നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#വായാടിപ്പെണ്ണ്_ഇവളെന്റെ_പെങ്ങളുകുട്ടി

ഓരോ നിഷ്കളങ്ക മനസ്സുകളിലും വാശിപിടിച്ചു കരയുന്ന ബാല്യമുണ്ട്.
എപ്പോഴൊക്കയോ എന്തിനൊക്കെയോ
നമ്മൾ വാശിപിടിച്ചു കരഞ്ഞു...
ചിലത് വാശിപിടിച്ചു നേടിയെടുക്കും ഏങ്ങിക്കരഞ്ഞു ഉറങ്ങിയിട്ടുള്ളതാകും കൂടുതൽ...
ആകാശത്തെ അമ്പിളിമാമനെ കാട്ടി
'അമ്മ പറഞ്ഞത് ഓർമ്മയില്ലേ...
"മോന് ആകാശത്തെ അമ്പിളിമാമനെ
പിടിച്ചു തരാലോ,മാമുണ്ണ്."
ഉരുളകൾ വായിലേക്കു വെച്ചുതരുമ്പോൾ ആകാശത്തേക്കൊന്നു നോക്കും
പ്രതീക്ഷയോടെ. കൂടെകളിക്കാൻ
അമ്പിളിമാമൻ വരുമെന്ന വിശ്വാസത്തിൽ ഉരുളകൾ താഴേക്കിറക്കും...
അങ്ങനെ ജീവിതത്തിലേക്ക്‌ ആശിച്ചും മോഹിച്ചും കടന്നു വരുന്ന പ്രതീക്ഷകളിൽ ഒന്നാണ് കൂടപ്പിറപ്പ്...
നമുക്കുമാത്രം സ്നേഹിക്കാനായി കൂടപ്പിറപ്പ്...
അമ്മയുടെ ചൂടുപറ്റി കിടക്കുമ്പോൾ
വയറിൽ തടവി പെങ്ങള്കുട്ടിക്കുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ച മനസ്സുകളുണ്ട് ...
അതിലൊരു കുഞ്ഞുമനസ്സ് എന്റേതായിരുന്നു...
"എപ്പോഴാ അമ്മെ എനിക്കൊരു കുഞ്ഞുവാവയെ തരുന്നത്."
മനസ്സുകൊണ്ട് ആത്മാർത്ഥയായി ആഗ്രഹിക്കുന്ന, സ്നേഹിക്കുന്ന കാര്യങ്ങൾ എത്രവൈകിയാലും നമ്മളെ തേടിവരും.
ഏത് രൂപത്തിലും,കാത്തിരിക്കുക....
"നുണക്കുഴിയാ"
"പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എല്ലാവരും നിൽക്കുമ്പോൾ വായാടിയെന്നുവിളിച്ചു കളിയാക്കരുതെന്ന്".
"നുണക്കുഴിയനെന്നു എന്നെ വിളിക്കാമെങ്കിൽ.
വായാടിയെന്നു തിരിച്ചും വിളിക്കാം."
"ഇനി എന്നെ ഒന്നും വിളിക്കണ്ട
എന്നോട് മിണ്ടാനും വരണ്ട.പോ..."
"എന്താടാ ലഭിച്ചു, അപ്പോഴേയ്ക്കും പിണങ്ങിയോ."
"ഞാൻ ആരുടേയും ലെച്ചുവല്ല,എനിക്കു പേരുണ്ട് ലക്ഷ്മി."...
ഓരോ ആങ്ങളമാരുടെയും വീട്ടിലുള്ള
ശത്രു പെങ്ങളുകുട്ടിയാകും...
ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുള്ളതും ഇണങ്ങിയിട്ടുള്ളതും
ആ പെങ്ങളുകുട്ടിയോടാകും...
നമ്മുടെ സംസാരം എപ്പോഴും ഇങ്ങനെയാണ്‌,
വഴക്കിലെ വന്നു അവസാനിക്കൂ...
ലെച്ചുവിനെ ശുണ്ഠി പിടിപ്പിക്കുക
എന്നതാണ് എന്റെ ലക്ഷ്യം.
അതിൽ വിജയിക്കാറുമുണ്ട്...
തോൽക്കാൻ മനസ്സില്ലാത്ത ഓളുടെ
മനസ്സ് എന്റെ മുന്നിൽ തോറ്റുതരുമ്പോൾ കാണാൻ നല്ല ചേലാണ്...
അച്ഛനോടൊപ്പം കുട്ടപ്പേട്ടന്റെ
ചായക്കടയിൽ കയറി
അവിടെയുള്ളവരെ വിരട്ടി കടയപ്പം
ഓസിനു തട്ടുകയാണ് ഓളുടെ
സ്ഥിരം പരിപാടി.എല്ലാവർക്കും
ഓളുടെ സംസാരം ഒരു രസമാണ്
ഓൾക്ക് പലഹാരത്തിനോടുള്ള കൊതിയും.
നാട്ടിലുള്ളവർ വക്കീലെന്നും വിളിക്കാറുണ്ട്,നാവു തന്നെ കാരണം.
അതെല്ലാം ഓൾക്ക് അലങ്കാരമാണ്.... ഒന്നൊഴിച്ചു.
"മുടന്തി."...
എന്റെ ലെച്ചുവിന് ഒരു കാലില്ല.
അച്ഛന്റെ വിരൽത്തുമ്പു പിടിച്ചു
കളിച്ചും ചിരിച്ചും പ്രഭാതസവാരിക്കുപോയതാണ്.
അന്ന് ലെച്ചുവിന് അഞ്ചു വയസ്സുണ്ടാകും.
എതിരെവന്ന വാഹനം ഇരുവരെയും
ഇടിച്ചു തെറിപ്പിച്ചു.
അന്നത്തെ അപകടത്തിൽ ലെച്ചുവിനു
ഒരുകാൽ നഷ്ടമായി എന്നെന്നേക്കുമായി,
അച്ഛനെയും...
വായാടിപ്പെണ്ണിന്റെ ജനനം
എല്ലാവരെയും അതിശയപ്പെടുത്തിയിരുന്നു...
ജനം തന്നെ സൈലന്റായിരുന്നു.
അതെന്താ അങ്ങനെയെന്നു നിങ്ങൾ ചിന്തിക്കാം.കാരണമുണ്ട് ,സാധാരണ കുട്ടികൾ ജനിച്ചാൽ ലേബർ റൂമിൽ പൊട്ടിക്കരച്ചിൽ നിർബന്ധമാ.
പക്ഷെ ഓള് ശബ്‌ദിച്ചില്ല,അങ്ങനെ
മാസങ്ങൾ കടന്നുപോയിട്ടും
ശബ്ദം മാത്രം പുറംലോകം കേട്ടില്ല..
കാണിക്കാത്ത ഹോസ്പിറ്റലില്ല.
ഓൾക്കൊരു കുഴപ്പവുമില്ല ഡോക്ടറുടെ നിഗമനം.ഊമയാകുമോ എന്നുവരെ സംശയിച്ചവരുണ്ട്...
അന്നൊരു ചൊവ്വാഴ്ചയായിരുന്നു
അല്ലെങ്കിൽ വേണ്ട തിങ്കളാഴ്ചയാണ്‌ നല്ല
കാര്യങ്ങൾ നടക്കാൻ നല്ലത്.
രാത്രിയുടെ യാമങ്ങളിൽ
ഓളുടെ ശബ്ദം പുറത്തുവന്നു,
പൊട്ടിക്കരച്ചിലൂടെ എല്ലാവരെയും
അവൾ ഉണർത്തി.
'അമ്മ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു,
അച്ഛൻ കോരിയെടുത്തു വട്ടം കറക്കി.
സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങിയ ദിവസമായിരുന്നു അന്ന്...
അടുത്ത ദിവസം തന്നെ കുടുംബക്കാരെയും നാട്ടുകാരെയും വിളിച്ചു വലിയ
സദ്യതന്നെ നടത്തി സന്തോഷം
എല്ലാവരുമായി പങ്കുവച്ചു...
പകലിന്റെ വെളിച്ചം മറഞ്ഞു.
ഇരുട്ടിന്റെ രൂപം വീണ്ടും തെളിഞ്ഞു.
പൊട്ടിക്കരച്ചിലോടെ വീടുണർന്നു...
ഇന്ന് ഉമ്മകൊടുക്കാനും വട്ടംകറക്കാനും അച്ഛനും അമ്മയും മുതിർന്നില്ല.
ഉറക്കാനുള്ള കഠിനമായ ശ്രമങ്ങളായിരുന്നു.
എല്ലാം പരാജയത്തിലേക്ക് തന്നെ കൂപ്പുകുത്തി. ഓളുടെ കരച്ചിൽ
അലാറംപോലെ എല്ലാദിവസവും മുഴങ്ങിക്കൊണ്ടിരുന്നു ...
ഓള് ശബ്‌ദിച്ചുതുടങ്ങിയപ്പോൾ
വീട്ടുകാരുടെ ഉറക്കം തന്നെ
നഷ്ടമായ ദിനങ്ങളായിരുന്നു.
ദിവസങ്ങൾ കടന്നുപോയിരുന്നു
ഓളുടെ മാറ്റം അച്ഛൻ കണ്ടെത്തി.
ഇരുണ്ടയാമങ്ങളിൽ പൊട്ടിക്കരയുകയും..
പൗര്‍ണമിയുടെ യാമങ്ങളിൽ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന
അപൂർവം കുട്ടികളിൽ ഒന്ന്...
ഉദ്ദേശം ഒന്നുമാത്രം ആരെയും
ഉറങ്ങാൻ സമ്മതിക്കരുത്...
ഉറങ്ങി തൂങ്ങിയ കോഴികളെപോലെ
പകൽ സമയങ്ങളിൽ അച്ഛനും അമ്മയും വീടിനുചുറ്റും വട്ടംകറങ്ങി,
ഓള് വട്ടംകറക്കി....
ഇന്നാ വായാടിപ്പെണ്ണു കാറിയും കീറിയും വലിയ പെണ്ണായി.സ്കൂളിലെ മലയാളം അധ്യാപികയാണ്.വർഷങ്ങൾ കടന്നുപോകുന്നത് എത്രപെട്ടെന്നാണ്.
ഏറ്റവും സുന്ദരമായ നിമിഷങ്ങൾ കടന്നുപോയ ബാല്യംതന്നെയാണ്.
ഇപ്പോഴും എപ്പോഴും ഓർമ്മകളിൽ
സൂക്ഷിക്കുവാനും പങ്കുവയ്ക്കാനും...‌
"ശരൺ നീയെന്താ പകൽ സ്വപ്നംകാണുകയാണോ."അമ്മയുടെ ശബ്ദംകേട്ടാണ് ചിന്തയിൽ നിന്നും
ഉണർന്നത്...
"അവരൊക്കെ ഇറങ്ങാറായി ലെച്ചു നിന്നെ അന്വേഷിക്കുന്നുണ്ട്.പുറത്തേക്കുചെല്ലു ചെക്കാ".
ഇന്നുകൂടിയേ ലെച്ചു എന്നോടൊപ്പമുള്ളൂ.
ഓളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായിരുന്നു ഇന്ന്...
വായാടിപ്പെണ്ണിന്റെ കല്ല്യാണം.
എന്റെപെങ്ങളുകുട്ടിയുടെ മംഗല്യം.
ഇനി ഓളെ മുന്നോട്ട് സഹിക്കാൻ കെട്ടിയോനുണ്ട്.പൊന്നുപോലെ നോക്കാനും.
ഓള് പഠിപ്പിക്കുന്ന സ്കൂളിലെ
മാഷാണ് വരൻ...
സിംപതിയായി അടുത്തുവരുന്നവരെ
എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.
മാഷ് വായാടിപ്പെണ്ണിന്റെ
സംസാരത്തിൽ വീണുപോയതാ.
എന്തോ വലുത് സംഭവിക്കാൻ ഇരുന്നു
ഇതിലങ്ങു തീർന്നുവെന്നു കരുതിയാൽ മതി.മാഷിന്റെ വിധി.....
പെങ്ങളുകുട്ടിയുടെകാര്യത്തിൽ എപ്പോഴുമൊരു മുൻകരുതൽ എല്ലാ ആങ്ങളമാർക്കും ഉള്ളതാണ്...
എന്റെ സൈക്കിളിന് പുറകിൽ
കാറിക്കൊണ്ട് അമ്മേയെന്നു
വിളിച്ചുകരയുന്ന വായാടിപെണ്ണിന്റെ
മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്...
മൂക്കളയും ഒലിപ്പിച്ചു...
അയ്യേ...
ഈ കൊച്ചെന്താ ഇങ്ങനെ...
സ്കൂൾ എത്തുന്നവരെയും കാറലാ...
സ്കൂളിന്റെ പടികൾ കൊന്തി കൊന്തി കയറുമ്പോൾ താഴേക്കു തെന്നിവീഴാൻ
പോയ ലെച്ചുവിനെ താങ്ങിനിർത്തുമ്പോൾ അമ്മ എന്നോടുപറഞ്ഞ വാക്കുകൾ ഓർക്കുന്നു...
"മോനെ എന്റെമോളെയും
കൂടിനോക്കണേ.
കാലുവയ്യാത്ത കുട്ടിയല്ലെ.മോന്റെ കുഞ്ഞു പെങ്ങളായി കണ്ടാൽ മതി".
ലെച്ചുവിന്റെ അമ്മയുടെ വാക്കുകൾ ഇപ്പോഴും ഹൃദയത്തിൽ ആഴ്ന്നുകിടപ്പുണ്ട്.
ആ അമ്മക്ക് കൊടുത്ത വാക്കുപാലിച്ചു
ഈ നിമിഷങ്ങളിൽ എത്തിനില്ക്കുമ്പോൾ
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞാൻ തന്നെയാണ്...
ലെച്ചു ഏട്ടന്റെ സ്വന്തം ചോരയല്ലെങ്കിലും ഇവളെന്റെ പെങ്ങളുകുട്ടിയാണ്‌...
നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ
തീർച്ചയായും നമ്മളെ തേടിവരുമെന്ന്
പറഞ്ഞിട്ടില്ലേ ഏത് രൂപത്തിലും...
അങ്ങനെ കടന്നു വന്ന
പെങ്ങളുകുട്ടിയാണ്‌ എന്റെ ലെച്ചു...
കൂട്ടുകാരികളായിരുന്നു...
എന്റെ അമ്മയും ലെച്ചുവിന്റെ അമ്മയും.
അവരുടെ രണ്ടുമക്കൾ
ഞാനും ലെച്ചുവും...
അയൽപക്കത്തെ രണ്ടുവീടുകൾ
അല്ല ഒരുവീട്...
അവിടെ നമ്മൾ കലഹിച്ചും
സ്നേഹിച്ചും ചങ്ങാതികളായി,
സഹോദരങ്ങളായി വളർന്നു...
"നുണക്കുഴിയാ ഞാനിറങ്ങുകയാണ്‌."
ഓളുടെ ശബ്ദം കാതുകളിൽ പതിച്ചു...
"വായാടി നീ പോവുകയാണോ.
ഒരു ഏട്ടന്റെ സ്ഥാനം നല്ലതുപോലെ അലങ്കരിച്ചു ഇത്രയും നാൾ.
നീ പടികളിറങ്ങുമ്പോൾ ഞാൻ ഒന്നുമില്ലാതാകുമോ..."
"അങ്ങനെയൊന്നും പറയരുതേ,ഏട്ടാ.."
"യെ ഏട്ടനോ ,നുണക്കുഴിയനെന്നു
വിളിക്കട വായാടി..."
"ഇല്ല ഏട്ടാ...എനിക്കതിനു കഴിയില്ല,
എന്റെ ജീവിതത്തിലും ഓരോ മുൻകരുതലും എന്നേക്കാളും എന്റെ അമ്മയെക്കാളും ഏട്ടനാണ് ശ്രദ്ധിക്കാറ്.
ഒരു കാലിന്റെ കുറവ് ഇതുവരെയും
ഞാൻ അനുഭവിച്ചിട്ടില്ല.
നിഴൽപോലെ എന്നോടൊപ്പമുണ്ടായിരുന്നു ഇത്രയും നാൾ".
"ഒരു അമ്മയുടെ വയറ്റിൽനിന്നും വരണമെന്നില്ല കൂടപ്പിറപ്പുകളെ കണ്ടെത്താനും സ്നേഹിക്കാനും.
ഭാഗ്യവാനാണ് ഈ ഏട്ടൻ.
വായാടിപ്പെണ്ണിനെ പെങ്ങളുകുട്ടിയായി കിട്ടിയില്ലേ..."
"അയ്യേ ,കരഞ്ഞു ചളമാക്കുമോ."
"ഒന്നുപോട...
ലെച്ചു എന്നോട് ക്ഷമിക്കണം.
ഒരു കാര്യം ഇത്രയുംനാൾ മറച്ചു വെച്ചു.
ഈ നിമിഷത്തിൽ എനിക്ക്
പറയാതിരിക്കാൻ കഴിയില്ല.
എനിക്ക് പറയണം."
"എന്താ ഏട്ടാ."
"ലെച്ചു ഓരോ നിമിഷവും നുണക്കുഴിയാന്നു വിളിക്കുമ്പോഴും മാലാഖയുടെ സ്വരമാണ് എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്."
"എങ്ങനെ."
"എനിക്കറിയാം ഞാൻ പറഞ്ഞാൽ ലെച്ചുവിന് വിഷമമാകുമെന്നു.സഹിക്കണം."
" ഏട്ടനെന്താ ഇങ്ങനെ"
"നുണക്കുഴിയൻ.
ലെച്ചു എപ്പോഴും കളിയാക്കി വിളിക്കാറുള്ളത്.
ചിരിക്കുമ്പോൾ കവിളിൽവീഴുന്ന കുഴി.
എത്രയോ പേർ ഈ ഭൂമിയിൽ ജനിക്കുന്നു ആർക്കുമില്ലാത്ത കുറച്ചുപേർക്ക് മാത്രം കവിളിൽ വിടരുന്ന കുഴി...
ഇഷ്ടപ്പെടുന്നവരുടെ ജനനത്തിൽ സന്തോഷിച്ചു മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവന്നു
കവിളിൽ അമർത്തിതരുന്ന മുത്തമാണ് കുഴിയായി കവിളിൽ വിടർന്നുന്നത്.
നിനക്ക് അസൂയ തോന്നുന്നില്ലേ എന്നോട്.
സാരമില്ല ലെച്ചു സഹിക്കണം"...
"ഒന്നുപോടാ നുണക്കുഴിയാ,കള്ളം പറയാതെ."
"നീ പോടീ വായാടി"....
നമ്മൾ എപ്പോഴും ഇങ്ങനെയാണ്‌,
ഇങ്ങനെയാവാനാണ് നമുക്ക്
എപ്പോഴും ഇഷ്ടവും....
കലഹിച്ചും സ്നേഹിച്ചും...
ശരൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot