Slider

വനിതാ പോലീസ്

0
വനിതാ പോലീസ് 
കഥ 
ബിവറേജിൽ നിന്നും ഒരു മണിക്കൂർ ക്യു നിന്നിട്ടാണ് ഒരു ഫുള്ള് വാങ്ങിയത്. രണ്ടുമൂന്നു ദിവസത്തേക്ക് മതിയാകും. ബാർക്ക പണിയില്ലെങ്കിൽ രണ്ടു ദിവസം കൊണ്ട് തന്നെ കാലിയാകും. 
വാങ്ങുന്നതല്ല സാധനം കൊണ്ട് പോകുന്നതാണ് ഭയങ്കര വിഷമം. ബസിൽ കേറിയാൽ ആളുകളുടെ ഒരു മാതിരി നോട്ടം ഉണ്ട്. സഹിക്കാൻ മേല. 
പച്ചക്കറി വാങ്ങിയാൽ അതിലിട്ട് കൊണ്ട് പോയാൽ ആരും സംശയിക്കില്ല. പക്ഷെ കയ്യിൽ കാശില്ല. തടിപൊറുക്കിയിട്ടാണ് സാധനത്തിന്റെ പൈസ ഒപ്പിച്ചത്. 
കുറച്ചടിച്ചാലോ ?പക്ഷെ എങ്ങിനെ ?
പോലീസ് പിടിച്ചാൽ നാണക്കേട്. കുടിയന്മാർ അവിടെ നിന്നൊക്കെ അടിക്കുന്നുണ്ട്.
ക്ഷമ തീരെയില്ല. മൂത്രം ഒഴിക്കുന്ന വ്യാജേന കാടിന് മറഞ്ഞു നിന്നു ഒരു കമിഴ്ത്തൽ. എന്റെ അമ്മോ കരളു കത്തിപോയി. ടച്ച് അപ്പിന് ഒരു മുട്ടായി വാങ്ങി വായിലിട്ടു നുണഞ്ഞു.
ഇപ്പോൾ ധൈര്യമായി. സാധനം അരക്കു ഇറുക്കി ബസ്‌സ്റ്റോപ്പിലേക് നടന്നു. സാധനം മുഴച്ചു നിൽക്കുന്നു . ഞാൻ എന്തിനു മറ്റുള്ളവരെ പേടിക്കുന്നു. ഞാൻ പണിയെടുത്ത കാശു കൊണ്ട് ഞാൻ കുടിക്കുന്നു. എന്നാലും ഈ മദ്യം ഭയങ്കരം സാധനം തന്നെ . ധൈര്യത്തിന് ഉത്തമ ഔഷധം.
അപ്പോഴാണ് പുതിയ തെരു വളവിൽ വനിതാ പോലീസിനെ കണ്ടത്. അവൾ ഗതാഗതം നിയന്ത്രിക്കുകയാണ്. നല്ല സുന്ദരി പെണ്ണ്. ഇവളൊന്നും പോലീസിൽ വരണ്ടവളല്ല. വല്ല സീരിയലിലോ സിനിമയിലോ അഭിനയിക്കണ്ടവളാണ് എന്ന് തോന്നി. ഏതായാലും കുറച്ചു നോക്കി നില്ക്കാം. എന്റെ കണ്ണ് കൊണ്ട് ഞാൻ നോക്കുന്നു. അത് പോലീസ് അല്ല മന്ത്രിയെയും നോക്കും .
പൊതുവെ പേടികൊടലനായ എനിക്ക് നല്ല ഊർജ്ജം തന്നിരിക്കുന്നു. കുറച്ചു കൂടി അടിച്ചാലോ ?വേണ്ട
കാണാൻ ഇത്തിരി സൌന്ദര്യം ഉള്ള കൂട്ടത്തിൽ തന്നെയാണ് ഞാൻ. എന്റെ ബോഡി നോക്കിയേ. പിള്ളേർ ജയനെന്നു വെറുതെയല്ല വിളിക്കുന്നത്.
പോലീസും ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ഞാൻ കണ്ണിറുക്കി.
പെട്ടെന്ന് വനിതാ പോലീസ് ഓടി വന്നു. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല.
നിക്കടാ അവിടെ.
അവൾ ദേഷ്യം കൊണ്ട് വിറച്ചു.
നീ കുടിച്ചോ ?
ഞാൻ കുടിച്ചോന്നു ചോദിക്കാൻ നീ ആരാ....മോളെ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ പോലീസ് അല്ലെ.
എന്താടാ പേര് ?
പപ്പൻ
കല്യാണം കഴിച്ചോ ?
ഇല്ല
അച്ഛൻ ?
ചത്തുപോയി
ഭാഗ്യം.എന്നാലും പേരില്ലേ ?
അവൾ എന്റെ വീട്ടുപേരും വഴിയും സ്ഥലംവും എഴുതിഎടുത്തു .
ഇനിസ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞാൽ ജാമ്യക്കാരെ കൂട്ടി വന്നോളണം. നിന്നെ ഇപ്പോൾ പിടിച്ചു ലോക്കപ്പിൽ ഇടേണ്ടതാ... ... .
എന്റെ പൂസ് പമ്പ കടന്നു.
വീട്ടിൽ എത്തിയപ്പോൾ ടെൻഷൻ വര്ദ്ധിച്ചു
ഒറ്റയടിക്ക് മദ്യം കാലിയാക്കി.
ഇന്ന് ബാർപ്പുണ്ടായിരുന്നു അല്ലേ ?അമ്മ പറഞ്ഞു.
പിറ്റേന്ന് അമ്മ വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്.
സമയം പന്ത്രണ്ടു.
എടാ ഒരു പെണ്ണ് നിന്നെ കാണാൻ വന്നിട്ട്ണ്ട്
പെണ്ണോ ?ഏത് പെണ്ണ് ?
നോക്ക് വന്നിട്ട്.അമ്മ പറഞ്ഞു
അയ്യോ.. ചതിച്ചു..മുത്തപ്പാ
വനിതാ പോലീസ്. അമ്മയോട് എന്ത് സമാധാനം പറയും ?ഞാൻ വാതിലിന് പുറകിൽ മറഞ്ഞു നിന്നു. ഓടി രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല.
എന്താ വന്നത് ?ആരാണ്
അമ്മ അവളോട്‌ ചോദിക്കുന്നത് കേട്ടു
ഞാൻ പോലീസിൽ ആണ്
ഇവിടെ അടുത്ത് തന്നെ വീട്.ഒരു കല്യാണാലോചനയും കൊണ്ട് വന്നതാ.
അവൾ പറഞ്ഞു.
ആർക്കു ?
അമ്മയുടെ മോന്.ഞാൻ തന്നെ വധു.
എനിക്ക് ആരുമില്ല.അമ്മ മാത്രമേ ഉള്ളു.
എനിക്ക് വരുന്നു ആലോചനകൾ ചൊവ്വ ദോഷത്തിന്റ പേരിൽ മുടങ്ങുന്നു. എന്റെ കാര്യം ഞാൻ തന്നെ പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ. എന്താണ് അഭിപ്രായം ?
അവനു പണിയൊന്നും ഇല്ല. വെറും കള്ളു കുടിച്ചു നടക്കുന്നോന..
കള്ളു കുടി ഞാൻ മാറ്റും
എടാ..... .
അമ്മ അകത്തേക്ക് നോക്കി വിളിച്ചപ്പോൾ
ഞാൻ നഖം കടിച്ചു നിന്നു.
ഒരു പുതു പെണ്ണിനെ പോലെ.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo