Slider

ചങ്ങല

0
ചങ്ങല
***********
ഞാനൊന്നുറക്കെചിരിക്കട്ടെ എന്നെ
തളക്കാനൊരു ചങ്ങല നീക്കിവെക്കു.
താളം ചവിട്ടി മടുത്തയെൻകാലിലെ
താളപ്പിഴകൾ പഴുത്തിടട്ടെ.
മാറാല കെട്ടി മൂടിയിരുൾ തിങ്ങും
ഓർമ്മകൾ ക്ലാവു പിടിച്ചതല്ലേ
എങ്കിലും ഓർമ്മയിൽ വെട്ടിതിളങ്ങുന്നു
ക്ലാവു പിടിക്കാത്ത നിന്റെ രൂപം.
ഈ നാലുകെട്ടിന്നകത്തളത്തിൽ
നീളുന്ന മൗനത്തിൻ പുറ്റിനുള്ളിൽ
നീറുന്ന നിന്നുടെ മാനസത്തിൽ
നാറുന്ന എന്നുടെ ഓർമ്മയുണ്ടോ
ഈ മഹാപാപിക്കു മാപ്പു നല്കാൻ
മാത്രമായ് മാനസം നിന്നിലുണ്ടോ?
ഉണ്ടെങ്കിലീ ജന്മം സഫലമായി
സ്വസ്ഥമായിന്നെന്റെ കണ്ണടക്കാം!
################
Azeez arakkal
Chavakkad
###########
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo