
Download Nallezhuth Android App to read all Parts
ഓർമ്മ വരുന്നു. അവർക്ക് നല്ല ഉയരവും ഉറച്ച ശരീരവുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണ് അതിലൊരുത്തൻ സിനിമയിലെ വില്ലനെപ്പോലെ തോക്കെടുത്ത് ഡ്രൈവറായ പെൺകുട്ടിക്ക് നേരെ നീട്ടിയത്. അവന്റെ മുഖത്ത് വികൃതമായ ചിരി പടർന്നിരുന്നു.അവൻ പെൺകുട്ടിയെ കൈയ്ക്ക് പിടിച്ച് വലിച്ചു.അവൾ കുതറുകയും ഒച്ച വയ്ക്കകയും ചെയ്തു.
'തൂ ബത്മാശ്' അവൾ അലറി. അവന്നന്നേരം തന്റെ കൈകൾ വീശി അവളുടെ ചെകിട്ടത്തടിച്ചു.അവൾ ഉച്ചത്തിൽ നിലവിളിച്ചു.
പിന്നെ അവളെ വലിച്ചിഴച്ചു കൊണ്ട് റോഡിലേക്ക് .ബസിൽ വല്ലാത്ത നിശബ്ദത പടർന്നു.ബസ് ജീവനക്കാർക്കും അനക്കമില്ല. പ്രതികരണമില്ലാത്തവരുടെ കൂടാരമാണീ ലോകം. ലോകം വല്ലാതെ ചുരുങ്ങി ഇല്ലാതാകുന്നത് അയാളറിഞ്ഞു. പ്രായമായ ചില സ്ത്രികൾ 'ഹരേഭഗവാൻ' എന്ന് ഉരുവിട്ട് കൊണ്ടിരുന്നു.
താൻ അന്നേരം അലറുകയായിരുന്നോ? അയാൾക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല.
'ഹെൽപ്പ് ഹേർ, പ്ളീസ് ഹെൽപ്പ് ഹേർ '
ശബ്ദം വ്യർത്ഥമായി വായുവിലെവിടെയോ ലയിച്ചു.ബസ്സിനകത്ത് ജീവനില്ലാത്ത നിരവധി പ്രതിമകൾ നിരത്തി വച്ചിരിക്കയാണ്. ഓരോ പ്രതിമകളിലേക്കും അയാൾ മാറി മാറി നോക്കി. പിന്നീടയാൾ ഒന്നും ചിന്തിച്ചില്ല. കിതച്ചു കൊണ്ട് റോഡിലേക്കോടി.രണ്ടാമത്തെ അജ്ഞാതന്റെ കാലുകളിൽ പിടിച്ചു വലിച്ചു.
" ഓടിക്കോളൂ, എവിടെയെക്കെങ്കിലും എസ് കേപ്പ് '
ആ നിമിഷത്തിലും അയാൾ പെൺകുട്ടിയോട് ഉറക്കെ വിളിച്ചു പറഞ്ഞു.
അജ്ഞാതന്റെ ബൂട്ടുകൾ വലിയ ദിനോസറിനെപ്പോലെ അയാളുടെ മുഖത്തേക്കും പിന്നെ നെഞ്ചിൻ കൂടി ലേക്കും കടന്ന് വന്ന് മാറി മാറി ചവിട്ടിമെതിച്ചു.
അയാൾ വേദനകൾ കൊണ്ട് കണ്ണുകൾ അടച്ചു. പെൺകുട്ടിയുടെ കരച്ചിൽ... വല്ലാതെ ഞരക്കമായി.... താൻ വെറും നിസ്സഹായനായ്..... അയാൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. താനിപ്പോൾ ഭീരുവാണ്... പ്രതികരണമില്ലാത്ത മറ്റൊരു പ്രതിമ. ഒന്നും കാണാനാവാതെ..... കേൾക്കാനാവാതെ.... അങ്ങനെ കുറച്ചു സമയം .പിന്നീടെപ്പോഴോ അയാൾ മെല്ലേ എഴുന്നേറ്റ് .... ഓർമ്മകൾക്ക് മുന്നിൽ പകച്ച് കുറെ നേരം. ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ മരണം നിരാശയോടെ കടന്നു പോയിരിക്കുന്നു.
അയാൾ വേച്ച് വേച്ച് ബസിനരികിലേക്ക് നടന്നു. അപ്പോഴും അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ഓമനത്തം തുളുമ്പുന്ന മുഖം ഇപ്പോൾ.....
രാവ് കനക്കുകയാണ്. ബസ്സിൽ എല്ലാ യാത്രക്കാരുമുണ്ട്. മടിച്ച് മടിച്ച് അയാൾ ഡ്രൈവറുടെ സീറ്റിലേക്ക് നോക്കി. വിശ്വസിക്കാനാവാതെ അയാൾ കണ്ണകൾ ചിമ്മി ഒന്നു കൂടെ തുറന്നു.അത് അവൾ തന്നെയല്ലേ? യാഥാർത്ഥ്യത്തിലേക്ക് വഴുതി വീഴാൻ മനസ്സ് വല്ലാതെ മടിക്കുകയാണോ? അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട്. വസ്ത്രങ്ങൾ വലിച്ച് കീറപ്പെട്ടിരിക്കുന്നു. എന്നിട്ടും ആ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ്. കണ്ണിൽ നിന്നും എരിയുന്നത് തീഗോളമാണോ? പകയാണോ? അവളുടെയുള്ളിൽ അതോ സങ്കടമോ ? അയാൾക്ക് അവളുടെ കണ്ണുകളിൽ നോക്കാൻ പേടി തോന്നി.
മെല്ലേബസ്സിന്റെ ഒന്നാമത്തെ പടിയിലേക്ക് ചവിട്ടി കയറി.
അവളോട് പതുക്കെ പറഞ്ഞു.
" സിസ്റ്റർ ഐ വാസ് എലോൺ. ഞാനൊറ്റയ്ക്കായിരുന്നു.ഐ വാസ് ഹെൽപ്പ് ലെസ്സ് .
അവളന്നേരം അയാളെ രൂക്ഷമായി നോക്കി. അയാൾക്കൊന്നും മനസ്സിലായില്ല.
വിഷമിക്കരുത്..... മനസ്സ് വിഷമിക്കരുത്.
അവളന്നേരം സീറ്റിനടിയിൽ വെച്ചിരുന്ന അയാളുടെ ലഗേജുകൾ ഈർഷ്യയോടെ വലിച്ചു പുറത്തേക്കെറിഞ്ഞു.
" ഗെറ്റ് ലോസ്റ്റ് "
അവൾ ഉച്ചത്തിൽ അലറി. ബസ്സിലുള്ള മുഴുവൻ പ്രതിമകൾക്കും അനക്കമുണ്ടായി.അവർ അങ്ങോട്ടുമിങ്ങോട്ടും മുഖത്തോട് മുഖം നോക്കി. പിന്നീടവൾ ബസ്സ് സ്റ്റാർട്ട് ചെയ്തു.
കവർന്നെടുത്ത ജീവിതത്തിന്റെ വേദനയേറ്റ് വാങ്ങിയ നിസ്സഹായനായ ബസ്സ് മാത്രം വല്ലാതെ മുരണ്ട് കൊണ്ട് മുന്നോട്ട് പാഞ്ഞു.
വേദന..... ശരീരം നുറുങ്ങുന്ന വേദന..... പക്ഷേ അവളുടെ ശബ്ദം.... ഇല്ല തനിക്ക് വേദനയില്ല. മരവിപ്പ്.... വെറും മരവിപ്പ് മാത്രം. അയാൾ ലഗേജുകൾ എടുത്ത് റോഡിൽ കുത്തിയിരുന്നു. വല്ലാത്ത ദാഹം.ബോട്ടിലിൽ കുറച്ച് വെള്ളം ബാക്കി കിടപ്പുണ്ട്. മുറിഞ്ഞ ചുണ്ടുകൾക്കിടയിലൂടെ ഉപ്പ് രസം കലർന്ന വെള്ളം അയാൾ അകത്താക്കി. കുറച്ച് ആശ്വാസമുണ്ട്.
ബാഗിൽ സൂക്ഷിച്ച് വെച്ചിരുന്ന ഷോർട്ട് ഫിലിമിന്റെ ഡിവിഡി എടുത്ത് നോക്കി. അത് രണ്ട് കഷണങ്ങളായി മുറിഞ്ഞിരിക്കുന്നു. മുറിവേൽക്കപ്പെട്ട ഒരു സ്ത്രീയുടെ മുഖം അതിൽ........ വല്ലാതെ വികൃതമായി തന്റെ കൺ മുന്നിലേക്ക്....
നിറമില്ലാത്ത ജീവിതത്തിന്റെ നെഞ്ചിലേക്ക് വലിയൊരു ചോദ്യചിഹ്നമായി ആ മുഖം അപ്പോഴും.....
അയാൾക്ക് വല്ലാതൊരു ശ്വാസം മുട്ടൽ.ഓരോ വണ്ടിയും അപ്പോൾ നിർത്താതെ ഹോണടിച്ചു കൊണ്ട് അയാൾക്ക് മുന്നിലൂടെ കടന്നു പോയി. പിന്നീടെപ്പഴോ കിട്ടിയ ഒരു ടാക്സി കാറിലേക്ക് അയാൾ നായയെപ്പോലെ കിതച്ചു കയറി.
'മധു ബനി '
അയാൾ പിറുപിറുത്തു.
കാറിലെ സ്റ്റീരിയോയിൽ അലോസരപ്പെടുത്തുന്ന ഏതോ ബീഹാറി ഗാനം .
ചുറ്റും ഇരുട്ട് കനക്കുകയാണ്. സ്ട്രീറ്റ് ലൈറ്റുകൾ ചിലയിടങ്ങളിൽ മിന്നുകയും കെട്ടുകയും ചെയ്ത് കൊണ്ടിരുന്നു. റോഡിൽ റിക്ഷാ വണ്ടികൾ നിരനിരയായി പോകുന്നത് കാണാം.
പാതയോരത്തെ വെളിച്ചത്തിൽ അയാൾ മുഖത്തെ ചോരപ്പാടുകൾ തുടച്ചു. കാഴ്ചകൾ അവ വാനിക്കുന്നില്ല...... ഒരിക്കലും .
പെട്ടെന്ന് കാറിന്റെ വേഗത കുറഞ്ഞ് റോഡ് ബ്ലോക്കായിരിക്കുന്നു. ഒരാൾ കൂട്ടം. എല്ലാവരും മുന്നോട്ട് കുതിക്കുകയാണ്. റോഡ് വാഹനങ്ങളെ കൊണ്ടും പോലിസ് വണ്ടികൾ കൊണ്ടും നിറഞ്ഞു. കാറിന്റെ ഡ്രൈവർ പുറത്തേക്കിറങ്ങി. പാൻപരാഗിന്റെ ഗന്ധം ഡ്രൈവറുടെ വായയിൽ നിന്നും പുറത്തേക്ക്.
അയാൾക്ക് ഓക്കാനം വന്നു.
' ഇന്ന് ഒരു നശിച്ച ദിവസമാണ്. വരേണ്ടായിരുന്നു.... ഇങ്ങോട്ട് വരേണ്ടായിരുന്നു.
അയാളും ആൾകൂട്ടത്തിനടുത്തേക്ക് മെല്ലേ നടന്നു.
ഒരു പോലീസുകാരൻ സല്യൂട്ട് അടിച്ചു കൊണ്ട് ഉയർന്ന ഓഫീസറോട് പറഞ്ഞു.
"സർ, ആൾ ഫിഫ്റ്റി പാസഞ്ചേർസ് ആർ ഡെഡ്. ഓവർ സ്പീഡ്, കേർലെസ്സ് ഡ്രൈവിങ്ങ് . ഡ്രൈവർ വാസ് എ വുമൺ "
ആംബുലൻസിന്റെ കരച്ചിൽ അന്തരീക്ഷത്തെ അലോസരപ്പെടുത്തി.
റോഡിന് താഴെയുള്ള കൊക്കയിലേക്ക് നോക്കാനാവാതെ അയാൾ കണ്ണുകൾ പൂട്ടി.
'ഗെറ്റ് ലോസ്റ്റ് '
ആ ശബ്ദം അപ്പോഴും പിറകിൽ നിന്നും ഉറക്കെ ഉയരുന്നതായി അയാൾക്ക് തോന്നി.
അന്തരീക്ഷം ഇരുട്ടിനെ വിഴുങ്ങി റോഡിനെ മഞ്ഞ് പുതപ്പിച്ച് നനവുള്ളതാക്കി.
റോഡിൽ കുത്തിയിരുന്ന് അയാൾ ഉറക്കെ കരഞ്ഞു. അയാളുടെ കണ്ണീർ വല്ലാതെ മരവിച്ച് കട്ടപിടിച്ചു.
End
അനീഷ് നാറാത്ത് -
9495126410
നല്ല കഥ compleet vayiche, kollm
ReplyDelete