നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുട ഉടുപ്പ്

കുട ഉടുപ്പ്
എന്റെട്യൂഷൻ ക്‌ളാസിൽ കഴിഞ്ഞവര്ഷം വരെ ഒരുകൃത്യമായ ഡ്രസ്സ് കോഡ് ഉണ്ടായിരുന്നില്ല.കുറച്ചു കുട്ടികളെ ഉള്ളു.ഞാൻ അത് ഇത് വരെ വ്യവസായം ആക്കിയിട്ടില്ല .വേണമെങ്കിൽ ആവാം .അതിനു നല്ല വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരത്തേതു. എന്റെ വിഷയമായ ഫിസിക്സ്ആണേൽ നല്ല ഡിമാൻഡ് ഉള്ള വിഷയവും ..തോന്നാറില്ല അതാണ് സത്യം.കുറച്ചു നേരം കിട്ടിയാൽ എന്റെ എഴുത്തു മുറിയിലേക്കു ഓടികയററാണ് പതിവ് . വായന ,എഴുത്ത്അതാണിഷ്ടം..അത് കൊണ്ട് "പഠിപ്പിച്ചു കൊടുക്കുമോ ?"എന്ന ചോദ്യവുമായി വരുന്ന അടുപ്പമുള്ളവരെയും അയൽക്കാരുടെകുട്ടികളെയും ആണ് ക്‌ളാസ് എടുക്കാറുള്ളത്.അതാവുമ്പോൾ സ്വാതന്ത്ര്യംഉണ്ട്.കഴിഞ്ഞ വര്ഷം പത്താം ക്‌ളാസിൽ പഠിച്ച കുറച്ചു പേര് ഈ വര്ഷം" വേറെങ്ങും പോകാൻ വയ്യ ടീച്ചർ പഠിപ്പിച്ചാൽ മതി" എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഹയർ സെക്കണ്ടറിയും എടുത്തു തുടങ്ങിയത്.കൂടുതലും പെൺകുട്ടികൾ ആണ്.ഞാൻ അവരുടെ ഏറ്റവും നല്ല കൂട്ടുകാരിയും.എനിക്ക് പെണ്കുഞ്ഞു ഇല്ലാത്തതു കൊണ്ട് എനിക്ക് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ് .
ഈ വർഷംപുതുതായി ചേർന്നവരിൽ ചിലർ സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു .മറ്റൊന്നുമല്ല വേഷവിധാനത്തിൽ.ആധുനിക പരിഷ്‌കൃത വേഷ വിധാനങ്ങൾ എനിക്കിഷ്ടമാണ്.ഞാനും ധരിക്കാറുണ്ട് .സഭ്യതയുടെ അതിരു കടക്കാത്തവ
."ജീൻസിടുമോ?"എന്ന് അത്ഭുതത്തോടെ ചോദിക്കുന്നവരോട്
ജീൻസിട്ടാൽ എന്താ കുഴപ്പം?"എന്ന് ചോദിയ്ക്കാൻ എനിക്ക് ഒരു മടിയുമില്ല.
ജീൻസും നീളൻ പാവാടകളും ഒക്കെ ഇടുന്നതിനെന്താ ?ഒന്നുമില്ല
അത് നമുക്കു ചേരുമെന്ന് ഉറപ്പുണ്ടെങ്കിൽ.ഇടാം ..ഇടേണ്ട അവസരങ്ങളിൽ മാത്രം... .ഏട്ടനോടും മകനോടും അഭിപ്രയം ചോദിച്ചിട്ട് ചില വേഷങ്ങൾ ധരിക്കു എന്ന് മാത്രം .എന്തായാലും വസ്ത്രങ്ങളുടെ വൈവിധ്യം എനിക്ക് വലിയ ഇഷ്ടമാണ് ശരീരഭാഷയ്ക്കുയോജിച്ചതാവണം എന്നേയുള്ളു.
എന്നെ ഞെട്ടിച്ച കുട്ടി എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടു ആ റെക്കമെൻഡേഷനിൽ വന്നതാണ് .എട്ടാം ക്ലസ്സിലാണ്.അതിനെ കാണുമ്പോൾ കുറച്ചു പഴയ എന്നെ ഓര്മ വരും.തടിച്ചുരുണ്ടു ഗുണ്ടുമണി ആയിരുന്ന എന്നെ.കുട്ടിത്തം മാറാത്ത ഒരു കുട്ടി..പക്ഷെ കുട്ടിത്തം മുഖത്തേയുള്ളൂ
.മുട്ടിനു മുകളിൽ നിൽക്കുന്ന കുടപോലെ വിടർന്ന ഒരു ഉടുപ്പിട്ട് ഒരു ദിവസം ദേ വന്നു നില്കുന്നു.
സത്യത്തിൽ ഞാൻ വിയർത്തു പോയി.മറ്റൊന്നുമല്ല വീടിന്റെ മുകൾ നിലയിലാണ് ക്‌ളാസ്.താഴെ നിന്ന് പടികൾ കയറി വേണം വരാൻ.താഴെ റോഡ് ആണ്."ഈ കൊച്ചു എന്റെ മാനം കളയുമോ ദൈവമേ?".ഇതിനോട് എങ്ങനെ പറയും? കുട്ടികളുട മുഖത്തൊക്കെ ഒരു കള്ള ചിരി ഉണ്ട് ..ഞാൻ ആൺകുട്ടികളെ ഒക്കെ ഒന്ന് പാളി നോക്കി...അവർ എന്നെയും..ഫാൻ വരെ എന്റെ ശത്രു ആയി മാറിയെന്നു എനിക്ക് തോന്നി..ഞാൻ അന്ന് ചോദ്യങ്ങളൊന്നും ചോദിച്ചില്ല എഴുനേറ്റു നിന്നാൽ ഉടുപ്പ് പറന്നാലോ?ഫാനിനെ ഞാൻദയനീയതതോടെ നോക്കി ..വേഗം കുറച്ചു വെച്ചു..ക്‌ളാസ് തീർന്നു ..ആ കുട്ടിയോട് ഞാൻ നില്ക്കാൻ പറഞ്ഞു.
"മോൾ ഈ ഉടുപ്പിന്റെ അടിയിൽ ഒരു ത്രീ ഫോർത് ഇടണം .അല്ലെങ്കിൽ മുട്ടിനു താഴെ നിൽക്കുന്ന ഉടുപ്പുകൾ ഇടണം ""
"ഇത് ഭംഗി അല്ലെ ടീച്ചർ?" ഒരു വട്ടം കറങ്ങൽ. ഞാൻ ആധിയോടെ ആ ഉടുപ്പിൽ പിടിച്ചു താഴ്ത്തി
"നല്ല ഭംഗി ഉണ്ട് ..കറങ്ങരുത് പ്ളീസ്..("എന്റെ മോളായിരിക്കണം പത്തൽ വെട്ടി ഞാൻ അടിച്ചേനെ ")
കുടപോലെ നിൽക്കുന്ന ഉടുപ്പ്.കറങ്ങുന്ന ഫാൻ.
"മോളുടെ 'അമ്മ വീട്ടിലില്ലേ?" (ചോദിക്കാതിരിക്കാൻ തോന്നിയില്ല)
"പിന്നെ 'അമ്മ അല്ലെ കൊണ്ട് വിട്ടത്?"
"കാറിലാണോ?"
"അല്ല ടു വീലറിൽ "
ബെസ്റ് 'അമ്മ ..അവരെ വിളിക്കണോ എന്ന് ഞാൻ വീണ്ടും ചിന്തിച്ചു
പക്ഷെ ഇതിങ്ങനെ വിട്ടാൽ പറ്റില്ല.നാളെ എന്താവും ?എന്റെ കുട്ടികൾ!
അമ്മയെ വിളിപ്പിച്ചു. 'അമ്മ വന്നു.
ഞാൻ നോക്കി അവർ നന്നയി വേഷം ധരിച്ചിട്ടുണ്ട് .ആ കൊച്ചിനും കൂടെ നന്നയി വേഷം ധരിപ്പിച്ചു കൂടെ ദുഷ്ടേ...ഞാൻ മനസ്സിൽ ചോദിച്ചു പോയി
"ടീച്ചർ മോൾക്ക് നല്ല മാറ്റം ഉണ്ട് ..ഇമ്പ്രൂവ്മെന്റ് ഉണ്ട് "
എന്നെ പുകഴ്ത്തുന്നതൊക്കെ എനിക്ക് നല്ല ഇഷ്ടം ആവുന്നുണ്ട് പക്ഷെ നമ്മുടെ വിഷയം അതല്ലല്ലോ
പക്ഷെ എങ്ങനെ തുടങ്ങും?
"മോളുടെ ഡ്രസ്സ് ഒക്കെ നല്ല ഭംഗി ആണ് കേട്ടോ"നന്നായി തുടങ്ങാം
അവരുടെ മുഖം വിടർന്നു .

"അതെല്ലാം അവളുടെ പപ്പാ സെലക്ട് ചെയുന്നത് ആണ് ടീച്ചർ.(അയാളെ കൈയിൽ കിട്ടിയിരുന്നേൽ..ഞാൻ പല്ലു കടിച്ചു) ഞങ്ങളക്ക് മുംബൈയിൽ ഡ്രെസ്സുകളുടെ ബിസിനസ് ആണ് .ടീച്ചർക്ക് വേണോ?'
എനിക്ക് വേണോ എന്ന്."കുട പോലെത്തെ ഉടുപ്പ് "
ഒരു നിമിഷം കൊണ്ട് കോടതി ..ഡിവോഴ്സ് ..കണ്ണൻ അച്ഛന്റെ കൂടെ നിൽക്കുന്ന രംഗം ..എന്റെ 'അമ്മ എന്നെ ചൂലിന് അടിക്കുന്ന രംഗം ഒക്കെ ഫ്ലാഷ് പോലെ മിന്നി മാഞ്ഞു..
കല്യാണത്തിന് മുന്നേ ആളറിയാതെ പറഞ്ഞത് ക്ഷമിച്ചു എന്ന് കരുതി....എന്ത് തോന്നിവാസവും അങ്ങ് ക്ഷമിക്കുന്ന വിശാലഹൃദയനൊന്നുമല്ല ഭർത്താവ്
..ഞാൻ ദീർഘം ആയി ശ്വാസം വലിച്ചു വിട്ടു കുട ഉടുപ്പിന്റെ ഓർമയെ പുറത്തേക്കു ഒറ്റ തള്ളു വെച്ചു കൊടുത്തു.
"ഈ ഉടുപ്പൊക്കെ കുട്ടികൾക്കുള്ളതല്ലേ ?"
"ഓ!ടീച്ചർ ചുരിദാർ മാത്രമേ ഇടൂ അല്ലെ ?മോൾ പറയാറുണ്ട്..അങ്ങനെ ഒന്നുമേ ഇല്ല ടീച്ചർ എല്ലവരും എല്ലാം ധരിക്കുമിപ്പോൾ"
പഠിപ്പിക്കുമ്പോൾ ചുരിദാർ വിത്ത് ഷാൾ അതാണ് എന്റെ ഡ്രസ്സ് കോഡ് ..പണ്ട് മുതലേ ...അതാണിവർ പറയുന്നത് .
അവർ വേഷങ്ങളെ കുറിച്ച് കത്തി കയറുകയാണ്.അവരെ വിളിപ്പച്ചതു എന്തിനാണെന്ന് ഞാൻ അല്പനേരത്തേക്കു മറന്നു ..നല്ല മാർക്കറ്റിംഗ് തന്ത്രം അറിയാവുന്ന സ്ത്രീ .അവരുടെ വാക് ധോരണിയിൽ ഞാൻ മയങ്ങി .വാചകമടിയിൽ എന്നെ ആരും കടത്തിവിട്ടില്ല എന്നുള്ള എന്റെ സ്വകാര്യ അഹങ്കരം കടൽ കടന്നു പോയി.മുംബയിലെ അവരുടെ ഷോപ്പും അവിടുള്ള വസ്ത്ര കലവറയും എന്നെമൊബൈലിൽ കാണിച്ചു . ദോഷം പറയരുതല്ലോ"
അതി മനോഹരം " ഞാനും ഒന്ന് രണ്ടെണ്ണം സെലെൿറ് ചെയ്തു "കുട ഉടുപ്പല്ല "വേറെ .പെട്ടെന്ന് എനിക്ക് ബോധം വന്നു .ഞാൻ വിഷയത്തിലേക്കു വന്നു
"അതെ ട്യൂഷൻ ക്‌ളാസിൽ ഒരു ഡ്രസ്സ്കോഡ് ഉണ്ട്.ഉടുപ്പുകൾ ആണെങ്കിൽ മുട്ടിനു താഴെ നിൽക്കണം അടിയിൽ ത്രീഫോർത് ഉണ്ടാവണം . .ഇല്ലെങ്കിൽ ജീൻസ് ടോപ് ആവാം ടോപ് കുർത്ത ആവണം ഇറുകിയ ബനിയനുകൾ പാടില്ല .(അല്ലേൽ ഇനി ഇതിട്ടു വന്നു എന്നെ ബോധം കെടുത്തും )ചുരിദാർ ഇടാം..സ്ലീവ് ലെസ്സ് പാടില്ല"
അവർ എന്നെ രൂക്ഷമായി ഒരു നോട്ടം
'ടീച്ചർ ഒരു ഓർത്തഡോക്സ് (പഴഞ്ചൻ അയിനാണ്‌) ആണല്ലേ?ഇപ്പോളത്തെ കുട്ടികൾ അടിപൊളി ഡ്രസ്സ് ഒക്കെ ഇട്ടു അടിച്ചു പൊളിക്കട്ടെ ടീച്ചർ നമുക്കോ പറ്റിയില്ല..."
ഞാൻ ഒന്ന് ചിരിച്ചു
"നമുക്കു പറ്റാത്തത് അവർക്കു ചേരുമെങ്കിൽ കൊടുത്താൽ പോരെ?ഓരോ അവസരങ്ങൾക്കും ഓരോ രീതി ആണ് .കല്യാണത്തിന്പോകുമ്പോൾ ധരിക്കുന്ന വേഷം മരണത്തിനു ഇടാറില്ലല്ലോ. അമ്പലത്തിൽ പോകുമ്പോൾ നമ്മൾ ത്രീ ഫോർത്തോ ഷോര്ട്സോ ഒന്നുകഴിയുനനതും ധരിക്കാറില്ല. പദ്മനാഭസ്വാമി ക്ഷേത്രം ഒക്കെ ആണേൽ എത്തി നോക്കുക പോലും ചെയ്യില്ല .സ്‌കൂളിൽ എന്തിനാണ് യൂണിഫോം ധരിക്കുന്നതു?.പഠിക്കാനുള്ള കുട്ടികളുടെ ശ്രദ്ധ മറ്റൊന്നിലും പോകരുത് ..ഏകാഗ്രതയെ നശിപ്പിക്കുന്ന ഒന്നും അനുവദിക്കാത്ത കൊണ്ടാണ് സ്‌കൂളുകളിൽ ഡ്രസ്സ് കോഡ് ഉള്ളത്..പാർട്ടിക്ക് പോകുമ്പോളോ ഔട്ടിങ്ങിനു പോകുമ്പോളോ.ഇതൊക്കെ ധരിക്കാമല്ലോ?
ഞാൻ പറഞ്ഞുനിർത്തി.അവരുടെ മുഖത്തു എന്നോടുള്ള ഭാവം അപഗ്രഥിക്കാനൊന്നും ഞാൻ മെനക്കെട്ടില്ല ..ഞാൻ ഒരു പഴഞ്ചൻ ആണ്അങ്ങനെ ഇരിക്കട്ടെ . .ഇത്തരം അമ്മമാരെ ഉണ്ടല്ലോ ചെറിയ വടി ഒന്നും പോരാ വേലിപ്പത്തൽ വെട്ടി അടിക്കണം ...മോൾക്കല്ല അമ്മയ്‌ക്കആണ് കൊടുക്കേണ്ടത് അടി ..ഇത്തരം വേഷം ഒക്കെ ഇടീച്ചു കുട്ടികളെ എഴുന്നള്ളിച്ചു കൊണ്ട് നടക്കും ..പിന്നെ പീഡനമായി എന്നൊക്കെ പരാതി പറഞ്ഞിട്ടു കാര്യമുണ്ടോ?അമ്മമാർ എന്നാണ് ഇനി ഇതൊക്കെ പഠിക്കുന്നത്?..സ്വന്തം കുഞ്ഞുങ്ങളുടെ ശരീരവളർച്ച മനസിലാക്കി അവരെ സംസ്‍കാരം പറഞ്ഞു കൊടുത്തു അവരുടെ ശരീരത്തിന് ചേരുന്ന മനോഹരമായ വസ്ത്രങ്ങൾ അണിയിക്കുന്നതിൽ ഒരു അമ്മയ്ക്കുള്ള പങ്ക് നിസാരമല്ല ...മക്കൾക്കല്ല അമ്മമാർക്കാണ് കൗൺസിലിങ് വേണ്ടത്
എന്തായാലും കുട്ടി ഇപ്പോൾ പാവാടയിലേക്കു മാറി വലിയ ടോപുകളും നീളൻ പാവാടകളും ..ഞാൻ ഫാൻ ഒക്കെ നല്ലോണം കൂട്ടിയിട്ടു കാറ്റു കൊള്ളാൻ തുടങ്ങി .എന്റെ ക്‌ളാസ്സിലെ കുട്ടികൾക്കും ആശ്വാസമായിട്ടുണ്ടാവും ..എന്നും കാണുന്ന കാഴ്ചകൾ എഴുതാൻ തുടങ്ങിയാൽ ഒരു മഹാഭാരതം എഴുതാം .

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot