നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 27

Image may contain: 1 person, text

ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവകുറിപ്പ്
പാർട്ട് 27
ഇത്തവണ നോമ്പിന് തനിച്ച് ഒരു റൂമിൽ താമസം ആയതുകൊണ്ട് നോമ്പുതുറ മുഴുവനും പള്ളിയിൽ ആക്കാൻ ഞാൻ തീരുമാനിച്ചു ആദ്യത്തെ നോമ്പിനു തന്നെ സ്ഥിരമായി പോകാറുള്ള പള്ളിയിലേക്ക് പോയി അവിടെ വരുന്നവർക്ക് ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമില്ല പകരം അവിടെ വരുന്ന ഭക്ഷണങ്ങൾ ഒക്കെ പള്ളിയിലെ ജീവനക്കാർ ജനൽ വഴി വിതരണം ചെയ്യുകയാണ് ചെയ്യുന്നത് ആദ്യത്തെ ദിവസം ഞാനും ഒരു പൊതി ചോറു വാങ്ങി എന്നാൽ പിന്നീടങ്ങോട്ട് പോകില്ല എന്ന് തീരുമാനിക്കുകയും ചെയ്തു കാരണം പള്ളിയിലേക്ക് നിസ്കരിക്കാനും മറ്റുമൊന്നും ഇത്രയും കാലം വന്നു കാണാത്ത ഒരുപാട് ബംഗാളികളും പാക്കിസ്ഥാനികളും എവിടെനിന്നോ പൊട്ടിമുളച്ചത് പോലെ അവിടെ തിക്കും തിരക്കുമായി ആകപ്പാടെ ഒച്ചപ്പാടും ബഹളവുമാണ് വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങി ഓരോരുത്തരുടെ സഞ്ചിയിലും എട്ടും പത്തും ചോറും പോരാത്തതിന് ജ്യൂസ് തൈര് പാൽ എന്നിങ്ങനെ പലതും ഉണ്ട് എന്നാൽ ഒന്നും കിട്ടാതെ നിൽക്കുന്നവരും കൂട്ടത്തിലുണ്ട്
അടുത്ത ദിവസം ഞാൻ റൂമിൽ നിന്നും കുറച്ചുകൂടി ദൂരത്തുള്ള ഒരു പള്ളിയിൽ ചെന്നു അവിടെ നോമ്പ് തുറപ്പിക്കൽ എന്ന ഒരു പരിപാടിയേ ഇല്ല വലിയപള്ളി ആയിട്ടും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നോമ്പുതുറ മാത്രം എന്തേ ഇല്ലാത്തത് എന്ന് അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞവർഷംവരെ വളരെ വിപുലമായ രീതിയിൽ നോമ്പുതുറ ഉണ്ടായിരുന്ന പള്ളിയാണ് പക്ഷേ ബംഗാളികളുടെ ആർത്തി കാരണം പലപ്പോഴും ഒച്ചപ്പാട് ലേക്കും വഴക്കി ലേക്കും ഒരിക്കൽ അടിപിടി യിലേക്കും എത്തിയപ്പോൾ ഇവിടത്തുകാർ നിർത്തലാക്കുക യായിരുന്നു എന്നറിഞ്ഞത് ഞാനാകെ വിഷമത്തിലായി ഈ ഒരു മാസം മുഴുവൻ പാചകം ചെയ്യാതെ കഴിഞ്ഞുകൂടാൻ വിചാരിച്ചതായിരുന്നു ഇനി ഇപ്പോൾ സ്വന്തമായി പാചകം തന്നെ ശരണം മൂന്നാം നോമ്പിന് ഞാൻ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചു അന്നുരാത്രി വഴിയിൽവെച്ച് ഒരു ഉത്തരേന്ത്യക്കാരൻ സുഹൃത്തിനെ കണ്ടപ്പോൾ അവന്റെ റൂമിന് അടുത്തായി നോമ്പിന് പുതിയതായി പണി തീർന്ന ഒരു പള്ളി ഉദ്ഘാടനം കഴിഞ്ഞതായി പറഞ്ഞു അവിടെ വളരെ വിപുലമായി തന്നെ നോമ്പുതുറയും നടക്കാറുണ്ട്
ഒട്ടും സമയം കളയാതെ അടുത്തദിവസം മുതൽ ഞാൻ അവിടേക്കു പോയി തുടങ്ങി പിന്നീടങ്ങോട്ട് നോമ്പുതുറ സമയത്ത് ഓട്ടങ്ങൾ ഒന്നുമില്ലാത്ത ദിവസം ഞാൻ സ്ഥിരമായി അവിടേക്കു പോയി തുടങ്ങി എന്നു മാത്രമല്ല അവിടെ വരുന്ന അറുപതോ എഴുപതോ ആളുകൾക്ക് വേണ്ടി നോമ്പ് തുറ ക്കുള്ള സ്ഥലം ഒരുക്കുവാനും ഭക്ഷണം വീതിക്കാനും ഒക്കെ ഞാനും ഒരു സഹായിയായി അടുത്തു വല്ല പള്ളിക്കമ്മറ്റി തിരഞ്ഞെടുപ്പും നടക്കാൻ ഉണ്ടെങ്കിൽ കമ്മറ്റിയിലും ഒരു സ്ഥാനം പിടിക്കുമായിരുന്നു എല്ലാ സ്ഥലങ്ങളിലെയും പോലെ കബസ അല്ലെങ്കിൽ ബുഖാരി ചോറും കോഴിയും തൈരും മോരും സമൂസയും ജ്യൂസും എണ്ണപ്പലഹാരങ്ങളും ആട് സൂപ്പും ഒക്കെയായി ഗംഭീരമായി നോമ്പുതുറയും അപ്പോൾ കഴിച്ചു തീരാതെ ബാക്കി വരുന്ന സാധനങ്ങൾ കവറിലാക്കി റൂമിലേക്ക് മടക്കവും പുതിയ പള്ളി കണ്ടുപിടിച്ചതോടെ നോമ്പിന് ഭക്തി കൂടി
അതുപോലെ നോമ്പ് ആദ്യംമുതൽതന്നെ കഫീലിന്റെ ഉമ്മഎനിക്കുവേണ്ടി ദിവസവും അവരുണ്ടാക്കുന്ന എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും ആയി ഒരു പാത്രം നിറയെ സാധനങ്ങൾ തരുമായിരുന്നു അതും പള്ളിയിൽനിന്ന് കൊണ്ടുവരുന്നതും കൂടിയാകുമ്പോൾ നോമ്പുകാലത്തെ രാത്രി തീറ്റക്കും പുലർച്ചെ അത്താഴത്തിനും ഒന്നും വീട്ടിൽ തീ കത്തിക്കേണ്ടി വന്നില്ല ഒന്നു രണ്ടു ദിവസം ഉമ്മ എനിക്ക് പലഹാരം തന്നപ്പോൾ ആ വിവരം എങ്ങനെയോ മാഡം അറിഞ്ഞു പിറ്റേന്ന് ഓട്ടം പോകുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു നിനക്ക് എന്റെ അമ്മായിയമ്മ നോമ്പുതുറക്കുള്ള പലഹാരങ്ങൾ ഒക്കെ തരാറുണ്ടോ എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി പടച്ചവനെ എനിക്ക് കിട്ടിക്കൊണ്ടിരുന്ന അല്പം സമൂസയുടെ കാര്യം അവൾ അറിഞ്ഞോ ഇനി പണ്ട് പത്തു റിയാൽ തിരിച്ചു ചോദിച്ചപോലെ ഇതും ചോദിക്കുമോ ഇന്നലെ കെട്ടിയതിൽ പകുതിയിലധികവും ഞാൻ തിന്നുപോയി ഇനി ബാക്കിയുള്ളത് രണ്ടുമൂന്നു സമൂസയും ഒന്നോ രണ്ടോ പൊക്കവട യുമാണ്
മനസ്സിൽ തോന്നിയ പേടി പുറത്തു കാണിക്കാതെ ഞാൻ അതെ എന്ന് മറുപടി പറഞ്ഞു അപ്പോൾ നീ പള്ളിയിൽ നിന്നല്ലേ നോമ്പ് തുറക്കാനുള്ളത് അതെ അതുകൊണ്ടാണ് ഞാൻ നിനക്കുള്ള ഭക്ഷണം തരാത്തത് ഇല്ലെങ്കിൽ ദിവസവും നിനക്കുള്ള ഭക്ഷണം ഞാൻ തരുമായിരുന്നു ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ നീ ഭക്ഷണം തന്നില്ലെങ്കിലും കുഴപ്പമില്ല വല്ലവരും തരുന്നത് തിരിച്ചു ചോദിക്കാതിരുന്നാൽ മതി നോമ്പിന് ആദ്യ വെള്ളിയാഴ്ച തന്നെ ഞാൻ മക്കത്തു പോയി പുലർച്ചെ വരെയുള്ള ഓട്ടം കഴിഞ്ഞ് അത്താഴവും പ്രഭാത നമസ്കാരവും കഴിഞ്ഞ് ഞാൻ റൂമിൽ നിന്നിറങ്ങി ഉംറ വേശത്തിൽ എന്നെ കണ്ട ഒരാൾ അടുത്തുള്ള ഒരു പെട്രോൾ പമ്പ് വരെ സൗജന്യമായി കൊണ്ടുപോയി വിട്ടു അവിടെനിന്നും ടാക്സികൾക്കും പ്രൈവറ്റ് വണ്ടിയുമായി ടാക്സി പോകുന്നവർക്കും ഒക്കെ ഞാൻ കൈ കാണിച്ചു കൊണ്ടിരുന്നു ഒരു മുന്തിയ ഇനം വണ്ടി ഞാൻ കൈ കാണിക്കാതെ തന്നെ എന്റെ അടുത്തു നിർത്തി എവിടെക്കാണെന്ന് ചോദിച്ചു മക്കത്തു പോവാൻ വേണ്ടി കിലോ 10 വരെ പോകണം എന്ന് ഞാൻ പറഞ്ഞു അവിടെനിന്നും ബാബു മക്കയിൽനിന്നും ഒക്കെയാണ് മക്കത്തേക്ക് പോകുന്ന വാഹനങ്ങൾ ആളുകളെ വിളിക്കുന്നത്
ശരി അവിടേക്ക് പോകാൻ ഉള്ള വണ്ടിക്കൂലി ഞാൻ തരാം എന്നു പറഞ്ഞ് അപരൻ എനിക്കുനേരെ പത്തു റിയാൽ നീട്ടി അയ്യോ വേണ്ട എന്റെ കൈയിൽ കാശുണ്ട് ഞാൻ ഏതെങ്കിലും ടാക്സി പിടിക്കാനാണ് ഇവിടെ നിൽക്കുന്നത് എന്നായി ഞാൻ അയാളെന്നെ വിടാനുള്ള ഭാവമില്ല ദയവായി ഇത് വാങ്ങണം നിങ്ങളുടെ കൈയിൽ പണം ഉണ്ടെന്ന് എനിക്കറിയാം നിങ്ങളുടെ ഈ പുണ്യ യാത്രയിൽ എന്റെ ഈ ചെറിയ പങ്ക് കൂടി ഉൾപ്പെടുത്തണം അവസാനം അയാളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങി ഞാനതു വാങ്ങി അയാളോടു നന്ദി പറഞ്ഞു ഞാൻ നിങ്ങളോടാണ് നന്ദി പറയേണ്ടത് നിങ്ങൾക്ക് നന്ദി എന്നും പറഞ്ഞ് അയാൾ വണ്ടി ഓടിച്ചു പോയി നന്മയുടെ ചിരി സമ്മാനിച്ച് കണ്ണിൽനിന്നും മറഞ്ഞ അയാൾ ഭൂമിയിലുള്ളവരോട് കരുണ കാണച്ച്‌ ആകാശത്തുള്ളവന്റെ കരുണ നേടിയെടുക്കുകയായിരുന്നു അയാൾക്ക് നല്ലതുമാത്രം വരുത്തണേ എന്ന പ്രാർത്ഥനയോടെ ഞാൻ യാത്ര തുടർന്നു
ഉംറ കർമ്മങ്ങളെല്ലാം തീർത്ത് ഈ റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ ക്ക് മക്കത്ത് പങ്കെടുത്തു ഞാൻ തിരിച്ചുപോന്നു സ്വന്തമായി ഫ്ളാറ്റിൽ താമസം ആക്കിയത് കൊണ്ടാവാം കഴിഞ്ഞ നോമ്പുകാലത്തെ പോലെ വലിയ പ്രശ്നങ്ങളൊന്നും ഇത്തവണ മാടത്തെ കൊണ്ട് ഉണ്ടായില്ല പത്തിൽ താഴെ ദിവസങ്ങൾ മാത്രം പല സ്ഥലങ്ങളിലായി നോമ്പുതുറക്കു പോയി അങ്ങനെ പോകുമ്പോൾ അവൾ മടങ്ങുന്നതുവരെ പഴയ പോലെ ഞാൻ കാത്തു കിടക്കേണ്ടി വന്നു വണ്ടിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അവൾ എന്നോട് പറയും നീ പള്ളിയിൽ പോയി വല്ലതും കഴിച്ചു ഇവിടെ പുറത്തു കാത്തു നിൽക്കണം ഞാനിറങ്ങുമ്പോൾ വിളിക്കാം എന്ന് തന്റെ പിതാവ് എനിക്കുള്ള ഭക്ഷണം പള്ളിയിൽ ഒരിക്കിയിട്ടുണ്ടോടീ മൂദേവി എന്ന് ചോദിക്കാനാണ് എനിക്ക് തോന്നുക പക്ഷെ നോമ്പുകാലമല്ലേ അതുകൊണ്ട് ഞാൻ ക്ഷമിക്കും അല്ലെങ്കിൽ കാണാമായിരുന്നു
നോമ്പ് തുറ കഴിഞ്ഞ് കറങ്ങാൻ പോകുമ്പോൾ തന്നെ ഞാൻ എന്തെങ്കിലും ഭക്ഷണം കൈയ്യിൽ കരുതാറുണ്ടായിരുന്നു കാരണം തിരിച്ചുവരവ് എപ്പോഴാണെന്ന് പറയാൻ പറ്റില്ല കൂടുതൽ ദിവസവും അത്താഴം കഴിക്കാൻ ഉള്ള ചെറിയ സമയം മാത്രം ബാക്കിനിൽക്കെയാണ് തിരിച്ചുവരുന്നത് പന്ത്രണ്ടാം നോമ്പിന് പുലർച്ചെ നാലുമണിക്ക് ഏതാനും മിനുട്ടുകൾ ബാക്കിനിൽക്കെയാണ് ഞങ്ങൾ തിരിച്ചെത്തിയത് 4 .10ന് ബാങ്ക് വിളിക്കുന്നതിന് മുമ്പായി റൂമിലുള്ള ഭക്ഷണം ചൂടാക്കി കഴിക്കാൻ സമയമില്ല ഞാനല്പം ചായ ഉണ്ടാക്കി അതിലേക്ക് വെള്ളം ഒഴിച്ച് ചൂടു പാകമാക്കി വലിച്ചു കുടിച്ചു അതൊരു തുടക്കം മാത്രമായിരുന്നു മിക്ക ദിവസവും അത്താഴം കഴിക്കൽ അങ്ങനെയൊക്കെ തന്നെയായി മാറി കൊണ്ടിരുന്നു
പതിനാലാമത്തെ നോമ്പിന് മാഡം എന്നെയും കൂട്ടി ബാങ്ക് വിളിക്കാൻ അല്പം സമയം ബാക്കി നിൽക്കെ അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് നോമ്പുതുറക്കു പോയി വഴിയിൽ വച്ച് തന്നെ അവൾ കൂട്ടുകാരിക്ക് വിളിച്ചു ഡ്രൈവറായ എനിക്കുള്ള ഭക്ഷണം ആ വീട്ടിലെ ഡ്രൈവറുടെ റൂമിലേക്ക് കൊടുത്തയക്കാൻ പറഞ്ഞു ആ കൂട്ടുകാരിയെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു അവൾ ഇവളെക്കാൾ വലിയ പിശുക്കി യാണെന്ന് അവിടെയുള്ള ഡ്രൈവറിൽ നിന്നും ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു രണ്ടുപേരുടെ സംസാരവും ഞാൻ ശ്രദ്ധിച്ചു എന്റെ ഡ്രൈവറുടെ റൂമിൽ വല്ലതും കാണും അവിടെ പോയി കഴിക്കാൻ പറയൂ എന്നും പറഞ്ഞു കൂട്ടുകാരി ഫോൺ കട്ട് ചെയ്തു പുറത്തേക്ക് ചാടാൻ നിന്ന ജാള്യത മറച്ചു വെച്ച് മാഡം എന്നോടായി പറഞ്ഞു ഞങ്ങളെ ഇറക്കി നീ അവളുടെ ഡ്രൈവറുടെ കൂടെ ഭക്ഷണം കഴിച്ചോ എന്ന് ഞാൻ ഒന്നും മറുപടി പറഞ്ഞില്ല ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ബാങ്ക് വിളിച്ചിരുന്നു ഇനി പള്ളിയിൽ പോയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല ഞങ്ങളവിടെ എത്തി വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം മാഡം എന്റെ മൗനം കണ്ടിട്ടാവണം വീണ്ടും ഡ്രൈവറുടെ റൂമിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറഞ്ഞു
ഇത്തവണ ഞാൻ എന്റെ മൗനം ഉപേക്ഷിച്ചു ഇല്ല ഞാൻ ഒരിക്കലും ഒരാളുടെ റൂ മിലും പോകില്ല ആ പാവപ്പെട്ടവൻ വല്ലതും വാങ്ങി കഴിക്കുന്നുണ്ടെങ്കിൽ കഴിക്കട്ടെ ഞാനെന്തിന് അതിൽ കയ്യിട്ടു വാരണം നിന്റെ കൂട്ടുകാരി അവിടേക്ക് എനിക്കായി ഭക്ഷണം കൊടുത്ത് അയച്ചിട്ടുണ്ടെന്ന് നിനക്ക് ഉറപ്പുണ്ടോ അത് പിന്നെ ഞാനിപ്പോൾ മുകളിൽ പോയി ഒരു പാത്രത്തിൽ നിനക്കുള്ള ഭക്ഷണം എടുത്തു തരാം അയ്യോ വേണ്ട നീ പോയി നോമ്പുതുറന്നോളൂ അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കേണ്ടേ അതിന്റെ ഉത്തരവാദിത്തം എനിക്കാണ് അത് എന്തായാലും നിനക്ക് കുഴപ്പമില്ല അവളുടെ കൂട്ടുകാരിയുടെ പിശുക്ക് എനിക്ക് ശരിക്കും അറിയാമായിരുന്നു അതുകൊണ്ട് അവിടെ നിന്നും പൊരുത്തമില്ലാത്ത ഒന്നും കഴിക്കാൻ ഞാൻ നിന്നില്ല അവരെ ഇറക്കി വണ്ടി പാർക്ക് ചെയ്തു ഞാൻ പള്ളിയിലേക്കോടി ഭാഗ്യം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടില്ല ഒരു ഭക്ഷണത്തളികക്കു സമീപം ഞാനുമിരുന്നു സമയം വൈകിയതുകൊണ്ട് ജ്യൂസും തൈരും ഒന്നും കിട്ടിയില്ലെങ്കിലും ചോറും കോഴിയും ഒക്കെയായി നല്ല രുചിയുള്ള ഭക്ഷണം തന്നെ കഴിച്ചു സർവ്വശക്തന് സ്തുതി
പിന്നീട് അവളുടെ കൂട്ടുകാരിയുടെ ഡ്രൈവറെ ഞാൻ കണ്ടപ്പോൾ ഞാനവനോട് ചോദിച്ചു നിന്റെ മാഡം ഇന്ന് വല്ലതും റൂമിലേക്ക് കൊടുത്തയച്ചിരുന്നോ നിനക്കറിയില്ലേ അവളെ ഇന്ന് എന്നല്ല ഒരിക്കലും ഒന്നും അവൾ എനിക്ക് തരാറില്ല 16 നോമ്പിന് രാവിലെ പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ മൊബൈലിലേക്ക് മാഡത്തിന്റെ വിളി വന്നു സാധാരണ ആ സമയത്ത് ആരും വിളിക്കാറില്ല രാത്രി കറക്കങ്ങൾ ഒക്കെ കഴിഞ്ഞു വന്നു ഉറങ്ങാൻ കിടക്കുന്ന സമയമാണല്ലോ എന്തെങ്കിലും അത്യാവശ്യം ഉണ്ടാകുമെന്ന് കരുതി നിസ്കാരം കഴിഞ്ഞ ഉടനെ ഞാൻ തിരിച്ചു വിളിച്ചു
നാസർ ഞാൻ വണ്ടിയിൽ ചില സാധനങ്ങൾ മറന്നു വെച്ചു
എന്തു സാധനം ഞാനൊന്നും കണ്ടില്ലല്ലോ
നിനക്ക് ഇപ്പോൾ ഇങ്ങോട്ടു വരാൻ പറ്റുമോ
ഞാനിപ്പോൾ പള്ളിയിലാണ് ഇവിടെ നിന്നും ഇറങ്ങിയാൽ വരാം
താൻ കളവു പറയുകയല്ലേ നീ കഫീലിന്റെ പെങ്ങളെ കൊണ്ടാക്കി വിടാൻ പോയില്ലേ
ഇല്ല ഞാൻ പള്ളിയിൽ ഉണ്ട്
എങ്കിൽ വാ ആവശ്യമുണ്ട്
ഞാനുടനെ ഇറങ്ങിപ്പോന്ന് അവളുടെ ഫ്ലാറ്റിൽ പോയി ബെല്ലടിച്ചു വാതിൽ തുറന്ന് അവൾ പൊയ്ക്കോളൂ ഇപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു ഇത്രയുംകാലം അവളുടെ കൂടെ ജോലി ചെയ്തത് കൊണ്ട് കാര്യങ്ങൾ എനിക്ക് പെട്ടെന്ന് മനസ്സിലായി അവളുടെ ഡ്രൈവറായ ഞാൻ കഫീലിന്റെ നിർദ്ദേശപ്രകാരം രഹസ്യമായി അവന്റെ പെങ്ങളെയും കൊണ്ട് ഓട്ടം പോയി എന്നാണ് അവളുടെ സംശയം സ്വന്തം ഭർത്താവുമായി ഈ കാര്യം പറഞ്ഞു വഴക്കിട്ട് അവസാനം അവൻ പറയുന്നത് വിശ്വാസം വരാതെ എന്നെ നേരിട്ട് കാണാൻ വിളിച്ചതാണ് ഒരു മനുഷ്യന്റെ ഹൃദയത്തിൽ ഇത്രയും പോരും കുശുമ്പും ഉണ്ടാകുമോ എന്നെ നേരിട്ട് കണ്ടിട്ടു പോലും അവൾക്ക് തൃപ്തി ആയിരുന്നില്ല പിറ്റേന്ന് ഓട്ടം പോകുമ്പോൾ അവൾ പറഞ്ഞത് ഞാനും കഫീലും കൂടി ഒത്തുകളിച്ചതാണെന്നും ഞാനവന്റെ പെങ്ങളെ കൊണ്ടാക്കാൻ പോയിട്ടുണ്ട് എന്നുമാണ് ഇത്രയും ഞാൻ പറഞ്ഞിട്ടും എന്നെ നേരിട്ട് കണ്ടിട്ടും നിനക്ക് വിശ്വാസം ഇല്ലെങ്കിൽ പിന്നെ നീ വിചാരിച്ചത് തന്നെ വിശ്വസിച്ചോളൂ എന്ന് ഞാനും പറഞ്ഞു അല്ലാതെ എന്ത് പറയാൻ
ആകെയുള്ള ഒരു നാത്തൂനും ആയിട്ട് മാഡം ഈയിടെയായി വളരെ ദേഷ്യത്തിലാണ് പണ്ട് ഭർത്താവിനോട് തെറ്റി വീട്ടിൽ പോയി നിൽക്കാനുള്ള കാരണം മാഡം നാത്തൂനും ആയിട്ട് വഴക്കിട്ടു കൊണ്ടിരിക്കുമ്പോൾ പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞതിന് കഫീലിന്റെ കയ്യിൽനിന്നും ഒന്നു കിട്ടിയിട്ടുണ്ട് അതിനുള്ള ദേഷ്യമാണ് കാലങ്ങൾ കഴിഞ്ഞിട്ടും ഈ മനസ്സിൽ കൊണ്ടു നടക്കുന്നത് ഇതുകൊണ്ടൊന്നും തീർന്നില്ല കഫീലിന്റെ പെങ്ങളോ അവളുടെ ഭർത്താവോ ഉമ്മയുടെ ഫ്ലാറ്റിലേക്ക് വരുന്നത് മാടത്തിന് ഇഷ്ടമല്ല അവരെ പറ്റിയുള്ള കുറ്റമൊക്കെ മാഡം എന്നോടാണ് പറയാറുള്ളത് നോമ്പുകാലത്തു കഫീലിന്റെ പെങ്ങളും ഭർത്താവും രണ്ടു മൂന്നു ദിവസം തനിച്ച് താമസിക്കുന്ന ഉമ്മയുടെ ഫ്ലാറ്റിൽ വന്നു താമസിച്ചിരുന്നു അതിന്റെ പേരിൽ അവരെ പറ്റി മാഡം എന്നോട് പറയാത്തതായി ഒന്നുമില്ല നാസർ നമ്മുടെ വീട്ടിലേക്ക് പുതിയ താമസക്കാർ വന്നത് നീ അറിഞ്ഞില്ലേ ആര് വന്നത് അവളും അവളുടെ ഭർത്താവും അവർക്ക് വാടകയും കൊടുക്കേണ്ട സൗജന്യമായി ഭക്ഷണവും കഴിക്കാം ഇനി ഇവിടുന്നു പോകുമെന്നു തോന്നുന്നില്ല ഭാര്യവീട്ടിൽ ഇങ്ങനെ താമസിക്കുന്നവരുണ്ടാകുമോ
എന്റെ ഒരു വിധി നോക്കണേ കഷ്ടപ്പെട്ട് പണിയെടുത്താലും പോരാ ദിവസം മുഴുവൻ ഈ പരദൂഷണം കേൾക്കുകയും വേണം പലപ്പോഴും ഞാൻ തല കുലുക്കിയും മൂളിയും ഒച്ച അനക്കിയും ഉണ്ടാക്കി ചിരിച്ചുംഒക്കെ അവളെ പിണക്കാതെ പതിയെ വിഷയം മാറ്റി വിടും നോമ്പുകാലത്ത് അവരെക്കുറിച്ച് ദിവസവും പറയാൻ തുടങ്ങിയപ്പോൾ ഒരിക്കൽ ഞാൻ സൗമ്യമായ മറുപടി കൊടുത്തു " അവർ എന്തെങ്കിലും ആവട്ടെ വരികയോ പോകുകയോ ചെയ്യട്ടെ നിനക്ക് സ്വന്തമായി ഫ്ലാറ്റില്ലേ ഡ്രൈവറും ഉണ്ട് അവര് വരുന്നത് അവരുടെ ഉമ്മയുടെ വീട്ടിലേക്ക് അല്ലേ നമ്മൾ അതിൽ ഇടപെടേണ്ട നോമ്പു നോറ്റ് നല്ല കാര്യങ്ങളും ചെയ്തു (?)മറ്റുള്ളവരെപ്പറ്റി പരദൂഷണം പറഞ്ഞാൽ നമ്മുടെ നന്മയുടെ പ്രതിഫലം ഒക്കെ നഷ്ടപ്പെടുകയില്ലേ" "നഷ്ടപ്പെടുന്നെങ്കിൽ നഷ്ടപ്പെടട്ടെ എന്നാലും അവളെക്കുറിച്ച് അല്പം പറയാതിരിക്കാൻ വയ്യ" എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot