നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കർത്താവും, ചാക്കോയും


കർത്താവും, ചാക്കോയും
ഒറ്റ വലിക്ക് വലിച്ചു കേറ്റി, ഗ്ലാസ് നിലത്തുവെച്ച്, മിക്ച്ചർ വാരി വായിലിട്ട്, വായിലെ ചവർപ്പ് മാറ്റുന്ന സമയത്താണ്, കർത്താവ് ചാക്കോയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
കർത്താവാണ് തന്റെ മുന്നിൽ നില്ക്കുന്നതെന്ന് മനസിലായപ്പോൾ ചാക്കോ ആകെ ഭയന്നു പോയി. തൊട്ടു മുന്നിൽ ഇരിക്കുന്ന മദ്യക്കുപ്പി ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കുന്ന ചാക്കോയെ കണ്ട്, ചാക്കോയുടെ അടുത്തിരുന്ന്, കർത്താവ് പതിയെ പറഞ്ഞു.
" നീ ,ഒളിക്കണ്ട ചാക്കോ, ഇന്ന് ലോകത്ത് എന്റെ ജന്മദിനം കൊണ്ടാടുന്നത് ഇങ്ങനെയാണ്. നാളത്തെ പത്രത്തിൽ അറിയാം എത്ര കോടി വിറ്റന്ന്, "പിന്നെ ചാക്കോ, ഒളിപ്പിക്കാൻ ശ്രമിച്ച മദ്യക്കുപ്പി വാങ്ങി, അടപ്പ് തുറന്ന്, ഒന്നുമണഞ്ഞു നോക്കി.:
പിന്നെ പറഞ്ഞു
" എന്തൊരു വടയാടാ, എങ്ങനെയാ നീയിത് കുടിക്കുന്നേ, എന്റെ മുക്കിലെ രോമം വരെ കരിഞ്ഞു.:
മദ്യക്കുപ്പി തിരികെ വാങ്ങി, കർത്താവിനോട് പറഞ്ഞു.
" നമ്മുടെ കേരളാ സർക്കാറിന്റെ കാ
കർത്താവേ, ജവാൻ. അങ്ങ് വളഞ്ഞവട്ടത്ത് ഉണ്ടാക്കുന്നതാ, എന്തു ചെയ്യാനാ ഇതെക്കെ, പാവപ്പെട്ടവർക്കുള്ളു. "
കർത്താവിന്, ഒന്ന് എടുക്കട്ടെ. "
ചാക്കോ ഉഷാറായി. " വേണ്ട, ചാക്കോ ഞാനിത് ഉപയോഗിയ്ക്കില്ല."
"ഓ നിങ്ങള് വീഞ്ഞല്ലേ കുടിക്കു ,
" എന്നാ ഇതല്പം കഴിയ്ക്ക്, "
ചാക്കോ, sച്ചിംഗിനായി കൊണ്ടുവന്ന മിക്ച്ചർ കർത്താവിന്റെ കയ്യിൽ കൊടുത്തു.
" എന്തു ചെയ്യാനാകർത്താവേ, കുറച്ചു വർഷം മുമ്പ്, നമ്മുടെ അന്തോണിച്ചൻ മുഖ്യമന്ത്രിയായപ്പോൾ 'പുള്ളിയോട് ആരോ പറഞ്ഞ്, ചാരായം നിരോധിച്ചാൽ സ്ത്രീകളുടെ വോട്ടു ലഭിക്കും ജയിക്കും എന്ന്, പുളളിക്കാരൻ ചാരായം അങ്ങ് നിരോധിച്ചു. അന്നു തുടങ്ങിയ പണിയാ, ഇന്നും അവർ രക്ഷ പെട്ടിട്ടില്ല...
"അതെന്താ അങ്ങനെ പറഞ്ഞേ "മിക്ച്ചർ ചവച്ചു കൊണ്ട്, കർത്താവ് ചോദിച്ചു.

…- ;കർത്താവേ, ഹിന്ദു ദൈവങ്ങളിൽ ചില ദൈവങ്ങൾ കള്ളു കുടിയ്ക്കും, ചാരായവും കുടിക്കും, ആ ദൈവങ്ങൾ പണികൊടുത്തു. അതിൻ ശേഷം വന്ന, അവരുടെ മന്ത്രിക്കും, മുഖ്യമന്ത്രിക്ക് എല്ലാo പണി കിട്ടി."
കർത്താവ് ചിരിച്ചു. ഭംഗിയുള്ള ചിരി.
ചാക്കോ, കർത്താവിനെ, നോക്കി, അപ്പോൾ മനസ്സിൽ ഒരു സംശയം രൂപപ്പെട്ടു.
"എനിക്ക് ഒരു സംശയം ഉണ്ട്. ചോദിച്ചോട്ടെ, ?
കർത്താവ് അനുമതി കൊടുത്തു.
"കർത്താവെ, ഞങ്ങൾ ഈ ഫോട്ടോ യിൽ കാണുന്ന രുപം തന്നെയാണോ അങ്ങയുടെ .ശരിക്കുള്ള രൂപം. ?"
കർത്താവ്, ചിരിച്ചു. "അതൊരു സംഭവം തന്നെയാടാ, ചാക്കോ "
"അതെന്താ കർത്താവേ. ?"
ചാക്കോയ്ക്ക് ആകാംഷയായി.
"പണ്ട് ഒരു ചിത്രകാരൻ എന്റെ ഒരു ചിത്രം വരച്ചു., ആദ്യം ഞാനതത്ര കാര്യമാക്കിയില്ല, കാരണം എന്റെ രൂപവുമായി അതിന് യാതൊരു സാമ്യവും ഇല്ലായിരുന്നു.
കാലം കുറെ കടന്നു പോയപ്പോൾ ചിത്രത്തിന് ഒരു പാട് പ്രചാരം ലഭിച്ചു. ജനങ്ങൾ ആ ചിത്രങ്ങൾ എന്റെ താണെന്ന് പറഞ്ഞ് മെഴുകുതിരി കത്തിക്കാനും പ്രാർത്ഥിയ്ക്കാനും, പ്രതിമ നിർമ്മിക്കുവാനും തുടങ്ങി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചു തുടങ്ങിയത്.
ഞാൻ എന്റെ ചിത്രം മാറ്റാൻ ആദ്യം പോപ്പിനെ പ്പോയി കണ്ടു. പുളളിക്കാരൻ പറഞ്ഞു മേലിൽ ഇതും പറഞ്ഞ് ഇങ്ങോട്ടു വരരുതെന്ന്, പിന്നെ ലോകത്തിലെ പല മതമേലദ്ധ്യക്ഷൻന്മാരെയും കണ്ടു. അവരാരും എന്നെ അoഗീകരിച്ചില്ലന്നു മാത്രമല്ല,
മറിച്ച് ഓടിച്ചു വിട്ടു."
ചാക്കോയ്ക്ക് ദേഷ്യം വന്നു.
കർത്താവ് തുടർന്നു." പിന്നെ ഞാൻ പെന്തക്കോസ്തുകാരെ പോയി കണ്ടു.കയ്യില്ലേയും കാലിലേയും മുറിവും മറ്റും കാണിച്ചു. അവര് വിശ്വസിച്ചു.പക്ഷേ ഒന്നു പറഞ്ഞു. ഞങ്ങടെ ഉള്ളിൽ കർത്താവിന്റെ രൂപം എന്നു പറയുന്നത്, ആ പടത്തിൽ കാണുന്ന രൂപമാണ്. അതല്ല കർത്താവ് എന്നും അറിയാം. അതു കൊണ്ട്, ഞങ്ങൾ ഇനി ഒരിടത്തും കർത്താവിന്റെ പടം വയ്ക്കില്ല, ഈ രൂപമാണെന്ന് പറഞ്ഞ് കർത്താവിന്റെ ശരിക്കുള്ള പടം വച്ചാൽ, മറ്റുള്ള വിശ്വാസികൾ ഞങ്ങളെപഞ്ഞിയ്ക്കിടും, അതു കൊണ്ട്, കർത്താവ് വിഷമിക്കരുത്, എന്നു പറഞ്ഞു. അതവർ ഇപ്പോഴും പാലിക്കുന്നുണ്ട് ചാക്കോ ."
കർത്താവ് പറഞ്ഞു നിർത്തി.:
"അതാ സത്യം, പിന്നെ എങ്ങനെ, ചിത്രങ്ങളിലെ രൂപം കർത്താവിന് ലഭിച്ചു.. ?"
…' " ഞാൻ പിന്നെ ദൈവത്തോട് പരാതി പറഞ്ഞു. സംഗതി മനസ്സിലാക്കി, പടത്തിലുളള രൂപം എനിക്ക് തന്നു. പക്ഷേ എനിക്ക് എന്റെ രൂപം തന്നെയാണ് ഇപ്പോഴും ഇഷ്ടം"
കർത്താവ് നിരാശനായി.ചാക്കോ കോപം കൊണ്ടു ജ്വലിച്ചു. " പോട്ടെ ചാക്കോ, ഇനി പറഞ്ഞിട്ട് എന്താ കാര്യം" കർത്താവ് കാര്യം അവസാനിപ്പിച്ചു.
ആ ദേഷ്യത്തിന് ചാക്കോ, ജവാന്റെ ഒരു തൊണ്ണൂറ് വെള്ളം തൊടാതെ വിഴുങ്ങി. നെഞ്ചു കത്തുന്ന പരാക്രമം കണ്ട്, മിക് സർ ചാക്കോയുടെ കയ്യിലേക്ക് കുടഞ്ഞു കൊടുത്തിട്ട് പറഞ്ഞു.
'"അല്പം വെള്ളം ഒഴിച്ചു കുടിയ്ക്കടാ. ചാക്കോ, "
മിക് സർചവച്ചു കൊണ്ട് ചാക്കോ, പറഞ്ഞു. "കർത്താവിനോട് കാണിക്കുന്ന ഈ അനീതി, എനിക്ക് സഹിക്കാൻ പറ്റുന്നില്ല. കർത്താവേ, "
കർത്താവിന്റെ കൈകളിൽ പിടിച്ച്, ചാക്കോ മുത്തി, - ആണിപ്പഴുതുള്ള കയ് കൾകണ്ട് ചാക്കോ, നിലവിളിച്ചു.
"കർത്താവേ, ഈ പൊന്നു പോലത്തെകയ്ളിൽ ആണെല്ലോ അവൻമാർ ആണിതറച്ചത്. '?
''ചാക്കോ, നീ ഓവറായി, എന്നാൽ ഞാൻ പോകുവാ "
കർത്താവ് പറഞ്ഞു. "നീ എന്തിനാടാ ഇങ്ങനെ കുടിച്ചു നശിയ്കുന്നേ, "
- വിഷമം കൊണ്ടാ കർത്താവേ, "
ചാക്കോ, കുടിക്കാൻ ഉണ്ടായ കാര്യത്തെപ്പെറ്റി പറഞ്ഞു.
"എന്തു വിഷമം "? കർത്താവിന്റെ ചോദ്യം വളരെ പെട്ടന്നായിരുന്നു.
;എന്റെ ഭാര്യ മോളിക്കുട്ടിയില്ലേ, അവൾ ശരിയല്ല കർത്താവേ, അവൾക്ക് വേറേ സെറ്റപ്പ് ഒക്കെയുണ്ട്. " ചാക്കോ, കണ്ണുനീർ തുടച്ചു.
"ചാക്കോ, നീ ഇങ്ങനെ പറയരുത്, അവൾ പാവമാ, എടാ നിനക്ക് ഇപ്പോൾ എത്ര ലൈൻ ഉണ്ട്, നീ ഓർത്തോ എനിക്ക്, ഇതൊന്നും അറിയില്ലന്ന്, നീ ന്റെ ഫോണിൽ ആറോളം പെണ്ണുങ്ങളെ വിളിക്കുന്നില്ലേ അവരോട് ഇപ്പോഴും ബന്ധമില്ലെ ,എന്നിട്ട് ആ പാവം പെണ്ണിനെ അവിശ്വസിയ്കുന്നോ? "
കർത്താവ് നിന്ന് വിറച്ചു.
കർത്താവ് ഭയങ്കരൻ തന്നെ 'തന്റെ എല്ലാ കാര്യങ്ങളും അറിയാം.
"സത്യം കർത്താവേ, ഇനി ഞാൻ കൂടിയ്ക്കുന്നില്ല.സത്യം"
ഒരു നൂറ്റിയിരുപത് മില്ലി കൂടി ഗ്ലാസിൽ പകർന്ന് അല്പം വെളളം ഒഴിച്ച് വേഗം അല്പം വെള്ളം കുടി കുടിച്ചു. ബാലൻസ് വന്ന മദ്യം തൂവി കളഞ്ഞിട്ട്, കുപ്പി വലിച്ചെറിഞ്ഞു.
"ഈ ക്രിസ്തുമസ് മുതൽ ഞാൻ മദ്യപിക്കില്ല. ഒരു പെണ്ണിനെയും വിളിക്കില്ല - ഇത് ,കർത്താവാണേ സത്യം"
ചാക്കോ ഉഗ്രശപഥം എടുത്തു.
കർത്താവ് ഇടപെട്ടു."എടാ, ചാക്കോ, ഇത് ഞാൻ എത്രയോ നൂറ്റാണ്ടുകളായി കേൾക്കുന്നതാണ്. ഇത്തരം പ്രതിജ്ഞ കൾ " ഇക്കൊല്ലവും കേൾക്കും"
കർത്താവ്, ചിരിച്ചു.
" ഇല്ല കർത്താവേ, ഇത് സത്യമാണ്. "
കർത്താവിന്റെ കയ്യിൽ പിടിച്ച് ചാക്കോ, സത്യം ചെയ്തു. കർത്താവ് ചിരിച്ചു.
"പിറന്നാൾ ആയിട്ടും എന്താ കർത്താവേ, പളളിയിൽ പോകാത്തത്, നിന്നെ കാണാൻ, നിന്റെ വരവ് ലോകത്തെ അറിയിക്കാൻ ഇപ്പോൾ പള്ളിയിൽ ധാരാളം ഭക്തർ വരുമല്ലോ ?" "
"ഞാ ൻ ദേവാലയങ്ങളിൽ നിന്നും ഇറങ്ങിയിട്ട്, കാലങ്ങൾ എത്രയോ കഴിഞ്ഞു ചാക്കോ, എന്റെ ആവശ്യങ്ങൾ അവിടെ ഇല്ല. ഞാൻ ഇല്ലങ്കിലും കാര്യങ്ങൾ അവർ ചെയ്തു കൊള്ളും." കർത്താവ് നിരാശയോടും വേദനയോടും പറഞ്ഞു.
" കുരിശിൽ എന്നെ തറച്ചപ്പോഴും, ചാട്ടവാറുകൊണ്ട് എന്നെ തല്ലിയപ്പോഴും ഞാൻ ഇത്രമാത്രം വേദനിച്ചിട്ടില്ല ചാക്കോ ." കർത്താവ് വേദനയോടെ കരഞ്ഞു.
കർത്താവ് കരഞ്ഞപ്പോൾ ചാക്കോയും കരഞ്ഞു.
" പോട്ടെ, ചാക്കോ, നേരം ഒരുപാടായി. "
കർത്താവ് കണ്ണുനീർ തുടച്ചു എഴുന്നേറ്റു.
മിക്സറിന്റെ പാക്കറ്റ്, ചാക്കോയെ ഏല്പിച്ചു. " ഇത് പ്രകൃതിക്കു ദോഷമാ, ചാക്കോ, കുടിയൻമാരോടൊക്കെ നീ പറയണം, കള്ളുകുടിച്ചിട്ട്, കുപ്പി ഇങ്ങനെ വലിച്ചെറിയരുതെന്ന്."
.. ശരികർത്താവേ, ഞാൻ ഇപ്പോൾ മുതൽ കുടിയനല്ല.
ചാക്കോ കർത്താവിനെ ഓർമ്മിപ്പിച്ചു.
"കർത്താവേ, ഒരു ചോദ്യം കൂടി മാത്രം ഞാൻ സ്വർഗ്ഗത്തിൽ പോകുമോ, ? "
"നീ ബൈബിളിൽ വായിച്ചിട്ടില്ലെ,ഞാൻ വഴിയും സത്യവും ജീവനുമാകുന്നു.എന്നിൽക്കൂടി അല്ലാതെ, നിങ്ങളാരും സ്വർഗ്ഗരാജ്യത്ത് എത്തുകയില്ല."
"എന്നു വച്ചാൽ …?ചാക്കോയ്ക്ക്
സംശയം .
:നീ സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയുo പാതയിൽ ജീവിച്ചാൽ സ്വർഗ്ഗത്തിൽ എത്താമെന്നടാ മണ്ടാ പറഞ്ഞത്. "
കർത്താവ് ചിരിച്ചു. "എന്നാൽ ശരി, "
കർത്താവ് തുടക്കം കാട്ടി.
…" " കർത്താവേ, ഹാപ്പി ക്രിസ്മസ്;
" എനിക്ക് ആദ്യമായാണ് ഒരാൾ ജന്മദിനാശംസകൾ നേരുന്നത്. "
കർത്താവ് ചിരിച്ചു. ഉച്ചത്തിൽ, ആ ശബദത്തിന്റെ കൂടെ കർത്താവും അലിഞ്ഞ് ഇല്ലാതെയായി.
ചാക്കോ ഞെട്ടി എഴുന്നേറ്റു. ചുറ്റം കനത്ത ഇരുട്ട്, ആദ്യം ഒന്ന് പകച്ചു.പിന്നെ മനസിലായി താൻ കിടക്കുന്നത് സ്വന്തം വീട്ടിലാണ്.അരികിൽ ഭാര്യമോളിക്കുട്ടിയും.
അയാൾ ഭാര്യയെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. അവൾ ഞെട്ടി എഴുന്നേറ്റ് ലൈറ്റിട്ടു.ചാക്കോ, ഭാര്യയുമായി പുറത്തേക്ക് ഇറങ്ങി.
മുറ്റത്ത് മക്കൾ ഒരുക്കിയ പുൽക്കുടിലിനു മുന്നിൽ നിന്നു ഭാര്യയേ ചേർത്തു നിർത്തി പറഞ്ഞു.
" ഇനി മുതൽ ഞാൻ മദ്യപിക്കില്ല. നല്ല മനുഷ്യനായി ജീവിക്കും. സത്യം"
ഭാര്യ അമ്പരപ്പോടെ അയാളെ നോക്കി.
പുൽക്കൂടിനുള്ളിൽ കിടന്ന് ഉണ്ണിയേശു ചാക്കോയെ നോക്കി കണ്ണിറുക്കി.
അത് ചാക്കോ മാത്രമേ കണ്ടൊള്ളു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്, പുതവൽസരാശംസകൾ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot