നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണൊരുമ്പെട്ടാൽ

പെണ്ണൊരുമ്പെട്ടാൽ
#############################
അമ്മേ പച്ചക്കറിയൊക്കെ ഇനി ഇതിൽ കഴുകീട്ടു ഉപ്പു വെള്ളത്തിൽ ഇട്ടു വെച്ച ശേ ഷം ഉപയോഗിച്ചാൽ മതി...ഒക്കെ വിഷമയമാ
വിനിഗറിന്റെ കുപ്പി അടുക്കളേൽ വെച്ച് തിരിച്ചു നടക്കുമ്പോ എനിക്കെന്നോട് തന്നെ ബഹുമാനം തോന്നി..
ഈ ചെക്കനിതെന്തു പറ്റി..തിന്നാൻ മാത്രം അടുക്കളേൽ എത്തി നോക്കുന്നവൻ.. ഇവന്റെ നട്ട് വല്ലതും ലൂസ് ആയൊ എന്തോ..
നീയവിടെ നിന്നേ ..എന്റെ മോൻ ഒന്നിങ്ങട് വന്നിട്ട് പോണം..അമ്മയുടെ ശബ്ദത്തിന് കനമുണ്ട്..
ഈ കാലത്തു ഒരു നല്ലകാര്യം ചെയ്തൂടാന്ന് വെച്ചാ...(ആത്മഗദം)
ഷെൽഫ് തുറന്നു വച്ച് അമ്മ കാണിച്ച കാഴ്ച്ച ഒരുവട്ടമേ നോക്കിയൂള്ളൂ.. കാലിയായ വിനിഗറിന്റെ ഒരു നൂറു ബോട്ടിലെങ്കിലും കാണും..
അണ്ടി പോയ അണ്ണാനെ പോലെ തിരിച്ചു നടന്നു..
തിരിച്ചറിവ് കൊള്ളാം അമ്മയുടെ വാക്കുകൾ കൂരമ്പു പോലെ നെഞ്ചിൻ കുട്ടീ പോയി തറച്ചു.
ഓഫീസിൽ ഇന്നലെ പരിസ്ഥിതി പ്രവർ ത്തകരുടെ ഒരു ഉത്ബോധന സെമിനാർ ഉണ്ടായിരുന്നു.. വാക്ദേവതയുടെ കടാക്ഷം വേണ്ടുവോള മുള്ളത് കൊണ്ട് തടിയൂരി..
ഇന്നലെ പെണ്ണുകണ്ടതിനു ശേഷം ഉള്ള മാറ്റ
മാണ് ഭാരതിയേ..അച്ഛനാണ്..കതിനക്ക് വെടി മരുന്ന് നിറക്കുമ്പോലെ കൃത്യസമയത്ത് എത്തി ക്കോളും..
അല്ലേലും കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളെയാ ഈ ജന്മത്തിൽ മാതാപിതാക്കളായി തരുന്നേ.
ഒരുവിധത്തിൽ മുറിയിൽ കയറി കതക് കുറ്റിയിട്ടു..
അവളുടെ ഫേസ്ബുക് പേജ് ഒന്നൂടെ ഓപ്പൺ ചെയ്തു..
ഇവളാര് മേധാ പട് ക്ക രുടെ കൊച്ചു മോളോ..നിറയെ പരിസ്ഥിതിയെ കുറിച്ചും നാടിനെ കുറിച്ചും കാടിനെ കുറിച്ചും....മനുഷ്യരെക്കാൾ മൃഗങ്ങളാ കൂടുതൽ...
മിക്ക ഫോട്ടോയിലും വോഡാഫോണി ന്റെ പരസ്യ മോഡലും ഉണ്ട്. ..ഇന്നലെ പെണ്ണ് കാണൽ ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു അവൻ... പ്യൂമർ അകത്തോട്ടു പോയേ ...കേട്ടതും അവൻ അകത്തേക്ക് വലിഞ്ഞു..
..എന്റെ ഗതീം ഇങ്ങനെ ആവുമോ എന്തോ..?!!
അങ്ങോട്ടും ഇങ്ങോട്ടും നാല് റൌണ്ട് നടന്നു..
കാലിൽ എന്തോ മുട്ടികൊണ്ടിരിക്കുന്നു.. കുട്ടു പൂച്ചയാ.. കാര്യായ ആലോചന നടക്കുമ്പോ
അവനിത് പതിവാ.അവന്റെ വാലിട്ടുള്ള ഉരസൽ..
മുന്നേ കണ്ട ഇരുപത്തൊമ്പത് പെണ്ണുങ്ങളും തന്റെ സങ്കല്പത്തിന്റെ ഏഴയലത്തു പോലും എത്തീട്ടില്ല.. ഇവളാണേൽ ഫോട്ടോയിൽ കണ്ടതിലും സുന്ദരി..
അവൾക്കെന്നെ ബോധിക്കേം ചെയ്തു..
ഹൃദയത്തിന്റെ മൂന്നറകളിലും അവൾ കയറി കഴിഞ്ഞു..ഒന്ന് മാത്രേ ഒഴിവുള്ളൂ..
അതിന് കാരണവുമുണ്ട്...
മനസ്സ് വീണ്ടും ഓർമകളിലേക്ക് വേരാണ്ടി റങ്ങി..
കുട്ടികൾക്ക് സംസാരി ക്കാനുണ്ടേൽ ആവാം അമ്മാവിനി ത് പറഞ്ഞതും ഐസ് മുട്ടായി കണ്ട കുട്ടിയെ പോലെ എഴുന്നേറ്റ് പോയതും ഒരുമിച്ചായിരുന്നു..
ഞാനൊരു സോഷ്യൽ വർക്കറാണ്. ..പഠിച്ചതും അത് തന്നെ..ഇഷ്ടപ്പെട്ടു തന്നെ തെരഞ്ഞെടുത്ത സബ്ജെക്റ്റാ.. അവൾ മുത്തുമണി പൊഴിയും പോലെ സംസാരോം തുടങ്ങി..ഞാൻ വിനയ കുനയനായി അവളെ നോക്കി..
ഞാൻ ബാങ്കിലെ പ്രൊബേഷണറി ഓഫീസർ ..അവളുടെ സംസാരത്തിനിടയിൽ കയറി പറഞ്ഞു.. അങ്ങനെ അവള് മാത്രം പറഞ്ഞാ പോരാലോ..

എനിക്ക് അറിയാം വിനൂൻറെ പ്രൊഫൈൽ ഒക്കെ ഞാൻ കണ്ടു...അപ്പൊ ഇവൾ എന്നേക്കാൾ ഒരു പടി മുന്നിൽ ആണല്ലോ...ഞാൻ അട്ടം നോക്കി മിഴിച്ചു നി ന്നു..
ഞാനിപ്പോ മ ട്ടു പ്പാവ് കൃഷിയെ കുറിച്ചുള്ള ഗവേഷണ ത്തിലാ...അവളുടെ മണി മുഴക്കം എന്നെ ചിന്തകളിൽ നിന്നും മോചിപ്പിച്ചു..
പലതരത്തിലുള്ള ഗവേഷണം കേട്ടിട്ടുണ്ട് ഇതിപ്പോ ആദ്യാ.. അറിയാതെ എന്റെ തനി സ്വഭാവം പുറത്തു വന്നു..
മറുപടി ഒരു ചിരി ആയിരുന്നു..സുന്ദരമായ ചിരി..അപ്പൊ വികാരങ്ങൾ ഒക്കെ ഉണ്ട്..
എനിക്ക് വിനുവിനെ ഇഷ്ടായി..ഞാൻ പറയേണ്ടത് അവൾ പറഞ്ഞു..
പ്യൂമറിന്റെ ഗതി ആവുമോ എന്തോ..
എനിക്കിഷ്ട പെടുന്ന ആൾക്ക് കൊടുക്കാൻ ഒരു സമ്മാനം കരുതി വെച്ചിരുന്നു..
ഞാൻ രോമാഞ്ച കുഞ്ചിതൻ ആയി തറയിൽ വട്ടം വരച്ചു മുകളിലോട്ടു നോക്കി..
അവൾ മേശ വലിപ്പ് തുറന്ന് ഒരു ചെറിയ കെട്ട് പുറത്തെടുത്തു..
ചീര വിത്താ... വിനു ഇത് വീട്ടിൽ കൊണ്ട് പോയി നടണം.. ആദ്യ രാത്രിയിൽ ഈ ചീര കൂട്ടി നമുക്ക് അത്താഴം കഴിക്കണം.. പിന്നെ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാ ൻ..
മോങ്ങാനിരുന്ന നായയുടെ വായിൽ തേങ്ങ വീണ പോലെ ആയി എന്റെ അവസ്ഥ...
എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഞാൻ അവളെ മിഴിച്ചു നോക്കി
കഴിഞ്ഞില്ലേ ..അമ്മാവനാണ്..കൃത്യസമയത്തു എത്തിയത് ഭാഗ്യം..
എന്റെ മുഖഭാവം അത്ര പന്തിയല്ല എന്ന് അമ്മാവന് മസ്‌നസ്സിലായി..
പെണ്ണുകാണാൻ പോയി ചീര വിത്തും കൊണ്ട് വരുന്ന ലോകത്തിലെ തന്നെ ആദ്യ ആൾ ഞാനായിരിക്കും...
എങ്കിലും അവൾ കൽ ബ്‌ കീഴടക്കിയിരിക്കുന്നു.. അവള് ത ന്നെ മതി.
ചീര വിത്ത് പുറത്തെടുത്തു.. അരയിൽ തിരുകി പുരത്തി റങ്ങി...
വീടിനു ചുറ്റും പിന്നെ പറമ്പിലും റൌണ്ട് അടിച്ചു..
എല്ലായിടത്തും. വാഴയും വള്ളിയും കവുങ്ങും തെങ്ങും..എന്തിന് ഒ രി ഞ്ചു സ്ഥലം പോലും ഇല്ല നല്ല സൂര്യ പ്രകാശം കിട്ടണത്..
അവസാനം മുറ്റത്തു ക ലുങ്കി ട്ട് തിരിച്ച തെങ്ങിന്റെ മൂട് തന്നെ ടാർഗറ്റ് ചെയ്തു..
അമ്മേ തൂമ്പ എന്തിയേ..
ഇവനെ പരിസ്ഥിതിക്കാര് കൂടോത്രം ചെയ്തു എ ന്നാ തോന്നണെ..അമ്മ തൂമ്പ എടുക്കാൻ പോവുമ്പോ മൊഴിഞ്ഞു..
മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല..
തൊഴുത്തിൽ ഇരുന്ന അമ്മിണി പശു പുച്ഛ ഭാവത്തിൽ അമറി..
എന്തിന് വേലി ചാടി വന്ന മേരി ച്ചേ ട ത്തി യുടെ പൂവൻ പോലും ഒറ്റ കാലിൽ നിന്ന് എന്നെ ഇടം കണ്ണിട്ടു ആക്കി നോക്കി ..
ഞാൻ പൂർവാധികം ശക്തിയോടെ ആഞ്ഞു കൊത്തി.. മൂന്ന് കൊത്തിൽ തന്നെ എന്റെ ഫ്യൂ സ് അടിച്ച പോലെ തോന്നി..
പറമ്പ് കിള ക്കാൻ വരു ന്നോർ ഇട ക്കിടെ നാട്ടു വർത്താനം പറയുന്ന തി ന്റെ രഹസ്യവും എനിക്ക് പിടികിട്ടി..
എന്താ നിർത്തിയെ..തൂ ണും ചാരി ഒരു കോമഡി ഫിലിം പാതിക്കു നഷ്ട പ്പെട്ട പോലെ അച്ഛൻ..
തോറ്റു കൊടുക്കില്ല എ ന്ന വാശിയിൽ ആഞ്ഞു കൊത്തി..
മൂട്ട് നനച്ചു വിത്ത് പുറത്തെടുത്തു...ഭാര തി യേ ചാണക പൊടി യു ണ്ടേൽ ഇങ്ങെടുത്തോ.. ചെക്കൻ ചീര ന ടാ നു ള്ള പുറപ്പാടിലാ..
അവിടെ ഒരു കൂട്ട ച്ചി രി മുഴങ്ങി..
അങ്ങനെ ചീര വിത്ത് പാകി കഴിഞ്ഞു..
ഇനി ഒക്കെ അച്ഛൻ നോക്കൊള്ളണം..കാല് കഴുകി അകത്ത് കടന്നു..
പിന്നെ എനിക്ക് ആ കല്യാണം ഓക്കേ ആണെന്ന് പറഞ്ഞേ ക്ക്..
ഇത് പരി സ്ഥിതി ഒന്നും അല്ല ആ പെണ്ണ് തന്നെ..സൈ ക്കോ ള ജി വാദ്യാരെ പോലെ അച്ഛൻ ..
വീണ്ടും മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു
എനിക്ക് നൂറു വട്ടം ഓക്കേ.ഫേസ്ബുക് തുറന്ന് അവൾക്ക് മെസ്സേജും ചെയ്തു..
ചീര തഴച്ചു വളർന്നില്ലെങ്കിലും അവി ടേം ഇവി ടേം ആയി സാന്നിധ്യം അറിയിച്ചു.. വളർച്ച യുടെ ഓരോ ഘട്ട വും ഫേസ് ബുക്കിലൂടെ അവ ളെ അറിയിച്ചു കൊണ്ടിരുന്നു..
അങ്ങനെ കല്യാണോം ഉറപ്പിച്ചു..
ദിവസം അടു ക്കു ന്തോറും വയറ്റിൽ കൊള്ളി മീൻ ഓടി കൊണ്ടിരുന്നു..
ദിവസവും ജോലി കഴിഞ്ഞു വരുമ്പോ ചീര തൈയെ ലാളിക്കാനും മറന്നില്ല..
മനസ്സിന് ധൈര്യം വെക്കാൻ വേണ്ടി അനുഭവസ്ഥരുടെ ക്ലാസ്സുകൾക്കും പോയി തുട ങ്ങി..
അങ്ങനെ ആ ദിവസം എത്തി ചേർന്നു..
കല്യാണ ത്തിന് അവൾ അതി സുന്ദരി ആയിരുന്നു..
ഫോട്ടോ എടുക്കാനിരിക്കുമ്പോ ചീരയെ കുറിച്ചു ചെവിയിൽ ചോദിക്കാനും അവൾ മറന്നില്ല..
വീട്ടിലെത്തിയപ്പോ അമ്മ വിളക്ക് കൈ മാറു ന്നതിനിടയിൽ ഇങ്ങനെ മൊഴിഞ്ഞു..
മോളുടെ ചീര ത്തോ ര ൻ റെഡി ആയിട്ടുണ്ട്..
അവിടെ വീണ്ടും കൂട്ട ചിരി...
ഇതൊക്കെ അപ്പൊ ഒത്തു കളി ആയിരുന്നോ..അങ്ങനെ ആദ്യ രാത്രിയിൽ തന്നെ വഞ്ചി ക്കപ്പെട്ട ഭർത്താവും ഞാൻ ആയി...

(കവിത സഫൽ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot