പ്രയാണം
..................
ആറടി മണ്ണിൽ പുതയ്ക്കാനൊരുങ്ങുന്ന ശവമഞ്ചത്തിന്മേലേയ്ക്ക് വീണ പച്ച മണ്ണിട്ട വളകൈകളെപാതികൺ തുറന്നൊന്നു നോക്കവെപുഛച്ചിരിയൊന്നൈൻ ചുണ്ടിൽ മിന്നിയതാരും കണ്ടീല
മൃ ത നാ യവന്റെ കൺമുനകൾക്ക്
സർവ്വം ഭേദിച്ച് സഞ്ചരിക്കാനൊരു പ്രകാശദൂരമെ വേണ്ടു
സർവ്വം ഭേദിച്ച് സഞ്ചരിക്കാനൊരു പ്രകാശദൂരമെ വേണ്ടു
പെണ്ണെ എന്റെ കനവിൽ നീചേർത്ത
വിഷക്കായയുടെ ചവർപ്പാണീ
എന്റെ തണുത്തു മരവിച്ച് തളർന്ന ഉടൽ
വിഷക്കായയുടെ ചവർപ്പാണീ
എന്റെ തണുത്തു മരവിച്ച് തളർന്ന ഉടൽ
ഒരു ഇഷ്ട കാലം നീ എന്ന പ്രപഞ്ചത്തിലെ
മായാജാലത്തിൽ പെട്ട് പോയതിന്
ഒന്നിച്ച് കണ്ട് തീർത്ത സ്വപ്നങ്ങളുടെ
പൂങ്കാവനത്തിന് കാവൽ നിന്നതിന്
ഒരു കോമാളിയേപ്പോൽ നീ എന്ന ഉലകത്തെ
നെഞ്ചേറ്റി ലാളിച്ചതിന്
ഒരുകാവൽ നായയെപ്പോൽനിൻ ചിരികൾക്കും കൊഞ്ചലുകൾക്കും മുന്നിൽ
വാലാട്ടി നിന്നതിന്
മായാജാലത്തിൽ പെട്ട് പോയതിന്
ഒന്നിച്ച് കണ്ട് തീർത്ത സ്വപ്നങ്ങളുടെ
പൂങ്കാവനത്തിന് കാവൽ നിന്നതിന്
ഒരു കോമാളിയേപ്പോൽ നീ എന്ന ഉലകത്തെ
നെഞ്ചേറ്റി ലാളിച്ചതിന്
ഒരുകാവൽ നായയെപ്പോൽനിൻ ചിരികൾക്കും കൊഞ്ചലുകൾക്കും മുന്നിൽ
വാലാട്ടി നിന്നതിന്
ഞാനിടുന്ന വിലയാണ്പെണ്ണെ! തപിച്ച് മരിച്ച് കരിഞ്ഞു പോയ എൻ ഹൃദയം
മതി കണ്ണ് നിറഞ്ഞ് കള്ളച്ചിരി ചിരിച്ചത്
ഇനി ഒന്നുറങ്ങണം'... സ്വസ്ഥമായി-,
മതി കണ്ണ് നിറഞ്ഞ് കള്ളച്ചിരി ചിരിച്ചത്
ഇനി ഒന്നുറങ്ങണം'... സ്വസ്ഥമായി-,
കണ്ണിൽ ആഴിതൻ മിഴിവില്ല
നെഞ്ചിൽ മഴനൂലിന്റെ വർണചിത്രങ്ങളുമില്ല
നീറി എരിയുന്ന കനൽകൂടിന്റെ ചൂട് മാത്രം
നെഞ്ചിൽ മഴനൂലിന്റെ വർണചിത്രങ്ങളുമില്ല
നീറി എരിയുന്ന കനൽകൂടിന്റെ ചൂട് മാത്രം
ഒന്ന് തണുക്കട്ടെ! പെണ്ണെ നിന്റെ വളയിട്ട കൈ കൊണ്ട് ഒരു പിടി പച്ചമണ്ണ് കൂടി
എൻ നെഞ്ചിൽ വിതറുക.... പിൻതിരിഞ്ഞ്
നോക്കാതെ മുന്നിലെ മരുപ്പച്ചയിലേക്ക്
മറ്റൊരു കൈകളിലേക്ക് നടന്നു പോവുക
എൻ നെഞ്ചിൽ വിതറുക.... പിൻതിരിഞ്ഞ്
നോക്കാതെ മുന്നിലെ മരുപ്പച്ചയിലേക്ക്
മറ്റൊരു കൈകളിലേക്ക് നടന്നു പോവുക
ഞാൻ ഉറങ്ങട്ടെ ! മായാബന്ധനത്തിൻ
ചങ്ങല കണ്ണികൾ പൊട്ടിയകന്നുവല്ലോ
ചങ്ങല കണ്ണികൾ പൊട്ടിയകന്നുവല്ലോ
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക