Showing posts with label TinuRose. Show all posts
Showing posts with label TinuRose. Show all posts

നാൻ ഉന്നെ നെനച്ചിട്ടെ ഇര്പ്പെ...


നാൻ ഉന്നെ നെനച്ചിട്ടെ ഇര്പ്പെ...
പെരുന്നാളിന് വീട്ടില്ക്ക് പോവാനിളള ആക്രാന്തത്തിലാണ് ഞാൻ കോളേജിൽ പോയതെന്നെ..അവ്ടെത്യേപോ തീരുമാനായി..കാര്യ പരുപാടികളൊക്കെ 2 .45 ഓട് കൂടി കഴിഞ്ഞെങ്കിലും 4 .20 നാ ട്രെയ്നൊള്ളൊ..കട്ട പോസ്റ്റായി റെയിൽവേ സ്റ്റേഷനിൽ അങ്ങനെ ഫോണും കുത്തിര്ന്നു..അങ്ങനെ ഒരു 3.20ആയപ്പോ ട്രെയിൻ വന്നൂ.ഇവടന്ന് തൊടങ്ങണതായോണ്ട് അത്ര തെരക്കിണ്ടായില്ല..വേഗം പോയി ലേഡീസിൽ കേറിര്ന്നു.അങ്ങനെ 4.20ന് ട്രെയിനിട്ത്തു.. അപ്പഴ്ക്കും നല്ല തെരക്കായി...ഞാനിങ്ങനെ സസ്യലതാദികളും പക്ഷിമൃഗാദികളും..പ്രകൃതീടെ ഉഷ്മളതീം ഒക്കെ ആസ്വദിച്ച് പാട്ടും കേട്ടിരിക്കാൻ തൊടങ്ങി...
അങ്ങനെ ഒരു കണ്ണൂർ ഒക്കെ എത്തിക്കാണും..ന്റെ തോളത്തിങ്ങനെ ഞോണ്ടീട്ട് എങ്കടാ പോണെന്ന്..ഒരു സില്ലി അമ്മാമ ..ഞാൻ ആണങ്ങെ പാട്ടിൽ നിർവൃതയായി ഇരിക്കാലോ..അത് മൂപ്പര്ത്തിക്ക് മനസിലായൊണ്ടാവും ആൾ ആക്ഷനിൽ ചോയ്ച്ചത്..ഞാൻ ഷൊർണ്ണൂര്ന്ന് പറഞ്ഞ് തിരിഞ്ഞു..തമിഴ് അമ്മാമ ആണേ..ആൾടെ കൂടെ കൊറേ പരിവാരങ്ങളുണ്ട്..എല്ലാരും തറേല് സിറ്റിങ്ങായി..അങ്ങനെ അത് കഴിഞ്ഞ് കൊർച്ച് കഴഞ്ഞപഴ്ക്കും അവർക്കെല്ലാം സീറ്റ് കിട്ടി..ഈ അമ്മാമക്ക് സൈഡ് സീറ്റും..ന്റെ ഓപ്പോസിറ്റാ അവർ..ഞാൻ പാട്ടിങ്ങനെ ആസ്വദിക്കെന്നെ ആസ്വദിക്കാ..വടകര എത്ത്യേപ്പെന്റെ മുന്നിൽത്തെ ചേച്ചി എണീറ്റ്..അയ്നും മുന്നേ ആ ചേച്ചിയോട് എവിട്യ ഇറങ്ങെണെന്നൊക്കെ ദിസ് അമ്മാമ ചോയ്ച്ചേർന്നു..അങ്ങനെ വടകര എത്തീപ്പോ ദേണ്ടെ ആൾ ഓടി ഇവടെ വന്നിരുന്നു..അവടെ സ്വന്തമായ്ട്ട് ഒരു സൈഡ് സീറ്റ് ഇണ്ടായ്ട്ട് എന്തൂട്ടിനിപ്പോ ഇവിടെ വന്നിരുന്നേ എന്ന് നിക്ക് തോന്നിയെങ്കിലും ഞാനിപ്പത് ചോയ്ക്കണ്ട കാര്യില്ലല്ലോ..അങ്ങനെ ട്രെയിൻ ഇങ്ങനെ പോയ്കൊണ്ടിരിന്നു..ഞാൻ എടേൽ നോക്കുമ്പോ മൂപർത്തി എന്നെ ഇങ്ങനെ നോക്കി ചിരിക്കുന്നു..വർത്താനിക്കാൻ ഒരു കമ്പനി വേണംന്നിളള പോലെ..ഞാൻ പതുകെ ഹെഡ് സെറ്റ് ഊരി ആളെ നോക്കി ചിരിച്ചു..അപ്പോ മൂപർത്തി വീട് എവിട്യന്നൊക്കെ ചോയ്ച്ചു..ഞാനിങ്ങനെ തൃശൂരാണ്..ഷൊർണുർ ഇറങ്ങുംന്നൊക്കെ പറഞ്ഞു...അപ്പഴാണ് ആലോയ്ച്ചെ...എന്തായാലും ടൈം ഇണ്ട്...അമ്മാമോട് ചോയ്ച്ച് കൊറച്ചു തമിഴ് പഠിക്കാം.ഞാനും വിട്ടില്ല..നീങ്ക എങ്കെ പോറിങ്കെ ..ആരും പേടിക്കണ്ട ന്റെ തമിഴാണ്..അപ്പോ ആൾ സേലംന്ന്..ഹോ സന്തോഷം..ന്റെ തമിഴ് കേട്ട് ഒരു തമിഴ് മൻഷ്യത്തി ശരിക്ക് ആൻസർ പറഞ്ഞല്ലോ..മതി ....അതുമതി അതുമതി..പിന്നെ ആളും ഞാനും കൂടെ തമിഴോട് തമിഴ്..തമിളെന്നെ തമിഴ്.അങ്ങനെ ആൾടെ വീട്ടുവിശേഷൂം,ആൾടെ മക്കൾടെ കാര്യം..ആൾ ജോലിചെയ്യണ വീട്ടിൽത്തെ കാര്യൂം ഒക്കെ പറഞ്ഞു..ഞാനും ന്റെ വീടില്ത്തീം കോളേജില്ത്തീം എല്ലാ വിശേഷൂം പറഞ്ഞു..അതും തമിഴില്.... എന്തെങ്കിലൊക്കെ മനസിലായിണ്ടാവോ...എനിക്കെന്തോ അവരെ ഭയങ്കര ഇഷ്ടായി...
അതും കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് വാങ്ങ്യേ ആ കാപ്പി ചിയേഴ്സും പറഞ്ഞ് കുടിക്കുമ്പോ ആൾ പറഞ്ഞ തമിഴ് ഡയലോഗ് ..അതിനെന്തോ ഒരു ഫീൽ ഇണ്ടാർന്ന്..ഇനീപ്പോ അത് ആൾ വെറുതെ പറഞ്ഞതാണെങ്കിലും..."നാൻ ഉന്നെ നെനച്ച്ട്ടെ ഇര്പ്പെ..ഉന്നെ എനക്ക് റൊമ്പ പുടിച്ചിര്ക്ക്..നീ മംഗലം പണ്ണി ഏൻ ഊര്ക്ക് വാ..നാൻ പാത്തിക്കറെ..ഏൻ കൊളന്ത മാരി പാക്ക്രെ.."
എന്നാലും ന്റെ കറുപ്പായി അമ്മച്ചീ. വിഷമിപ്പിച്ചു കളഞ്ഞൂ ശരിക്കും....നിങ്ങളെ ഞാനും മറക്കില്ല.....
അങ്ങനെ സെന്റിമെന്റലായി ഷൊർണ്ണൂരെറങ്ങാൻ നിക്കണ സമയത്താണ് 2 പിളേളർഡെ ഡയലോഗ് കേട്ടേ..ഈസ് ഷീ മാഡ് ട്ടു ടോക്ക് വിത്ത് ദിസ് അൺകൾച്ചേഡ് ലേഡി?...ആ അതേടോ വട്ടാണ്..ഓർത്തിരിക്കാൻ പട്ടണ ഒരു രസള്ള വട്ട്...നല്ല നട്ട പിരാന്ത്.....

Tinu Rose

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo