Slider

ക്രൂശിത

0
Image may contain: 1 person, tree, outdoor and closeup

ഞാൻ ഇത് എഴുതുന്നത് ചില തെറ്റിധാരണകൾക്ക് ഉള്ള ഉത്തരം എന്ന നിലയിലാണ് ....
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ അത് അമ്മയാകാം അച്ഛനാകാം സഹോദരനോ സഹോദരിയോ സുഹൃത്തോ ഒക്കെ ആകാം ....
അകാരണമായി ദേഷ്യപെടുന്നു ...പെട്ടെന്ന് കരയുന്നു ....ആത്മഹത്യ ശ്രമം നടത്തുന്നു ...സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്നു ....മുറിവേല്പികുന്നു..
ഇതിൽ ഏതെങ്കിലും ഒക്കെ ആകാം ...നിങ്ങൾ എന്ത് ചെയ്യും ??/
നമ്മുടെ അമ്മമാരൊക്കെ എന്ത് പറയും ഇതിനെ ശനി ആണ് അമ്പലത്തിൽ പോണം നൂല് ജപിക്കണം ...വെള്ളം ഓതൽ ഒരു ബഹളം ആകും ....
സാക്ഷര കേരളത്തിലെ ഒരു സത്യാഅവസ്ഥ പറഞ്ഞത് ആണ് ....
നമ്മൾ എല്ലാവരും ഇപ്പോൾ കേൾക്കുന്ന ഒരു വേർഡ് ആണ് ഡിപ്രെഷൻ...
ഇരുപത്തഞ്ചു ശതമാനത്തിൽ അധികം ആളുകൾ ഇതിന്റെ പേരിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു എന്നാണ് കണക്ക് ....പലതും മേജർ ആകുന്നത് കുഞ്ഞിലേ നമുക്ക് അവരെ പ്രോപ്പർ കെയർ കൊടുക്കാൻ പറ്റാത്ത കൊണ്ട് തന്നെ ആണ് ....
വെള്ളം ഓതാൻ പോകുന്ന സമയത് മകനോട് അല്ലെങ്കിൽ മകളോട് നേരെ ഒന്ന് സംസാരിച്ചു പ്രശ്നങ്ങൾ പഠിച്ചാൽ ഈ ഹോസ്പിറ്റലും ആത്മഹത്യയും ഒക്കെ ഒഴിവാക്കാം
നിങ്ങൾക്ക് അറിയുമോ ഏറ്റവും കൂടുതൽ ഡിപ്രെഷൻ കുഞ്ഞുങ്ങളിൽ ആണ് ...എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ മത്സര ബുദ്ധി ...നല്ല സുഹൃത്തുക്കളുടെ അഭാവം ...മാതാപിതാക്കളുടെ പ്രെസെന്സ ഇല്ലായ്മ ...അതൊക്കെ ചെറുതിലെ അവനെ അല്ലെങ്കിൽ അവളെ ഡിപ്രെഷനിലേക്ക് നയിക്കും ..
ആത്മഹത്യയെ പറ്റി ഏറ്റവും കൂടുതൽ ചിന്തിക്കുന്ന സമയം സുയിസൈഡാൽ ചിന്തകൾ ഏറ്റവും കൂടുതൽ ആകും ...നമുക്ക് നമ്മളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും ...
സൈക്കോട്ടിക് ഡിപ്രെഷൻ എന്ന അവസ്ഥ ഉണ്ട് അതിന്റെ പ്രതേകത ഇല്ലാത്തത്ഉണ്ടെന്നു തോന്നും ഹാലൂസിനേഷൻ ...ചിലപ്പോൾ visual ആകാം അല്ലെങ്കിൽ audible
വഴിയേ പോകുന്നവനും തെറി വിളിക്കുന്നതായി തോന്നാം എല്ലാരും കുറ്റം പറയുന്നത് റിപീറ് ചെയ്ത ഇങ്ങനെ ചെവിയിൽ മുഴങ്ങും ഇറങ്ങി ഓടാൻ തോന്നും
എന്നെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല ...പരീക്ഷയിൽ പൊട്ടി 'അമ്മ പോയി അച്ഛൻ പോയി പ്രണയം പൊട്ടി പാളീസായി ഇനി എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ...ആത്മഹത്യ ചെയ്യാം .....
എന്തും ചെയ്യാം താഴേക്ക് ചാടാൻ നോക്കും ...കൈ മുറിക്കാം വിഷം കഴിക്കാം അങ്ങനെ തികച്ചും ഭ്രാന്ത് പോലെ ഒരു അവസ്ഥ ....
വലിച്ചെറിയുക എറിഞ്ഞു പൊട്ടിക്കുക സ്വയം വേദനനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുക ...ഓർമ്മകൾ നശിച്ചു പോകുക... പരസ്പരം ബന്ധമില്ലാതെ സംസാരിക്കുക ...
ദേ ഈ വ്യക്തിനിങ്ങളെ വേദനിപ്പിക്കും ..അവളിൽ അല്ലെങ്കിൽ അവനിൽ ആത്മാവ് കയറിയത് അല്ല ശനി ഉം ഒന്നുമില്ല ....
നിങ്ങൾ അയാളെ കെയർ ചെയുക ....ആ സമയം ഒഴിവാക്കാൻ ശ്രമിക്കാതെ ഇഷ്ടമുള്ളത് ഒക്കെ ചെയ്യാൻ കൂടെ നിൽക്കുക ...
ഈ അവസ്ഥ ആർക്ക് വേണമെങ്കിലും ഉണ്ടാകാം എന്നുള്ള തിരിച്ചറിവ് നല്ലതാണു ...
ഇപ്പോൾ സ്റ്റാറ്റസ് കൾ ആണല്ലോ കഥ പറയുന്നത് .... നല്ലതല്ലാത്ത സ്റ്റാറ്റസ് കാണുമ്പോൾ ഒന്ന് വിളിക്കുക ...നമ്മൾ ഒക്കെ ഒപ്പം ഇല്ലെടോ എന്ന് പറയുക ...നല്ല തെറി വിളിക്കുക ...യാത്ര പോകുക .... അങ്ങനെ പലതും ഞാൻ അടക്കം നിങ്ങൾക്ക് എല്ലാവര്ക്കും ചെയ്യാൻ ആകും ...
നമ്മുടെ പ്രിയപ്പെട്ട ഒരാൾ ആത്മഹത്യ ചെയുന്നുടെങ്കിൽ അതിനു നമ്മളും കാരണക്കാർ അല്ലെ ...അവൻ അല്ലെങ്കിൽ അവൾ അങ്ങനെ ചെയ്യാതിരിക്കാൻ ഞാൻ എന്ത് ചെയ്തു ??/ എന്തിനായിരുന്നു ചെയ്തത് എന്ന് അനേഷിക്കാതെ നിങ്ങൾ എന്ത് ചെയ്തു എന്ന് ആലോജിക്കുക ..
എല്ലാവരോടും മനസ് തുറന്നു നിങ്ങൾക്ക് സംസാരിക്കാൻ ആകുമെങ്കിൽ ഒന്നിനും നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയില്ല ....എപ്പോഴാണ് ഹൈഡ് ചെയുന്നത് ...അപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത് ....ഈ ശനി ഒക്കെ മാറാൻ നിങ്ങൾ നേരെ ചൊവ്വേ മക്കളോട് സംസാരിച്ചാൽ മതി അമ്മമാരേ....
സ്നേഹപൂർവ്വം
അശ്വതി ഇതളുകൾ
സമർപ്പണം : ഇന്ന് ഇത് എഴുതാൻ ഞാൻ ജീവിച്ചിരിക്കുന്നതിനു കാരണക്കാരായ ഞാൻ അറിഞ്ഞും അറിയാതെയും എന്നെ സഹായിച്ചവർക്ക് ...എന്റെ സുഹുര്ത്തുക്കൾക്ക് ....എന്റെ പേരിൽ ക്രൂശിത ആയ ഒരു ക്ലാസ്സ്‌മെറ്റിനു .....

By: AswathiIthalukal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo