ഒരു കവിത കൊണ്ട് നിന്നെ വർണ്ണിക്കാൻ ഞാനില്ല...
കാരണം നീയെന്നിൽ നുരഞ്ഞു പൊങ്ങുന്ന വീഞ്ഞിൻലഹരിയാണ്...
കാരണം നീയെന്നിൽ നുരഞ്ഞു പൊങ്ങുന്ന വീഞ്ഞിൻലഹരിയാണ്...
നിന്നോടുള്ള പ്രണയമാണ് എന്റെ കവിതകൾ
നിന്നെക്കുറിച്ചുള്ള ഭാവനകളോ ഓർമ്മകളും....
നിന്നെക്കുറിച്ചുള്ള ഭാവനകളോ ഓർമ്മകളും....
മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളിൽ
നിന്നെ ഓർത്തിരിക്കുന്ന ഞാൻ..
നാളെ ഒരു പിടി മഞ്ഞായി കാലം മാറ്റിയേക്കാം..
നിന്നെ ഓർത്തിരിക്കുന്ന ഞാൻ..
നാളെ ഒരു പിടി മഞ്ഞായി കാലം മാറ്റിയേക്കാം..
വിരഹത്തിന്റെ മാറാപ്പ് നിന്നിലേറുമ്പോൾ..
ഞാനും എന്റെ സ്നേഹവും
നിന്നിൽ നിന്നു പടിയിറക്കാൻ..
നീ ശ്രമിച്ചേക്കാം...
ഞാനും എന്റെ സ്നേഹവും
നിന്നിൽ നിന്നു പടിയിറക്കാൻ..
നീ ശ്രമിച്ചേക്കാം...
അപ്പോഴും കാലത്തിനുപോലും മായ്ക്കാൻ കഴിയാത്തൊരു വ്രണമായ്....
മുള്ളുള്ളൊരു പനിനീർ പുഷ്പമായ് ഞാൻ നിന്നിൽ ചുവന്ന് നിന്നിരിക്കും......
മുള്ളുള്ളൊരു പനിനീർ പുഷ്പമായ് ഞാൻ നിന്നിൽ ചുവന്ന് നിന്നിരിക്കും......
Shajith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക