്ണി നോക്കട്ടെ ,
തോമസ് മുത്തേടനുമായി തൊടിയിലേക്കിറങ്ങി
ജിൻസി അറച്ചറച്ചു പറഞ്ഞു
ജിനിജൻ
ആ പേരിൽ എഴുതുന്നത് ഞാനാ
മാപ്പ്......
ജിൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
എല്ലാത്തിനും മാപ്പ്
ജനി സർവ്വാംഗം തളർന്നവനെപ്പോലെ
ഇരുന്നുപോയി

By: VG Vassan

സ്നേഹം


കാശുള്ള വീട്ടിലെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ ഉള്ളിൽ ഒടുങ്ങാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. വീട്ടിൽ അമ്മയുണ്ട് എന്നതായിരുന്നു ആശ്വാസവും. എല്ലാമറിഞ്ഞു കൊണ്ട് തന്നെയാണ് അവളെന്റെ കൂടെ ഇറങ്ങി തിരിച്ചത്. ബെൻസ് കാറിന്റെ പതു പതുപ്പിൽ നിന്ന് ട്രാൻസ്‌പോർട് ബസിന്റെ കുടുക്കത്തിലേക്കു ഗതി മാറുമ്പോൾ അവളുടെ കണ്ണുകളിൽ മുഷിവിനു പകരം കൗതുകം വിരിയുന്നത് കണ്ട ഞാൻ അത്ഭുതപ്പെട്ടു പോയി. എയർ കണ്ടീഷണർ ഉള്ള മുറിയിലെ തണുപ്പിൽ നിന്നും രണ്ട് മുറി മാത്രമുള്ള എന്റെ വീടിന്റെ ചോരുന്ന മച്ചിലെ മഴ പെയ്യുമ്പോൾ വീഴുന്ന മഴ തുള്ളികൾ കൈയിൽ തെറിപ്പിക്കുമ്പോളും നക്ഷത്ര കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. പുലർച്ചെ അമ്മക്കൊപ്പം അടുക്കളയിൽ അവളുടെ ശബ്ദം, ചിരി ഒക്കെ കേൾക്കുമ്പോൾ പെണ്ണ് എന്നത് വീണ്ടും എനിക്ക് ഒരു അത്ഭുതമായി മാറി.
ഉണ്ടായിരുന്ന പ്രൈവറ്റ് കമ്പനിയിലെ ജോലി അവളുടെ അച്ഛനായിട്ടു കളയിച്ചെന്നു ഞാൻ അവളോട്‌ പറഞ്ഞില്ല.. പക്ഷെ ആ നഗരത്തിലെനിക്കൊരു ജോലി കിട്ടില്ല എന്നെനിക്കു മനസിലായി. കൂട്ടുകാരന്റെ സഹായത്താൽ പാസ്സ് പോർട്ടും വിസയും ശരിയായ അന്ന് മുതൽ ആ കണ്ണിന്റെ പ്രകാശം കെട്ടു തുടങ്ങിയത് ഞാൻ കണ്ടു. അവൾ കഴിക്കാതെ മാനം നോക്കി ചിന്തിച്ചിരുന്നത് കാണെ ഞാൻ അവളോട്‌ അറിയാതെ ദേഷ്യപ്പെടും പോയി.. അവൾ പൊട്ടിക്കരയുന്നതു അന്നാദ്യമായി ഞാൻ കണ്ടു
അവളുടെ ഉടൽ മാറോടണയ്ക്കുമ്പോൾ എന്റെ മിഴികളും നിറഞ്ഞൊഴുകി തുടങ്ങി
ഏതു കഷ്ടപ്പാടിലും നിങ്ങൾ ഒപ്പം മതി എന്ന് കരയുമ്പോൾ അവളെ തള്ളിപ്പറഞ്ഞു പോയാൽ ദൈവം പോലും ക്ഷമിക്കില്ല എന്നും തോന്നി.. എന്നെ ഒരാളെ ഓർത്ത് ജീവിതത്തിലേക്ക് വന്ന പെണ്ണാണ്. ഞാൻ മാത്രമാണവളുടെ സന്തോഷം.. അപ്പോൾ അതില്ലാതാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല
വീടിന്റെ പിന്നിലെ കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു.. കൃഷി തുടങ്ങി... പണ്ടത്തെ പോലെയല്ല പച്ചക്കറികൾ ക്കൊക്കെ നല്ല ഡിമാന്ഡായി.. വിഷം ചേർക്കാത്തവ കിട്ടാനില്ലല്ലോ.
അവൾ പണിസ്ഥലത്തു വെള്ളം കോരുന്നതും വെയിലിൽ കഷ്ടപ്പെടുന്നതും കാണുമ്പോൾ ഉള്ളു നീറാറുണ്ട്. പക്ഷെ അവൾ കൂടെയുള്ളപ്പോൾ തോന്നുന്ന ആനന്ദം അവൾ തെല്ലുനേരം മാറി നിൽക്കുമ്പോൾ പെട്ടെന്ന് സങ്കടം ആയി മാറുന്നത് അതിശയമാണ്. ഇവൾക്കെന്തു മന്ത്രവിദ്യയാണ്‌. അറിയില്ല. ഒന്നറിയാം പെണ്ണ് എന്നത് ആണിന്റെ ഊർജം ആണ്. അവളുടെ കറതീർന്ന സ്നേഹമാണ് അവന്റെ ജീവശ്വാസം....
. ഞങ്ങളാ സ്ഥലം വാങ്ങി. ഇപ്പോൾ എനിക്കൊരു ഫാം ഉണ്ടവിടെ. അവളുടെ വീട്ടുകാർ വരാറുണ്ട്... സ്ഥായിയായ പിണക്കങ്ങൾ വേണ്ടല്ലോ. പുതിയ വീട്ടിലേക്കു മാറിയെങ്കിലും മഴയുള്ള രാത്രികളിൽ ഞങ്ങൾ മച്ചു പൊട്ടിയ ഞങ്ങളുടെ പഴയ വീട്ടിലേക്കു പോകും... മഴ നനഞ്ഞ അവളെ കാണാനെന്തു ഭംഗി ആണെന്നോ... പുതുമഴയുടെ ഗന്ധം ആണ് അവൾക്കിപ്പോളും.. എന്നെ അടിമയാക്കുന്ന ഗന്ധം

By : Ammu Santhosh

സ്നേഹത്തിന്റെ അടയാളങ്ങൾ

Image may contain: 1 person, motorcycle

ഷൈനൂ ആ ടവ്വൽ ഇങ്ങെടുത്തേ.."
കുളിമുറിയിൽ കയറിയാൽ എന്നുമുള്ളതാണീ വിളിച്ച്‌ കൂവൽ.
"വരുന്ന് കൊരങ്ങാ..
തലയിൽ എണ്ണ പൊത്തട്ടെ "....
"കള്ളൻ എനിക്കറീല്ലേ ടവ്വലിനൊന്നുമല്ലാന്ന്."
മൂക്കിൻ തുമ്പിൽ പിടിച്ച്‌ കശക്കി കൊണ്ട്‌ അവൾ പരിഭവിക്കും.
ഷവ്വറിൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിനു കീഴെ ഒരു ശരീരമായി ഒട്ടി
നിൽക്കുമ്പോൾ അവളോട്‌ അവൻ മന്ത്രിക്കും.
"നമുക്ക്‌ കുളിക്കാൻ എന്തിനാടീ രണ്ട്‌ ബക്കറ്റിലെ വെള്ളം.. "
അവളെ ഒന്ന് കൂടി പുണർന്ന് അവനും.
"ഇക്ക ഒന്നീ ഹുക്ക്‌ ഇട്ട്‌ തന്നേ.."
" കിണുങ്ങല്ലേ കെട്ടുന്നതിനു മുന്നെ
ഇതൊക്കെ ആരാ ഇട്ട്‌ തന്നോണ്ടിരുന്നെ നിനക്ക്‌?"
ഇത്തിരി ഗൗരവം വരുത്തി അവൻ.
"ബഡായി പറയാണ്ട്‌ അത്‌ ഒന്നിട്ടൂട്‌ മനുഷ്യാ..
അന്നൊന്നും ഇത്രക്ക്‌ ടൈറ്റുണ്ടായിരുന്നില്ല"
അവളുടെ കൊഞ്ചലിനിടയിൽ
പിൻ കഴുത്തിലെ
കറുത്ത പുള്ളിയിൽ ചുണ്ടമമർത്തുമ്പോൾ ഒന്ന് പിടഞ്ഞ്‌ അവൾ പറയും.
"പത്ത്‌ മണിയുടെ ബസ്സിനു പോണേൽ വേഗായിക്കോ സമയം ഒമ്പതര കഴിഞ്ഞു."
"ഇന്നിനി പതിനൊന്ന് മണിയുടെ ബസ്സ്‌
നോക്കിയാ മതി"
ഹുക്കും വലിച്ചെറിഞ്ഞ്‌ അവളെയുമെടുത്ത്‌ ബെഡിലേക്ക്‌ വീഴുമ്പോ
അവൾ ചോദിക്കും.
"എന്ന് തീരും ഈ കൊതി."
"എടീ ആ കർട്ടൻ ഇത്തിരി നീക്കി ഇടൂ നാണമില്ലേ നിനക്ക്‌ ഈ പകൽ വെളിച്ചത്തിൽ."
"പൊട്ടാ.. കല്ല്യാണം കഴിഞ്ഞ ആണിനും പെണ്ണിനുമിടയിൽ നാണമെന്ന പദമില്ലാന്നറിയില്ലേ ഇനിക്ക്‌."
ഒടുവിൽ ആ ആലില വയറിലെ നനുത്ത
രോമത്തിൽ മുഖമമർത്തി കിടക്കുമ്പോൾ അവൻ മന്ത്രിക്കും.
"എടീ അഥവാ ഞാൻ പെട്ടെന്നെങ്ങാലും മയ്യത്തായാൽ പള്ളീൽ ഖബറിൽ കോണ്ടോകുന്നതിനിടയിൽ ‌ ഒരു പത്ത്‌ മിനുട്ട്‌ നീയീ വയറിൽ എന്റെ മുഖം ചേർത്ത് കിടത്തണേടീ"
"പോ ശെയ്ത്താനേ അതിനു ഇഞ്ഞി പോകുമ്പോ ഈ വയറും കൂടി കൊണ്ടോയിക്കോ"
അവളുടെ ഒരു കിഴുക്ക്‌ തലക്ക്‌ കിട്ടിയാലും പിന്നെയും കിടക്കും കുറേ നേരം ആ സ്നേഹത്തിന്റെ നൈർമ്മല്ല്യമുള്ള ആ
അടിവാരത്തിൽ..
ആ പെണ്ണാ എന്നോട് ഇപ്പൊ ‌ ഇങ്ങനെ കാണിക്കുന്നേ..
ഷാഹുലിനു സങ്കടം സഹിക്കാൻ പറ്റാണ്ടായിട്ടുണ്ട്‌.
അവൾ വല്ലാതെ അകറ്റി നിർത്തും പോലെ.
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞു ആറു മാസം കഴിഞ്ഞു വരാൻ.
സിസേറിയനായിരുന്നു.
ഒരു പാട്‌ ആളുകളുള്ള അവളുടെ വീട്ടിൽ ചെന്നാൽ കുട്ടിയേയോ അവളെയോ ഒന്ന് നേരെ ചൊവ്വേ കാണാൻ പോലും പറ്റില്ല.
‌ ഇങ്ങോട്ട്‌ വരാൻ നാളെണ്ണി കാത്തിരുന്ന എന്റെ കുസൃതികൾക്കൊന്നും അവൾക്കിപ്പൊ പഴയ താൽപര്യമില്ലാത്തത്‌ പോലെ.
എന്ത്‌ പറ്റി എന്റെ ഷാഹിനക്ക്‌??
എന്തൊക്കെ മറന്നാലും ഇന്ന് കുളിക്കാൻ കയറുന്നതിനു മുന്നെ ടവ്വൽ കുളിമുറിയിൽ റെഡിയാക്കുന്നു.
എവിടെ എങ്കിലും പോകണമെങ്കിൽ അവൾ ഒരുങ്ങുന്നതിനു മുന്നെ മുറി അകത്ത്‌ നിന്ന് കുറ്റിയിടുന്നു.
ഒന്നിനും ഇപ്പൊ തന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടി പഴയ പോലെ കെഞ്ചി അവൾ വരാറില്ല.
ഒന്നിച്ച്‌ കിടക്കാൻ അനുവദിക്കുന്നത്‌ പോലും രാത്രി മാത്രം.
പല ഇഷ്ടങ്ങളും മന: പൂർവ്വം
ഉള്ളിലൊതുക്കി കഴിഞ്ഞു കൂടിയെങ്കിലും
ബെഡ്‌ മുറിയിൽ ഒരു അന്യനായി പോയത്‌ പോലെ ഷാഹുലിനു തോന്നി.
എന്ത്‌ പറ്റി അവൾക്ക്‌?
എന്തോ ഒരു അകൽച്ച അവൾ കാണിക്കുന്നത്‌ പോലെ.
ബെഡ്‌ റൂമിൽ വന്നാലും മിക്കസമയവും കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ മുഴുവൻ. താനിങ്ങനൊരാൾ ഉള്ള കാര്യം പോലും മറന്നത്‌ പോലെ.
ഒരു ദിവസം രാത്രി കുഞ്ഞുറങ്ങിയതിനു ശേഷം മെല്ലെ മുഖം അവളുടെ വയറിലേക്കെത്തിച്ചപ്പോൾ വല്ലാത്ത ദേഷ്യത്തിലാ അവൾ മുഖം പിടിച്ച്‌ മാറ്റിയത്‌. അത്‌ ഒത്തിരി വല്ലാതെ അവനെ ചൊടിപ്പിച്ചു.
ദേഷ്യം വന്ന് രണ്ട്‌ വർത്തമാനം അവളോട്‌ പറയാൻ വേണ്ടി തന്നെയാ ലൈറ്റിടാൻ നോക്കിയത്‌.
തടഞ്ഞ അവളുടെ കൈ തട്ടി മാറ്റി ലൈറ്റിട്ടപ്പൊ സാരി കൊണ്ട്‌ വയർ മറക്കാനുള്ള വിഫല ശ്രമം നടത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒരു മാത്ര അവളുടെ വയറിലേക്ക്‌ നോക്കിയ അവന്റെ മുഖവും ചുളിഞ്ഞു പോയി. അതവൾ കണ്ടു എന്ന് തോന്നിയപ്പൊ മെല്ലെ അവളുടെ മുഖം കൈയ്യിലേക്കെടുത്ത്‌ അവൻ ചോദിച്ചു.
"എന്തു പറ്റിയെന്റെ മുത്തിനു? "
അവൾ അവന്റെ കൈകളിൽ മുഖം ചേർത്ത്‌ വിതുമ്പി.
"എന്റെ വയർ കാണുമ്പോ എനിക്ക്‌ തന്നെ വല്ലാണ്ട്‌ തോന്ന്വാ ഇക്കാ.. അതോണ്ടാ ഞാൻ ഇക്കാനോട്‌ ലൈറ്റിടല്ലേന്ന് പറഞ്ഞേ"
മെല്ലെ അവളുടെ വയറിൽ കൈകൾ
തലോടി ഒടുവിൽ ആ
വയറിൽമുഖമമർത്തി അവൻ പറഞ്ഞു.
"ന്റെ ഷൈനൂ ഞാനും നീയും നമ്മുടെ ഉമ്മമാരുടെ ഇത്തരം ഒരുപാട്‌ വേദനകളിലൂടെയും സങ്കടങ്ങളിലൂടെയും
തന്നെയാ ഇത്രക്ക്‌ വണ്ണം വച്ച്‌ വലുതായത്‌.
അങ്ങോട്ട്‌ നോക്കിയാ നമ്മുടെ കുഞ്ഞിനെ, അതിനു വേണ്ടി ഇനിയും നമ്മൾ ഒരു പാട്‌ സഹിക്കുകയും നഷ്ടപ്പെടുത്തേണ്ടിയും വരും അതൊന്നും വല്ല്യ കാര്യല്ല പെണ്ണേ.. മനസ്സിലെ സ്നേഹല്ലേ ഏറ്റവും വലുത്‌. "
അവിടെ ശരീരത്തിന്റെ ഇത്തരം കലകൾക്കെന്ത്‌ സ്ഥാനം?.
അതും പറഞ്ഞ്‌ അവളുടെ വയറിലെ ചുളിഞ്ഞ കലകൾക്കിടയിൽ മുഖം ചേർക്കുമ്പോ അവൻ പിന്നെയും പറഞ്ഞു.
"ന്നാലും മയ്യത്തായാൽ ഒരു പത്ത്‌ മിനുട്ടും കൂടി..."
"ഇഞ്ഞി പോ ശെയ്ത്താനേ"ന്നും പറഞ്ഞ്‌ അവളുടെ ഒരു കിഴുക്കും....
✍️ഷാജി എരുവട്ടി.

മുത്തലാഖും ചടങ്ങു കല്യാണവും

Image may contain: 1 person

അന്നത്തെ അത്തർ വ്യാപാരവും കഴിഞ്ഞ് കെട്ടിച്ചിറ പാതാർ പള്ളിയിൽ, ഉറക്കം വരാതെ, ചൊറിഞ്ഞും മാന്തിയും കിടക്കുകയായിരുന്നു, ഞാൻ. ഇടയ്ക്ക് ആരോ ചുമക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ പള്ളിയെ ലക്ഷ്യമാക്കി റാന്തൽ വെളിച്ചം നടന്നടുക്കുന്നത് ദൃഷ്ടിയിൽ പെട്ടു .ആഗതൻ ഹാളിൽ നിന്ന് കാലു കഴുകി, എന്റെ നേരെ തിരിഞ്ഞ് സലാം ചൊല്ലി. കത്തി അരയിൽ തന്നെ തിരുകി ഞാൻ സലാം വീട്ടി.
"ഞാൻ അധികാരി മൊയ്തീൻ ഹാജിയുടെ കാര്യസ്ഥനാ " അയാൾ സ്വയം പരിചയപ്പെടുത്തി മറ്റു മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.
" ഒന്ന് ചടങ്ങ് നിക്കാം പറ്റ്വോ? തുണീം കുപ്പായോം ഇരുപത് ഉർപ്പീം കിട്ടും "
ഒരു നിമിഷം ഞാൻ ആലോചിച്ചു. മുപ്പത്താറ് അണക്കാണ് ( രണ്ടേ കാൽ രൂപ)അന്ന് അത്തർ വിറ്റത്.ചടങ്ങു നിന്നാൽ കിട്ടുന്നത് ഇരുപത് രൂപയും.
" ഞാൻ റെഡി"
"പക്ഷേ സുബഹിക്ക് തലാഖ് ചൊല്ലണം. ഏറ്റോ?"
"അതു പറയണോ, ചടങ്ങ് കല്യാണം തന്നെ അതിനല്ലേ? " അത്തർ പെട്ടിയുമായി ഞാനയാളുടെ കൂടെയിറങ്ങി.
" അധികാരി മൊയ്തീൻ ഹാജിന്റെ പെങ്ങള്യാ കെട്ടാൻ പോണത് "
"ആരായാലും രാവിലെ മുത്തലാഖ് ചൊല്ലണ്ടേ?
" ഇല്ലെങ്കിൽ നെഞ്ഞത്തൂടെ ഉണ്ട പായും "
"ആരാ മുത്തലാഖ് ചൊല്യേത് "
അത് മ്മളെ വലിയ മാളിയേക്കൽ പകൃഹാജി.
ഒന്നും രണ്ടും പറഞ്ഞവരെ തല്ലി, മൊഴി മൂന്നും ചൊല്ലി.പിന്നെ മൂപ്പർക്ക് സങ്കടായി. കുഞ്ഞി ബിയെ പിരിയാൻ ബജ്ജാന്ന്."
കെട്ടിച്ചിറയിൽ അപ്പോഴും ആളുകൾ ഉറങ്ങിയിട്ടില്ല.അവർ കൊടി തോരണങ്ങൾ തൂക്കി തെരുവുകൾ അലങ്കരിക്കുകയാണ്. ഇന്ന് അർദ്ധരാത്രി ഭാരതം സ്വതന്ത്രമാകും: ഏവരും ആ ആവേശത്തിലും സന്തോഷത്തിലുമാണ്. സ്വാതന്ത്ര്യം ലഭിച്ചാൽ ഇന്നത്തേതിൽ നിന്ന് എന്ത് മാറ്റമാണുണ്ടാവുക? നാളെയും ഞാനെന്റെ അത്തർ പെട്ടിയുമായി ഇറങ്ങണ്ടേ? നാളത്തൊട്ട് നാരായണൻ പോലീസ് എന്തെങ്കിലും പറഞ്ഞ് പണം പിടുങ്ങുന്ന പരിപാടി നിർത്തുമോ?
ഇങ്ങനെ ആലോചിച്ച് നടക്കവേ കാര്യസ്ഥൻ ചിറ വരമ്പിൽ നിന്ന് പൊടുന്നനെ വലത്തോട്ട് തിരിഞ്ഞു ഒതുക്കുകൾ കയറിത്തുടങ്ങി.
പെട്രോമാക്സ് വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന വിശാലമായ മുറ്റം. ഭവ്യതയോടെ
കാര്യസ്ഥനും ഞാനും അകത്തേക്കു കയറി.
ആദ്യം ദൃഷ്ടിയിൽ പെട്ടത് ഭിത്തിയിൽ തറച്ച പിച്ചള ആണികളിൽ അലങ്കാരമായി വച്ച ഇരട്ടക്കുഴൽ തോക്കാണ്.!
താഴെ മുഖഭാവം കൊണ്ട് തന്നെ അധികാരിയാണെന്ന് തോനുന്ന ആജാന ബാഹു ചാരുകസേരയിൽ ഗാംഭീര്യത്തോടെയിരിക്കുന്നു.
പടാപ്പുറത്തിരുന്ന് ബദർപ്പട പാട്ടിലെ ഒരു ഗാനം, ബെയിത്തെന്ന പോലെ ഏലക്കം പാട്ടായി ചൊല്ലുകയും അർത്ഥംപറയുകയുമാണ് മൊല്ലാക്ക.
ഞാൻ സലാം പറഞ്ഞു. അധികാരി ഇരിക്കാൻ പറഞ്ഞു "അത്തം കുട്ട്യേ ആ കുപ്പായോം തുണീം കൊട്" അദ്ദേഹം കാര്യസ്ഥനോട് കൽപിച്ചു.
അയാൾ നീട്ടിയ കുപ്പായവും തുണിയും ഞാനണിഞ്ഞു.
മുകളിലേക്ക് വാലുയർന്ന് നിൽക്കുന്ന രാജകീയ തലയിൽ കെട്ടും കെട്ടി.
മൊല്ലാക്ക ഓക്കാനമുണ്ടാക്കുന്ന രീതിയിൽ ബദർ പ്പാട്ട് തുടരുകയാണ്
"അത് അങ്ങനെയല്ല ചൊല്ലേണ്ടത് "ഞാൻ പറഞ്ഞു.
"എന്നാ ഇജെജാന്ന് പാടെ ടാ"
ഞാൻ പാടി
"ബദറുൽ ഹുദാ യാസീ നന്നബി ഖറജായ ന്നേരം
വളർ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലൊണ്ടെ - അബിയള്.... :
പാട്ട് ഇഷ്ടപ്പെട്ട അധികാരി പറഞ്ഞു:
"ഖാളിയാര് വരുവോളം ഞമ്മക്ക് നേരണ്ട് ,അതോണ്ട് ഒരു പാട്ടും കൂടി പാട് "
"ഏത് പാട്ടാ പടേണ്ടത് " 
ഇമ്പമുള്ളത് "
കാര്യസ്ഥൻ ഗ്രാമ്പൂവും നെയ്യും ചേർത്ത ശർക്കര കാപ്പി എനിക്കു നീട്ടി.
അതു നുണഞ്ഞുകൊണ്ട് മറ്റൊരു പാട്ടിലേക്ക് 
കടന്നു: "ചേർന്നിട്ടരികർകൾ വിനാ ചെയ്യും
ശദീദാലെ
ചേട കുഫി പിന്താൻ പുറപ്പെട്ടുള്ളെ.. സമയം
ചെണ്ടകൾ തകണി തമത് ......
ജാലകവിരികൾ ഇളകിയോ, പൊൻവളകൾ
പിന്നെയും പിന്നെയുംകിലുങ്ങിയോ?
അധികാരിയും മൊല്ലാക്കയും അറിയാതെ കയ്യടിച്ചു.അപ്പോൾ ഖാസിയും പരിവാരങ്ങളും
അകത്തേക്കു പ്രവേശിച്ചു
ഉപചാരങ്ങൾക്കു ശേഷം ഖാസി ചോദിച്ചു. "എന്നാ മ്മക്ക് തൊടങ്ങല്ലേ?"
കിണ്ടിയിൽ നിറച്ച വെള്ളമെടുത്ത് ബിസ്മി ചൊല്ലി ഞാൻ അംഗശുദ്ധി വരുത്തി.
അധികാരിയും ഖാസിയും മറ്റുള്ളവരും പടാപ്പുറത്തേക്കു കയറി പിടഞ്ഞിരുന്നു .നിക്കാഹിന്റെ പ്രാരംഭമായി
ഖാസി ചൊല്ലി ''അൽഹംദുലില്ലാ, വ നഹ് മത്ഹു വ നസ്ത ഈനുഹു (സർവ്വശക്തനെ ഞങ്ങൾ സുതിക്കുകയും സഹായം തേടുകയും..) ".....
ഖാസി അധികാരിയുടെ കൈ എന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ട് ചൊല്ലി 'ബിസ്മില്ലാഹിർ റഹ്മാനി റഹീം.
സവ്വജത്തുക്ക വ അൻ കഹത്തുക്ക ഉഖ്ത്തീ കുഞ്ഞുബി ബി മഹരി ഹാദൽ ഹെൽഇ 
മിൻ ഫിള്ളത്തി.......എന്റെ സഹോദരി കുഞ്ഞിബിയെന്നവരെ നിങ്ങൾ നൽകിയ
വെള്ളിയാഭരണം മഹറായി സ്വീകരിച്ചു കൊണ്ട് നിനക്ക് ഞാൻ നിക്കാഹ് 
ചെയ്തു തന്നു.,ഇണയാക്കി തന്നു.
"ഖ ബിൻത്തു മിൻക നിക്കാഹഹാ "
അവളടെ നിക്കാഹിനെ ഞാൻ സ്വീകരിച്ചു പൊരുത്തപ്പെടുകയും ചെയ്തു.
ഖാസി മുറപ്രകാരം ഞങ്ങളെ ആശീർവദിച്ചു:
"ബാറക്കല്ലാഹു ലക്കുമാ വ ബാറക്ക എലൈക്കു മാ .......( നിങ്ങൾ രണ്ടു പേർക്കും
അല്ലാഹു ഖൈറും ബർക്കത്തും ചെയ്യുകയും നിങ്ങൾക്കിടയിൽ സന്തോഷവും മമതയും യോജിപ്പും........
ആ പ്രാർത്ഥനയുടെ അർത്ഥരാഹിത്യം എന്നെ കൊഞ്ഞനം കുത്തി.
പടാപ്പുറത്ത് സുപ്രയിട്ടു, വാഴയില വൃത്തിയിൽ
വിരിച്ചു. ജീരകശാല അരിയുടെ നെയ്ച്ചോർ കൂമ്പാരമായി വിളമ്പി. പൊരിച്ച
മൂന്നു കോഴികളെ അതിൽ കുത്തി നിർത്തി.
കോഴിക്കറിയും പപ്പടവും പൂവൻ പഴവും.ചോറിന്റെ കുന്നിടിച്ച് ആവശ്യക്കാർ കോരി അവനവന്റെയടുത്തേക്കടുപ്പിച്ച് കഴിക്കണം.അടർത്താൻ പരിചയമില്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയുടെ ഒരു കഷ്ണം പോലും കിട്ടില്ല.പുതുമാരൻ ആർത്തികാണിക്കരുതല്ലോ എന്ന് കരുതി ചോറും കറിയും മാത്രം കഴിച്ചുകൊണ്ടിരിക്കെ ഒറ്റ പ്പിടിയ്ക്ക് ഒരു കുറകടർത്തി മൊല്ലാക്ക
ചോറിലേക്കിട്ടു.ഇത്ര രുചികരമായ ആഹാരം
അന്നേ വരെ ഞാൻ കഴിച്ചിരുന്നില്ല.
അൽഹംദുലില്ലാ(അല്ലാഹുവിന് സ്തുതി)എന്ന് പ്രാർത്ഥിച്ചു കൊണ്ട് റാഹത്തോടെ ഞാനെഴുന്നേറ്റു.
പഞ്ചാരപാറ്റയും മുട്ട മാലയും അപ്പോഴേക്കുമെത്തി.അതു കഴിച്ചു കൊണ്ടിരിക്കെ ഖാസി ചോദിച്ചു: ''ഞങ്ങൾ 
വരുമ്പോൾ ആരാ ബദർ പാടീര്ന്നത് ?
" അത് ഞമ്മളെ ഇന്നത്തെ പുത്യാപ്ല ".
"ഇന്നത്തെ പുത്യാപ്ല" എന്ന പ്രയോഗം
എന്റെ ചങ്കിൽ തറച്ചു.
എന്നാ അളിയൻങ്ക ഒരു പാട്ടു കൂടി പാട്."ഖാസി പറഞ്ഞു.ഞാൻ മടിച്ചു.അധികാരി സ്നേഹപൂർവ്വം നിർബന്ധിച്ചു.
" ഉണ്ടെന്നും മിശക്കാത്ത് ബാരക്കിൽവന്തി ടൈ
ഹൂറിന്നിസാ നവരാ
പരിശാനതും വടിവാൾ
ഉകമാം വിളമ്പിടലാം...:
ജാലകവിരി പാടേ നീങ്ങി.തേനൂറും മന്ദസ്മിതം അവിടെ തെളിഞ്ഞു.
"മണി പന്ത്രണ്ട്. ഇനി നാളെ കാണാം." ഖാസി എഴുന്നേറ്റു.എല്ലാവരും പിരിഞ്ഞു.
പടാപ്പുറത്തു കണ്ട പായയിൽ കിടക്കാൻ ഭാവിക്കവെ കാര്യസ്ഥൻ എന്നെ തടഞ്ഞു് കുഞ്ഞിബിയുടെ അറചൂണ്ടി പറഞ്ഞു: "ഇന്നത്തെ കിടത്തം അവടെ ".
" ഞാൻ ഇബടെ ഒറങ്ങിക്കോളാം"
"ചടങ്ങ് പൂർത്യാകാൻ അവടെ തന്നെ കെടക്കണം"കാര്യസ്ഥൻ നിർബന്ധിച്ചു.
അച്ചറച്ച്,പരിഭ്രമത്തോടെ, ഞാൻ അറയിലേക്ക് പ്രവേശിച്ചു. ഭംഗിയായി ഒരുക്കിയിരിക്കുന്ന വിശാലമായ മുറി.
ചുവന്ന മേലാപ്പുള്ള കട്ടിലിൽ നാണം കലർന്ന
തീജ്വാല സ്മിതവുമായി കുഞ്ഞിബി!
പടച്ച റബ്ബായ തമ്പുരാനേ ഏത് ലോകത്താണ് ഞാൻ!ഒരപരാധവും എന്നെകൊണ്ട് ചെയ്യിക്കല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ പറഞ്ഞു: 'ഇജ്ജ്ന്നോട് പൊറുക്കണം.ഒരന്തി പുത്യാപ്ളയാകണം എന്ന് വിചാരിച്ചില്ല. നാളെ നേരം വെളുത്താൽ ഞാൻ പോകും. ഞാനന്നെ തൊടൂലാ. തൊട്ട് ക്ക്ണ് എന്ന് പറഞ്ഞോളാം"
"നാളെ നേരം വെളുത്താ പോകും?
" പോകും"
"പോകണ്ടാന്ന് പറഞ്ഞാലോ?'
"അനക്ക് ധൈര്യം ണ്ടോ?"
" ഉണ്ട"
"എന്നാ ആരെതിർത്താലും അന്നെ ഞാൻ കൊണ്ടോകും"
"എനിക്കത് മതി" അവളെന്റെ നെഞ്ചിലേക്കു വീണു
സ്വപ്ന രഥത്തിലേറി മായക്കാഴ്ചകൾ കണ്ട് 
മേഘപാളികൾക്കിടയിലൂടെ ഞങ്ങൾ തഴുകി ഒഴുകി
സുബ്ഹി ബാങ്ക് കേട്ടപേപാൾ എഴുന്നേറ്റ് കുളിച്ച് പടാപ്പുറത്ത് നിന്ന് നിസ്ക്കരിച്ചു.
അപ്പോഴേക്കും കാപ്പിയും കലത്തപ്പവും വന്നു.അതു കഴിച്ചു കൊണ്ടിരിക്കെ അധികാരി വീട്ടിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു .പതുക്കെ എഴുന്നേറ്റ്‌ ഇരുപത് രൂപ കീശയിൽ തിരുക്മ്പോൾ പകൃഹാജിയും കയ്യാളൻമാരും ഖാസിയും പരിവാരങ്ങളും അകത്തേക്ക് പ്രവേശിച്ചു
ഇനി തലാഖ് ചൊല്ലണം. അതും മുത്തലാഖു ചൊല്ലണം. എന്നാലേ പകൃഹാജിക്ക് കുഞ്ഞിബിയെ നിക്കാഹ് ചെയ്യാൻ പറ്റൂ.
"അപ്പൊ..... എന്നാ ആ തലാഖ് ഖാള്യാര് പറയുമ്പോലെ എഴുതി കൊടുക്ക് "പേപ്പറും പെന്നും നീട്ടി അധികാരി കൽപ്പിച്ചു.
തലാഖ് എഴുതാനെന്ന ഭാവത്തിലിരിക്കെ പെട്ടെന്ന് വാതിൽ വിരി വകഞ്ഞു മാററി കുഞ്ഞിബി ആങ്ങളയുടെ തോളിൽ തൂങ്ങി കേണു " കുഞ്ഞിക്കാ ഇഞ്ഞെ കൊന്നാലും ആ മന് സന്റെ കൂടെ ഞാൻ പോകൂലാ.
. മൂപ്പര് ഞ്ചെ നാഭിക്ക് ചൗട്യോനാ "
"എന്താ ജ് പറീണത്?"
"കുഞ്ഞിബിക്ക് സമ്മതം ഇല്ലാതെ ഞാനോളെ
തലാഖ് ചൊല്ലൂലാ" ഞാൻ പറഞ്ഞു
"എന്താടാജ് ചെലക്കണത്?എന്നാക്രോശിച്ചുകൊണ്ട് പകൃഹാജി ചുവരിലെ തോക്ക് ഓടിയെടുക്കുകയും കളരി മുറയിൽ ഞാനയാളുടെ കാലുവാരുകയും അയാൾ മലർന്നടിച്ചു വീഴുകയും ചെയ്തു .പെട്ടെന്ന് തോക്ക് ഞാൻ കൈക്കലാക്കി. " മയ്യത്താ വണ്ടങ്കി അടങ്ങിക്കോ. ഒറ്റ എണ്ണത്തിനെ ഞാൻ ബച്ചക്കൂലാ,ഓക്ക് ഇഷ്ടല്ലെങ്കിൽ തലാഖ് ഞാൻ ചൊല്ലൂലാ.ഉസുറുള്ളോൻ ഉണ്ടെങ്കി ബരീൻ"
ഖാസി ഇടപെട്ടു."ഓള് പറഞ്ഞതാ ശരി.ഓക്ക് തൃപ്തില്ലെങ്കിൽ പകൃഹാജിന്റെ മുറാദ് ഹാസിലാവൂലാ"
സാവകാശം അധികാരി പറഞ്ഞു: പക്ക് റേ
ഞ്ചെ പെങ്ങളെ ഞ്ഞ് ഞാൻ സങ്കടപ്പെടുത്തൂ ലാ.ജ് ബേറെ ഏതെങ്കിലും നോക്ക് "
പെങ്ങളുടെ കണ്ണീർ തുടച്ചു കൊണ്ട് അധികാരികാര്യസ്ഥനോട് പറഞ്ഞു: ''വണ്ടി രണ്ടും റഡിയാക്ക്. ഞമ്മക്ക് ഓളെ പെരീകൂട്ടീട്ട് വരാ. ഓള് സൊഗായിട്ട് കജ്ജട്ടെ ."
വണ്ടി വരാനായി കാത്തിരിക്കേ പിറകിലെ നിരത്തിലൂടെ വരിക വരിക സഹജരെ, ഭാരതം സ്വതന്ത്രമായി എന്ന് ഈണത്തിൽ പാടിക്കൊണ്ട് ഒരു ജാഥ കടന്നു പോയി .

by TP Abdurahman

ഊർമ്മിള



രാമായണത്തിലെ ഒരു കഥാപാത്രംഊർമ്മിള .സീതയെ പോലെ സ്ത്രീ രത്‌നം ഈ ഭൂമിയിൽ എത്ര ഊർമ്മിള മാർ ജനിച്ചിട്ടുണ്ടാവാം .അവരെ ആരെങ്കിലും അറിയുന്നുണ്ടോ ?
ഇല്ല അല്ലെ ,യഥാർത്ഥത്തിൽ സഹോദരിക്ക് വേണ്ടി ,സ്വന്തം സുഖങ്ങൾ ,സ്വപ്‌നങ്ങൾ ,ത്യേജിക്കേണ്ടി വന്ന ഒരു ഹത ഭാഗ്യ അല്ലെ ?ഭർത്താവിനുവേണ്ടി നാലു നേരം പ്രാർത്ഥനയും ,പൂജയും നടത്തി ,ഭർത്താവിന്റെ മാതാവിനെ പരിപാലിച് നല്ലൊരു മരുമകൾ ആയി അയോധ്യയിൽ വാഴുന്ന ഊർമ്മിള യുടെ സ്വപ്‌നങ്ങൾ ,സങ്കല്പങ്ങൾ ,ഓരോ ദിനവും ഹോമകുണ്ഡത്തിൽ അർപ്പിക്കുമ്പോഴും അവളുടെ ചോരയിൽ കുതിർന്ന കണ്ണുനീർ ആരെങ്കിലും ശ്രെദ്ധിച്ചുവോ ?ഊ ണി ലും ,ഉറക്കത്തിലും ലക്ഷ്മണ ചിന്തകൾ മാത്രം ,14വർഷത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ എത്തിയ രാമ ലക്ഷ്മണൻ മാരെയും സീതയേയും സ്വീകരിച്ചു ആനയിച്ചതും ഇവർ തന്നെ അല്ലെ ?സ്നേഹത്തോടെ ഉള്ള തലോടലും സ്വാന്തനവും ഏതു ഭാര്യയാണ് ആഗ്രഹിക്കാത്തത് ?യഥാർത്ഥത്തിൽ ആരാന്നു സ്ത്രീ രത്‌നം ഉർമ്മിളയോ അതോ സീതയോ ?

Swapna Anil

എല്ലാ പെണ്ണുങ്ങളോടും വെറുപ്പു തോന്നിയ നേരം.


ലോകത്തിലെ എല്ലാ പെണ്ണുങ്ങളോടും വെറുപ്പു തോന്നിയ നേരം.....,
ആദ്യ പ്രണയം വഴി
നല്ലൊരു പണി കിട്ടിയതു കൊണ്ടും അവളുടെ കല്ല്യാണം ആയതു കൊണ്ടും കൂടിയാണ്
വീട്ടുകാർ എല്ലാരും ചേർന്ന് എന്നെ തമിഴ്‌നാട്ടിലെ ശിവകാശിയിലേക്ക്
പറിച്ചു നട്ടത്......!
അച്ഛന്റെ ഒരകന്ന ബന്ധു അവിടെയുണ്ടായിരുന്നു.
അങ്ങനെ ശിവകാശിയിലെ സിനിമാപോസ്റ്ററുകൾ അച്ചടിക്കുന്ന
ഒരു പ്രസ്സിൽ ഡിസൈനർ ആയി
ഞാൻ ചേർന്നു.
പകൽ വലിയ കുഴപ്പമില്ലാതെ പോകും
പക്ഷെ രാത്രിയിൽ
പ്രണയമല്ല നിന്റെ ശത്രു
ഓർമ്മകൾ ആണ് നിന്റെ ശത്രുവെന്ന്
ഇരുട്ടെന്നെ ഓർമ്മപെടുത്തി കൊണ്ടെയിരുന്നു.......
ഓർമകളും അത്രത്തോളം
തന്നെ വേദനകളും കത്തിപ്പടർന്നു
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.
നാലു മാസങ്ങൾക്ക്‌ ശേഷം
ഒരു രാത്രിയിൽ അവളെ ഒരിക്കൽ കൂടി കാണണമെന്ന് ഒരാഗ്രഹം
അപ്പോൾത്തന്നെ കൂട്ടുകാരനെ വിളിച്ചു.
ആ തെണ്ടി പ്രണയം തകർത്ത ഒരു പാവം കൂട്ടുകാരനാണു ഞാൻ എന്നുകൂടി ഓർക്കാതെ
എന്റെ തന്തക്കും തള്ളക്കും വരെ
ചീത്ത വിളിച്ചു.
അതുകേട്ടതോടെ അവളെ കാണണമെന്ന മോഹത്തിന്റെ ആ ഫ്ലോ അങ്ങു പോയി.
നവംബർ 2
അന്ന് അവളുടെ പിറന്നാളായിരുന്നു.
ഞാനതു മറന്നില്ല.
രാവിലെ തന്നെ തൊട്ടടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു
അവളുടെ പേരും നാളും പറഞ്ഞു കൊടുത്തു ഒരു അർച്ചനയും കഴിപ്പിച്ചു.
അമ്പലത്തിൽ നിന്ന് ഇറങ്ങിയതും
ഒരു സംഭവം ഉണ്ടായി.
ഹാലോ ചേട്ടായി.... ?
എന്നൊരു വിളി.....
ഞാൻ നോക്കുമ്പോൾ ഒരു പെൺകൊച്ച്
ഞാനവളെ നോക്കിയതും
അവൾ എന്നോട് ചോദിച്ചു....,
ചേട്ടായി ഒരു പോളിസി എടുക്കാമോയെന്ന്.....?
അവളുടെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കുന്നതിനു പകരം ഒരു മറു ചോദ്യമാണ് ഞാൻ അവളോട് ചോദിച്ചത്.
ഞാനൊരു മലയാളിയാണെന്ന്
നിനക്ക് എങ്ങനെ മനസിലായിയെന്ന്.. ?
അത് കേൾക്കേണ്ട താമസം അവൾ മറുപടി പറഞ്ഞു
എന്റെ ചേട്ടായി...
നെറ്റിയിലെ ചന്ദന കുറിയും, വലത്തോട്ടുടുത്ത കസവുമുണ്ടും, മുണ്ടിന്റെ ഒരറ്റം ഇടത്തേ കയ്യിലും
പിടിച്ചു നടക്കുന്നത്
നമ്മുടെ സ്വന്തം മലയാളി ചേട്ടന്മാരല്ലേ...?
അതു കേട്ടതും
അപ്പോൾ എന്റെ മനസ്സു പറഞ്ഞു
ഇവൾ ആളു കൊള്ളാം....
നല്ല കാഴ്ചപ്പാടുണ്ടവൾക്കെന്നു.
അങ്ങനെ വിചാരിച്ചു നിൽക്കുമ്പോൾ അവളുടെ അടുത്ത ചോദ്യമെത്തി..
ചേട്ടായി അപ്പോൾ പോളിസി...??
ഞാനവളെ തന്നെ നോക്കി......
പതിയെ ഒന്ന് ചിരിച്ചു.
എന്റെ ചിരിയിൽ എന്തെങ്കിലും പന്തികേടു തോന്നിയത് കൊണ്ടാവണം അവൾ പതിയെ എന്നിൽ നിന്ന് വിട്ടകന്നു നടന്നു.
സത്യത്തിൽ എനിക്കവളെ അറിയാം. വന്നതു മുതൽ ഞാൻ അവളെ കാണുന്നുണ്ട്.
ഞാനവളെ കാണുമ്പോളെല്ലാം
അവൾക്കു ഓരോ ജോലികളാണ്.
ആദ്യം ഞാനവളെ കാണുമ്പോൾ
അവൾ മുല്ലപ്പൂ വിൽക്കുകയായിരുന്നു.
പിന്നെ പ്രെസ്സിലെ ബൈൻഡിങ് സെക്ഷനിൽ പാർട്ട് ടൈം ജോലിക്കാരി ആയി.
ചിലപ്പോൾ കല്യാണ വീടുകളിൽ
കാറ്ററിങ് ഗേൾ ആയി..
അവൾ ചെയ്യാത്ത പണികളില്ല.
പക്ഷെ പടക്കപണിക്കു മാത്രം അവൾ പോകാറില്ല.
നാടുവിട്ടു ഇവിടുത്തേക്ക് ചേക്കേറിയ അവളുടെ അച്ഛനും അമ്മയും ഒരു പടക്കകമ്പിനി പൊട്ടിത്തെറിച്ചു മരിക്കുകയായിരുന്നു.
അവൾക്ക് പത്ത് വയസുള്ളപ്പോൾ.
പിന്നെ ആ പണിയോടു മാത്രം അവൾക്ക് വെറുപ്പായി.
പക്ഷെ അവൾ ആ വയസിലും മിടുക്കി ആയിരുന്നു.
താനൊരു പെണ്ണാണെന്നും ഒറ്റക്ക് എങ്ങനെ ജീവിക്കും എന്ന ബോധം അവളെ പിടി മുറുക്കിയപ്പോൾ വഴിവക്കിൽ പൂ വിൽക്കുകയും തൊട്ടടുത്തായി ഷീറ്റ് വലിച്ചു കെട്ടി താമസിക്കുന്ന ഒരു സ്ത്രീയെ കൂടെ താമസിക്കാൻ അവൾ ക്ഷണിച്ചു.
അവൾക്കൊരു കൂട്ടും ആവും
അവർക്കു സുരക്ഷിതത്വത്തിൽ അന്തിയുറങ്ങുകയും ചെയ്യാം...,
അവളുടെ അവസ്ഥ മനസിലാക്കിയ
ആ സ്ത്രീ അവളുടെ കൂടെ താമസിക്കാൻ തയ്യാറായി
എന്നാൽ ഇന്ന് മൂന്നു പേരു കൂടി അവളുടെ നല്ല മനസ്സിന്റെ അടിയിൽ ചൂടും തണുപ്പും അറിയാതെ ഉറങ്ങുന്നു...,
ഇതെല്ലാം ഓഫിസിലെ സെൽവൻ പറഞ്ഞപ്പോൾ ഭൂമിയിൽ വഞ്ചനയുടെ മുഖമുദ്രയണിഞ്ഞവർ മാത്രമല്ല മാലാഖമാരും താമസിക്കുന്നുണ്ടെന്നു മനസ്സിലായി.
ഇന്നത്തെ സംഭവത്തോടെ ഒരു പാടു നാളുകൾക്കു ശേഷം
ഒരു പെണ്ണിന്റെ മുഖത്തു നോക്കി
ഞാൻ ആദ്യമായി പുഞ്ചിരിച്ചു.
എന്റെ കഥ ഓഫിസിലെ സകലർക്കും അറിയാമായിരുന്നു.
അതെങ്ങനെയോ അവളും അറിഞ്ഞു.
ഇടയ്ക്കിടെ എവിടേ വച്ചെങ്കിലും കാണുമ്പോൾ
വിരൽ നിവർത്തി ഒരു പോളിസി
എന്ന് പറയുന്നതല്ലാതെ
വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു.
എന്റെ കഥ അറിഞ്ഞതിനു ശേഷം
ഒരിക്കൽ അവൾ എന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു....
ഒരിക്കലേ നേരിട്ടു കണ്ടിട്ടുള്ളതെങ്കിലും
എന്തു നല്ല ചിരിയാ ചേട്ടായിയുടെതെന്ന്,
ഈ ചിരിയിൽ തന്നെ ഏതു പെണ്ണും വീഴും.
എന്നിട്ടും
ആ ചേച്ചി എന്തിനാ ചേട്ടായിയെ വിട്ടിട്ടു പോയത്....??
അല്ലെങ്കിലും
രണ്ട് പേരെയെങ്കിലും തേച്ചെങ്കിൽ മാത്രമേ ചില പെണ്ണുങ്ങൾക്ക്‌
കല്യാണം കഴിക്കാൻ ഒരു മൂഡു വരൂ....
അത് കേട്ടതും
ഞാൻ അവളെ നോക്കി വീണ്ടും ചിരിച്ചു.
അതുകണ്ടതും അവളെ പറഞ്ഞു
ഈ ചിരിയാ ചേട്ടായിക്ക് എപ്പോഴും നല്ലത്.
ഞാൻ വീണ്ടും ചിരിച്ചു.
അപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ എന്നോടൊരു ചോദ്യം ചോദിച്ചു.
"ചേട്ടായിക്ക് എന്നെ കെട്ടാവോന്ന്‌ ?"
പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി.
അതൊന്നും ശ്രദ്ധിക്കാതെ
അവൾ പറഞ്ഞു.
കൂടെ നിന്ന്
ചേട്ടായിയെ ഞാൻ ഒരിക്കലും ചതിക്കില്ല.
തരാൻ പൊന്നോ പണമോ ഒന്നും ഇല്ല.
എന്റെ വീട് പോലും എന്നെ സംരക്ഷിച്ചു എന്റെ കൂടെ നിന്ന ആ അമ്മമാർക്ക് വിട്ടുകൊടുക്കും.
ഈ പ്രായത്തിൽ അവരെ ഇറക്കിവിടാൻ എനിക്കാവില്ല.
ഈ മനസ്സും ശരീരവുമല്ലാതെ ഒന്നുമില്ല എനിക്ക് തരാനായി.
ഏതു പ്രതിസന്ധിയിലും കട്ടക്ക് കൂടെ നില്ക്കാം.
അവളെ പോലുള്ളവർ മാത്രമല്ല ചേട്ടായി എന്നെ പോലുള്ളവരും ഇവിടെയൊക്കെത്തന്നെയുണ്ട്.
ഒരാളെയും സ്നേഹിക്കാനില്ലാതെ തനിച്ചായി പോയ ഒരു പെൺക്കുട്ടിയുടെ മനസ്സിലൂടെ ചേട്ടായിക്ക് ഒന്നു നടന്നു നോക്കാൻ ആവുമോ....?
എങ്കിൽ മനസ്സിലാവും ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന്.....!
അവളു പറഞ്ഞ
ഓരോവാക്കും വരികളും
എന്റെയുള്ളിൽ ആഴ്ന്നിറങ്ങി.
പക്ഷെ അവൾ അവസാനം പറഞ്ഞ
ഒരു വാചകം എന്റെ മനസ്സിനേയും തകർത്തു കണ്ണീർ പൊടിച്ചു.
അവൾ പറഞ്ഞു
സ്ത്രീധനം ഒന്നിച്ചു തരാൻ ഇല്ലന്നെയുള്ളൂ
എല്ല് മുറിയെ പണിയെടുത്തു
ഓരോ മാസവും ഒരു തുക തന്ന് ഞാൻ കടം വീട്ടികൊള്ളാമെന്നു കൂടി
അവൾ പറഞ്ഞപ്പോൾ
പൊള്ളിപ്പോയി എന്റെ മനസ്സ്....
കൂടെ
എല്ലാ പെണ്ണുങ്ങളെയും പോലെ
എനിക്ക് മാത്രമായി സ്നേഹിക്കാൻ
ഒരാൾ വേണം എന്നത്
എന്റെയും ഒരു സ്വപ്നമാണ്
നടക്കുമോ എന്നറിയില്ല ......
എന്നും പറഞ്ഞു
അവൾ എന്നെ വിടു നടന്നകന്നു.
അവൾ പോകുന്നതും നോക്കി
ഞാനും അങ്ങിനെ നിന്നു.
പെട്ടന്ന് സ്വബോധം വീണ്ടടുത്ത് ഞാനവളുടെ അടുത്തേക്ക് ഓടിച്ചെന്നു
അവളെ തടഞ്ഞു അവൾക്കു മുന്നിൽ കേറി നിന്നു.
തുടർന്നു അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാനവളോട് ചോദിച്ചു.
നമ്മളെ ഒഴിവാക്കി പോകുന്നവർ
അവർ പോയാൽ നമ്മളുടെ ചങ്ക് തകർന്നു വേദനിക്കും എന്നറിഞ്ഞിട്ടും നമ്മളെ വിട്ടിട്ടു പോയിട്ടുണ്ടെങ്കിൽ
അതിനർത്ഥം
അവർക്ക് വലുത്
അവരുടെ മാത്രം സന്തോഷമാണ്.
പക്ഷെ
നീ എന്റെ ചിരിച്ച മുഖം കാണണം
എന്നാണു ആഗ്രഹിക്കുന്നത്.
അതിനർത്ഥം
എന്റെ മുഖത്തെ പുഞ്ചിരി മായുന്നത് നിനക്ക് സങ്കടമാണു എന്നല്ലേ ??
അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി.
തുടർന്ന് ഞാനവളോട് പറഞ്ഞു
"I love u"...
അതുകേട്ടതും
അവളുടെ കണ്ണുകൾ വിടർന്നു.
പിന്നെ പതിയെ ഇടത്തോട്ടും വലത്തോട്ടും തല തിരിച്ചു നോക്കി ആരും ശ്രദ്ധിക്കുന്നില്ലായെന്നുറപ്പു വരുത്തി....
അവൾ എന്നെ കെട്ടിപിടിച്ചു....
അന്നേരം അവളുടെ മുഖം മാത്രം
എന്റെ ഇരു കൈകളിലും ചേർത്തു പിടിച്ചു ഞാനവളോട് പറഞ്ഞു
ഈ നിമിഷം മുതൽ നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനും ഞാൻ ഉണ്ടാകും.
അത് കേട്ട്
കണ്ണുകളടച്ചു കുറച്ചു നേരം കൂടി അവൾ എന്റെ നെഞ്ചോടു ചേർന്നങ്ങനെ നിന്നു.
അല്ലെങ്കിലും
ഒരാളുടെ രണ്ടാമതു വരുന്ന പ്രണയമാണ് എപ്പോഴും വിജയിക്കാറുള്ളത്.
കാരണം
ഒരിക്കൽ പ്രണയ ദുഃഖം അനുഭവിച്ചയാൾക്കു എതിർവശത്തുള്ള മനസ്സിനെ വ്യക്തമായി മനസ്സിലാവും.
അതു കൊണ്ടു തന്നെ
ആ വേദന മറ്റൊരാൾക്ക്‌ നൽകാൻ
അവർ ഒരിക്കലും താൽപ്പര്യപ്പെടില്ല....
അങ്ങനെ അവസാനം
പ്രണയമെന്ന ജീവിത പക്ഷിയുടെ
ഞാനും അവളും "
എന്ന ഇരു ചിറകും വിടർന്ന്‌
അത് പറക്കാൻ തുടങ്ങി.

എന്താല്ലെ!!

Image may contain: 1 person, closeup

കാശില്ലാത്തൊരു കാലം മുന്നെ കണ്ടകശനിയായ് തീർന്നല്ലൊ.
കാശില്ലാതിരുകാലിൽ മൂളി -
പ്പാട്ടും പാടി നടന്നല്ലൊ.
കണ്ടവരൊക്കെ കുണ്ടാമണ്ടി
തട്ടിക്കൂട്ടി നടന്നല്ലൊ.
കുണ്ഡിതനായൊരു മണ്ടൻ ഞാനും
പിണ്ഡംപോലെയായല്ലൊ.
പണ്ടാരോ, പറഞ്ഞൊരു കതിരിൽ പതിരില്ലാതെയായല്ലൊ.
പണ്ടാരം പായ്യാരം കൊണ്ട് പണ്ടാരടങ്ങിപ്പോയല്ലൊ.
ആണ്ടവൻ പണ്ടേ കണ്ടത് കാര്യം
കാര്യം പോലെയായല്ലൊ.
ആണ്ടിൽ ആണ്ടിരു ചാണിൽ വയറിൽ ബിരിയാണിക്കൊതി മൂത്തല്ലൊ'.
ത്ധണ്ടാമഴയും പിന്നേ മടിയും
പണിയും ഇല്ലാതായല്ലൊ
പണവും നോക്കി - നോക്കിയിരുന്നു
ഞാനും പിണമായ് പോയല്ലൊ.
അണ്ടനും മുണ്ടനും കുണ്ടന്മാരും
വണ്ടിയും കൊണ്ട് പറന്നല്ലൊ
വിണ്ടേമണ്ടി പ്പെണ്ണൊരു കൂട്ടറും
കൂട്ടം കൊണ്ട് നടന്നല്ലൊ.
കഷ്ടക പുഷ്ടക എന്ന് പറഞ്ഞ്
ബംഗാളികളുടെ കൂട്ടങ്ങൾ
കണ്ടിടമെല്ലാം കയറിപ്പറ്റി
കാശും വാങ്ങിപ്പോകുന്നു.
കണ്ടാൽ മൊഞ്ചൻ ആയൊരു കുണ്ടൻ
ആണൊരു മണ്ടൻ ചേലിത് കണ്ടാൽ
പണ്ടേ മടിയിത് പണിയത് ചെയ്യാൻ
പെണ്ണും കെട്ടിക്കഴിഞ്ഞാൽ പിന്നെ
തോണ്ടൽ തന്നെ കാശിന് ശരണം
കാലം പോണൊരു പോക്കത് കണ്ടോ
കാശില്ലാത്തൊരു കാലം മുന്നെ
കണ്ടകശനിയായ് തീർന്നല്ലൊ....
ഹുസൈൻ എം കെ

പെഗ്ഗ്‌

Image may contain: 1 person

അരണ്ട വെളിച്ചത്തില്‍
എന്‍റെ മേശയ്ക്കപ്പുറത്തിരിക്കുന്ന
അദ്ദേഹത്തെയും
ഷോകേയ്സിലെ അടുക്കിവച്ചിരിയ്ക്കുന്ന
അലങ്കാരക്കുപ്പികളും കാണാം..!
പരിചയക്കാരെ ആരെയും കാണരുതേ..
പെഗ്ഗ്‌ ഒന്ന്.
…………
വെളിച്ചം ലേശം കൂടീട്ടുണ്ട്‌.
അയാളെ ഇപ്പോള്‌ വ്യക്തമായി കാണാം..
അലങ്കാരക്കുപ്പികളിലെ
അക്ഷരങ്ങള്‍ തെളിയുന്നുണ്ട്‌.
അതാ ഒരു സുഹൃത്ത്‌..!
വിളിയ്ക്കണോ., വേണ്ട...
രണ്ടു പെഗ്ഗ്‌
……………
അടുത്തിരുന്നിട്ടും
ഇവനെന്താ ഒന്നും മിണ്ടാത്തെ.?
അടുക്കിവച്ച കുപ്പികള്‍ക്കെന്തു ചന്തം..!
ഒരടിവച്ചുകൊടുത്താല്‌
എല്ലാം പടപടേന്ന്.. ഹഹ.........
എന്താ ഒരു ഇരമ്പം...
തേനീച്ചക്കൂടോ ഇവിടം..
മൂന്ന് പെഗ്ഗ്‌
……………
നിനക്കെന്താടാ ഒന്നു മിണ്ടിയാല്‌........
ഹായ്‌, നിന്‍റെ ഭാര്യയല്ലെ
ആ സുന്ദരി..
തടിച്ച ചുണ്ടുള്ള വെളുമ്പി..!
നിനക്ക് കോപം വന്നു ല്ലേ...?
തൊണ്ടയില്‌ കഫം..
ഒന്നു തുപ്പിയാലോ.,., ഇവിടെ....
ആര്‌ ചോദിയ്ക്കാന്‌…?
ആര്‌… ആര്‌…?
നാലാമത്തെ പെഗ്ഗ്‌
……………………
...............................................
......................................................
സൂര്യന്‍ ഇന്നിത്ര നേരത്തെയോ......?
തെളിഞ്ഞ വെളിച്ചത്തില്‍
എനിയ്ക്ക്‌
ഉറക്കച്ചടവുള്ള
അവളുടെ മുഖം കാണാം.....
പൂച്ചയുറങ്ങുന്ന അടുപ്പും...!!!

By Hari menon

പെങ്ങൾ.



"ഇങ്ങനെയൊരു പെങ്ങൾ..."
ടിവിയുടെ മുന്നിലിരുന്നു ഞാനും എന്റെ അനിയത്തിയും അടിയോട് അടിയാണ്, എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകും...
കാരണം എല്ലാ വീട്ടിലും സംഭവിക്കുന്നൊരു കാര്യമാണ് റിമോട്ടിനുവേണ്ടിയുള്ള അടിപിടി...
ഇവിടെയും അതുതന്നെയാണ് നടക്കുന്നത്...
അവൾക്കു പ്രേതസിനിമ കാണണം എനിക്ക് പാട്ട് കേൾക്കണം..
അങ്ങനെ രണ്ടാളും പൊരിഞ്ഞ അടിയായപ്പോഴാണ് അമ്മ അടുക്കളയിൽ നിന്നും ചൂലുംകൊണ്ടു കേറി വരുന്നത്...
ഇതുകണ്ട് ഞാനും അവളും വീടിനു പുറത്തേക്കു ഓടിരക്ഷപ്പെട്ടു...
അല്ലെങ്കിൽ അമ്മ ഞങ്ങളെ ചൂലുകൊണ്ടു അടിച്ച് വാരി പുറത്തേക്കിടും...
ഞങ്ങളുടെ തല്ലുകൂടാൽ കാരണം അമ്മയ്ക്ക് അടുക്കളയിൽ നിന്ന്. സമാധാനത്തോടെ പണിയെടുക്കാൻ പറ്റുന്നില്ലെന്ന അമ്മയുടെ പരാതി...
എപ്പോ നോക്കിയാലും രണ്ടാളും തല്ലുകൂട്ടമാണ്...
പക്ഷെ ഒരുദിവസംപോലും ഞങ്ങൾ രണ്ടാളും പിരിഞ്ഞിരിക്കില്ല...
അത്രയ്ക്ക് സ്നേഹമാണ് രണ്ടാൾക്കും...
എന്നാ ആ സ്നേഹം രണ്ടാളും പുറത്തു കാണിക്കില്ല...
അങ്ങനെയിരിക്കെ ഒരുദിവസം പതിവുപോലെ ടിവിയുടെ മുന്നിലിരുന്നു അവളെന്നോട് ചോദിച്ചു...
"ഡാ ഏട്ടാ ഈ ലോകം മുഴുവൻ അറിയപ്പെടുന്നൊരു പ്രേതം ഏതാണെന്നു നിക്കറിയാവോ..."
"അറിയാം..!
"എന്നാ പറയ്..."
"കള്ളിയം കാട്ടു നീലി...!
ഇതുകേട്ട് അവളൊരു ചിരി ചിരിച്ചിട്ടു പറഞ്ഞു..."നിനക്ക് ഇതും അറിയില്ലേ.."
"എന്നാപിന്നെ നീ പറയടി കാന്താരി...!
"അതാണ് ഡ്രാക്കുള..."
"അതെങ്ങനെ...!
"കള്ളിയംകാട്ടു നീലിയെ കേരളത്തിൽ മാത്രമല്ലെ അറിയുന്നത്..."
"അതെ...!
"അപ്പോ ഡ്രാക്കുളയോ...?..."
ഇതുകേട്ട് ഞാനൊന്നു ഞെട്ടി സംഭവം ശരിയാണല്ലോ..
അവൾക്കു വിവരമുണ്ട് എന്റെയല്ലേ അനിയത്തി..
അവൾ പറഞ്ഞത് ശരിയാണ്..
നീലി കേരളത്തിൽ ഹിറ്റാണെങ്കിൽ ഡ്രാക്കുള ഇന്റർ നാഷണൽ ലെവലിൽ ഹിറ്റാണ്..
പക്ഷെ ഞാനതു സമ്മതിച്ചു കൊടുത്തില്ല അതിനും നല്ല സൂപ്പർ ഇടിയായി...
അങ്ങനെ പ്രേതത്തിനെ കുറിച്ച് പറഞ്ഞ് അടിയുണ്ടാക്കിയ രാത്രി അവളെയൊന്നു പേടിപ്പിച്ചാലോ എന്നുതോന്നി...
എന്തായാലും അവളുറങ്ങിയശേഷം, അവളെയൊന്നു പേടിപ്പിക്കാമെന്നു വിചാരിച്ചു...
വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷം ഞാൻ പതുക്കെ അവളുടെ റൂമിലേക്ക് നടന്നു..
കൈയിൽ അച്ഛന്റെ പഴയ വെള്ളമുണ്ടും ഒരു ടോർച്ചും ഉണ്ട്..
ഞാനവളുടെ അടുത്തേക്ക് ചെന്നിട്ടു ആ വെള്ളമുണ്ടെടുത്തിട്ടു പുതച്ചു. എന്നിട്ട് അവളെ പതുക്കെ തട്ടി വിളിച്ചു..
അവൾ മെല്ലെ കണ്ണ് തുറന്നതും..
ഞാനെന്റെ മുഖത്തേക്ക് ടോർച്ചടിച്ചിട്ടു ഹ ഹ എന്ന് നീട്ടി ചിരിച്ചു..
അതുകണ്ട് അവളുറക്കെ നിലവിളിച്ചു..".അയ്യോ അമ്മേ ഓടി വരണേ..."
പിന്നെ അവിടെ നടന്നതോന്നും എനിക്കോർമായില്ല...
എന്റെ ബോധം പോയി...
നിങ്ങൾ വിചാരിക്കുന്നുണ്ടാകും അവളെ പേടിപ്പിക്കാൻ പോയിട്ട് ഞാനെങ്ങനെ ബോധംകെട്ടു വീണു എന്ന്...
പറയാം..
ഞാനൊരു പ്രേതമായിട്ടാണ് അവളെ പേടിപ്പിക്കാൻ ചെന്നതെങ്കിലും. അവൾക്കു തോന്നിയത് ഞാനൊരു കള്ളനായിട്ടാണ്..
പിന്നെ പറയേണ്ടല്ലോ കൈയിൽ കിട്ടിയ ഓലക്കകൊണ്ട് അവളെന്നെ പൊതിരെ തല്ലി..
ആ ഇരുട്ടത്ത് ഞാനുറക്കെ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു..
"ഞാൻ നിന്റെ എട്ടാനാടി ഏട്ടൻ..!"
അപ്പോഴേക്കും അമ്മയും അച്ഛനും ഓടിവന്ന് ലൈറ്റ് ഇട്ടു..
അതിനു മുൻപുതന്നെ എന്റെ ബോധംപോയി...
പിന്നെ ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ എനിക്ക് ചുറ്റും വെള്ളയുടുപ്പിട്ടു നിൽക്കുന്ന മാലാഖമാരാണ്..
ഞാനവരോട് ചോദിച്ചു.."മാലാഖേ ഞാനെപ്പോ സ്വർഗത്തിൽ എത്തി..!
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.."മോനെ ഇത് സ്വർഗമല്ല ആശുപത്രിയാണ് ഞങ്ങളൊക്കെ ഇവിടെത്തെ സിസ്റ്റർമാരാണ്..."
ഞാനൊന്നു കണ്ണുതിരുമിയിട്ടു ചുറ്റും നോക്കി ശരിയാണ്, ഞാനിപ്പോ ആശുപത്രിയിലാണ്...
ബോധം വന്നപ്പോൾ സിസ്റ്റർമാർ എന്നോട് ചോദിച്ചു.."മോനെ എങ്ങനെയാ തന്റെ ബോധം പോയത്..."
ഞാനവരോട് കാര്യങ്ങളൊക്കെ പറഞ്ഞു...
ഇതുകേട്ട് അവരൊക്കെ പൊട്ടിച്ചിരിട്ടു പറഞ്ഞു..."നല്ല അനിയത്തി.."
ഇതൊക്കെ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു ചെന്നപ്പോൾ വീടിനുമുന്നിൽ കാത്തുനിൽക്കുകയാണ് അവൾ...
എന്നെ കണ്ടതും അവൾ അടുത്തേക്ക് ഓടിവന്നു. ഞാനവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുനിറഞ്ഞിരിക്കുന്നു...
ഞാനവളോട് ചോദിച്ചു.."ഡി കാന്താരി നിയെന്തിനാ കരയുന്നത്...!
"സോറി ഏട്ടാ, ഇന്നലെ ശരിക്കും തല്ലാൻ പറ്റിയില്ല.."
ഇതുകേട്ട് ഞാനവളെ തല്ലാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി..
ഇതുപോലുള്ള രസകരമായ ഓർമകൾ മനസ്സിൽ എന്നും പൊട്ടിച്ചിരിയുണർത്തും...
നിങ്ങൾക്കും ഉണ്ടോ ഇതുപോലൊരു പെങ്ങൾ...
സ്നേഹത്തോടെ ധനു...

ദാമ്പത്യ വിശ്വസ്തത - Part 2

Image may contain: 1 person, closeup


പോലീസ് സ്റ്റേഷനിൽ വച്ച്, പോലീസുകാർ എന്നെ ചോദ്യം ചെയ്തപ്പോഴെല്ലാം ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് , അന്നേ ദിവസത്തെ കുത്തിവയ്പ്പ് എടുത്തതുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ എല്ലാം സ്റ്റേഷനിൽ ഹാജരാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.
പോലീസ് സ്‌റ്റേഷനിൽ നിന്നും അടുത്തായിരുന്നു ഹോസ്പിറ്റൽ എന്നതിനാൽ , കുറച്ചു സമയത്തിനകം അവർ ബന്ധപ്പെട്ട രജിസ്റ്ററുകളുമായി സ്റ്റേഷനിൽ എത്തി.
പോലീസുകാർ രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ, കുത്തിവയ്പ്പ് ആ ആശുപത്രിയിൽ നടത്തിയിട്ടില്ല എന്ന ഹോസ്പിറ്റൽ അധികൃതരുടെ വാദം ശരിയാണെന്നു പറഞ്ഞു. എനിക്ക് വിശ്വാസം വരാത്തതിനാൽ, ആ രജിസ്റ്ററുകൾ പരിശോധിക്കാൻ പോലീസുകാർ എന്നോട് ആവശ്യപ്പെട്ടു.
ഞാൻ രജിസ്റ്റർ പരിശോധിച്ചപ്പോൾ, എന്റെ കുഞ്ഞിന്റെ കുത്തിവയ്പ്പ് എടുത്തതുമായോ, അതുപോട്ടെ , അന്നേ ദിവസം ഹോസ്പിറ്റലിൽ ചെന്നതിൻറേയോ യാതൊരു രേഖയും അതിൽ കാണാനായില്ല. ഞാനപ്പോൾ എന്റെ ഭാര്യയെ സംശയിച്ചു.
പോലീസുകാർ പറഞ്ഞു, നിങ്ങളെ നിങ്ങളുടെ ഭാര്യ തെറ്റിദ്ധരിപ്പിച്ചി ട്ടുണ്ടായിരിക്കണം. വീട്ടിൽ ചെന്നിട്ട് ഭാര്യയോട് ചോദിക്കുക . അല്ലെങ്കിൽ വേണ്ട, ഭാര്യയെ സ്റ്റേഷനിൽ വിളിപ്പിക്കാം.
വേണ്ട.. സാർ ..ഞാൻ തന്നെ അവളോട് ചോദിച്ചു കൊള്ളാം എന്ന് അവരോട് ഞാൻ പറഞ്ഞു.
ഒടുവിൽ, ഞാൻ എന്റെ തെറ്റു പോലീസ് കാരുടേയും, ഹോസ്പിറ്റൽ അധികൃതരുടേയും മുന്നിൽ സമ്മതിച്ചു കൊണ്ട്, മാപ്പു തന്ന് തന്റെ പേരിൽ കേസൊന്നും എടുക്കാതെ , തന്നെ വെറുതേ വിടാൻ അപേക്ഷിച്ചു.
പക്ഷേ , ഹോസ്പിറ്റലുകാർ എനിക്ക് മാപ്പു തന്നില്ല. ഹോസ്പിറ്റലിനു സംഭവിച്ച (എനിക്ക് അവരോട് ദേഷ്യം വന്ന സമയത്ത് അവിടത്തെ സാധനങ്ങൾ തട്ടിക്കളയുകയും , മറ്റും ചെയ്തിരുന്നു. ) നാശനഷ്ടങ്ങൾക്ക് , ഉചിതമായ നഷ്ട പരിഹാരം ലഭിക്കാതെ , അവർ എനിക്കെതിരെ തന്നിരിക്കുന്ന പരാതി പിൻവലിക്കാൻ തയ്യാറല്ല എന്നറിയിച്ചു.
ഒടുവിൽ , എന്റെ രണ്ടു സുഹൃത്തുക്ക ളുടെ ജാമ്യത്തിൽ എന്നെ വിട്ടു. ഞാൻ നേരെ വീട്ടിൽ ചെന്നു . ഈ നടന്ന സംഭവങ്ങളൊന്നും ഐറിൻ അറിഞ്ഞിട്ടു ണ്ടായിരുന്നില്ല. ഞാൻ അവളോട് ചോദിച്ചു,
കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ നീ ഏതു ഹോസ്പിറ്റലിലാണ് പോയത്..?
അപ്പോൾ അനിഷ്ടത്തോടെ അവൾ എന്നോട് പറഞ്ഞു, 'ചേട്ടൻ ഇത് എത്രാമത്തെ തവണയാണ് ചോദിക്കുന്നത്? ഞാൻ പറഞ്ഞതല്ലേ , ആ ഹോസ്പിറ്റലിൽ തന്നെയാണ് പോയതെന്ന് . ഒരുമാതിരി എന്നെ ചോദ്യം ചെയ്യുന്നത് എന്തിനാണ് ..?
അവളുടെ പ്രതികരണം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, കവിളിൽ ആഞ്ഞൊരടി കൊടുത്തുകൊണ്ട് ഞാൻ വീണ്ടും അവളോട് ചോദിച്ചു ,
'സത്യം പറയെടീ... കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ നീ ഏതു ഹോസ്പിറ്റലിൽ പോയെടീ...? '
അപ്പോൾ അവൾ പറഞ്ഞു, കുത്തിവയ്പ്പിന്റെ പൈസ ലാഭിക്കാൻ, ഞാൻ പി എച്ച് സി യിലാണ് കൊണ്ടുപോയത്.
അതു കേട്ടപ്പോൾ ഞാൻ ഒന്നു കൂടി അവളുടെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് ചോദിച്ചു,
നീ ആ പൈസ എന്തു ചെയ്തു.?
അവളുടെ മറുപടിയിതായിരുന്നു, " ആ പൈസ കൊണ്ട് , കുത്തിവയ്പ്പ് എടുത്ത് മടങ്ങിവരുന്ന വഴിക്ക് ചുരിദാർ വാങ്ങിച്ചു .'
ഞാൻ വീണ്ടും അവൾക്കിട്ട് ഒന്നുകൂടി കൊടുത്തുകൊണ്ട് , അവളോട് പറഞ്ഞു, നീ എന്തിനാണ് എന്നോട് കള്ളം പറഞ്ഞത്? അതുമൂലം എനിക്ക് എന്തെല്ലാം പ്രശ്നങ്ങൾ വന്നു.
ഇതൊക്കെ കേട്ടിട്ടും , അവൾക്ക് യാതൊരു കൂസലുമുണ്ടായില്ല. അവൾ അവളുടെ വീട്ടിലേക്ക് വിളിച്ചു , ഞാൻ അവളെ തല്ലിയ കാര്യം പറഞ്ഞ് കരഞ്ഞു.
അവിടെ നിന്നുള്ള നിർദ്ദേശ പ്രകാരം, അവൾ കുഞ്ഞിനേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. ഫോൺ വിളിച്ചപ്പോൾ അവളുടെ വീട്ടുകാരുടെ മറുപടിയി തായിരുന്നു, ഞാൻ അവിടെച്ചെന്നിട്ട് അവളോട് മാപ്പു പറഞ്ഞാലേ , അവൾ വരികയുള്ളൂ എന്ന്.
അവളുടെ കള്ളം പറയൽ കാരണം ഞാൻ അനുഭവിച്ചതും പോരാ, അടിച്ചതിന്റെ പേരിൽ ഇനി അവളോട് മാപ്പു പറയണം പോലും. എന്റെ അഭിമാനം അതിനു തയ്യാറായില്ല. എന്റെ മനസ്സ് കല്ലായിപ്പോയി. ഞാൻ മാപ്പ് പറഞ്ഞു വരും എന്നു പ്രതീക്ഷിച്ച അവർക്ക് , മാപ്പിനു പകരം വിവാഹമോചനത്തിനുളള വക്കീൽ നോട്ടീസാണ് അയച്ചു കൊടുത്തത്.
ഫാദർ , ഞാൻ ഇത്രയും നാളും അവളെ വിശ്വസിച്ചു. അതിന്റെ ഫലം പോലീസ് കേസും .
എല്ലാം കേട്ടുകഴിഞ്ഞ, ഫാദർ ഏലിയാസ്, ഐറിനോട് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചു .,
ഐറിൻ പറഞ്ഞു, ഫാദർ എനിക്ക് ഏതായാലും തെറ്റു പറ്റിപ്പോയി. ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. കുത്തിവയ്പ്പ് എടുത്ത കുഞ്ഞുങ്ങൾക്ക് , കാലിലെ വേദനയും, പനിയും രണ്ടു ദിവസത്തിനുള്ളിൽ മാറും. അതു പോലും നോക്കാതെ , ഹോസ്പിറ്റലിൽ പോയി ചേട്ടൻ പ്രശ്നം ഉണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
ഫാദർ അവളോട് ചോദിച്ചു, ' നീ പിന്നെ എന്തിനാണ് അവനോട് കള്ളം പറഞ്ഞത്?'
അത് ഫാദർ , പ്രവീൺ വളരെ പിശുക്കനാണ്. എനിക്ക് ഒരു നല്ല ചുരിദാർ വാങ്ങണം എന്നുണ്ടായിരുന്നു. അതാണ് കുത്തിവയ്പ്പിന്റെ പേരിൽ ചേട്ടന്റെ കൈയ്യിൽ നിന്നും പണം വാങ്ങി , ആ പണം കൊണ്ട് ചുരിദാർ മേടിച്ചത്.
പ്രവീൺ ഇടയ്ക്ക് കയറിപ്പറഞ്ഞു,
ഫാദർ, പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം. അനാവശ്യമായി ചിലവാക്കാൻ ഞാൻ സമ്മതിക്കുകയില്ല.
പ്രവീൺ, പണത്തിന്റെ മൂല്യത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് ദാമ്പത്യം. ന്യായമായ ആവശ്യങ്ങൾ ഇരുവരും പരസ്പരം അംഗീകരിക്കേണ്ടതാണ്. അങ്ങേയറ്റത്തെ പിശുക്ക് കാണിച്ചാൽ , നാമറിയാതെ തന്നെ ഗുരുതരമായ പ്രശ്നങ്ങളിൽ നമ്മെ കൊണ്ടു ചെന്നെത്തിക്കും. ഇവിടെ, നിങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്.
പ്രവീൺ , കുഞ്ഞിന് പനിച്ചതിന്റെ പേരിൽ , ഹോസ്പിറ്റലിൽ ചെന്ന് , വിവേക ശൂന്യമായി പെരുമാറരുതായിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടു പോയ സ്ഥിതിക്കു , ഹോസ്പിറ്റലിനു കൊടുക്കേണ്ട നഷ്ടപരിഹാരം എന്തായാലും നല്കിയേ പറ്റുകയുള്ളൂ.
പിന്നെ, ഐറിന് , അവളുടെ തെറ്റ് അവൾ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ ഇവിടെ വരുന്നതിനു മുമ്പ് ഫോണിൽ അവളുമായി ഞാൻ സംസാരിച്ചിരുന്നു. ഇങ്ങനെയെല്ലാം വന്നു പോയതിൽ അവൾക്ക് നല്ല വിഷമവും ഉണ്ട്. അവൾ മാപ്പ് പറയാൻ തയ്യാറാണ്.
ബൈബിളിൽ, മത്തായിയുടെ സുവിശേഷം പത്തൊമ്പാതാമത്തെ അദ്ധ്യായം 5 മുതൽ 6 വരെ പറയുന്നുണ്ട്, 'ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ ' എന്ന്.
അതു കൊണ്ട് , പ്രവീൺ നീ അയച്ച ആ നോട്ടീസ് കീറിക്കളയുക. നിങ്ങൾ പരസ്പരം എല്ലാം മറന്ന്, ഒരുമിച്ച് നിങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീട്ടിൽ പോകുക. ഐറിൻ , പ്രവീണിനോട് ക്ഷമ ചോദിക്കുക .
അതു കേട്ട ഐറിൻ, പ്രവീണിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് അവന്റെ കാല്പ്പാദങ്ങളിൽ കെട്ടിപ്പിടിച്ചു , പൊട്ടിക്കരഞ്ഞു കൊണ്ട് ഐറിൻ പറഞ്ഞു, ചേട്ടാ.. എന്നോട് ക്ഷമിക്കൂ...
അതു കണ്ടപ്പോൾ , അതുവരെ ബലം പിടിച്ചു നിന്നിരുന്ന പ്രവീൺ പൊട്ടിക്കരഞ്ഞുപോയി. തനിക്ക് ഇതുവരെ നേരിട്ട പ്രശ്നങ്ങളും, അപമാനങ്ങളുമെല്ലാം അവൻ ക്ഷമിച്ചു. ഐറിനെ അവൻ പിടിച്ചെഴുന്നേല്പ്പിച്ചു. അവർ പരസ്പരം കെട്ടിപ്പിടിച്ചു മതിയാവോളം പൊട്ടിക്കരഞ്ഞു.
ഇതു കണ്ട ഫാദർ ഏലിയാസ് ചുമരിലെ ക്രൂശിത രൂപത്തിലേക്ക് നോക്കി കുരിശു വരച്ചു.
അവസാനിച്ചു.

സുമി ആൽഫസ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo