തെരുവോരത്തുത്തുറങ്ങാന്‍കിടന്ന ഗോമാതാവ് എന്തോ പന്തികേടു തോന്നി പശുനിവര്‍ന്നെഴുനേറ്റ് ചുറ്റും നോക്കി. ശരിയാണ്. അപ്പുറത്തതാ പുതപ്പിനുള്ളില്‍ ഇളക്കം. രണ്ടു പേര്‍ കൂടിപ്പിണയുന്നതു പോലെ. കെട്ടിമറിയുന്നതു പോലെ.
ഗോമാതാ തന്റെ ഗോകര്‍ണ്ണങ്ങള്‍ കൂര്‍പ്പിച്ചു. ശീല്‍ക്കാരങ്ങള്‍, കിതപ്പുകള്‍, ..
ഗോമാതാ തന്റെ ഗോകര്‍ണ്ണങ്ങള്‍ കൂര്‍പ്പിച്ചു. ശീല്‍ക്കാരങ്ങള്‍, കിതപ്പുകള്‍, ..
അസന്മാര്‍ഗ്ഗം. ഗോമാതാവിനു സഹിച്ചില്ല. അതു ഉറക്കെയുറക്കെ വലിയവായില്‍ മ്പാ,മ്പാ, ബബ്ബ ബബ്ബബബ്ബ ആക്രോശിച്ചു.
തെരുവില്‍ റോന്തു ചുറ്റിയിരുന്ന സ്ന്മാര്‍ഗ്ഗ പൊലീസ് മാതാവിനോടു കാരൃം തിരക്കി. ഇളക്കം നിലച്ചു നിശ്ശബ്ദമായ അപ്പുറത്തെ പുതപ്പിലേയ്ക്ക് ഗോമുഖം കൂര്‍പ്പിച്ച് അവള്‍ തന്റെ സംശയം അവരെ അറിയിച്ചു.
തെരുവില്‍ റോന്തു ചുറ്റിയിരുന്ന സ്ന്മാര്‍ഗ്ഗ പൊലീസ് മാതാവിനോടു കാരൃം തിരക്കി. ഇളക്കം നിലച്ചു നിശ്ശബ്ദമായ അപ്പുറത്തെ പുതപ്പിലേയ്ക്ക് ഗോമുഖം കൂര്‍പ്പിച്ച് അവള്‍ തന്റെ സംശയം അവരെ അറിയിച്ചു.
തെരുവോരത്തെ അസന്മാര്‍ഗ്ഗികത്തിനു കുറ്റം ചുമത്തപ്പെട്ട രണ്ട് എല്ലിച്ച രൂപങ്ങളെ കോടതി സമക്ഷം ഗോമാതാവു തിരിച്ചറിഞ്ഞു. മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് തെരുവോരത്തുറങ്ങിയ എല്ലനും എല്ലിക്കും 'സന്മാര്‍ഗ്ഗം' എന്ന കുന്തം എന്തെന്നുമനസ്സിലായില്ല. കൂട്ടിപ്പിണച്ച കെെകള്‍കൊണ്ട് എല്ലും തോലും മറച്ച് അവര്‍ കോടതിയില്‍ വിറച്ചു.
മിണ്ടാപ്രാണികള്‍ നുണ പറയില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു സ്ഥാപിച്ചു. വാദം കേട്ട കോടതി ഗോമാതാവിനു ഗോശാലയും എല്ലനും എല്ലിക്കും തടവും വിധിച്ചു.
മിണ്ടാപ്രാണികള്‍ നുണ പറയില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു സ്ഥാപിച്ചു. വാദം കേട്ട കോടതി ഗോമാതാവിനു ഗോശാലയും എല്ലനും എല്ലിക്കും തടവും വിധിച്ചു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക