Showing posts with label AminaSaheer. Show all posts
Showing posts with label AminaSaheer. Show all posts

ബാല്യം



ബാല്യകാലത്തിന്റെ ഗന്ധം പരത്തി
മരങ്ങള്‍ പൂക്കുന്നു കായ്ക്കുന്നു
എന്റെയുള്ളില്‍ വസന്തത്തിന്റെ
ചിറകുമായെത്തി തളിര്‍ക്കുന്നു
ബാല്യത്തിന്‍ ഓര്‍മ്മകളൊക്കെയും
വിരസമാം ശൂന്യവേളകളില്‍ ശാന്തിയായി
മടക്കമില്ലന്നറിഞ്ഞിട്ടും മോഹിപ്പിക്കുന്നൂ
നിറമുള്ളതാം പഴയകാലലീലകള്‍
ഓർമകള്‍ മറയും വാര്‍ദ്ധക്യം
പടിവാതില്‍ക്കല്‍ വിരുന്നെത്തിയെങ്കിലും
മായാതെ നില്‍ക്കുന്നു ബാല്യനിഷ്‌കളങ്കത
ഹൃദയാന്തരത്തില്‍ മറയാതെ
ഒളിപ്പിച്ചു സൂക്ഷിച്ചൂ ബാല്യകാലം
ജന്മമില്ലിതു പോലെയെങ്കിലും
വരുമോ ഇനിയൊരു സ്വപ്‌നകാലം

By: Amina saheer

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo