Slider

ഇക്കാ കടുകു തറയിൽ പോയാൽ കലഹമുണ്ടാവോ..."

0
"ഇക്കാ കടുകു തറയിൽ പോയാൽ കലഹമുണ്ടാവോ..."
രാവിലെ പത്രംവായിച്ചു കഴിഞു ഇനിയൊരു
കുളിയാവാം എന്നുകരുതി ബാത്റൂമിലേക്കു നടക്കുമ്പോഴാണു അടുക്കളയിൽ ദോശചുട്ടോണ്ടിരിക്കുന്ന ഓളുടെ ഒരു സംശയം..
"അതൊക്കെ അന്ധവിശ്വാസമാണെടീ..
അല്ലേലും നിന്നെപ്പറഞ്ഞിട്ടൊരു കാര്യവുമില്ല..
അന്റെ വാപ്പാന്റെ കയ്യില് നിറയേം മന്ത്രിച്ചൂതിയ ചരടല്ലേ.."
"തൊടങ്ങി എന്തുപറഞ്ഞാലും വാപ്പക്ക് വിളിച്ചില്ലേൽ നിങ്ങക്കൊരു സമാധാനവുമില്ലേ..
നിങ്ങളുടെ വീട്ടുകാരാണോ മോശം..
ഏതു നേരവും മന്ത്രവാദിയുടെ അടുത്തല്ലേ..
എന്നെ ഒഴിവാക്കാൻ വേണ്ടി കൂടോത്രം വരെ ചെയ്യാൻ നോക്കീട്ടുണ്ട്.."
"നിർത്തടീ..
അങ്ങനെ ചെയ്തിട്ടുണ്ടെൽ കണക്കായി..
അതു ഫലിക്കാത്തൊണ്ടല്ലേ ഞാനിപ്പഴും ഈ കുരിശ് ചുമക്കുന്നെ.."
"ചുമക്കണ്ട എന്നെയങ്ങു ഒഴിവാക്കിയേക്ക്..
അല്ലേൽ കൊന്നുകള..
ഇങ്ങടെ വീട്ടുകാർക്കും സമാധാനവുമല്ലോ.."
"മതി ചിലച്ചത്..
മര്യാദക്കു അടങ്ങി ഒതുങ്ങിക്കഴിഞ്ഞാൽ നിനക്കു കൊള്ളാം.."
"സൗകര്യമില്ല..
അങ്ങനെ ഒതുങ്ങിക്കൂടുന്ന പെണ്ണിന്റെ കാലം കഴിഞു.."
എന്നുംപറഞ്ഞവൾ ചവുട്ടിക്കുലുക്കി പുറത്തേക്കു പോവുമ്പോഴാണു തറയിൽവീണ കടുകുമണികളെ ഞാനും ശ്രദ്ധിച്ചത്..
ഇത്തിരിയെ ഉള്ളുവെങ്കിലും നീയൊരു സംഭവമാണ് ട്ടാ..

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo