നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂനനുറുമ്പുകൾ - സജി വർഗീസ്



ബിവറേജിലയാൾ ക്യൂ നിന്നു,
ഒരുകുപ്പിയും വാങ്ങിയാതട്ടുകടയിലെത്തി;
ഒരു മുട്ടയാംപ്ളേറ്റുവാങ്ങി,
കുപ്പി പൊട്ടിച്ചണ്ണാക്കിലേക്കൊഴിച്ചു.
ആരാധനയോടെ നോക്കിനിന്ന സുഹൃത്തുക്കളാർത്തുവിളിച്ചു.
അവൾ വിളമ്പിപ്പൊത്തിവച്ച പാത്രത്തിലെ ചോറിലേക്ക് കൂനനുറുമ്പുകൾ നിരനിരയായ് വന്നു;
ശവം കാണുവാൻ വന്നവരുടെ നിരയായവൾക്കു തോന്നി.
നാലുകാലിലയാൾ വീട്ടിലേക്ക്,
താൻ ബലവാനാണെന്നയാൾക്കു തോന്നി;
ചോറും പാത്രമെടുത്തെറിഞ്ഞു,
മുറിയിലാകെ ചിതറിത്തെറിച്ച ചോറുകൾ;
അയാളെക്കാത്തിരുന്നാമുറിയുടെ മൂലയിലിരുന്നുറങ്ങിപ്പോയവൾ ഞെട്ടിയുണർന്നലറിക്കരഞ്ഞു;
അവളുടെകരച്ചിൽകേട്ടാനാലുവയസ്സുകാരനുറക്കെനിലവിളിച്ചു;
അയാളവളെയാഞ്ഞു തൊഴിച്ചതരുമപുത്രന്റെ വയറ്റിലാണു പതിച്ചത്;
ചിതറിത്തെറിച്ച ചോറുകൾ ചുവന്നു കിടന്നു !
പുസ്തകത്തിലെ പൂർത്തീകരിക്കാത്ത ചിത്രത്തിലാച്ചോരത്തുള്ളികൾ തെറിച്ചുവീണു പടർന്നു.
റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച ശവമഞ്ചത്തിൽ കൂനനുറുമ്പുകൾ നിരനിരയായ് വന്നു.
ബിവറേജിനു മുന്നിലെ നിരയും നീണ്ടു വന്നു.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot