നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐ.പി.സി.302...

ഐ.പി.സി.302...
::::::::::::::::::::::::::::::::::
തിരുവനന്തപുരം സെൻട്രൽ ജയിലിൽ,ലോക്കപ്പിന്റെ അഴികളിൽ പിടിച്ചു അയാൾ നാളെ തന്റെ കേസിന്റെ വിധി പറയുന്ന ആ നിമിഷത്തെ ഓർത്തു വിങ്ങിപ്പൊട്ടി.മറ്റൊന്നും കൊണ്ടല്ല പ്രായമായ തന്റെ അമ്മയെ ഓർത്തു.വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷ അയാൾ പ്രതീക്ഷിയ്ക്കുന്നില്ല.
ചെണ്ടമേളം അതായിരുന്നു പ്രിയദർശന്റെ ഉപജീവന മാർഗ്ഗം.മേളത്തിൽ പ്രിയനെ വെല്ലാൻ ഒരാളും ഇല്ലായിരുന്നു ആ പ്രദേശത്തു!!
അമ്മ,മകൾ പ്രിൻസി ഇതായിരുന്നു പ്രിയന്റെ കുടുംബം.പ്രിൻസിയുടെ അഞ്ചാം വയസ്സിൽ ഭാരൃ കനക അപകടത്തിൽ മരിച്ചതിനു ശേഷം പ്രിയന്റെ അമ്മയുല്പടെ പലരും പ്രിയനോടു, മറ്റൊരു വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ടപ്പോഴും തന്റെ പുന്നാര മകളുടെ ഭാവിയെ ഓർത്തു അയാൾ പിൻമാറുകയായിരുന്നു.താൻ വേറൊരു വിവാഹം കഴിച്ചാൽ,തന്റെ മോളോടു അവരുടെ പെരുമാറ്റം എങ്ങനായിരിയ്ക്കും,തന്റെ എല്ലാമെല്ലാമായ മോളെ അവർ ശകാരിയ്ക്കില്ലേ?ഈ ചിന്തകളാണു പ്രിയനെ മറ്റൊരു വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചതും.പ്രിൻസിയ്ക്കു അച്ഛനും,അമ്മയും,അനിയനും,ചേട്ടനുമെല്ലാം പ്രിയനായിരുന്നു.അതുപോലെ അച്ഛൻ ജീവന്റെ ജീവനായിരുന്നു അവൾക്കു.ഇതിനു സാക്ഷ്യം വഹിയ്ക്കാൻ പ്രിൻസിയുടെ അച്ഛമ്മ ഭാഗീരഥിയമ്മയും!മകളുടെ വളർച്ചയുടെ ഓരോ വർഷവും പ്രിയനു സന്തോഷവും അതിലുപരി പേടിയും ആയിരുന്നു.ദൂരെ എവിടെങ്കിലും മേളത്തിനു പോയാൽ തന്റെ അമ്മയുടെ സംരക്ഷണം മോൾക്കുണ്ടല്ലോ എന്നോർത്തു അയാൾ സമാധാനിയ്ക്കും.
അന്നും പതിവുപോലെ മേളം
കഴിഞ്ഞു വന്ന അയാൾ മോളെന്തേ എന്നു ഭഗീരഥിയമ്മയോടു അന്വേഷിച്ചു.അവർ പറഞ്ഞു മോൾ കിടക്കുവാ പ്രിയാ.അതെന്താ അമ്മേ മോളു ദിവസവും എന്നെ കണ്ടിട്ടാണല്ലോ കിടക്കുതു.പ്രിയന്റെ ഈ മറുപടി കേട്ടു അമ്മ അയാളെ മാറ്റി നിർത്തി ചെവിയെലെന്തോ പറഞ്ഞു.പെട്ടെന്നു അയാൾ മോള് കിടക്കുന്ന റൂമിന്റെ ഡോർ പതിയെ തുറന്നു നോക്കി.അവൾ നല്ല മയക്കത്തിലായിരുന്നു.അയാൾ ഒരുപാടു സന്തോഷവാനായി.ഇപ്പഴാണു താൻ ഒരു യഥാർത്ഥ പിതാവായതു എന്നയാൾക്കു തോന്നിപോയി.അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഭാരൃയുടെ ഫോട്ടോയ്ക്കു മുന്നിൽ ചെന്നു കൈ കൂപ്പി പറഞ്ഞു.എടോ കനകേ നമ്മുടെ മോൾ ഇന്നൊരു വലിയ കുട്ടി ആയിരിയ്ക്കുന്നു.ഇയാൾ ഇല്ലെന്നുള്ള ഒരു കുറവു നമ്മുടെ ഭാഗീരഥി അമ്മ നികത്തി.ഇത്രയും പറയുമ്പോൾ പ്രിയന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
പഠിച്ച എല്ലാ ക്ലാസുകളിലും മികച്ച വിജയം കൈവരിച്ച പ്രിൻസിയ്ക്കു ബിടെക്കിനു പഠിയ്ക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ സാധാരണക്കാരനായ ആ പിതാവു തന്റെ മകൾ എത്രത്തോളം പഠിയ്ക്കുമോ അത്രത്തോളം ലോണെങ്കിലും എടുത്തു പഠിപ്പിയ്ക്കും എന്നു മനസ്സിലുറപ്പിച്ചു.അങ്ങനെ ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിയ്ക്കാൻ കഴിയാത്ത അയാൾ മകളുടെ ഉന്നത പഠനത്തിനു വേണ്ടി മകളെ ബാംഗ്ലൂരിൽ ബിടെക്കിനു ചേർത്തു.ദിവസവും പ്രിയൻ മകളെ വിളിച്ചു കാര്യങ്ങൾ അന്വേഷിയ്ക്കും.മാസത്തിൽ ഒരു തവണ അയാൾ മകളെ കാണാൻ ബാംഗ്ലൂർക്കു പോകുമായിരുന്നു.മകളുടെ സന്തോഷമായിരുന്നു അയാളുടേയും സന്തോഷം.ഇതിനിടയിൽ പ്രിൻസി എന്ന ആ ഗ്രാമീണ പെൺകുട്ടി മോഡേൺ ആയി മാറി കഴിഞ്ഞിരുന്നു.ഒരിയ്ക്കൽ ദീപാവലിയുടെ അവധിയ്ക്കു നാട്ടിൽ വന്നപ്പോൾ അച്ഛമ്മയ്ക്കു വില കൂടിയ സെറ്റും,മുണ്ടും ,അച്ഛനു വിലകൂടിയ വാച്ചും കൊണ്ടു വന്നു.അച്ഛൻ കാരൃം തിരക്കിയപ്പോൾ കൂട്ടുകാരിയുടെ അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ,കൂട്ടുകാരിയ്ക്കു നമ്മുടെ സാഹചരൃം അറിയാവുന്നതുകൊണ്ടു അവൾ കൊണ്ടു കൊടുത്തതാണെന്നു പറഞ്ഞു.
ബിടെക് കഴിഞ്ഞു പ്രിൻസി എംടെക്കിനു ചേർന്നു.അന്നും പ്രിയൻ പതിവുപോലെ പ്രിൻസിയെ വിളിച്ചു.മൊബൈൽ സ്വിച്ച്ഡ് ഓഫ് പറഞ്ഞു.പ്രിയനു ആധിയായി.അയാൾ മറ്റൊരു കൂട്ടുകാരിയെ വിളിച്ചു.അവൾ കാൾ അറ്റൻഡ് ചെയ്തു.ഹലോ ഇതു നിതമോളാണോ,ഞാൻ പ്രിൻസിയുടെ അച്ഛനാ.ആ പറയൂ അങ്കിൾ അതു പ്രിൻസിമോളെ വിളിച്ചിട്ടു മൊബൈൽ സ്വിച്ച്ഡോഫ് പറയുന്നു.അയ്യോ അങ്കിൾ അവളുടെ മൊബൈലൊന്നു താഴെ വീണു.ശരിയാക്കാൻ മൊബൈൽ ഷോപ്പിൽ കൊടുത്തിരിയ്ക്കുവാ.ഞാനിപ്പോൾ പുറത്താ റൂമിൽ ചെന്നിട്ടു പ്രിൻസിയെ കൊണ്ടു വിളിപ്പിയ്ക്കാം.നിതയുടെ ഈ മറുപടി പ്രിയനു തെല്ലൊരാശ്വാസം നല്കി.അവസാന വർഷത്തെ പരീക്ഷയുടെ അവധിയ്ക്കു പ്രിൻസി വീട്ടിൽ വന്നപ്പോൾ പ്രിയനോടു ചോദിച്ചു.അച്ഛാ ബാങ്കു ലോൺ അഞ്ചു ലക്ഷമല്ലേ എടുത്തിരിയ്ക്കുന്നതു?അതെ മോളെ എന്നു പ്രിയൻ മറുപടി പറഞ്ഞപ്പോൾ പ്രിൻസി അവളുടെ ബാഗ് തുറന്നു ആയിരത്തിൻറ്റെ അഞ്ചുകെട്ടു നോട്ടു അയാൾക്കു നേരേ നീട്ടി.അയാൾ ആശ്ചരൃത്തോടെ ചോദിച്ചു.മോളെ എവിടുന്നാണീ പണം?അവൾ പറഞ്ഞു,നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം നിതയ്ക്കറിയാം.അവൾ അവളുടെ അച്ഛനോടു പറഞ്ഞപ്പോൾ നിതയെ പോലെ എന്നേയും ഒരു മകളായി കണ്ട അദ്ദേഹം നിതയുടെ കൈയ്യിൽ കൊടുത്തു വിട്ടതാണു.അപ്പോൾ മോളെ ഈ പണം തിരികെ കൊടുക്കണ്ടേ?കൊടുക്കണം അച്ഛാ എനിയ്ക്കെന്നെങ്കിലും ജോലി ആയിട്ടു.അതല്ലെങ്കിൽ എന്നെങ്കിലും എന്റെ വിവാഹം ഉണ്ടെങ്കിൽ അതൊരു സംഭാവന ആയി കരുതിക്കോളു എന്നു പറഞ്ഞു....
പ്രിൻസി എംടെക്കും ഉയർന്ന ശതമാനത്തോടെ പാസ്സായി,തിരുവനന്തപുരം ടെക്ക്നോ പാർക്കിൽ ജോലിയുമായി.പ്രിയൻ ഒരുപാടു സന്തോഷിച്ചു.അതിലുപരി പ്രായമായ അച്ഛമ്മയും.പ്രിൻസിയ്ക്കു ജോലി കിട്ടിയിട്ടു ഒരു വർഷം ആകുന്നു.
പ്രിയനു മകളെ നല്ലൊരു പയ്യനെ കണ്ടെത്തി കെട്ടിയ്ക്കണം എന്ന ചിന്തയും!കാരണം,പ്രിൻസിയ്ക്കു 24 വയസ്സു കഴിഞ്ഞു.അന്നും പതിവു പോലെ ചെണ്ടമേളം കഴിഞ്ഞു വീട്ടിലെത്തിയ പ്രിയൻ കുളിയൊക്കെ കഴിഞ്ഞു വാർത്ത കേൾക്കാനായി ടി.വി ഓൺ ചെയ്തു.അപ്പോൾ പ്രധാന വാർത്തകൾ പറയുന്നു.തിരുവനന്തപുരത്തു അനാശാസ്യത്തിനിടയിൽ തിരുവനന്തപുരം ടെക്നോ പാർക്ക് ഉദ്ധ്യോഗസ്ഥ അടക്കം 6 പേർ പിടിയിൽ.ഒന്നാം പ്രതി പാലക്കാടു പ്രിൻസി നിവാസിൽ പ്രിയദർശന്റെ മകൾ പ്രിൻസി.ഇതു കേട്ടതും പ്രിയൻ അമ്മേ എന്നു വിളിച്ചു.വിളി കേട്ടു ഭാഗീരഥിയമ്മ ഓടി വന്നു എന്താ മോനേ എന്തു പറ്റിയെടാ എന്നു ചോദിച്ചു.അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു അമ്മേ നമ്മുടെ പ്രിൻസിമോള് വ്യഭിചാരക്കുറ്റത്തിനു അറസ്റ്റിലായി.എന്റെ ഗുരുവായൂരപ്പാ ഞാനെന്താ ഈ കേൾക്കുന്നതു എന്നു പറഞ്ഞു ഭഗീരഥിയമ്മ തലയിൽ കൈ വെച്ചു കരഞ്ഞു. ഒരു മിന്നായം പോലെ മകൾ കൊണ്ടു വന്ന 5 ലക്ഷവും,വിലകൂടിയ വാച്ചും,അമ്മയ്ക്കുള്ള സെറ്റും,മുണ്ടും പ്രിയന്റെ മനസ്സിലൂടോടിയെത്തി.
പിറ്റേന്നു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരും എന്നറിഞ്ഞു ആയിരക്കണക്കിനു ജനങ്ങളും പത്ര,മാധ്യമ പ്രവർത്തകരും കോടതി പരിസരത്തു കാത്തു നിന്നു.നിമിഷ നേരങ്ങൾക്കുള്ളിൽ പ്രതികളേയും കൊണ്ടു പോലീസ് വാൻ എത്തി.ആയിരക്കണക്കിനു ആൾക്കാരുടെ ഇടയിൽ അയാളും ഉണ്ടായിരുന്നു.പ്രിയദർശൻ!!! പ്രതികളെ വാനിൽ നിന്നും ഇറക്കുന്നതിനു മുന്നേ കോടതി പരിസരത്തു പോലീസിനെ വിന്യസിച്ചിരുന്നു.പ്രതികളെ വാനിൽ നിന്നിറക്കി.തലയിൽ ഷോൾ പുതച്ചിരുന്ന തന്റെ മകൾ പ്രിൻസിയെ അയാൾ തിരിച്ചറിഞ്ഞു.അയാൾ തിക്കിലും,തിരക്കിനും ഇടയിലൂടെ പ്രതികൾ വരുന്ന ഭാഗത്തെ വരാന്തയിൽ കയറി നിന്നു.പ്രതികൾ അടുത്തെത്തിയതും അരയിൽ സൂക്ഷിച്ചിരുന്ന കത്തി വലിച്ചൂരി പ്രിൻസിയെ പലതവണ കുത്തി.പോലീസുകാർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ എല്ലാം സംഭവിച്ചു...
ഇന്നു വിധി പറയുന്ന ദിവസം.പ്രിയദർശനെ കോടതിയിൽ ഹാജരാക്കി.വാദം കഴിഞ്ഞതിനു ശേഷം ജഡ്ജി വിധി പറഞ്ഞു.സ്വന്തം മകൾ അനാശാസ്യത്തിൽ അറസ്റ്റിലായതറിഞ്ഞു മനം നൊന്തു ആ മകളെ നിയമപാലകരുടെ മുന്നിൽ വെച്ചു അതിധാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രതി,പ്രിൻസി നിവാസിൽ ഭഗീരഥിയമ്മാ മകൻ പ്രിയദർശനെ ഐ.പി.സി.302 പ്രകാരം അറസ്റ്റു ചെയ്തു ലോക്കപ്പിൽ ആക്കിയിരുന്നതും,കോടതി വരാന്തയിൽ നിയമപാലകരുടെ മുന്നിൽ വെച്ചു പ്രതി കുറ്റം ചെയ്തതായി കോടതിയ്ക്കു ബോധ്യമായതിനാൽ,പ്രതിയ്ക്കു ജീവപരൃന്തം തടവും,ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരിയ്ക്കുന്നു.തുക അടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിയ്ക്കേണ്ടി വരും!!
വിധി പറഞ്ഞതിനു ശേഷം പ്രതിയ്ക്കെന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി ചോദിച്ചു.വികാര ഭരിതനായി അയാൾ പറഞ്ഞു.ഞാൻ കൊലപ്പെടുത്തിയ എന്റെ മകൾക്കു 5 വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.വേറൊരു വിവാഹം കഴിയ്ക്കാതെ എന്റെ മോൾക്കു വേണ്ടി ഞാനെന്റെ ജീവിതം ഉഴിഞ്ഞു വെച്ചു.
അവസാനം അവൾ എനിയ്ക്കു തന്നതു വ്യഭിചാരിയുടെ അച്ഛൻ എന്ന ലേബൽ.അവൾ ജീവിച്ചിരുന്നാൽ സമൂഹം എന്നെ വ്യഭിചാരിയുടെ അച്ഛൻ എന്നു വിളിയ്ക്കും.ഇനി സമൂഹം പറയും! സ്വന്തം മകൾ പിഴച്ചു പോയതിന്റെ പേരിൽ അവളെ കൊന്നു ജയിലിൽ പോയ അയാൾ നല്ലവനായിരുന്നു എന്നു.
നിറകണ്ണുകളാൽ പ്രിയദർശൻ പറഞ്ഞു.ഇപ്പോൾ സർക്കാർ അധീനതയിലുള്ള വൃദ്ധ സദനത്തിൽ കഴിയുന്ന, എന്നെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച എന്റെ പെറ്റമ്മയെ മാസത്തിൽ ഒരു തവണ എന്നെ കൊണ്ടു വന്നു കാണിയ്ക്കണം.കാരണം എന്റെ അമ്മയ്ക്കു തടവറയിൽ കിടക്കുന്ന ഞാനും,എനിയ്ക്കു ,
വൃദ്ധസദനത്തിൽ കഴിയുന്ന എന്റെ അമ്മയും മാത്രമേയുള്ളു.ഇതു കേട്ടു ജഡ്ജിയുടെ കണ്ണുകൾ പോലും നിറഞ്ഞു പോയി....!!!
ഓച്ചിറ ശ്രീകുമാർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot