നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാമ്പത്യ വിശ്വസ്തത - Part 2

Image may contain: 1 person, closeup


പോലീസ് സ്റ്റേഷനിൽ വച്ച്, പോലീസുകാർ എന്നെ ചോദ്യം ചെയ്തപ്പോഴെല്ലാം ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് , അന്നേ ദിവസത്തെ കുത്തിവയ്പ്പ് എടുത്തതുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ എല്ലാം സ്റ്റേഷനിൽ ഹാജരാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.
പോലീസ് സ്‌റ്റേഷനിൽ നിന്നും അടുത്തായിരുന്നു ഹോസ്പിറ്റൽ എന്നതിനാൽ , കുറച്ചു സമയത്തിനകം അവർ ബന്ധപ്പെട്ട രജിസ്റ്ററുകളുമായി സ്റ്റേഷനിൽ എത്തി.
പോലീസുകാർ രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ, കുത്തിവയ്പ്പ് ആ ആശുപത്രിയിൽ നടത്തിയിട്ടില്ല എന്ന ഹോസ്പിറ്റൽ അധികൃതരുടെ വാദം ശരിയാണെന്നു പറഞ്ഞു. എനിക്ക് വിശ്വാസം വരാത്തതിനാൽ, ആ രജിസ്റ്ററുകൾ പരിശോധിക്കാൻ പോലീസുകാർ എന്നോട് ആവശ്യപ്പെട്ടു.
ഞാൻ രജിസ്റ്റർ പരിശോധിച്ചപ്പോൾ, എന്റെ കുഞ്ഞിന്റെ കുത്തിവയ്പ്പ് എടുത്തതുമായോ, അതുപോട്ടെ , അന്നേ ദിവസം ഹോസ്പിറ്റലിൽ ചെന്നതിൻറേയോ യാതൊരു രേഖയും അതിൽ കാണാനായില്ല. ഞാനപ്പോൾ എന്റെ ഭാര്യയെ സംശയിച്ചു.
പോലീസുകാർ പറഞ്ഞു, നിങ്ങളെ നിങ്ങളുടെ ഭാര്യ തെറ്റിദ്ധരിപ്പിച്ചി ട്ടുണ്ടായിരിക്കണം. വീട്ടിൽ ചെന്നിട്ട് ഭാര്യയോട് ചോദിക്കുക . അല്ലെങ്കിൽ വേണ്ട, ഭാര്യയെ സ്റ്റേഷനിൽ വിളിപ്പിക്കാം.
വേണ്ട.. സാർ ..ഞാൻ തന്നെ അവളോട് ചോദിച്ചു കൊള്ളാം എന്ന് അവരോട് ഞാൻ പറഞ്ഞു.
ഒടുവിൽ, ഞാൻ എന്റെ തെറ്റു പോലീസ് കാരുടേയും, ഹോസ്പിറ്റൽ അധികൃതരുടേയും മുന്നിൽ സമ്മതിച്ചു കൊണ്ട്, മാപ്പു തന്ന് തന്റെ പേരിൽ കേസൊന്നും എടുക്കാതെ , തന്നെ വെറുതേ വിടാൻ അപേക്ഷിച്ചു.
പക്ഷേ , ഹോസ്പിറ്റലുകാർ എനിക്ക് മാപ്പു തന്നില്ല. ഹോസ്പിറ്റലിനു സംഭവിച്ച (എനിക്ക് അവരോട് ദേഷ്യം വന്ന സമയത്ത് അവിടത്തെ സാധനങ്ങൾ തട്ടിക്കളയുകയും , മറ്റും ചെയ്തിരുന്നു. ) നാശനഷ്ടങ്ങൾക്ക് , ഉചിതമായ നഷ്ട പരിഹാരം ലഭിക്കാതെ , അവർ എനിക്കെതിരെ തന്നിരിക്കുന്ന പരാതി പിൻവലിക്കാൻ തയ്യാറല്ല എന്നറിയിച്ചു.
ഒടുവിൽ , എന്റെ രണ്ടു സുഹൃത്തുക്ക ളുടെ ജാമ്യത്തിൽ എന്നെ വിട്ടു. ഞാൻ നേരെ വീട്ടിൽ ചെന്നു . ഈ നടന്ന സംഭവങ്ങളൊന്നും ഐറിൻ അറിഞ്ഞിട്ടു ണ്ടായിരുന്നില്ല. ഞാൻ അവളോട് ചോദിച്ചു,
കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ നീ ഏതു ഹോസ്പിറ്റലിലാണ് പോയത്..?
അപ്പോൾ അനിഷ്ടത്തോടെ അവൾ എന്നോട് പറഞ്ഞു, 'ചേട്ടൻ ഇത് എത്രാമത്തെ തവണയാണ് ചോദിക്കുന്നത്? ഞാൻ പറഞ്ഞതല്ലേ , ആ ഹോസ്പിറ്റലിൽ തന്നെയാണ് പോയതെന്ന് . ഒരുമാതിരി എന്നെ ചോദ്യം ചെയ്യുന്നത് എന്തിനാണ് ..?
അവളുടെ പ്രതികരണം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, കവിളിൽ ആഞ്ഞൊരടി കൊടുത്തുകൊണ്ട് ഞാൻ വീണ്ടും അവളോട് ചോദിച്ചു ,
'സത്യം പറയെടീ... കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ നീ ഏതു ഹോസ്പിറ്റലിൽ പോയെടീ...? '
അപ്പോൾ അവൾ പറഞ്ഞു, കുത്തിവയ്പ്പിന്റെ പൈസ ലാഭിക്കാൻ, ഞാൻ പി എച്ച് സി യിലാണ് കൊണ്ടുപോയത്.
അതു കേട്ടപ്പോൾ ഞാൻ ഒന്നു കൂടി അവളുടെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് ചോദിച്ചു,
നീ ആ പൈസ എന്തു ചെയ്തു.?
അവളുടെ മറുപടിയിതായിരുന്നു, " ആ പൈസ കൊണ്ട് , കുത്തിവയ്പ്പ് എടുത്ത് മടങ്ങിവരുന്ന വഴിക്ക് ചുരിദാർ വാങ്ങിച്ചു .'
ഞാൻ വീണ്ടും അവൾക്കിട്ട് ഒന്നുകൂടി കൊടുത്തുകൊണ്ട് , അവളോട് പറഞ്ഞു, നീ എന്തിനാണ് എന്നോട് കള്ളം പറഞ്ഞത്? അതുമൂലം എനിക്ക് എന്തെല്ലാം പ്രശ്നങ്ങൾ വന്നു.
ഇതൊക്കെ കേട്ടിട്ടും , അവൾക്ക് യാതൊരു കൂസലുമുണ്ടായില്ല. അവൾ അവളുടെ വീട്ടിലേക്ക് വിളിച്ചു , ഞാൻ അവളെ തല്ലിയ കാര്യം പറഞ്ഞ് കരഞ്ഞു.
അവിടെ നിന്നുള്ള നിർദ്ദേശ പ്രകാരം, അവൾ കുഞ്ഞിനേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. ഫോൺ വിളിച്ചപ്പോൾ അവളുടെ വീട്ടുകാരുടെ മറുപടിയി തായിരുന്നു, ഞാൻ അവിടെച്ചെന്നിട്ട് അവളോട് മാപ്പു പറഞ്ഞാലേ , അവൾ വരികയുള്ളൂ എന്ന്.
അവളുടെ കള്ളം പറയൽ കാരണം ഞാൻ അനുഭവിച്ചതും പോരാ, അടിച്ചതിന്റെ പേരിൽ ഇനി അവളോട് മാപ്പു പറയണം പോലും. എന്റെ അഭിമാനം അതിനു തയ്യാറായില്ല. എന്റെ മനസ്സ് കല്ലായിപ്പോയി. ഞാൻ മാപ്പ് പറഞ്ഞു വരും എന്നു പ്രതീക്ഷിച്ച അവർക്ക് , മാപ്പിനു പകരം വിവാഹമോചനത്തിനുളള വക്കീൽ നോട്ടീസാണ് അയച്ചു കൊടുത്തത്.
ഫാദർ , ഞാൻ ഇത്രയും നാളും അവളെ വിശ്വസിച്ചു. അതിന്റെ ഫലം പോലീസ് കേസും .
എല്ലാം കേട്ടുകഴിഞ്ഞ, ഫാദർ ഏലിയാസ്, ഐറിനോട് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചു .,
ഐറിൻ പറഞ്ഞു, ഫാദർ എനിക്ക് ഏതായാലും തെറ്റു പറ്റിപ്പോയി. ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. കുത്തിവയ്പ്പ് എടുത്ത കുഞ്ഞുങ്ങൾക്ക് , കാലിലെ വേദനയും, പനിയും രണ്ടു ദിവസത്തിനുള്ളിൽ മാറും. അതു പോലും നോക്കാതെ , ഹോസ്പിറ്റലിൽ പോയി ചേട്ടൻ പ്രശ്നം ഉണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
ഫാദർ അവളോട് ചോദിച്ചു, ' നീ പിന്നെ എന്തിനാണ് അവനോട് കള്ളം പറഞ്ഞത്?'
അത് ഫാദർ , പ്രവീൺ വളരെ പിശുക്കനാണ്. എനിക്ക് ഒരു നല്ല ചുരിദാർ വാങ്ങണം എന്നുണ്ടായിരുന്നു. അതാണ് കുത്തിവയ്പ്പിന്റെ പേരിൽ ചേട്ടന്റെ കൈയ്യിൽ നിന്നും പണം വാങ്ങി , ആ പണം കൊണ്ട് ചുരിദാർ മേടിച്ചത്.
പ്രവീൺ ഇടയ്ക്ക് കയറിപ്പറഞ്ഞു,
ഫാദർ, പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം. അനാവശ്യമായി ചിലവാക്കാൻ ഞാൻ സമ്മതിക്കുകയില്ല.
പ്രവീൺ, പണത്തിന്റെ മൂല്യത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് ദാമ്പത്യം. ന്യായമായ ആവശ്യങ്ങൾ ഇരുവരും പരസ്പരം അംഗീകരിക്കേണ്ടതാണ്. അങ്ങേയറ്റത്തെ പിശുക്ക് കാണിച്ചാൽ , നാമറിയാതെ തന്നെ ഗുരുതരമായ പ്രശ്നങ്ങളിൽ നമ്മെ കൊണ്ടു ചെന്നെത്തിക്കും. ഇവിടെ, നിങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്.
പ്രവീൺ , കുഞ്ഞിന് പനിച്ചതിന്റെ പേരിൽ , ഹോസ്പിറ്റലിൽ ചെന്ന് , വിവേക ശൂന്യമായി പെരുമാറരുതായിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടു പോയ സ്ഥിതിക്കു , ഹോസ്പിറ്റലിനു കൊടുക്കേണ്ട നഷ്ടപരിഹാരം എന്തായാലും നല്കിയേ പറ്റുകയുള്ളൂ.
പിന്നെ, ഐറിന് , അവളുടെ തെറ്റ് അവൾ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ ഇവിടെ വരുന്നതിനു മുമ്പ് ഫോണിൽ അവളുമായി ഞാൻ സംസാരിച്ചിരുന്നു. ഇങ്ങനെയെല്ലാം വന്നു പോയതിൽ അവൾക്ക് നല്ല വിഷമവും ഉണ്ട്. അവൾ മാപ്പ് പറയാൻ തയ്യാറാണ്.
ബൈബിളിൽ, മത്തായിയുടെ സുവിശേഷം പത്തൊമ്പാതാമത്തെ അദ്ധ്യായം 5 മുതൽ 6 വരെ പറയുന്നുണ്ട്, 'ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ ' എന്ന്.
അതു കൊണ്ട് , പ്രവീൺ നീ അയച്ച ആ നോട്ടീസ് കീറിക്കളയുക. നിങ്ങൾ പരസ്പരം എല്ലാം മറന്ന്, ഒരുമിച്ച് നിങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീട്ടിൽ പോകുക. ഐറിൻ , പ്രവീണിനോട് ക്ഷമ ചോദിക്കുക .
അതു കേട്ട ഐറിൻ, പ്രവീണിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് അവന്റെ കാല്പ്പാദങ്ങളിൽ കെട്ടിപ്പിടിച്ചു , പൊട്ടിക്കരഞ്ഞു കൊണ്ട് ഐറിൻ പറഞ്ഞു, ചേട്ടാ.. എന്നോട് ക്ഷമിക്കൂ...
അതു കണ്ടപ്പോൾ , അതുവരെ ബലം പിടിച്ചു നിന്നിരുന്ന പ്രവീൺ പൊട്ടിക്കരഞ്ഞുപോയി. തനിക്ക് ഇതുവരെ നേരിട്ട പ്രശ്നങ്ങളും, അപമാനങ്ങളുമെല്ലാം അവൻ ക്ഷമിച്ചു. ഐറിനെ അവൻ പിടിച്ചെഴുന്നേല്പ്പിച്ചു. അവർ പരസ്പരം കെട്ടിപ്പിടിച്ചു മതിയാവോളം പൊട്ടിക്കരഞ്ഞു.
ഇതു കണ്ട ഫാദർ ഏലിയാസ് ചുമരിലെ ക്രൂശിത രൂപത്തിലേക്ക് നോക്കി കുരിശു വരച്ചു.
അവസാനിച്ചു.

സുമി ആൽഫസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot