Slider

ഇന്നു രാവിൽ.

0
ഇന്നു രാവിൽ.
ജനിച്ചു വിഴുന്ന ഓരോ കുഞ്ഞിനും,
ജീവിതത്തിൻ്റെ മറുപുറം തേടുന്ന
ഓരോ മനുഷ്യനേയും,
കാത്തിരിക്കുന്നുണ്ട്
ക്രൂരമായ പരിഹാസത്തിൻ്റെ
ദുർഘടമായ നടവഴികൾ.
ആത്മാവിനെ പോലും വേദനിപ്പിക്കുന്ന
ചാട്ടവാറടികളുമായ് വിധി നടപ്പാക്കുന്ന
കാരുണ്യമില്ലാത്ത മരക്കുരിശുകൾ.
കൂടെയുള്ളവർക്കെല്ലാം പങ്കുവെച്ച്
ശാന്തിയും, സാമാധാനവും,
സ്നേഹവും നൽകി സമാശ്വസിപ്പിച്ചപ്പോൾ
അജ്ഞാനത്തിൻ്റെ കണ്ണുകൾക്ക്
അതും കുറ്റം .
ദൈവപുത്രനു പോലും
മരണശിക്ഷ വിധി പറയുന്ന
അധികാരത്തിൻ്റെ അഹങ്കാരം.
എന്നാൽ ഇവിടെ ദൈവത്തിനു മരണമില്ലാതാകുന്നു.
സമാനതകളില്ലാത്ത തേജസ്സോടെ
ദൈവം പുനർജ്ജനിക്കുന്നു.
ഒറ്റിക്കൊടുത്തവനും, കൂട്ടുനിന്നവരും
കണ്ണീരോടെ ആ വിശുദ്ധപാദത്തിലഭയം കണ്ടെത്തുന്നു.
കുരിശിന് ദിവ്യത കൈവരുന്നു.
ശാന്തിയേകുന്ന മന്ത്രവുമായ്
അശാന്ത ഹൃദയങ്ങളെ ചുംബിച്ച് കിടക്കുന്നു.
കളിവാക്കുകൾ പോലും കാരണമാക്കി
ആത്മബന്ധങ്ങൾ മുറിച്ചു മാറ്റാൻ വ്യഗ്രതപ്പെടുന്ന,
ഈ ലോകത്തിന് എന്നും ആവശ്യമാണീ
സമാധാനത്തിൻ്റെ ദൈവപുത്രൻ.
നൻമയുടെ നല്ല വഴികൾ മുന്നിലുണ്ട്
നല്ല മനസ്സുണ്ടാകട്ടെ എല്ലാവർക്കും .
നല്ലെഴുത്തു കുടുംബത്തിലെ സഹയാത്രികർക്ക്,
നല്ലെഴുത്തിനോടൊപ്പം ഞാനും നേരുന്നു.
ഹൃദ്യമായ ക്രിസ്തുമസ്സ് ആശംസകൾ.
ബാബു തുയ്യം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo