Slider

****** മരണമെന്ന കൂടെപിറപ്പ് ******

0
****** മരണമെന്ന കൂടെപിറപ്പ് ******
ജനികൊണ്ടനാൾ മുതൽ കൂടെപിറപ്പുനീ
ഞാൻ വളർന്നപ്പോൾ കൂടെവളർന്നു
ഞാൻ നടന്നപ്പോൾ നീയൊപ്പംനടന്നു
ഞാനുറങ്ങീപ്പോൾ നീ കൂടെയുറങ്ങീല
ഞാൻ കരഞ്ഞപ്പോൾ കൂടെക്കരഞ്ഞീല
ഒരുപാടു കണ്ണുനീർ കണ്ടതുകൊണ്ടോ
ഒരുപാടു ശാപങ്ങൾ കേട്ടതുകൊണ്ടോ
കണ്ണുനീരെന്തെന്നു നീയറിഞ്ഞീല
കരയിക്കയല്ലോ നിനക്കേറെയിഷ്ടം
നിന്നെപ്രണയിച്ചവർ ആരുമില്ല
നിന്നിൽ ഭ്രമിച്ചവർ ആരുമില്ല
എങ്കിലും നീയൊട്ടും ഖിന്നയല്ല
നിന്നിലഹങ്കാരമൊട്ടുമില്ല
എങ്കിലും നീയാണു ധന്യ
ലോകത്തിൽ നീയാണു സത്യം
വരുമെന്നുറപ്പുള്ള സത്യം
ലോകത്തിൻ ശാശ്വതസത്യം
ഏതോ കവിപാടി നിന്റേ ചിറകുകൾ
സ്വർണ്ണംകൊണ്ട് പണിതീർത്തതെന്നും
നാമുറങ്ങുംന്നേരം ഒച്ചകേൾപ്പിയ്ക്കാതെ
പാറിപ്പറന്നു പോമെന്നും
സ്വർണ്ണച്ചിറകടിച്ചെങ്ങോ പറന്നകലെ
ഏഴാംസ്വർഗ്ഗത്തിൽ പോകുമെന്നും
ചിത്രവർണ്ണത്തേരിൽ പാറിപ്പറന്നവിടെ
ഏതോ പൊത്തില് ഒളിയ്ക്കുമെന്നും
നാമുണരും നേരം മുൻപേ തിരിച്ചെത്തി
ഒന്നുമറിയാതേ നിൽക്കുമെന്നും
നമ്മളറിയാത്ത നേരത്ത് വന്നെത്തി
നമ്മേ റാഞ്ചിപ്പറക്കുമെന്നും
നമ്മേ റാഞ്ചിപ്പറക്കുമെന്നും
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo