Slider

പ്രണയ ദേവതയ്‌ക്കൊരു കവിത

0
പ്രണയ ദേവതയ്‌ക്കൊരു കവിത 
::::::::::::::::::::::::::::::::::::::::::::::::::::::::
സ്വപ്നങ്ങളുടെ ലോകത്ത് 
വെള്ളിമേഘങ്ങൾക്കൊണ്ടൊരു കൊട്ടാരത്തിൽ 
പുഷ്പങ്ങൾ കൊണ്ടു 
നെയ്ത സിംഹാസനത്തിൽ
പ്രണയത്തിന്റെ ദേവത വാണരുളുന്നു.
ഗസൽ സംഗീതം
ശ്രുതി മീട്ടുന്ന അന്തപ്പുരങ്ങളിൽ
ആണ്മയിലുകൾ അവൾക്കായെന്നും
നൃത്തമാടുന്നു.
ഏഴു നിറങ്ങളും
അഴകായൊഴുകുന്ന
അരുവികളും, സ്വർണ മാനുകളും
വാനമ്പാടികളും
അവളെ സേവിക്കുന്നു..
'"""""""""""""""""""""""""""""""""""
Sai Sankar,തൃശൂർ
::::::::::::::::::::::::::::::::::::
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo