നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 26

Image may contain: 1 person, text

'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 26
മാഡത്തിന്റെ ശല്യം സഹിക്കവയ്യാതെ വേലക്കാരി ജോലി മതിയാക്കി പോയി അവളുടെ കല്യാണം കഴിഞ്ഞതിന്റെ ശേഷം മാടത്തിന് അവളെക്കുറിച്ച് പരാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ പാവം ക്ഷമിച്ചു ക്ഷമിച്ചു അവസാനം സഹിക്കവയ്യാതായപ്പോൾ പോയതാണ് രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ മാഡം അവളെ കൂടെ കൂട്ടി ഉമ്മയുടെ വീട്ടിൽ ആക്കും മാഡം ഓഫീസിൽ നിന്നും വരുന്നത് വരെ ആ വീട്ടിലെ പണിയെടുക്കണം പിന്നെ അർദ്ധരാത്രിവരെ മാടത്തിന്റെ കൂടെ അവൾ പോകുന്ന സ്ഥലത്തൊക്കെ കുട്ടിയെയുമെടുത്തു പോകണം ഒരു മണിക്കോ രണ്ടുമണിക്കോ ഓട്ടം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയാൽ ഡ്രൈവറായ എനിക്ക് റൂമിൽ വന്നു കിടന്നുറങ്ങാം എന്നാൽ വേലക്കാരിക്ക് പുലരുവോളം വീട്ടിലെ ജോലിയും പിറ്റേന്ന് മക്കൾക്ക് മദ്രസയിലേക്കും മറ്റുമുള്ള സാധനങ്ങൾ ഒരുക്കുകയും എല്ലാം വേണമെന്നോ ഇതിനിടയിൽ ഒരു മനുഷ്യന് ഉറങ്ങാൻ എവിടെ സമയം
ഏതായാലും അവൾ പോയതോടെ എനിക്ക് പണി കൂടി മാഡം ഉമ്മയുടെ വീട്ടിലും കൂട്ടുകാരികളുടെ വീട്ടിലും ഒക്കെയായി സമയം തീർക്കാൻ തുടങ്ങി അവിടെയൊക്കെ അർദ്ധരാത്രി വരെ ഞാൻ കാത്തിരിക്കേണ്ടിയും വന്നു എന്റെ റൂമിന്റെ തൊട്ടടുത്ത റൂമിലുള്ള പാകിസ്താനിക്ക് മുതുകുവേദന കൂടി കൂടിവരികയാണെന്നും വണ്ടി ഓടിക്കാൻ വയ്യ എന്നുമൊക്കെ പറയാൻ തുടങ്ങിയിരുന്നു പക്ഷേ അയാളെ ആശുപത്രിയിൽ പോകാൻ പോലും അനുവദിക്കാതെ അയാളുടെ മാഡം ഓടിച്ചുകൊണ്ടേയിരുന്നു ശരീരം കൊണ്ട് വയ്യെങ്കിൽ പണി നിർത്തിയേക്ക് എന്നൊക്കെ ഞാൻ ഉപദേശിച്ചു ഒട്ടു മിക്ക സൗദി വീടുകളിലെയും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ് നമ്മുടെ നാട്ടിലെ പ്രാരാബ്ദം ഇവിടത്തുകാർ ശരിക്കും മുതലെടുക്കുകയാണ്
ഏപ്രിൽ മാസം തുടക്കത്തിൽ ഒരു ദിവസം പള്ളിയിൽ പോയി നിസ്കരിച്ചതിന് മാഡം എന്നെ വഴക്കു പറഞ്ഞു മുൻപ് പലപ്പോഴും അനുഭവിച്ചത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല എല്ലാം എനിക്ക് ശീലമായിരിക്കുന്നു തട്ടിമുട്ടുകളുടെയും പ്രശ്നങ്ങളുടെയും പ്രവാസം ആയിട്ടാണ് ഇപ്രാവശ്യത്തെ പ്രവാസം എനിക്ക് അനുഭവപ്പെട്ടത് എപ്പോഴും എന്തോ ഒരു പ്രയാസവും പ്രശ്നവും എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നി അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ആയിരിക്കും എന്ന് കരുതി സമാധാനിച്ചു
നാലാം തീയതി മാഡം അദ്നാനെയും കൂട്ടി യു എ ഇ യിലേക് യാത്രപോയി അവിടെ ഏതോ കോഴ്സിൽ പങ്കെടുക്കാനാണ് പോയത് പിറ്റേദിവസം കഫീലും ഉമ്മയുടെ നാടായ ഇൻഡോനേസ്യയിലേക്ക് പോയി കുട്ടികൾക്ക് രണ്ടുപേർക്കും മദ്രസ ഉണ്ടായതുകൊണ്ട് അവരെ മാടത്തിന്റെ വീട്ടിലാക്കി ആണ് പോയത് ഞാൻ അവരെ അവിടെനിന്നും മദ്രസയിലേക്കും തിരിച്ചും ഒക്കെ കൊണ്ടാക്കിക്കൊണ്ടിരുന്നു അതുകഴിയുമ്പോൾ മാടത്തിന്റെ ഉമ്മയുടെ ഓട്ടങ്ങളും പോകാനായിരുന്നു നിർദേശം എട്ടാം തീയതി ഞാനെന്റെ 2 അളിയന്മാരെയും കൂട്ടി കടപ്പുറത്തൊക്കെ ഒന്നു കറങ്ങി 10-തീയതി ശക്തമായ പൊടിക്കാറ്റുണ്ടായത് കൊണ്ട് മദ്രസ നേരത്തെ വിട്ടു കുട്ടികളെ തിരിച്ചു മാടത്തിന്റെ വീട്ടിലാക്കി ഞാൻ എന്റെ റൂമിലേക്ക് മടങ്ങി മാഡം വീട്ടിൽ ഇല്ലാത്തതുകൊണ്ടും പൊടിക്കാറ്റ് ആയതുകൊണ്ടും അന്ന് വേറെ ഓട്ടങ്ങൾ ഒന്നുമുണ്ടായില്ല രാത്രി ഒമ്പതുമണിക്ക് ഉറങ്ങാൻ കിടന്ന ഞാൻ മൂന്നരമണിക്ക് ഉറക്കം പൂർത്തിയാക്കി എണീറ്റു അടുത്തകാലത്തൊന്നും ഇത്ര സമാധാനത്തോടെ ആറുമണിക്കൂർ ഞാൻ തുടർച്ചയായി ഉറങ്ങിയിട്ടില്ലായിരുന്നു
പന്ത്രണ്ടാം തീയതി മാഡം തിരിച്ചുവന്നു രണ്ടു ദിവസം കഴിഞ്ഞു കഫീലും അവന്റെ ഉമ്മയെയും കൂട്ടി തിരിച്ചുവന്നു അമ്മായിഅമ്മ വന്നതോടെ മാടം അവരോട് കള്ള സ്നേഹം കാണിക്കാൻ തുടങ്ങി ജോലിക്കാരി ഇല്ലാത്തതുകൊണ്ട് അവൾക്ക് പുറത്തേക്ക് കറങ്ങാൻ പോകുമ്പോൾ മക്കളെ അവരുടെ അടുത്ത് ഏൽപ്പിച്ചു പോകാൻ വേണ്ടിയാണ് ഈ സ്നേഹം അഭിനയിക്കുന്നത് സാധാരണ മക്കളെ വല്ലിമ്മയുടെ അടുത്തേക്ക് പറഞ്ഞയാക്കാതിരിക്കുകയും ഫ്ലാറ്റിലേക്ക് വരുമ്പോഴും പോകുമ്പോഴും തൊട്ടടുത്ത ഫ്ലാറ്റിലെ വല്ലിമ്മ കേൾക്കാതെ ഒച്ചയുണ്ടാക്കാതെ വരണമെന്നും പറഞ്ഞുപഠിപ്പിച്ച അവൾ വേലക്കാരി ഇല്ലാതായപ്പോൾ അവർക്ക് ഫോൺ വിളിക്കാനും വരുമ്പോൾ റൊട്ടിയോ മറ്റോ കൊണ്ടുവരണമോയെന്ന് ചോദിക്കാനും ഒക്കെ തുടങ്ങി മാത്രമല്ല പലപ്പോഴും കുട്ടികളെ അവരുടെ ഫ്ളാറ്റിൽ ഏൽപിച്ചു പലസ്ഥലങ്ങളിലും കറങ്ങാനും തുടങ്ങി
രാത്രി ഉറങ്ങാൻ സമയം ഇല്ലാത്തതും മണിക്കൂറുകൾ നീളുന്ന കാത്തുകിടക്കലും എല്ലാത്തിനും പുറമേയുള്ള വഴക്കും ശകാരങ്ങളും ഒക്കെയായി എന്റെ ജോലി പഴയതിനേക്കാൾ ഭംഗിയായി മുന്നോട്ടു പോയി കൊണ്ടിരുന്നു ഹൗസ് ഡ്രൈവർ ജോലി വല്ലാത്തൊരു ജോലിയാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട് പുലർച്ചെ തുടങ്ങുന്ന ജോലി അർദ്ധ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും സമാധാനമില്ല എപ്പോഴും ഒരു മൊബൈൽ ശബ്ദം എന്റെ ഉറക്കം കെടുത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു അർധരാത്രി റൂമിൽ വന്നു ഒരു കുളിയും കഴിഞ്ഞു ഉള്ളത് കഴിച്ച് അവശതയോടെ വിരിപ്പിലേക്ക് പ്രവേശിക്കാൻ ഇരിക്കുമ്പോഴും കിടന്ന് അല്പം കഴിയുന്നതോടെ അഗാധമായ നിദ്രയിലേക്ക് കടക്കുമ്പോഴും പലപ്പോഴും എന്റെ മൊബൈൽ ശബ്ദിച്ചു മറിച്ചൊന്നു ചിന്തിക്കാൻ നിൽക്കാതെ മൊബൈലിലേക്ക് വന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഞാനും വണ്ടിയും ചലിച്ചുകൊണ്ടിരുന്നു
ഏപ്രിൽ മുപ്പതാം തീയതി എന്റെ ശമ്പളം വന്നപ്പോൾ 200 റിയാൽ അധികമുണ്ടായിരുന്നു വണ്ടി പണികഴിച്ചു ഇറക്കാൻ വേണ്ടിവന്ന 550റിയാലിൽ 200റിയാൽ കഫീൽ തിരിച്ചു തന്നതാണ് അതിന് നന്ദിയറിയിച്ച് ഞാൻ മെസ്സേജ് വിട്ടു ഇപ്പോൾ 200 തന്നതാണ് ഇനി അപകടം സംഭവിച്ചാൽ മുഴുവൻ തുകയും നീ തന്നെ സഹിക്കേണ്ടി വരും എന്നൊക്കെ പറഞ്ഞു എനിക്കു വല്ല ഭിക്ഷയും തന്ന പോലെ അയാൾ തിരിച്ചു മെസ്സേജ് വിട്ടു പിറ്റേദിവസം നാൽപതിനായിരം രൂപ ഞാൻ നാട്ടിലേക്ക് അയച്ചു കാലങ്ങൾ കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ മാഡത്തിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങളൊക്കെ പ്രകടമായിരുന്നു ആവശ്യമില്ലാതെ വെറുതെ എന്നെ ചീത്ത പറയുന്നത് ഒരുവിധം കുറഞ്ഞുവന്നു ഇടക്ക് വല്ലപ്പോഴും അപൂർവ്വമായി എന്നെ റൂമിലേക്ക് മടങ്ങാൻ അനുവദിച്ചു അതു പോലെ അവളും കുട്ടികളും ഭക്ഷണം വാങ്ങുമ്പോൾ നിനക്ക് ഭക്ഷണം വേണോ എന്നൊരു ചോദ്യവും തുടങ്ങി വേണോ എന്ന ചോദ്യത്തിന് നാസർ അതെ എന്ന് ഒരിക്കലും മറുപടി പറയില്ലെന്ന് അവൾക്ക് നന്നായിട്ടറിയാം
എല്ലാമെല്ലാം ഞാൻ കാലാവധി പൂർത്തിയാക്കാൻ പോകുന്നതിന്റെ സൂചനകൾ ആണ് ഒരാവശ്യത്തിനും ഞാനിപ്പോൾ അവരെ രണ്ടുപേരെയും ബുദ്ധിമുട്ടിക്കാറില്ല കഫീലിനോട് ശമ്പളത്തിൽ നിന്നും അഡ്വാൻസ് ആയി പണം ചോദിക്കൽ നിർത്തി അത്യാവശ്യത്തിന് മാസം തികയുമ്പോഴേക്കും പണത്തിന് വല്ല ആവശ്യവും വന്നാൽ സുഹൃത്തുക്കളെ ആശ്രയിച്ചു ഭക്ഷണം വേണോ എന്ന ചോദ്യത്തിന് വേണ്ട എന്നും കഴിച്ചോ എന്ന ചോദ്യത്തിന് അതെ എന്നോ അല്ലെങ്കിൽ എന്റെ റൂമിൽ ഉണ്ട് എന്നോ പറയും തൃപ്തിപ്പെട്ടു വല്ലപ്പോഴും തന്നാൽ അതു നല്ലതാണെങ്കിൽ കഴിക്കും പഴകിയതോ അവർ കഴിച്ചതിന്റെ എച്ചിലോ ആണെങ്കിൽ ഒന്നും പ്രതികരിക്കാതെ അത് ഞാൻ കളയുകയും ചെയ്യും മാഡത്തിന്റെ സ്വഭാവം എത്രയൊക്കെ മയത്തിലായാലും എന്റെ ജോലിയിൽ എന്നോട് അൽപ്പം കരുണയോ ഒരു റിയാലിന്റെ ഉപകാരമോ ഇല്ല മരണ വീട്ടിലും മറ്റും പോകുമ്പോൾ അവിടെ കൊണ്ടുവന്ന ഭക്ഷണം എനിക്കും അവളെടുത്തു തരും അതിന് അവൾക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ
എന്തൊക്കെ സൂത്രങ്ങൾ ഉപയോഗിച്ചാലും എന്റെ അവധിയെത്തിയാൽ ഞാൻ ഇനി ഇവരുടെ അടുത്തേക്ക് തിരിച്ചുവരില്ല അതെനിക്ക് മരണ തുല്യവും ഞാനെന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വഞ്ചനയും ആകും മെയ് പത്താംതിയതി ഞാൻ നാട്ടിലേക്ക് കടമായിട്ട് നാൽപതിനായിരം രൂപ കൂടി അയച്ചു ജേഷ്ഠന്റെ വീടുപണി യിലേക്ക് 100000 രൂപ ഞാൻ കടമായി നൽകാമെന്ന് പറഞ്ഞിരുന്നു ഈ മാസമാദ്യം അയച്ചതും അളിയാക്ക എനിക്ക് തരാനുള്ള പണത്തിൽനിന്ന് 20000 നാട്ടിലേക്ക് അയച്ചതും ഒരു സുഹൃത്തിനോട് പതിനായിരം രൂപ കടമായി അയക്കാൻ പറഞ്ഞതും എല്ലാമായി 100000 രൂപ ജേഷ്ഠന് കടം കൊടുത്തു അങ്ങനെയെങ്കിലും ലോണും പലിശയും ഒന്നുമില്ലാതെ വീടു പണി നടക്കട്ടെ പതിനഞ്ചാം തീയതി പുലർച്ചെ തുടങ്ങിയ ജോലി അർദ്ധരാത്രി വരെ നീണ്ടു ഒരിക്കൽ റൂമിൽ വന്നു ഉച്ചക്ക് 2 മണിക്ക് പുറത്തിറങ്ങിയിട്ട് പിന്നെ പല സ്ഥലങ്ങളിലായി രാത്രി 12 മണിവരെ ഓട്ടവും കാത്തുകിടക്കലും എല്ലാമായിരുന്നു
12 മണിക്ക് ഞാൻ മാടത്തിന്റെ ഉമ്മയുടെ വീട്ടിൽ യമനിയുടെ റൂമിൽ ഇരിക്കുമ്പോൾ ഞാൻ അവൾക്ക് വിളിച്ചു ഇനി വല്ല ഓട്ടവും ഉണ്ടോ നീ ഫ്ലാറ്റിലേക്ക് പോരുന്നുണ്ടോ എന്ന് അന്വേഷിച്ചു ഇനി ഓട്ടങ്ങൾ ഒന്നുമില്ല ഞാനിവിടെ താമസിക്കുകയാണ് നീ തിരിച്ചു വീട്ടിലേക്ക് പൊയ്ക്കോ അവൾ മറുപടി പറഞ്ഞു ഞാൻ താഴെ കാത്തു കിടക്കുന്ന കാര്യം അവൾ മറന്നു പോയതാണത്രെ പിറ്റേന്ന് അവൾ ഉണരുന്നതുവരെ ഞാൻ അവിടെ എവിടെയെങ്കിലും കിടന്നുറങ്ങിയാൽ അത്രയും എണ്ണ ലാഭിക്കാമല്ലോ ഇടയ്ക്ക് മറ്റൊരു ജോലിക്കാരി മാഡത്തിന്റെ ഫ്ലാറ്റിലേക്ക് ജോലിക്ക് വന്നു ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ഒരുത്തിയെ തരപ്പെട്ടു കിട്ടിയത് പക്ഷേ ആദ്യം നിന്നവളെ പോലെ ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യാൻ ഇവൾ തയ്യാറായിരുന്നില്ല അതുകൊണ്ടുതന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ ജോലി ഉപേക്ഷിച്ചു പോയി അവളെക്കുറിച്ച് മാഡം പറഞ്ഞ പരാതിയാണ് എനിക്ക് അത്ഭുതമായത് നേരത്തിനും കാലത്തിനും തിന്നാനൊന്നും കിട്ടാത്തപ്പോൾ അവൾ സനയോടു ചോദിച്ചു നിങ്ങളെന്താ ഭക്ഷണം കഴിക്കാൻ ഒന്നും തരാത്തത് അതിനു മാഡം പറഞ്ഞ മറുപടിയാണ് വിചിത്രം നീ ഭക്ഷണം കഴിക്കാൻ വന്നതോ അതോ ജോലിയെടുക്കാൻ വന്നതോ ഏതായാലും ഈ മറുപടി കൂടി കേട്ടപ്പോൾ അവൾ സ്ഥലം വിട്ടു
മേയ് 15ആം തിയതി തന്നെയാണ് കുട്ടികളുടെ മദ്രസ അടച്ചത് കഴിഞ്ഞ വർഷത്തെ പോലെ നീണ്ട നാലു മാസത്തെ അവധിയാണ് സുഹൃത്തുക്കളായ പല ഹൗസ് ഡ്രൈവർമാരും നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന സമയമാണ് മദ്രസ അടക്കുന്ന മാസം അങ്ങനെയുള്ള ചിന്തയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ആ വഴിക്കൊന്നും ചിന്തിച്ചില്ല മദ്രസ അടച്ചതോടെ കഴിഞ്ഞ വർഷ അവധി പോലെ എനിക്ക് അല്പം ആശ്വാസം തോന്നി കുട്ടികളെ മാത്രമായി ഉച്ചക്ക് കൊണ്ടുവരുമ്പോൾ ഫർഹാൻ എന്നെ വളരെയധികം കഷ്ടപ്പെടുത്തിയിരുന്നു ഇനി മൂന്നാലു മാസത്തേക്ക് ആ പേടിയില്ല പക്ഷേ മദ്രസ അടച്ചതോടെ മാഡത്തിന്റെ കരുണ വറ്റിയ ദിവസങ്ങൾ കടന്നു വന്നു അത്തരത്തിൽ ഒരു ദിവസമായിരുന്നു മെയ് 23 അന്ന് എനിക്ക് ചുമയും പനിയും പിടിപെട്ട് രണ്ടുമൂന്നു ദിവസം ആയിരുന്നു
ഉച്ചക്ക് രണ്ടുമണിക്ക് റൂമിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളാദ്യം പോയത് അവളുടെ വീട്ടിലേക്കായിരുന്നു എന്നെ പുറത്തു കാവൽ നിർത്തി അവൾ മുകളിൽ പോയി കിടന്നുറങ്ങി കാത്തുനിൽക്കൽ അഞ്ച് മണിക്കൂർ കഴിഞ്ഞു അവൾ വന്നു നേരെ പോയത് ബലദിലേക്ക് ആയിരുന്നു അവിടെ ഒന്നരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു അവിടെ അധികസമയം നിർത്തിയാൽ കാറിന് പാർക്ക് ചെയ്യാൻ ഒരു മണിക്കൂറിന് മൂന്നു റിയാൽ വീതം പാർക്കിംഗ് ഫീസ് കൊടുക്കേണ്ടി വരും എന്നതിനാൽ അവിടെ നിന്നും പോന്നു പിന്നെ ഞങ്ങൾ പോയത് ഒരു ഷോപ്പിംഗ് മാളിലേക്ക് ആയിരുന്നു അത് ഏറെക്കുറെ എന്റെ റൂമിനടുത്തുള്ള സ്ഥലത്തായിരുന്നു എന്നിട്ടും അവൾ എന്നെ റൂമിലേക്ക് മടങ്ങാൻ അനുവദിച്ചില്ല അപ്പോഴേക്കും എന്റെ പനി കൂടി വന്നിരുന്നു പോരാത്തതിന് തലകറക്കവും ചർദ്ദിക്കാൻ വരുന്നുമുണ്ടായിരുന്നു അവിടെനിന്നു നല്ല നിലയിൽ തിരിച്ചു പോരാൻ കഴിയുമോ എന്നെനിക്ക് സംശയം ആയിരുന്നു എന്നിട്ടും ഞാൻ ആരെയും വിളിക്കുകയോ പരാതി പറയുകയോ ചെയ്തില്ല
ഛർദിക്കുകയോ തല കറങ്ങി അവശനാവുകയോ ചെയ്താൽ അപ്പോൾ എന്തെങ്കിലും ചെയ്യാമെന്ന് കരുതി വിഷമവും സങ്കടവും എല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ച് ഞാൻ കാത്തുനിന്നു സൂക്കിലെ കറക്കം കഴിഞ്ഞു ഞങ്ങൾ ഫ്ലറ്റിൽ എത്തുമ്പോൾ സമയം ഒരു മണിയും കഴിഞ്ഞിട്ടുണ്ടായിരുന്നു ഈ 11 മണിക്കൂറുകൾക്കിടയിൽ വണ്ടി പ്രവർത്തിച്ചത് വെറും ഒരു മണിക്കൂർ മാത്രമേ കാണൂ ബാക്കിയുള്ള പത്തുമണിക്കൂർ ഒറ്റത്തവണ എനിക്കുകിട്ടിയ കാത്തു കിടക്കലുകയായിരുന്നു എന്റെ അയൽവാസി പാക്കിസ്ഥാനി മദ്രസകൾ അടച്ചതോടെ കഫീലിന്നോട് പറഞ്ഞു മൂന്നു മാസത്തെ അവധിക്കു നാട്ടിൽ പോവാൻ ഒരുങ്ങി അയാൾ ഇവിടെ വന്നിട്ട് ഒന്നര വർഷമായി ഈയിടെ പിടിപെട്ട മുതുകു വേദനയുമൊക്കെ കണ്ടിട്ടാവണം അയാളുടെ കഫീൽ സമ്മതിച്ചു സ്വന്തം നാട്ടിൽ എത്തിയാൽ പിന്നെ ആ പാവം തിരിച്ചു വരുമോ എന്നറിയില്ല
മേയ് 27 തീയതി നോമ്പ് തുടങ്ങി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു റമദാൻ കൂടി വീട്ടുകാരെ പിരിഞ്ഞ് മരുഭൂമിയിൽ ചിലവഴിക്കാൻ ഞാൻ ഒരുങ്ങി എല്ലാ വർഷത്തെയും പോലെ നെറ്റിൽ നിന്നും മറ്റ് വിനോദങ്ങളിൽ നിന്നും മാറി പള്ളിയിലും മറ്റു നല്ല കാര്യങ്ങളിലും മാത്രമായി സമയം ചിലവഴിക്കാൻ തുടങ്ങി കഴിഞ്ഞ വർഷത്തെപ്പോലെ അമ്മായിഅമ്മയുടെ കൂടെയല്ലാതെ തനിച്ചൊരു ഫ്ളാറ്റിൽ താമസം ആയതുകൊണ്ടാവണം കൂടുതൽ ദിവസവും മാഡം സ്വന്തം ഫ്ളാറ്റിൽ നിന്നു തന്നെ നോമ്പ് തുറന്നിരുന്നത് എങ്കിലും അത് കഴിഞ്ഞ് തുടങ്ങുന്ന ഓട്ടം പുലർച്ചെ വരെ നീണ്ടു നിന്നു നോമ്പിന് കഴിഞ്ഞ പ്രാവശ്യത്തെ പോലെ മാഡത്തിന്റെ ഡ്യൂട്ടി രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരുന്നു ഒന്നുരണ്ടു ദിവസം സാധാരണപോലെ ഞാനവളെ ജോലിക്ക് കൊണ്ടുപോയി വിട്ടു തിരിച്ചുപോരുമ്പോൾ ഗൗരവത്തിൽ പെരുമാറുക യല്ലാതെ മറ്റൊന്നും അവൾ ചെയ്തില്ല എന്നാൽ മൂന്നാം ദിവസം അവൾക്ക് മനസ്സിൽ ലഡ്ഡു പൊട്ടി
നിനക്ക് എന്നെ ഇവിടെ ഇറക്കി ഇവിടെ എവിടെയെങ്കിലും തന്നെ കിടന്നുറങ്ങിയാൽ പോരേ എന്നു ചോദിച്ചു രാവിലെ 9 മണിമുതൽ ഉച്ചക്ക് 12 മണി വരെ എനിക്ക് കിട്ടുന്ന 3 മണിക്കൂർ ഉറക്കം കൂടി കളയാനുള്ള ശ്രമമാണ് ഞാൻ ഒന്നും മറുപടി പറഞ്ഞില്ല ഈ ഒരു നിയമം പ്രാബല്യത്തിൽ വന്നാൽ ഞാൻ ഒരിക്കലും അത് അംഗീകരിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചു അങ്ങനെ തീരുമാനിച്ചിരുന്നെങ്കിലും ആ നിയമമോ അതിനേക്കാൾ പ്രയാസമുള്ള മറ്റുവല്ല നിയമമോ എന്റെമേൽ വന്നാലും ഒരുപക്ഷേ ഞാൻ അംഗീകരിക്കുമായിരുന്നു കാരണം ഞാൻ അത്തരത്തിലുള്ള ഒരു അടിമയായി മാറിയിരിക്കുന്നു എന്റെ ഭാഗ്യത്തിന് ആ വിഷയത്തിൽ പിന്നീട് സംസാരം ഒന്നുമുണ്ടായില്ല
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot