നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

..പുനർവിചിന്തനം....

..പുനർവിചിന്തനം....
' ഇക്കൊല്ലോം മുകുന്ദനുണ്ണിക്ക് പോക്കുണ്ടാവൂല്ലേ സരസ്വതി'.
കോലായിലിരുന്നു നിലവിളക്കിന് തിരി തെറു്ക്കുന്നതിനിടയിൽ ജാനകിയമ്മ മകളോട് തിരക്കി.
"ഇപ്പൊ ഓടിച്ചു വിട്ടിട്ടെന്താ.കുട്ടിയല്ലേ .ഈ പറമ്പ് നോക്കി നടത്തട്ടെ.'ശ്രീകുമാരിയമ്മയ്ക്ക് മകനെ പിരിയുന്നത് ചിന്തിക്കാൻ കഴിയില്ല.അതുകൊണ്ട് തന്നെ മറുപടിയിൽ ഇത്തിരി അനിഷ്ടം പ്രകടമായി.
"അവന്റിഷ്ട്ടന്താച്ചാൽ അങ്ങു നടത്വാ.'ജാനകിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ശ്രീകുമാരിയമ്മയുടെ ഒരേയൊരു മകനാണ് മുകുന്ദനുണ്ണി.മൂന്നുവയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ മരിച്ചു.ഭൂസ്വത്ത് ഉള്ളത് കൊണ്ട് കഷ്ടപ്പാടില്ലാതെ വളർത്തി.
മുകുന്ദനുണ്ണിക്ക് നാടും നാട്ടാരുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും നാട്ടുവിട്ടുപോവാനുള്ള ആഗ്രഹം കലശലാണ്.
.ഡിഗ്രിക്കുശേഷം ഗൾഫിൽ പോവാനുള്ള വിസ കാത്ത് കഴിയുന്നു.
അതിനിടയിൽ ഒന്നു രണ്ടു ട്രേഡ് സർട്ടിഫിക്കറ്റുകൾ ഒപ്പിച്ചിട്ടുമുണ്ട്.
പ്രായം ഇരുപത്തഞ്ചുണ്ടെങ്കിലും പക്വമതിയാണെങ്കിലുമൊന്നും അമ്മയത് അംഗീകരിച്ചു കൊടുക്കില്ല.'കുട്ടിയാണ്..ഒന്നുമറിയാത്ത കുട്ടി.'
നാലുംകൂടിയ കവലയിൽ നിന്ന് ഇടത്തോട്ടു പോയാൽ കാട് പിടിച്ചു കിടക്കുന്ന വഴിയുണ്ട്.അത് യക്ഷിയമ്പലത്തിലേയ്ക്കുള്ളതാണ് . അമ്പലത്തിനു മുന്നിലെ പടർന്നു പന്തലിച്ച അരയാൽമരത്തിനു ചുവട്ടിലാണ്് പകൽ നേരങ്ങളിൽ മുകുന്ദനുണ്ണി ഇരിക്കുന്നത്..
തണുത്ത കാറ്റും തണലും ..നാട് വിട്ടാൽ ഈ മനോഹരമായ അനുഭവം നഷ്ട്ടമാകും .
എങ്കിലുമാഗ്രഹം.
' ഉണ്ണിയേട്ടാ.ഇന്ന് നേരത്തെ എത്തിയോ.'പിന്നിൽ നിന്ന് വിളിയൊച്ച ,കുഞ്ഞമ്പുവാണ്.
കുഞ്ഞുവായിൽ തത്വങ്ങൾ പറയുന്ന പതിനൊന്നുകാരനായ കുഞ്ഞമ്പു.
കൊഴുത്തുരുണ്ട ദേഹമാണ്.നിറയെ രോമം.കുട്ടിക്കരടി.തുടുത്തുവീർത്ത കവിളുകൾ.
നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്.
'",എന്തേ ഈ കൊല്ലം നീ ഓണത്തിന് യാത്രയൊന്നുമില്ലേ.
ആൽത്തറയിൽ വലിഞ്ഞുകയറി അടുത്തുതന്നെ ഇരിപ്പുറപ്പിച് കുഞ്ഞമ്പുവിനോട് മുകുന്ദനുണ്ണി ചോദിച്ചു.
ഉടനെ വന്നു ഉണ്ടക്കണ്ണുരുട്ടി കുഞ്ഞമ്പുവിന്റെ മറുപടി.
" എന്റെ ഉണ്ണിയേട്ടാ.എന്തു ചോദ്യമാണിത്.എന്റെ നാടും ഈ കാറ്റും ഒക്കെ വിട്ടു പോയി എവിടെ കിടന്നാലും ഇപ്പൊ ഉറങ്ങാൻ പറ്റണ്ടേ.കണ്ണടച്ചാൽ മുത്തശ്ശി വിളിക്കുന്ന തോന്നലാ,'കുഞ്ഞമ്പൂന്ന്.സത്യമായും ഈ നാട് വിട്ടാൽ നമ്മളുറങ്ങൂല്ലാട്ടോ..ഒന്നു മാറി നിന്നു നോക്ക്, പ്പോ അറിയാം.'".
കുഞ്ഞമ്പുവിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കിയിരുന്നപ്പോൾ താനുമൊരു കുട്ടിയായതായി അയാൾക്ക് തോന്നി.
പാടത്തും തൊടിയിലും ഓടിച്ചാടി നടക്കുന്ന കുട്ടി.
അരയാൽത്തറയും കാറ്റും മാമ്പൂവും അമ്പലക്കുളവും ഉറക്കത്തിലും പിന്തുടരുന്ന കുട്ടി.
'നാളെ പാടത്ത് വെള്ളം കയറ്റാൻ സമയമായോന്ന് നോക്കണം'
മുകുന്ദനുണ്ണി ഉള്ളിൽ പറഞ്ഞു...

Nisa 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot