ഓർമ്മപൂക്കളം
-------------------------
-------------------------
മനസ്സിലെ പൂക്കളത്തിലേക്ക് തുമ്പികളായ് പറന്നിറങ്ങുന്ന ചില ഓർമ്മകളുണ്ട്,
പെരുകാൻ സൂക്ഷിച്ച മയിൽപ്പീലി പോലെ ഒളിപ്പിച്ചു വെച്ചത്.
പെരുകാൻ സൂക്ഷിച്ച മയിൽപ്പീലി പോലെ ഒളിപ്പിച്ചു വെച്ചത്.
പൂക്കളുടെ
വർണ്ണ വൈവിധ്യങ്ങൾ പോലെ
മനോഹരമായ ഓർമ്മകളുള്ളവർ
ഭാഗ്യവാൻമാർ തന്നെ.
വർണ്ണ വൈവിധ്യങ്ങൾ പോലെ
മനോഹരമായ ഓർമ്മകളുള്ളവർ
ഭാഗ്യവാൻമാർ തന്നെ.
ആരും കാണാതെ
മനസ്സിൽ ഇറ്റുവീണു ചിതറിയ
കണ്ണുനീർ തുള്ളി പോലെ
എനിക്കും ചില......
മനസ്സിൽ ഇറ്റുവീണു ചിതറിയ
കണ്ണുനീർ തുള്ളി പോലെ
എനിക്കും ചില......
താതനുപേക്ഷിച്ച കിളി കുഞ്ഞിൻ്റെ
അനാഥത്വമായ് വർണ്ണങ്ങൾ നരച്ച
ഓണക്കാലത്തിൻ്റെ ശേഷിപ്പുകൾ,
അനാഥത്വമായ് വർണ്ണങ്ങൾ നരച്ച
ഓണക്കാലത്തിൻ്റെ ശേഷിപ്പുകൾ,
കൂട്ടിമുട്ടിക്കുന്ന ഓണത്തിന്
മധുര മോ കയ്പ്പോ..?
എൺപതുകളിൽ നിന്നിങ്ങോട്ടുള്ള
വറുതികളുടെ ഓട്ടക്കുടക്കാലം.
മധുര മോ കയ്പ്പോ..?
എൺപതുകളിൽ നിന്നിങ്ങോട്ടുള്ള
വറുതികളുടെ ഓട്ടക്കുടക്കാലം.
പിന്നീട് ധാരാളിത്തത്തിൻ്റെ ഓണമാർപ്പുവിളികളിൽ
പഴയ നൊമ്പരങ്ങളുടെ
ചാരമൂതി നോക്കുമ്പോൾ
അണയാതെ കിടക്കുന്നു
ചില കനലുകൾ
മഴ നനഞ്ഞ പൂക്കളം പോലെ ജീവിതത്തിൻ്റെ അടയാളമായി.
പഴയ നൊമ്പരങ്ങളുടെ
ചാരമൂതി നോക്കുമ്പോൾ
അണയാതെ കിടക്കുന്നു
ചില കനലുകൾ
മഴ നനഞ്ഞ പൂക്കളം പോലെ ജീവിതത്തിൻ്റെ അടയാളമായി.
അത്തരമൊരോണക്കാലത്തു
തന്നെ പൂവിട്ടൊരു പ്രണയവും,
തന്നെ പൂവിട്ടൊരു പ്രണയവും,
പൂമ്പാറ്റകളെ പോലെ പറന്നുയർന്ന്
പ്രകൃതിക്കു മുഴുവൻ
തിളക്കവും ഭംഗിയുമേകിയ
കാൽച്ചുവടുകൾക്ക് ആത്മവിശ്വാസമേകിയ
ആറേഴു കൊല്ലത്തെ നിഷ്ക്കളങ്കപ്രണയം.
പ്രകൃതിക്കു മുഴുവൻ
തിളക്കവും ഭംഗിയുമേകിയ
കാൽച്ചുവടുകൾക്ക് ആത്മവിശ്വാസമേകിയ
ആറേഴു കൊല്ലത്തെ നിഷ്ക്കളങ്കപ്രണയം.
അതു വാടി കൊഴിഞ്ഞതും ഒരോണപ്പുലരിയിലെന്നത്
യാദൃശ്ചികമോ വിധിയോ....?
യാദൃശ്ചികമോ വിധിയോ....?
മറ്റുള്ളവരുടെ പൂക്കാലങ്ങൾക്കു വേണ്ടി സ്വയം കൊഴിഞ്ഞില്ലാതാകാൻ
തീരുമാനിച്ചവർ.
തീരുമാനിച്ചവർ.
അകലങ്ങളിലിരുന്ന് ആവോളം പ്രണയിക്കാനിപ്പോഴും കഴിയുന്നതും അതുകൊണ്ടാവാം.
എല്ലാവർക്കും
ഓണാശംസകളോടെ.....
ഓണാശംസകളോടെ.....
ബാബു തുയ്യം.
26/08/17.
26/08/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക