Showing posts with label OchiraSreekumar. Show all posts
Showing posts with label OchiraSreekumar. Show all posts

പാപി

പാപി
■■■■■■■■■
സോഫ്റ്റ് വെയർ എൻജിനിയേഴ്സായ സൂര്യനാരായണനും,വൈഷ്ണവിയും പ്രണയിച്ചു വിവാഹിതരായവരാണ്.
രണ്ടു പേരും ബാംഗ്ളൂരിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.അവരുടെ ആദ്യരാത്രിയിലാണ് വൈഷ്ണവി സൂര്യയോടു അതു പറഞ്ഞതു.നമ്മൾ രണ്ടാളും ചെറുപ്പമാണ്,നമുക്കു രണ്ടു പേർക്കും ജീവിതം ഒരുപാട് ആസ്വദിയ്ക്കാനുണ്ടു,തന്നെയുമല്ല നമ്മുടെ ജോലികൾ.അതുകൊണ്ടു കുറച്ചു നാളത്തേക്കു നമുക്കൊരു കുഞ്ഞു വേണം എന്ന ചിന്ത വേണ്ടാ ട്ടോ.വൈഷ്ണവിയുടെ ഈ ഒരു തീരുമാനം സൂര്യ ശരിവെച്ചു.അങ്ങനെ അവരുടെ ദാമ്പത്യം സന്തോഷത്താൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു....
ആറുമാസം കഴിഞ്ഞിരിയ്ക്കുന്നു അവരുടെ വിവാഹം കഴിഞ്ഞിട്ടു.ആ മാസം വൈഷ്ണവി അല്പം ദുഃഖിതയായി കാണപ്പെട്ടു.സൂര്യ അവളോടു കാര്യം അന്വേഷിച്ചു.എന്തു പറ്റി വൈഷ്ണു നിനക്കു.അതു..അതു എൻറ്റെ പീരിയഡ് ടൈം കഴിഞ്ഞിട്ടും ഇതുവരെ!! അതേ നാവിൽ തന്നെ അവൾ പറഞ്ഞു അല്ലേലും അങ്ങനാ ഇന്നുവരെ കൃത്യമായി പീരിയഡ് ആയിട്ടില്ല.ചിലപ്പോൾ രണ്ടു ദിവസം മുന്നേ അല്ലെങ്കിൽ നാലു ദിവസം താമസിച്ചു .ഇതു കേട്ടു സൂര്യ പറഞ്ഞു അതാകാം ശരി.കാരണം ഞാൻ നിയന്ത്രിതനായിരുന്നല്ലോ.ഉം എന്നു മൂളി വൈഷ്ണവി കിടക്കയിലേക്കും സൂര്യ ഒരു ബുക്കു വായിച്ചിരിയ്ക്കുകയും ചെയ്തു.നാലു ദിവസത്തിനു ശേഷവും വൈഷ്ണവിയ്ക്കു പീരിയഡ് ആകാത്തതിനാൽ അവളെ അടുത്തുളള ഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചു .യൂറിൻ ടെസ്റ്റ് ചെയ്തു ഫലം പോസിറ്റിവ്.അവൾ ഗർഭം ധരിച്ചിരിയ്ക്കുന്നു.ഡോക്ടർ സൂരൃയെ അകത്തേക്കു ക്ഷണിച്ചു.ആ മിസ്റ്റർ സൂര്യനാരായണൻ ഒരു സന്തോഷ വാർത്തയുണ്ടു.നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു.ഡോക്ടറിൻറ്റെ ഈ വാക്കുകൾ കേട്ടു സൂര്യ സന്തോഷവാനായി ഇരിയ്ക്കുമ്പോഴാണ് വൈഷ്ണവി ലാബിൽ നിന്നും ഡോക്ടറിൻറ്റെ റൂമിലേക്കു കടന്നു വന്നതു.ഡോക്ടർ വൈഷ്ണവിയോടിരിയ്ക്കാൻ ആവശ്യപ്പെട്ടു.അവൾ അവിടെ ഇരുന്നു.
ഡോക്ടർ വൈഷ്ണവിയോടു ചോദിച്ചു സന്തോഷമായില്ലേ.പെട്ടെന്നു എടുത്തടിച്ചപോലെ അവൾ മറുപടി പറഞ്ഞു ആയില്ല്യാ.അതെന്താ കുട്ടി അങ്ങനെ പറഞ്ഞതു.ഡോക്ടറുടെ ഈ ചോദ്യത്തിനു സൂര്യയാണ് മറുപടി പറഞ്ഞതു.അതു..ഞങ്ങൾക്കിപ്പോൾ ഒരു കുഞ്ഞു വേണ്ടായിരുന്നു എന്നായിരുന്നു വൈഷ്ണവിയുടെ തീരുമാനം.കാരണം,ജോലി പിന്നെ ഞങ്ങളുടെ പ്രായം.ഏയ് അങ്ങനെ പറയരുതു ഇതു ഈശ്വരൻ നിങ്ങൾക്കായി തന്നതാ.അതിനു ജന്മം കൊടുക്കണം വളർത്തി വലുതാക്കി പഠിപ്പിയ്ക്കണം.ഡോക്ടറിൻറ്റെ ഈ പറച്ചിൽ വൈഷ്ണവിയെ വല്ലാതെ ചൊടിപ്പിച്ചു.അവൾ പറഞ്ഞു ഈശ്വരൻ ജന്മം കൊടുത്തെങ്കിൽ അതു ഈശ്വരാനായിട്ടങ്ങെടുത്തോട്ടെ.എനിയ്ക്കിപ്പോൾ ഒരു കുഞ്ഞിനെ പ്രസവിയ്ക്കാനുളള പക്വത ആയിട്ടില്ല.ഞാനെല്ലാം സൂര്യയോടു പറഞ്ഞതാ അയാൾ എന്നെ വഞ്ചിച്ചു.
ഇതു കേട്ട ഡോക്ടർ പറഞ്ഞു .കുട്ടിയ്ക്കു വിവാഹിതയാകാൻ പക്വത വന്നെങ്കിൽ
തീർച്ചയായും ഒരു കുഞ്ഞിനെ പ്രസവിയ്ക്കാനുളള പക്വതയും ഉണ്ടു.
ഡോക്ടറുടെ ഈ മറുപടി കേട്ട അവൾ പുറത്തേക്കിറങ്ങി പോയി.പിറകെ സൂര്യ ഒാടിച്ചെന്നവളെ പിടിച്ചു.വൈഷ്ണു എന്താ ഇതു.തനിയ്ക്കു കുഞ്ഞിനെ വേണ്ടെങ്കിൽ വേണ്ടാ അതിനു മാർഗ്ഗങ്ങളുണ്ടല്ലോ.പ്ലീസ് കം വിത്ത് മി.
നോ എെ കാന്റ്.സൂര്യ പോയി ,ചെക്കപ്പ് ചെയ്ത ക്യാഷ് അടച്ചിട്ടു വരൂ.അയാൾ ഡോക്ടറെ ഒന്നു കൂടി കണ്ടതിനു ശേഷം,റിസപ്ഷനിൽ ബില്ലടച്ചു അവൾക്കു കഴിയ്ക്കേണ്ട മരുന്നുമായി വന്നു.
വീട്ടിലെത്തിയപാടേ വൈഷ്ണവി ബെഡ്ഡിൽ കയറി കിടന്നു കരഞ്ഞു.സൂര്യ അവളെ ആശ്വസിപ്പിച്ചു.അവൻ അവളോടു പറഞ്ഞു.വൈഷ്ണു എനിയ്ക്കറിയില്ലെടാ എവിടാ പിഴച്ചതെന്നു.എന്തായാലും നമുക്കു ഈശ്വരനായി തന്നതല്ലേ,നമുക്കിതിനെ എന്നു പറയുകയും അവൾ നോ....എന്നലറി പറഞ്ഞു.അങ്ങനെ അവളുടെ നിർബന്ധ പ്രകാരം മറ്റൊരു ഹോസ്പിറ്റലിൽ ചെന്നു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു.ഡോക്ടർ പറഞ്ഞു ഇതു നിയമ വിരുദ്ധമാണ്.ഓകെ ഞങ്ങൾക്കു,നിങ്ങൾ ഭാര്യാ,ഭർത്താവാണെന്നുളള തെളിവും,രണ്ടു സാക്ഷിക്കാരും വേണം.അതു മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടു.സാക്ഷിക്കാരില്ല.അതു പറ്റില്ല സമ്മത പത്രത്തിൽ സാക്ഷികളുടേയും ഒപ്പു വേണം എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒരു നിമിഷം എന്നു പറഞ്ഞു,സൂര്യ ഫോണെടുത്തു ആരെയോ വിളിച്ചു.ശേഷം ഡോക്ടറോടു പറഞ്ഞു ഒരു മണിയ്ക്കൂറിനുളളിൽ സാക്ഷികളെത്തും.ശരി നിങ്ങൾ പുറത്തിരുന്നോളു എന്നു ഡോക്ടർ പറഞ്ഞു.കൃത്യം ഒരു മണിയ്ക്കൂറിനുളളിൽ സൂര്യയുടെ സുഹൃത്തുംവൈഫും വന്നു.അങ്ങനെ സൂര്യനാരായണനും,വൈഷ്ണവിയും,സാക്ഷികളും സമ്മത പത്രത്തിൽ ഒപ്പിട്ടു.വൈഷ്ണവിയെ ലേബർ റൂമിൽ കയറ്റി.അവളെ ഡോക്ടർ ചെക്കപ്പ് ചെയ്തു.ശേഷം അവൾക്കൊരു ടാബ്ലെറ്റ് കൊടുത്തു.ഒരു സിസ്റ്ററിനെ അവിടെയിരുത്തിയതിനു ശേഷം ഡോക്ടർ പുറത്തേക്കു വന്നു.ഏതാണ്ടു പതിനഞ്ചു മിനിട്ടിനുളളിൽ വൈഷ്ണവി കിടന്ന ലേബർറൂമിലെ ലൈറ്റുകളെല്ലാം ഓഫായി.ഒരു കുഞ്ഞിൻറ്റെ കരച്ചിൽ കേൾക്കുന്നതു പോലെ തോന്നി.സിസ്റ്റർ ഡോർ തുറന്നു നോക്കിയപ്പോൾ മറ്റെല്ലായിടത്തും വൈദ്യുതിയുണ്ടു.സിസ്റ്റർ കരുതി ആ റൂമിലെ സ്വിച്ച് ട്രിപ്പായതാണെന്നു.സിസ്റ്റർ,പുറത്തു നിന്ന സെക്യൂരിറ്റി ജീവനക്കാരനോടു ലൈറ്റ് ഓഫായ കാര്യം പറഞ്ഞിട്ടു തിരികെ വന്നപ്പോഴേക്കും റൂമിൽ ലൈറ്റു വന്നു.....
അങ്ങനെ സൂര്യനാരായണനും,വൈഷ്ണവിയും പഴയതു പോലെ ജീവിക്കുവാൻ തുടങ്ങി.ഗർഭചിദ്രം നടത്തിയതിനു ശേഷം ആദ്യമായാണ് അവർ ഇണ ചേരാൻ തുടങ്ങിയതു.പെട്ടെന്നു വൈഷ്ണവിയുടെ സ്വഭാവത്തിൽ മാറ്റം വന്നു.അവൾ എന്നെ കൊന്നു എന്നെ കൊന്നു എന്നു അലറി പറഞ്ഞു.സൂര്യ അവളെ വൈഷ്ണൂ ,വൈഷ്ണൂ എന്നു വിളിച്ചു.എന്നാൽ എപ്പോൾ അയാൾ ഇണ ചേരൽ എന്ന ഉദ്യമത്തിൽ നിന്നും പിൻമാറിയോ അപ്പോൾ അവൾ നോർമലായി.സൂര്യ കരുതി പഴയതു പോലെ വീണ്ടും അവൾ ഗർഭം ധരിയ്ക്കും എന്നു ഭയന്നിട്ടാണെന്നു.
പക്ഷേ വൈഷ്ണവി ഇതൊരു സ്ഥിരം പല്ലവിയാക്കിയപ്പോൾ അവളെ ഒരു ഡോക്ടറെ കാണിയ്ക്കാൻ സൂര്യ തീരുമാനിച്ചു.അവളെ ഒരു ഡോക്ടറെ കാണിച്ചു.ഡോക്ടർ ചെക്കപ്പ് ചെയ്തിട്ടു വൈഷ്ണവിയിൽ ഒരു കുഴപ്പവും കണ്ടെത്താനായില്ല.സൂര്യ നിരാശിതനായി.ഇണ ചേരാൻ തുടങ്ങുമ്പോഴുളള വൈഷ്ണവിയുടെ ആ ഭ്രാന്തിയെ പോലുളള പെരുമാറ്റവും,അലർച്ചയും അയാളെ ശരിയ്ക്കും വിഷമിപ്പിച്ചു.ജോലി സ്ഥലത്തു ആരോടും ഈ കഥ പറഞ്ഞില്ല നാണക്കേടു കൊണ്ടു.
എന്നാൽ സൂര്യയ്ക്കു,വൈഷ്ണവിയോടു യാതൊരു പിണക്കവുമില്ല.കാരണം ഇണ ചേരാൻ തുടങ്ങുമ്പോൾ മാത്രമാണ് അവളിൽ സ്വഭാവ മാറ്റങ്ങളുണ്ടാകുന്നതു.ബാക്കി സമയങ്ങളിൽ ഒരു നോർമൽ പെണ്ണ്.എന്താണ് വൈഷ്ണവി ആ സമയത്തു അങ്ങനെ എന്നെ കൊന്നു എന്നെ കൊന്നു എന്നലറി പറയുന്നതു എന്നു സൂര്യ ചോദിച്ചപ്പോൾ,ആരു ഞാനങ്ങനെയൊക്കെ പറയുന്നുണ്ടോ അതു സൂര്യയുടെ തോന്നലാണെന്നു വൈഷ്ണവി പറഞ്ഞപ്പോൾ,സൂര്യയ്ക്കു മനസിലായി അതു വൈഷ്ണവിയുടെ ഉപബോധ മനസ്സോടെയല്ല പറയുന്നതെന്നു....
സൂര്യ ,വൈഷ്ണവിയുടെ ഈ പെരുമാറ്റത്തെ കുറിച്ചു സ്വന്തം സഹോദരിയെ അറിയിച്ചു.കഥ കേട്ടു കഴിഞ്ഞു സൂര്യയുടെ ചേച്ചി പറഞ്ഞു.നിങ്ങൾ രണ്ടു പേരും കുറച്ചു ദിവസത്തേക്കു ലീവെടുത്തു വരാൻ !
അങ്ങനെ രണ്ടു പേരും ലീവെടുത്തു പാലക്കാട്ടേക്കു തിരിച്ചു.വീട്ടിലെത്തിയ സൂര്യയേയും,വൈഷ്ണവിയേയും അച്ഛനും, അമ്മയും,ചേച്ചിയും ചേർന്നു സ്വീകരിച്ചു .അമ്മയോടു, സൂര്യയുടെ ചേച്ചി, വൈഷ്ണവിയുടെ പെരുമാറ്റത്തെ കുറിച്ചു ധരിപ്പിച്ചിരുന്നു.അവർ അടുത്ത ദിവസം കുടുംബ സമേതം കോവിലകം ഇല്ലത്തെ ശക്തൻ നമ്പൂതിരിയെ കാണാൻ പോയി.തൻറ്റെ ജ്ഞാനദൃഷ്ടിയാൽ ആളിനു എന്തു സംഭവിച്ചിരിയ്ക്കുന്നു എന്നു പറയുന്ന മിടുക്കനാണ് ശക്തൻ നമ്പൂതിരി.അവർ കോവിലകം ഇല്ലത്തെത്തി.സൂര്യയാണ് നമ്പൂതിരിയോടു വൈഷ്ണവിയുടെ പെരുമാറ്റത്തെ കുറിച്ചു പറഞ്ഞതു.കഥ കേട്ട ശക്തൻ നമ്പൂതിരി സൂര്യയുടെ ചെവിയിലെന്തോ പറഞ്ഞു.അതു കേട്ട സൂര്യ വൈഷ്ണവിയെ വിളിച്ചു,നമ്പൂതിരി കാണിച്ചു കൊടുത്ത ഒരു മുറിയിലേക്കു പോയി.വൈഷ്ണവി കാര്യം തിരക്കി.അതു നമ്പൂതിരിയ്ക്കു അച്ഛനോടും,അമ്മയോടും,ചേച്ചിയോടും എന്തോ പറയണമെന്നു.അതുകൊണ്ടു നമ്മൾ ഇവിടെ ഇരിയ്ക്കാൻ പറഞ്ഞു.അതിനെന്തിനാ കതകടച്ചു കുറ്റിയിട്ടതു.അതു ഇവിടുത്തെ ഈ റൂമിലെ ഗന്ധം എന്നെ വല്ലാതെ ആകർഷിയ്ക്കുന്നു എന്നു പറഞ്ഞയാൾ അവളെ തന്നിലേക്കടുപ്പിച്ചു.പതുക്ക അയാൾ ഇണ ചേരാൻ തുടങ്ങി.അപ്പോഴേക്കും വൈഷ്ണവിയുടെ സ്വഭാവം മാറി.അവൾ എന്താണു പറയുന്നതു എന്നു കേൾക്കാൻ ശക്തൻ നമ്പൂതിരി ആ റൂമിൻറ്റെ വാതിലിൽ കാതോർത്തു നിന്നു.എന്നെ കൊന്നു എന്നെ കൊന്നു എന്നെ തൊടരുതു എന്നലറി പറയുന്ന അവളുടെ ശബ്ദം ശക്തൻ നമ്പൂതിരി കേട്ടു.കുറച്ചു സമയത്തിനു ശേഷം സൂര്യയും,തനിയ്ക്കെന്താണ് സംഭവിച്ചതെന്നറിയാതെ വൈഷ്ണവിയും പുറത്തു വന്നു.എല്ലാവരും കേൾക്കേ ശക്തൻ നമ്പൂതിരി സൂര്യയോടായി ചോദിച്ചു.കല്ല്യാണം കഴിഞ്ഞു ഒരു കുട്ടി വൈഷ്ണവിയുടെ വയറ്റിൽ ജനിച്ചിരുന്നോ?അതെ എന്നയാൾ മറുപടി പറയുമ്പോഴാണ് സ്വന്തം മാതാപിതാക്കളും സഹോദരിയും സൂര്യയിൽ വൈഷ്ണവിയുടെ വയറ്റിൽ ഒരു കുഞ്ഞു ജനിച്ചു എന്നറിയുന്നതു.
ശക്തൻ നമ്പൂതിരി വീണ്ടും തുടർന്നു.എന്നിട്ടു ?അതിനെ ഗർഭചിദ്രം നടത്തി.സൂര്യയുടെ ഈ വാക്കു കേട്ടു മാതാപിതാക്കളും,സഹോദരിയും,നമ്പൂതിരിയും മുഖത്തോടു മുഖം നോക്കി.
ശേഷംനമ്പൂതിരി അവരോടു പറഞ്ഞു നിങ്ങൾ വൈകുന്നിടം വരെ ഇവിടെ തങ്ങണം.അവർ സമ്മതം മൂളി.ഇതിനിടയിൽ വൈഷ്ണവി സൂര്യയോടു കാര്യം തിരക്കി.അവൻ അവൾക്കു സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ആ പെരുമാറ്റത്തെ കുറിച്ചു അവളോടു പറഞ്ഞു.അതു കേട്ടു അവൾ പൊട്ടി കരഞ്ഞു.അങ്ങനെ വൈകുന്നേരം ശക്തൻ നമ്പൂതിരി ഇരുമ്പു തകിടിൽ തീർത്ത ഒരു കുഞ്ഞിൻറ്റെ ആൾരൂപം മഞ്ഞച്ചരടിൽ കോർത്തു സൂര്യയുടെ കൈയ്യിൽ കൊടുത്തിട്ടു പറഞ്ഞു വൈഷ്ണവിയുടെ കഴുത്തിൽ അണിയാൻ.സൂര്യ അതു വൈഷ്ണവിയുടെ കഴുത്തിലണിയിച്ചതിനു ശേഷം നമ്പൂതിരി പറഞ്ഞു.ഇന്നു ചൊവ്വാഴ്ച അടുത്ത ചൊവ്വാഴ്ച നിങ്ങളുടെ വീട്ടിൽ ഒരു പൂജയുണ്ടു.അതിനു വേണ്ട സാമഗ്രികളുടെ ലിസ്റ്റും കൊടുത്തു.അവർ അവിടുന്നിറങ്ങാൻ നേരം നമ്പൂതിരി സൂര്യയെ ഓർമ്മിപ്പിച്ചു.ആ ചരടു വൈഷ്ണവിയുടെ കഴുത്തിൽ നിന്നും ഊരാൻ പാടില്ല.അതുപോലെ ഇണ ചേരാനും ശ്രമിയ്ക്കരുതു.ശരി നമ്പൂതിരി എന്നു പറഞ്ഞു അവർ അവിടുന്നു യാത്ര തിരിച്ചു യാത്രക്കിടയിൽ സൂര്യ വൈഷ്ണവിയുടെ വീട്ടുകാരേയും വിവരമറിയിച്ചു.
അടുത്ത തിങ്കളാഴ്ച അർദ്ധ-
രാത്രിയിൽ ശക്തൻ
നമ്പൂതിരിയും, ശിഷ്യരും സൂര്യനാരായണൻറ്റെ വീട്ടിലെത്തി.പൂജ ചെയ്യേണ്ട ഹോമകുണ്ഡ മൊരുക്കി.രാവിലെ തന്നെ പൂജ തുടങ്ങി.ഈ സമയങ്ങളിലെല്ലാം വൈഷ്ണവി അവിടെ സന്നിഹിത ആയിരുന്നു.വൈഷ്ണവിയുടേയും,സൂര്യയുടേയും കുടുംബക്കാരും!!കഴിഞ്ഞ ചൊവ്വാഴ്ച എപ്പഴാണോ കുഞ്ഞിന്റെ ആൾരൂപത്തിലുളള തകിടു ജപിച്ചു വൈഷ്ണവിയുടെ കഴുത്തിലിട്ടതു,അതേ സമയത്തു തന്നെ നമ്പൂതിരി , വൈഷ്ണവിയുടെ കഴുത്തിൽ കിടന്ന ആ തകിടൂരി ശാന്തമായി എരിഞ്ഞു കൊണ്ടിരുന്ന ആ ഹോമകുണ്ഡത്തിലേക്കെറിഞ്ഞതും പെട്ടെന്നു തന്നെ വലിയ ഒരഗ്നി രൂപപ്പെട്ടു അതിൽ നിന്നും ഒരജ്ഞാത രൂപം പിറകൊണ്ടു പറന്നുയർന്നു .പക്ഷേ ആർക്കും കാണാൻ കഴിയാത്ത ആ അജ്ഞാത രൂപം ആ മുറിയുട ഏതോ ഭാഗത്തു നിന്നും ഒരു അശരീരി മുഴക്കി.ഹേ വൈഷ്ണവി ....
നിൻറ്റെ സ്വാർത്ഥയ്ക്കും,സ്വാതന്ത്ര്യത്തിനും വേണ്ടി നിൻറ്റെ വയറ്റിൽ കടിഞ്ഞൂൽ ജനിച്ച എന്നെ ഒരു മരുന്നിൻറ്റെ പുറത്തു ഇല്ലാതാക്കിയ പാപിയല്ലേടീ നീ....
എനിയ്ക്കു ഈ ഭൂമിയിൽ ജനിച്ചു,മറ്റു കുട്ടികളെ പോലെ വളരാൻ ആഗ്രഹമുണ്ടായിരുന്നു.ആയതുകൊണ്ടാണ് നിയന്ത്രണങ്ങൾ തെറ്റിച്ചു ഈശ്വരൻ എന്നെ നിൻറ്റെ വയറ്റിൽ സൃഷ്ടിച്ചതു.പക്ഷേ നീ എന്ന പാപി ഈശ്വരൻ തന്ന ആ കടിഞ്ഞൂൽ സന്തതിയെ നിഷ്ക്കരുണം ഇല്ലാതാക്കിച്ചില്ലേ.ഇനി ഈ ഭൂമിയിൽ നീ വെറുമൊരു ഭാര്യ മാത്രമായി ജീവിയ്ക്കും.നിനക്കൊരിയ്ക്കലും ഒരമ്മയാകാൻ കഴിയില്ല.മറ്റുളളവർ അവരുടെ കുഞ്ഞുങ്ങളെ താലോലിയ്ക്കുമ്പോൾ നീ ദുഃഖിയ്ക്കും.നിൻറ്റെ ദേഹത്തു കുടികൊണ്ട എന്നെ, ഇരുമ്പു തകിടിനാൽ ആവാഹിച്ചു,ഈ ഹോമകുണ്ഡത്തിലെറിഞ്ഞു.ഇനി നിനക്കു ഞാൻ ശല്ല്യമാകില്ല എന്നു പറഞ്ഞു അവിടെ ഒരു പ്രകാശം പരത്തി ആ ശബ്ദം നിലച്ചു.വൈഷ്ണവി പൊട്ടി പൊട്ടി കരഞ്ഞു.ചെയ്തു പോയ തെറ്റിനെ ഓർത്തവൾ പശ്ചാതപിച്ചു.
അവളെ എല്ലാവരും ചേർന്നാശ്വസിപ്പിച്ചു.ശക്തൻ നമ്പൂതിരിയും അവളെ ആശ്വസിപ്പിച്ചവിടുന്നു യാത്ര തിരിച്ചു..
ഓച്ചിറ ശ്രീകുമാർ .....

ഐ.പി.സി.302...

ഐ.പി.സി.302...
::::::::::::::::::::::::::::::::::
തിരുവനന്തപുരം സെൻട്രൽ ജയിലിൽ,ലോക്കപ്പിന്റെ അഴികളിൽ പിടിച്ചു അയാൾ നാളെ തന്റെ കേസിന്റെ വിധി പറയുന്ന ആ നിമിഷത്തെ ഓർത്തു വിങ്ങിപ്പൊട്ടി.മറ്റൊന്നും കൊണ്ടല്ല പ്രായമായ തന്റെ അമ്മയെ ഓർത്തു.വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷ അയാൾ പ്രതീക്ഷിയ്ക്കുന്നില്ല.
ചെണ്ടമേളം അതായിരുന്നു പ്രിയദർശന്റെ ഉപജീവന മാർഗ്ഗം.മേളത്തിൽ പ്രിയനെ വെല്ലാൻ ഒരാളും ഇല്ലായിരുന്നു ആ പ്രദേശത്തു!!
അമ്മ,മകൾ പ്രിൻസി ഇതായിരുന്നു പ്രിയന്റെ കുടുംബം.പ്രിൻസിയുടെ അഞ്ചാം വയസ്സിൽ ഭാരൃ കനക അപകടത്തിൽ മരിച്ചതിനു ശേഷം പ്രിയന്റെ അമ്മയുല്പടെ പലരും പ്രിയനോടു, മറ്റൊരു വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ടപ്പോഴും തന്റെ പുന്നാര മകളുടെ ഭാവിയെ ഓർത്തു അയാൾ പിൻമാറുകയായിരുന്നു.താൻ വേറൊരു വിവാഹം കഴിച്ചാൽ,തന്റെ മോളോടു അവരുടെ പെരുമാറ്റം എങ്ങനായിരിയ്ക്കും,തന്റെ എല്ലാമെല്ലാമായ മോളെ അവർ ശകാരിയ്ക്കില്ലേ?ഈ ചിന്തകളാണു പ്രിയനെ മറ്റൊരു വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചതും.പ്രിൻസിയ്ക്കു അച്ഛനും,അമ്മയും,അനിയനും,ചേട്ടനുമെല്ലാം പ്രിയനായിരുന്നു.അതുപോലെ അച്ഛൻ ജീവന്റെ ജീവനായിരുന്നു അവൾക്കു.ഇതിനു സാക്ഷ്യം വഹിയ്ക്കാൻ പ്രിൻസിയുടെ അച്ഛമ്മ ഭാഗീരഥിയമ്മയും!മകളുടെ വളർച്ചയുടെ ഓരോ വർഷവും പ്രിയനു സന്തോഷവും അതിലുപരി പേടിയും ആയിരുന്നു.ദൂരെ എവിടെങ്കിലും മേളത്തിനു പോയാൽ തന്റെ അമ്മയുടെ സംരക്ഷണം മോൾക്കുണ്ടല്ലോ എന്നോർത്തു അയാൾ സമാധാനിയ്ക്കും.
അന്നും പതിവുപോലെ മേളം
കഴിഞ്ഞു വന്ന അയാൾ മോളെന്തേ എന്നു ഭഗീരഥിയമ്മയോടു അന്വേഷിച്ചു.അവർ പറഞ്ഞു മോൾ കിടക്കുവാ പ്രിയാ.അതെന്താ അമ്മേ മോളു ദിവസവും എന്നെ കണ്ടിട്ടാണല്ലോ കിടക്കുതു.പ്രിയന്റെ ഈ മറുപടി കേട്ടു അമ്മ അയാളെ മാറ്റി നിർത്തി ചെവിയെലെന്തോ പറഞ്ഞു.പെട്ടെന്നു അയാൾ മോള് കിടക്കുന്ന റൂമിന്റെ ഡോർ പതിയെ തുറന്നു നോക്കി.അവൾ നല്ല മയക്കത്തിലായിരുന്നു.അയാൾ ഒരുപാടു സന്തോഷവാനായി.ഇപ്പഴാണു താൻ ഒരു യഥാർത്ഥ പിതാവായതു എന്നയാൾക്കു തോന്നിപോയി.അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഭാരൃയുടെ ഫോട്ടോയ്ക്കു മുന്നിൽ ചെന്നു കൈ കൂപ്പി പറഞ്ഞു.എടോ കനകേ നമ്മുടെ മോൾ ഇന്നൊരു വലിയ കുട്ടി ആയിരിയ്ക്കുന്നു.ഇയാൾ ഇല്ലെന്നുള്ള ഒരു കുറവു നമ്മുടെ ഭാഗീരഥി അമ്മ നികത്തി.ഇത്രയും പറയുമ്പോൾ പ്രിയന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
പഠിച്ച എല്ലാ ക്ലാസുകളിലും മികച്ച വിജയം കൈവരിച്ച പ്രിൻസിയ്ക്കു ബിടെക്കിനു പഠിയ്ക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ സാധാരണക്കാരനായ ആ പിതാവു തന്റെ മകൾ എത്രത്തോളം പഠിയ്ക്കുമോ അത്രത്തോളം ലോണെങ്കിലും എടുത്തു പഠിപ്പിയ്ക്കും എന്നു മനസ്സിലുറപ്പിച്ചു.അങ്ങനെ ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിയ്ക്കാൻ കഴിയാത്ത അയാൾ മകളുടെ ഉന്നത പഠനത്തിനു വേണ്ടി മകളെ ബാംഗ്ലൂരിൽ ബിടെക്കിനു ചേർത്തു.ദിവസവും പ്രിയൻ മകളെ വിളിച്ചു കാര്യങ്ങൾ അന്വേഷിയ്ക്കും.മാസത്തിൽ ഒരു തവണ അയാൾ മകളെ കാണാൻ ബാംഗ്ലൂർക്കു പോകുമായിരുന്നു.മകളുടെ സന്തോഷമായിരുന്നു അയാളുടേയും സന്തോഷം.ഇതിനിടയിൽ പ്രിൻസി എന്ന ആ ഗ്രാമീണ പെൺകുട്ടി മോഡേൺ ആയി മാറി കഴിഞ്ഞിരുന്നു.ഒരിയ്ക്കൽ ദീപാവലിയുടെ അവധിയ്ക്കു നാട്ടിൽ വന്നപ്പോൾ അച്ഛമ്മയ്ക്കു വില കൂടിയ സെറ്റും,മുണ്ടും ,അച്ഛനു വിലകൂടിയ വാച്ചും കൊണ്ടു വന്നു.അച്ഛൻ കാരൃം തിരക്കിയപ്പോൾ കൂട്ടുകാരിയുടെ അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ,കൂട്ടുകാരിയ്ക്കു നമ്മുടെ സാഹചരൃം അറിയാവുന്നതുകൊണ്ടു അവൾ കൊണ്ടു കൊടുത്തതാണെന്നു പറഞ്ഞു.
ബിടെക് കഴിഞ്ഞു പ്രിൻസി എംടെക്കിനു ചേർന്നു.അന്നും പ്രിയൻ പതിവുപോലെ പ്രിൻസിയെ വിളിച്ചു.മൊബൈൽ സ്വിച്ച്ഡ് ഓഫ് പറഞ്ഞു.പ്രിയനു ആധിയായി.അയാൾ മറ്റൊരു കൂട്ടുകാരിയെ വിളിച്ചു.അവൾ കാൾ അറ്റൻഡ് ചെയ്തു.ഹലോ ഇതു നിതമോളാണോ,ഞാൻ പ്രിൻസിയുടെ അച്ഛനാ.ആ പറയൂ അങ്കിൾ അതു പ്രിൻസിമോളെ വിളിച്ചിട്ടു മൊബൈൽ സ്വിച്ച്ഡോഫ് പറയുന്നു.അയ്യോ അങ്കിൾ അവളുടെ മൊബൈലൊന്നു താഴെ വീണു.ശരിയാക്കാൻ മൊബൈൽ ഷോപ്പിൽ കൊടുത്തിരിയ്ക്കുവാ.ഞാനിപ്പോൾ പുറത്താ റൂമിൽ ചെന്നിട്ടു പ്രിൻസിയെ കൊണ്ടു വിളിപ്പിയ്ക്കാം.നിതയുടെ ഈ മറുപടി പ്രിയനു തെല്ലൊരാശ്വാസം നല്കി.അവസാന വർഷത്തെ പരീക്ഷയുടെ അവധിയ്ക്കു പ്രിൻസി വീട്ടിൽ വന്നപ്പോൾ പ്രിയനോടു ചോദിച്ചു.അച്ഛാ ബാങ്കു ലോൺ അഞ്ചു ലക്ഷമല്ലേ എടുത്തിരിയ്ക്കുന്നതു?അതെ മോളെ എന്നു പ്രിയൻ മറുപടി പറഞ്ഞപ്പോൾ പ്രിൻസി അവളുടെ ബാഗ് തുറന്നു ആയിരത്തിൻറ്റെ അഞ്ചുകെട്ടു നോട്ടു അയാൾക്കു നേരേ നീട്ടി.അയാൾ ആശ്ചരൃത്തോടെ ചോദിച്ചു.മോളെ എവിടുന്നാണീ പണം?അവൾ പറഞ്ഞു,നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം നിതയ്ക്കറിയാം.അവൾ അവളുടെ അച്ഛനോടു പറഞ്ഞപ്പോൾ നിതയെ പോലെ എന്നേയും ഒരു മകളായി കണ്ട അദ്ദേഹം നിതയുടെ കൈയ്യിൽ കൊടുത്തു വിട്ടതാണു.അപ്പോൾ മോളെ ഈ പണം തിരികെ കൊടുക്കണ്ടേ?കൊടുക്കണം അച്ഛാ എനിയ്ക്കെന്നെങ്കിലും ജോലി ആയിട്ടു.അതല്ലെങ്കിൽ എന്നെങ്കിലും എന്റെ വിവാഹം ഉണ്ടെങ്കിൽ അതൊരു സംഭാവന ആയി കരുതിക്കോളു എന്നു പറഞ്ഞു....
പ്രിൻസി എംടെക്കും ഉയർന്ന ശതമാനത്തോടെ പാസ്സായി,തിരുവനന്തപുരം ടെക്ക്നോ പാർക്കിൽ ജോലിയുമായി.പ്രിയൻ ഒരുപാടു സന്തോഷിച്ചു.അതിലുപരി പ്രായമായ അച്ഛമ്മയും.പ്രിൻസിയ്ക്കു ജോലി കിട്ടിയിട്ടു ഒരു വർഷം ആകുന്നു.
പ്രിയനു മകളെ നല്ലൊരു പയ്യനെ കണ്ടെത്തി കെട്ടിയ്ക്കണം എന്ന ചിന്തയും!കാരണം,പ്രിൻസിയ്ക്കു 24 വയസ്സു കഴിഞ്ഞു.അന്നും പതിവു പോലെ ചെണ്ടമേളം കഴിഞ്ഞു വീട്ടിലെത്തിയ പ്രിയൻ കുളിയൊക്കെ കഴിഞ്ഞു വാർത്ത കേൾക്കാനായി ടി.വി ഓൺ ചെയ്തു.അപ്പോൾ പ്രധാന വാർത്തകൾ പറയുന്നു.തിരുവനന്തപുരത്തു അനാശാസ്യത്തിനിടയിൽ തിരുവനന്തപുരം ടെക്നോ പാർക്ക് ഉദ്ധ്യോഗസ്ഥ അടക്കം 6 പേർ പിടിയിൽ.ഒന്നാം പ്രതി പാലക്കാടു പ്രിൻസി നിവാസിൽ പ്രിയദർശന്റെ മകൾ പ്രിൻസി.ഇതു കേട്ടതും പ്രിയൻ അമ്മേ എന്നു വിളിച്ചു.വിളി കേട്ടു ഭാഗീരഥിയമ്മ ഓടി വന്നു എന്താ മോനേ എന്തു പറ്റിയെടാ എന്നു ചോദിച്ചു.അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു അമ്മേ നമ്മുടെ പ്രിൻസിമോള് വ്യഭിചാരക്കുറ്റത്തിനു അറസ്റ്റിലായി.എന്റെ ഗുരുവായൂരപ്പാ ഞാനെന്താ ഈ കേൾക്കുന്നതു എന്നു പറഞ്ഞു ഭഗീരഥിയമ്മ തലയിൽ കൈ വെച്ചു കരഞ്ഞു. ഒരു മിന്നായം പോലെ മകൾ കൊണ്ടു വന്ന 5 ലക്ഷവും,വിലകൂടിയ വാച്ചും,അമ്മയ്ക്കുള്ള സെറ്റും,മുണ്ടും പ്രിയന്റെ മനസ്സിലൂടോടിയെത്തി.
പിറ്റേന്നു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരും എന്നറിഞ്ഞു ആയിരക്കണക്കിനു ജനങ്ങളും പത്ര,മാധ്യമ പ്രവർത്തകരും കോടതി പരിസരത്തു കാത്തു നിന്നു.നിമിഷ നേരങ്ങൾക്കുള്ളിൽ പ്രതികളേയും കൊണ്ടു പോലീസ് വാൻ എത്തി.ആയിരക്കണക്കിനു ആൾക്കാരുടെ ഇടയിൽ അയാളും ഉണ്ടായിരുന്നു.പ്രിയദർശൻ!!! പ്രതികളെ വാനിൽ നിന്നും ഇറക്കുന്നതിനു മുന്നേ കോടതി പരിസരത്തു പോലീസിനെ വിന്യസിച്ചിരുന്നു.പ്രതികളെ വാനിൽ നിന്നിറക്കി.തലയിൽ ഷോൾ പുതച്ചിരുന്ന തന്റെ മകൾ പ്രിൻസിയെ അയാൾ തിരിച്ചറിഞ്ഞു.അയാൾ തിക്കിലും,തിരക്കിനും ഇടയിലൂടെ പ്രതികൾ വരുന്ന ഭാഗത്തെ വരാന്തയിൽ കയറി നിന്നു.പ്രതികൾ അടുത്തെത്തിയതും അരയിൽ സൂക്ഷിച്ചിരുന്ന കത്തി വലിച്ചൂരി പ്രിൻസിയെ പലതവണ കുത്തി.പോലീസുകാർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ എല്ലാം സംഭവിച്ചു...
ഇന്നു വിധി പറയുന്ന ദിവസം.പ്രിയദർശനെ കോടതിയിൽ ഹാജരാക്കി.വാദം കഴിഞ്ഞതിനു ശേഷം ജഡ്ജി വിധി പറഞ്ഞു.സ്വന്തം മകൾ അനാശാസ്യത്തിൽ അറസ്റ്റിലായതറിഞ്ഞു മനം നൊന്തു ആ മകളെ നിയമപാലകരുടെ മുന്നിൽ വെച്ചു അതിധാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രതി,പ്രിൻസി നിവാസിൽ ഭഗീരഥിയമ്മാ മകൻ പ്രിയദർശനെ ഐ.പി.സി.302 പ്രകാരം അറസ്റ്റു ചെയ്തു ലോക്കപ്പിൽ ആക്കിയിരുന്നതും,കോടതി വരാന്തയിൽ നിയമപാലകരുടെ മുന്നിൽ വെച്ചു പ്രതി കുറ്റം ചെയ്തതായി കോടതിയ്ക്കു ബോധ്യമായതിനാൽ,പ്രതിയ്ക്കു ജീവപരൃന്തം തടവും,ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരിയ്ക്കുന്നു.തുക അടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിയ്ക്കേണ്ടി വരും!!
വിധി പറഞ്ഞതിനു ശേഷം പ്രതിയ്ക്കെന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി ചോദിച്ചു.വികാര ഭരിതനായി അയാൾ പറഞ്ഞു.ഞാൻ കൊലപ്പെടുത്തിയ എന്റെ മകൾക്കു 5 വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.വേറൊരു വിവാഹം കഴിയ്ക്കാതെ എന്റെ മോൾക്കു വേണ്ടി ഞാനെന്റെ ജീവിതം ഉഴിഞ്ഞു വെച്ചു.
അവസാനം അവൾ എനിയ്ക്കു തന്നതു വ്യഭിചാരിയുടെ അച്ഛൻ എന്ന ലേബൽ.അവൾ ജീവിച്ചിരുന്നാൽ സമൂഹം എന്നെ വ്യഭിചാരിയുടെ അച്ഛൻ എന്നു വിളിയ്ക്കും.ഇനി സമൂഹം പറയും! സ്വന്തം മകൾ പിഴച്ചു പോയതിന്റെ പേരിൽ അവളെ കൊന്നു ജയിലിൽ പോയ അയാൾ നല്ലവനായിരുന്നു എന്നു.
നിറകണ്ണുകളാൽ പ്രിയദർശൻ പറഞ്ഞു.ഇപ്പോൾ സർക്കാർ അധീനതയിലുള്ള വൃദ്ധ സദനത്തിൽ കഴിയുന്ന, എന്നെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച എന്റെ പെറ്റമ്മയെ മാസത്തിൽ ഒരു തവണ എന്നെ കൊണ്ടു വന്നു കാണിയ്ക്കണം.കാരണം എന്റെ അമ്മയ്ക്കു തടവറയിൽ കിടക്കുന്ന ഞാനും,എനിയ്ക്കു ,
വൃദ്ധസദനത്തിൽ കഴിയുന്ന എന്റെ അമ്മയും മാത്രമേയുള്ളു.ഇതു കേട്ടു ജഡ്ജിയുടെ കണ്ണുകൾ പോലും നിറഞ്ഞു പോയി....!!!
ഓച്ചിറ ശ്രീകുമാർ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo