Slider

വിഴുപ്പ്

0
വിഴുപ്പ്
വിശപ്പിന്റെ വജ്രസൂചിമുനകളാൽ
നെയ്തെടുത്ത വിയർപ്പിൻ ചേലയിൽ
പൊതിഞ്ഞു വളർത്തിയ
ഭാരതാംബയുടെ അഭിമാനം.
വിളയുടെയാഴങ്ങളിൽചുരന്നിറ്റുന്ന
ഗോവിസർജ്ജ്യത്തിൻ ചൂരിൽ
കടം കൊണ്ട
എന്റെ മണ്ണിന്റെ ഹരിതം.
അഥർവ്വ മന്ത്രങ്ങളാൽ
ബലാൽസംഗം ചെയ്യപ്പെടുന്നു....
ഈ തൂമ്പത്തഴമ്പിലേക്കൊരു തോക്കു
വെച്ചു തരൂ
ഒരു ഉണ്ട വെച്ചു തരൂ
ഒരു വെടിയിലെന്നുയിരൊടുങ്ങാതെയായാൽ
ദഹിപ്പിച്ചടക്കൂ, ഉയിരോടെ.
ഇനി വയ്യ,
ആൾ ദൈവങ്ങളുടെ ദുർഗ്ഗന്ധപൂരിതമായ
പൃഷ്ഠങ്ങൾ താങ്ങാൻ
ഭാരത ഭൂമിക്കാവില്ലിനിയും.

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo