നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറിയ വലിയ ദുഃഖങ്ങൾ,!!

'ചെറിയ വലിയ ദുഃഖങ്ങൾ,!!
==============
==ഉച്ച മയക്കം കഴിഞ്ഞ് എഴുന്നേറ്റ് ബാത്ത് റൂമിലൊന്ന് പോയി തിരിച്ച് വരുന്ന വഴി പുറത്തെ ജനാല വഴി അടുക്കളയിലേക്ക് ഒന്നെത്തി നോക്കി,
അടുപ്പത്ത് തിളച്ച് മറിയുന്ന കട്ടൻ ചായക്ക് മുന്നിൽ വിഷാദ മുഖവുമായി ഭാര്യ നില്ക്കുന്നു,
''ഇതെന്തു പറ്റി, ? ഉച്ചയൂണ് കഴിഞ്ഞു തീൻ മേശയിൽ നിന്ന് പിരിയുന്നതു വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ ??
വറുത്ത കിളി മീനിന്റെ തല കടിച്ച് തിന്നുന്നത് കണ്ട് ഞാനൊന്ന് മയങ്ങാൻ പോയത്, അതിനിടയിൽ ഈ കുടുംമ്പത്ത് പിന്നെന്തു സംഭവിച്ചു, ?
അടുക്കളയിലേക്ക് ഞാൻ ചെന്നപ്പോൾ ചായ ഗ്ളാസിലാക്കി എന്റെ നേരെ നീട്ടി,
ചായ വാങ്ങുന്നതിനിടയിൽ ഞാൻ ചോദിച്ചു,
''എന്താടീ പ്രശ്നം, ?
''ഹേയ് എന്ത് പ്രശ്നം, ?
''മുഖത്തിനൊരു വാട്ടം, ?
''എന്റെ വിഷമത്തിൽ പങ്ക് ചേരാൻ ഇവിടാരുമില്ലല്ലോ, ?
''നിന്റെ വിഷമമോ, ദേ പണ്ട് മുതലേ ഞാൻ പറയുന്നതാ, ''_എന്റെ നിന്റേ'' എന്നീ വാക്കുകൾ യൂസ് ചെയ്യരുതെന്ന്, ഏകവചനം കല്ല്യാണത്തിന് മുമ്പ്, ബഹുവചനം മതി, നമ്മുടെ എന്ന് പറഞ്ഞ് പഠിക്കെടി, അതിരിക്കട്ടെ എന്താ ഇപ്പോഴത്തെ ദുഃഖം,''
''
''എന്റെ ഈ മാല ഒന്ന് മാറ്റി കുറച്ചു കൂടി ഇറക്കമുളള ഒരെണ്ണം എടുത്ത് തരാൻ എത്ര നാളായി പറയണു, !!!
അതിന് വഴിയുണ്ട്, നീ ലേശം കഴുത്ത് കുനിഞ്ഞ് നടന്നാൽ പേരെ, !ൂ
''ഹഹഹഹ, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
നിന്റേ ചില ദുഃഖങ്ങൾ കേട്ടാൽ എനിക്ക് ചിരി വരും, എടി ഇതൊരു ദുഃഖമല്ല, ദുഃഖമെന്നു പറഞ്ഞാലെന്താ, ഇന്ന് ന്യൂസ് കണ്ടോ,
വാഹനാപകടത്തിൽ ഒരു കുടുംമ്പത്തിലെ അഞ്ചാളാ മരിച്ചത്, അതാണ് ദുഃഖം,
പിന്നെ , മക്കളില്ലാത്തവർ, മാറാരോഗികൾ
ദുഃഖത്തിന്റെ നിർവചനം അതൊക്കൊയാണ്, അവരുടെ ദുഃഖത്തിലാണ് നാം പങ്ക് ചേരണ്ടത് ,
അല്ലാതെ മാലയുടെ ഇറക്കമില്ലായ്മ, കൊലുസിന്റെ തിളക്കമില്ലായ്മ, എന്നൊക്കൊ പറഞ്ഞ് ഈ സായ്ഹാനത്തിലെ സുന്ദര നിമിഷങ്ങൾ കുളമാക്കല്ലേ, !!!ചായ ചുണ്ടോടടുപ്പിച്ച് ഞാൻ ചോദിച്ചു, ''ചായയ്ക്ക് കടി ഒന്നുമില്ലേ ??
'അത് ചായയോട് ചോദിക്ക് ,'' കടി'' യൊന്നുമില്ലേ യെന്ന്,
അവൾ ദേഷ്യപ്പെട്ട് ടി വിക്ക് മുന്നിലേക്ക് ചെന്നിരുന്ന് സീരിയൽ കാണാനിരുന്നു,
കുടുംമ്പ പരമ്പര കണ്ട് കൊണ്ട്
എന്റെ നേരെ നോക്കി അവൾ പറഞ്ഞു,
''ഞാൻ ഇവരുടെ ദുഃഖത്തിൽ പങ്ക് ചേരട്ടെ
എന്തൊക്കൊ പ്രശ്നങ്ങളാ ഈ കുടുംമ്പത്തിൽ സംഭവിക്കുന്നതെന്നറിയാമോ, ?
''ഏത് കുടുംബത്തിൽ, ?!
''ചാനലിലെ സീരിയൽ കുടുംമ്പത്തിൽ !!
സീരിയൽ പണ്ടേ എനിക്കിഷ്ടമല്ല
റിമോട്ട് തട്ടിപ്പറിച്ച് വാങ്ങി ,ഞാൻ കോമഡി പരിപാടി വച്ചിട്ട് പറഞ്ഞു,
''എനിക്ക് സന്തോഷത്തിൽ പങ്ക് ചേരുന്നതാ ഇഷ്ടം, ഞാനൊന്ന് ചിരിക്കട്ടെ ,!
''ഇതാണ് സ്വാർത്ഥത, !അവൾ ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു,!!
''എന്ത് സ്വാർത്ഥത, ? ഞാൻ ചോദിച്ചു,
''ഈ സീരിയൽ ഫാമിലി യിൽ ഇത്രേം പ്രശ്നങ്ങളും, ദുഃഖങ്ങളുമുളളപ്പോൾ അത് കാണാതെ നിങ്ങൾക്കെങ്ങനെ ചിരിച്ച് സന്തോഷിക്കാനും, അറമാധിക്കാനും കഴിയുന്നു, നിങ്ങളൊരു ഭയങ്കരനാ, !!!
''ഒന്ന് നിർത്തുന്നുണ്ടോ, ? ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ രണ്ടാളും നോക്കി,
പത്താം ക്ളാസിൽ പഠിക്കുന്ന മകൻ, !!
''ദേ, ഒരു കാര്യം പറഞ്ഞേക്കാം, നിങ്ങൾ രണ്ടാളും ചാനലി ലെ ദുഃഖത്തിലും സന്തോഷത്തിലും പങ്കെടുത്ത് ഇരിക്കാതെ ആ ടി വി ഒന്ന് ഓഫാക്കാമോ ,എനിക്ക് ഓണപ്പരീക്ഷ യാ, ! ഞാനെങ്ങാൻ തോറ്റുപോയാൽ എന്റെ ദുഃഖമെന്നുളളത്
''നമ്മുടെ ദുഃഖമാക്കി മാറ്റുമോ അച്ഛാ, ??
''കൊന്നു കളയും മര്യാദയ്ക്ക് പോയിരുന്ന് പഠിക്കെടാ, ഭാര്യ അതും പറഞ്ഞ് എന്റെ കൈയ്യിൽ നിന്ന് റിമോട്ട് വാങ്ങി ടിവി ഓഫാക്കി ,
അല്ല ചേട്ടാ എനിക്കൊരു സംശയം, ?
''എന്താടി, ?
''ഓണപ്പരീക്ഷ , ക്രിസ്തുമസ് പരീക്ഷ, എന്തുകൊണ്ട് ഒരു ''ഈദ് പരീക്ഷ, ബക്രീദ് പരീക്ഷ ''എന്നിവ നടത്തുന്നില്ല,
''ആ പരീക്ഷ കൂടി ആരംഭിച്ചാൽ ശിശുദിന പരീക്ഷ യും, ഗാന്ധി ജയന്തി പരീക്ഷയും വേണമെന്ന് അവകാശപ്പെടും, , നീ മുണ്ടാതിരിയെടി ഹർത്താലിന് ഒരു കാരണം തിരക്കി നടക്കുവാ ഇവിടെ പാർട്ടിക്കാര് !!ഇതൊക്കൊ മതി ഹർത്താലിന്,
''ഭാര്യ മെല്ലെ എഴുന്നേറ്റ് എന്റെ മൊബൈലെടുത്ത് അടുക്കളയിലേക്ക് പോയി, ജോലിയും നടക്കും ആർക്കും ശല്ല്യമില്ലാതെ സീരിയലും കാണാം, അവൾ നെറ്റ് ഓൺ ചെയ്യുന്നതു കണ്ട് ഞാനവിടുന്ന് മുങ്ങി ,
കാരണം,
ഇറക്കമില്ലാത്ത മാല അവളുടെ സ്വന്തം ദുഃഖമാണെങ്കിൽ, ജീ ബി തീർന്ന മൊബൈൽ അതിലേറെ ദുഃഖമാണ്, ഈ ദുഃഖത്തിൽ പങ്ക് ചേരാൻ എനിക്ക് വയ്യ,
ഞാൻ പുറത്തെ ജനാല വഴി എത്തി നോക്കി, വെളളത്തിലെ ചുഴിയിലേക്കും നോക്കി നില്ക്കുന്നതു പോലെ
മൊബൈലിലെ സ്ക്രീനിൽ നെറ്റ് ചുഴിയിൽ നിന്ന് കറങ്ങി വരുന്നതും നോക്കി അടുക്കളയിൽ നില്ക്കുകയാണ് അവൾ
=================
ഷൗക്കത്ത് മെെതീൻ,
കുവൈത്ത്!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot