Slider

കഥ പറയുന്ന ബഞ്ചുകൾ - Part 1

0

കഥ പറയുന്ന ബഞ്ചുകൾ - Part 1
..........................................................
മഴ ചാറിത്തുടങ്ങി. ഈയിടയായി നഗരത്തിൽ വൈകുന്നേരം ഒരു ചെറിയ മഴ പതിവാണ്. അതൊന്നും അയാളുടെ പതിവ് നടത്തത്തിന് തടസ്സമല്ല.
അയാൾ അലക്സ ബോബൻ എന്ന അലക്സി.... നഗരത്തിലെ പ്രശസ്ത അപ്പാർട്ട്മെൻറിലെ അന്തേവാസി .മെലിഞ്ഞ് സുന്ദരനായ 42 കാരൻ.വിവാഹിതൻ. ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം .പ്രശസ്തമായ ഒരു കമ്പനിയുടെ CEO.
അലക്സി തന്റെ പതിവു നടത്തത്തിനിറങ്ങി .കയ്യിൽ നീല നിറത്തിലെ കാലൻ കുട. നീല അലക്സിയുടെ ഒരു അടയാളമാണ്.നാട്ടുകാർ പറയാറുണ്ട് സ്വഭാവത്തിലൊഴിച്ച് ബാക്കിയെന്തിലും ഒരു നീല കാണും.അയാളുടെ നടത്തം അപ്പാർട്ട്മെൻറിനടുത്തുള്ള കൊട്ടാര വളപ്പിലേക്കാണ്. അതിവിശാലമായ കൊട്ടാരവളപ്പിൽ സായാഹ്ന സവാരിക്കായി ധാരാളം പേർ വരാറുണ്ട്. അയാളും ആ കൂട്ടത്തിലേയ്ക്ക് നടന്നു തുടങ്ങി.
കൊട്ടാരത്തിനു തന്നെ നല്ല പഴക്കമുണ്ട്. പൗരാണിക കാലത്തെ വസ്തുക്കളുടെ നല്ലൊരു ശേഖരം തന്നെയുണ്ട വിടെ.ഇപ്പോൾ പ്രവേശനത്തിനു ചെറിയ തടസ്സം ഉണ്ട്. ഗേറ്റിൽ രജിസ്റ്ററിൽ പേരെഴുതി ID വെരിഫിക്കേഷൻ കഴിഞ്ഞാൽ മാത്രമേ അകത്തു കടക്കാൻ സാധിക്കുള്ളു.സ്ഥിരം സന്ദർശകനായതിനാൽ പാറാവുകാരുമായും ശുചീകരണ പ്രവർത്തകരുമായെല്ലാം അയാൾക്ക് നല്ല ബന്ധമുണ്ട്.
കൊട്ടാരത്തിനെ വലം വച്ചുള്ള പാതയ്ക്കിരു വശത്തും മനോഹരമായ പുൽത്തകിടിയിൽ പൗരാണിക വസ്തുക്കൾ ചിട്ടയായ് വിന്യസിച്ചിരിക്കുന്നു. അലക്സിയുടെ ഓരോ ദിവസവും ഓരോ വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്. ചില പഠനങ്ങൾ മാസങ്ങൾ നീണ്ടന്നു വരാം.നല്ലൊരു കൈമടക്ക് കൊടുക്കുന്നതു കൊണ്ട് ജീവനക്കാർക്ക് അയാളെ കാണുമ്പോൾ ഒരു സന്തോഷമാണ്.
നടത്തത്തിനിടയിലാണ് അലക്സി ആ ബഞ്ചിനടുത്തെത്തിയത്.പുൽത്തകിടിയിൽ മനോഹരമായി സെറ്റ് ചെയ്തിരികുന്നു. വലിയ പാറയിൽ കൊത്തിയ ചിത്ര പണികളുള്ള ബെഞ്ച്അതിനു ചുറ്റിലുമായി റോസാപ്പൂക്കളുടെ മനോഹരമായ ഒരു ഉദ്യാനം ഇത്രയും നാൾ നടക്കാൻ തുടങ്ങിയിട്ടും അവിടെ ആരും ഇരിക്കുന്നത് കണ്ടിട്ടില്ല.. വേറെയും ബഞ്ചുകൾ ഉള്ളതുകൊണ്ടാകാം.ജിജ്ഞാസ ഉള്ളിലടക്കി അയാൾ മുന്നോട്ടു നടന്നു. അപ്പോളേക്കും അയാളുടെ കണ്ണുകൾ ബെഞ്ചിൽ കൊത്തി വച്ചിരുന്ന വാക്കുകളിൽ പതിഞ്ഞു.
മരിയ + ജോൺ = മരിയ ജോൺ 1904
വേറെ ഒന്നിലും ഒന്നും കൊത്തിയിട്ടില്ല .അയാളിലെ ചരിത്രാന്വേഷി ഉണർന്നു.

Ammuse Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo