Showing posts with label AmbiliMC. Show all posts
Showing posts with label AmbiliMC. Show all posts

ത്രിവേണി I Ambili MC

 

കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരാൾ. അയാളുടെ കണ്ണിൽ നിന്നും അഗ്നി പുറത്തേക്ക് വരുന്നത് പോലെ തോന്നി.
" വിനയ് ഇല്ലേ "
അയാളുടെ ചോദ്യം കേട്ട് ഞാൻ മറുപടി പറയുന്നതിന് മുമ്പ് വിനുവേട്ടൻ വന്നിരുന്നു. വന്ന ആളുടെ മുഖം കണ്ടതും വിനുവേട്ടൻ്റെ മുഖം വിളറുന്നത് കണ്ടു. പക് ഷേ അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു. പിന്നെ
എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
" Mrട ത്രിവേണി വിനയനെ ക്ഷണിക്കാനാ ഞാൻ വന്നത്. "
ഞാൻ അയാളുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി.
അയാൾ എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു. പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു എൻ്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
" ത്രിവേണി ഇത് മനാലിക്കുള്ള ടിക്കറ്റാണ്. അവിടെ ഒരു റിസോർട്ടിൽ നാലു ദിവസത്തേക്കുള്ള ഒരു കോട്ടേജും എടുത്തിട്ടുണ്ട്. നമ്മൾ രണ്ടു പേരും ഇന്നു വൈകീട്ട് പോകുന്നു.. "
എൻ്റെ ചുണ്ടുകൾ വിറച്ചു. ജീവിതത്തിൽ ആദ്യമായി ട്ടാണ് ഇയാളെ കാണുന്നത് വിനു വേട്ടന്റെ മുന്നിൽ വെച്ചു ഇയാൾ ടൂർ നു എന്നെ ക്ഷണിക്കാൻ എങ്ങനെ ധൈര്യം വന്നു ഇയാൾക്ക്.
ഞാൻ വിനുവേട്ടനെ നോക്കി.തല കുമ്പിട്ടു നില്ക്കുകയാണ് . എന്തോ ഒരു പന്തികേട് 'തോന്നുന്നു. ഇനിയും മൗനം പാലിച്ചത് കൊണ്ട് കാര്യമില്ല.
"നിങ്ങൾ ആരാണ് ? നിങ്ങളുടെ ഒപ്പം ഞാൻ എന്തിനാ ടൂറിന് വരുന്നത് ?"
എൻ്റെ ചോദ്യം കേട്ട് അയാൾ ചിരിച്ചു. പിന്നെ വിനുവേട്ടൻ്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
" ഞാൻ ആരാണന്ന് ഒന്ന് ഭാര്യക്ക് പറഞ്ഞ് കൊടുക്ക് "
വിനുവേട്ടൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
" ഇവൻ പറയാത്ത സ്ഥിതിക്ക് ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം. ഞാൻ അവിനാശ്. എൻ്റെ ഭാര്യ സംഗീത വിനയൻ്റെ ഒപ്പം ജോലി ചെയ്യുന്നു. ത്രിവേണിയെ ഞാൻ ട്രിപ്പ്‌ നു വിളിച്ചത് എന്തിനാന്ന് വിനയന് മനസ്സിലായി കാണും. "
ഒട്ടും കൂസൽ ഇല്ലാതെ അയാൾ പറഞ്ഞു.
ഞാൻ വിനു വേട്ടന്റെ അടുത്തേക്ക് ചെന്നു കൈയിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.
"എന്താ വിനുവേട്ട ഇതെല്ലാം? എന്തിനാ ഇയാൾ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്. "
വിനു ഏട്ടൻ ഒന്നും പറഞ്ഞില്ല. എന്റെ കണ്ണുകൾ നിറഞ്ഞു.
അവിനാശ് ചിരിച്ചു കൊണ്ടു പറഞ്ഞു.
"സ്വന്തം ഭാര്യയെ വേറെ ഒരാൾ ടൂർ നു ക്ഷണിക്കുന്നത് കേട്ടിട്ടും മിണ്ടാതെ നിൽക്കാനേ ഇവന് പറ്റു. ഞാൻ ഇപ്പൊ നിന്റെ ഭാര്യയെ കയറി പിടിച്ചാൽ പോലും നീ എന്നെ തടയില്ല എന്നു എനിക്ക് അറിയാം. പക്ഷേ ഞാൻ നിന്നെ പോലെയല്ല."
എനിക്ക് ദേഹം പൊള്ളുന്നത് പോലെ തോന്നി ജീവിതത്തിൽ ആദ്യമായ് ഒരാൾ ഇങ്ങനെ മുഖത്തു നോക്കി പറയുന്നു. ഞാൻ പോലും അറിയാതെ എന്റെ ശബ്ദം പൊങ്ങി.
"ഇയാൾ എന്താ പറയുന്നത് വിനുവേട്ട ഇതു എല്ലാം കേട്ടിട്ട് താലി കെട്ടിയ ഭർത്താവ് ഒന്നും മിണ്ടാതെ മാറി നിൽക്കുക. എന്താ വിനുവേട്ട ഇതു.? "
അത്രയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ടയിടറി.നിറഞ്ഞു വന്ന കണ്ണുകൾ അവിനാഷ് കാണാതെ യിരിക്കാൻ ഞാൻ വേഗം തുടച്ചു.
"അവിനാശ് പ്ലീസ് ഇവിടെ ഒരു സീൻ ഉണ്ടാകരുത്. നിങ്ങൾ പറയുന്ന സ്ഥലത്തു ഞാൻ വരാം. പ്ലീസ് "
വിനു ഏട്ടന്റെ കെഞ്ചുന്ന ശബ്ദം. ഞാൻ അത്ഭുതത്തോടെ വിനു വേട്ടനെ നോക്കി. ഇതു വരെ ഇത്രയും ശബ്ദം താഴ്ത്തി ഒരാളോട് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അപ്പൊ എന്തോ വലിയ തെറ്റു വിനുവേട്ടൻ ചെയ്തിട്ടുണ്ട്. ഉറപ്പ്.
അവിനാശ് ഒരു പരിഹാസ ചിരി യോടെ പറഞ്ഞു.
"നിങ്ങൾ എന്റെ ഭാര്യയേയും കൂട്ടി എല്ലാ മാസവും ഒരോ ട്രിപ്പ് പോവുന്ന കാര്യം ഞാനറിഞ്ഞു. അപ്പോ പിന്നെ നിൻ്റെ ഭാര്യയെ ഞാനും കൊണ്ട് പോവാണ്ടെ.. അതല്ലേ അതിൻ്റെ ഒരു ശരി. അത് പറയാൻ നിൻ്റെ വീട്ടിൽ തന്നെ ഞാൻ വരണ്ട? "
ഞാൻ വിഴാതെയിരിക്കാൻ ചുമരിൽ പിടിച്ചു. വിനു ഏട്ടന്റെ ഷർട്ട് പിടിച്ചു വലിച്ചു ഞാൻ ചോദിച്ചു.
"ഒഫീഷ്യൽ ട്രിപ്പ്‌ എന്നു പറഞ്ഞു
പോയിരുന്നത് ഇതിനു ആയിരുന്നോ? എന്നെ ഇങ്ങനെ പറ്റിക്കാൻ എങ്ങനെ തോന്നി വിനുവെട്ടാ നിങ്ങള്ക്ക്. നമ്മുടെ വിവാഹം കഴിഞ്ഞു ആറു മാസം ആവുന്നേയുള്ളു. ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാ എന്റെ കഴുത്തിൽ താലി കെട്ടിയത്. "
എൻ്റെ കൈകൾ തട്ടി മാറ്റി കൊണ്ട് വിനുവേട്ടൻ സോഫയിൽ പോയിരുന്നു.
അവിനാശ് വിനുവേട്ടൻ്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
" ഇനി എന്തായാലും എൻ്റെ വീട്ടിൽ അവൾ വേണ്ട.എന്റെ കാറിൽ ഇരുപ്പുണ്ട്. ഞാൻ ഇവിടെ മുറ്റത്തു ഇറക്കി വിടും. ഡിവോഴ്സ് നു ജോയിന്റ് പെറ്റീഷനിൽ അവൾ ഒപ്പിട്ടു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വക്കീലിനെ പോയി കണ്ട് എല്ലാം ശരിയാക്കി വിളിക്കാം."
ഞാൻ വിനുഏട്ടന്റെ മുഖത്തേക്ക് നോക്കി. എന്റെ കണ്ണുകളെ നേരിടാൻ പറ്റാതെ മുഖം താഴ്ത്തിയിരുന്നു. അവിനാഷ് എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു ഞാൻ ഒരടി പിറകോട്ടു നടന്നു വാതിൽ പിടിച്ചു നിന്നു.
"സോറി പെങ്ങളെ വന്നപ്പോൾ നേരത്തെ അങ്ങനെ യെല്ലാം പറഞ്ഞതിന്. നിങ്ങളുടെ ഭർത്താവും എന്റെ ഭാര്യ യും കൂടി ചെയ്ത തെറ്റിന് നിങ്ങളോട് അങ്ങനെ ഒന്നും പറയാൻ പാടിലായിരുന്നു. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ അങ്ങനെ പറഞ്ഞു പോയതാ. ഒന്നും വിചാരിക്കരുത്. അവൾ എന്നെ ചതിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല.എല്ലാവരെയും വെറുപ്പിച്ചു അവളെ കല്യാണം കഴിച്ചതാ. എന്നിട്ടും അവൾ എന്നെ..."
അവിനാശ് ന്റെ ശബ്ദം ഇടറി.
മറുപടിക്കു കാത്തു നില്കാതെ അയാൾ ഇറങ്ങി പോയി.
ഞാൻ തിരിഞ്ഞു വിനുവേട്ടനെ നോക്കി. എന്റെ മുഖത്തേക്ക് പോലും നോക്കാതെ ബെഡ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞിട്ടും കാണാതെ യായപ്പോൾ ഞാൻ റൂമിലേക്ക്‌ ചെന്നു
ഒന്നും സംഭവിക്കാത്ത പോലെ ഡ്രസ്സ്‌ മാറ്റി കണ്ണാടിയിൽ നോക്കി നിൽക്കുന്ന വിനുവേട്ടനെ കണ്ടപ്പോൾ ദേഷ്യം കൊണ്ടു ഞാൻ പല്ല് കടിച്ചു.
"വിനുവേട്ടാ ഞാൻ ഇനി എന്താ ചെയ്യണ്ടത്? എന്റെ റോൾ എന്താ ഇവിടെ? ഇനിയും ഒരു പൊട്ടത്തി യെ പോലെ ഇവിടെ ജീവിക്കാൻ എനിക്ക് വയ്യ. ഇതു വരെ വിനുവേട്ടൻ എന്നോട് അകൽച്ചയും ദേഷ്യവും കാട്ടിയപ്പോൾ ഞാൻ വിചാരിച്ചത് എന്നെ പോലെയുള്ള ഒരു നാടൻ പെൺകുട്ടിയെ സഹിക്കാൻ പറ്റാത്തത് കൊണ്ടാവുമെന്നാ പക്ഷേ ഇപ്പൊ മനസ്സിലായി ."
എടുത്ത ചീപ്പ് എന്റെ നേരെ വലിച്ചു എറിഞ്ഞു കൊണ്ടു വിനുവേട്ടൻ അലറി.
"ഇപ്പൊ മനസ്സിലായല്ലോ. ഇനിയും ഇവിടെ കടിച്ചു തൂങ്ങി നിൽക്കണോ പൊയ്ക്കൂടേ. നഷ്ട പരിഹാരം എന്താണെന്നു വെച്ചാൽ തരാം.നീ ഒന്ന് ഇറങ്ങി തരുമോ."
മേശ പുറത്തു നിന്നും കാറിൻ്റെ താക്കോലെടുത്തു ഇറങ്ങി പോയി.
അമ്മയെ വിളിക്കാനായി ഞാൻ ഫോണെടുത്തു. കുറേ റിങ്ങ് ചെയ്തിട്ടും എടുത്തില്ല. ചേച്ചിമാരേയും മാറി മാറി വിളിച്ചു.. ആരും എടുത്തില്ല
അരോടെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ പക് ഷേ ആരുമില്ലാത്തത് പോലെ. ആറ് മാസകൊണ്ട് വിവാഹമോചനം വേണമെന്ന് പറഞ്ഞ് വീട്ടിൽ ചെന്നാൽ.. വേണ്ട ഇനിയാർക്കും ബാധ്യതയായി ഞാൻ ജീവിക്കില്ല.
ഫാനിൽ കുരിക്കിടുമ്പോൾ എൻ്റെ കൈയൊട്ടും വിറച്ചില്ല. ഇനി ത്രിവേണിയില്ല.
ഫാനിൽ സാരി വലിച്ചു കെട്ടി. ആ സാരി അമ്മ വാങ്ങി തന്നതാ. ആ സാരിയുടെ തുമ്പു എടുത്തു മണപ്പിച്ചു. അമ്മ യുടെ മണം.അച്ഛന്റെ ഇഷ്ട നിരമായ ഇളം റോസ്സിൽ നിറയെ പൂക്കൾ ഉള്ള സാരി.ഈ സാരിയിൽ തൂങ്ങി നിൽക്കുന്ന എന്നെ കണ്ടാൽ അമ്മയും അച്ഛനും ചേച്ചിമാരും തകർന്നു പോകും.
പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം. നോക്കിയപ്പോൾ അമ്മ യാണ്‌. സ്റ്റൂൾ ൽ നിന്നും ചാടി ഇറങ്ങി ഫോൺ എടുത്തു.
"അമ്മേ എനിക്ക് മടുത്തു
വിനുവേട്ടൻ നമ്മളെ പറ്റിച്ചു അമ്മേ. ഇവിടെ വേറെ ഒരു സ്ത്രീ യുമായി എന്തൊക്ക ഉണ്ട് അമ്മേ."
എനിക്ക് പറഞ്ഞു പൂർത്തിയാക്കാൻ പറ്റിയില്ല ഫോൺ കട്ടായി. തിരിച്ചു വിളിക്കാൻ നോക്കിയിട്ട് കിട്ടുന്നില്ല. സ്റ്റൂൾ ൽ ഇരുന്നു വീണ്ടും വിളിക്കാൻ നോക്കുമ്പോൾ
വല്ലിയേച്ചി നമ്പറിൽ നിന്നും വീഡിയോ കോൾ വരുന്നു. ഒന്നും ആലോചിക്കാതെ ഞാൻ ഫോൺ എടുത്തു.
ചേച്ചിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞ് കണ്ടപ്പോൾ ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞു.
"എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്." ചേച്ചി കണ്ണു ഉയർത്തി നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഫാനിൽ കുടുക്കിയിട്ട സാരിയുടെ തുമ്പു എന്റെ തലയിൽ വീണു കിടക്കുന്നു. എന്ത് ചെയ്യണം എന്നു അറിയാതെ നിന്നു..
"എന്താ മോളെ അതു സാരി നിന്റെ തലയിൽ.. മോളെ നീ എന്ത് ഭ്രാന്താ ചെയ്യാൻ പോകുന്നത്..നിനക്ക് എങ്ങനെ തോന്നി മോളെ ഇങ്ങനെ ചിന്തിക്കാൻ നിനക്ക് വല്ലതും പറ്റിയാൽ പിന്നെ നമ്മുടെ അമ്മയും അച്ഛനും ജീവിക്കുമോ? "
ചേച്ചി കരഞ്ഞു കൊണ്ടു ചോദിക്കുമ്പോൾ ഒന്നും പറയാൻ പറ്റാതെ ഞാൻ തല കുനിച്ചിരുന്നു
"ചേച്ചി യുടെ മോൾ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്നു വാക്ക് താ പിന്നെ നീ ഇനി അവിടെ നിൽക്കണ്ട. എന്താ നടന്നതു എന്നു ഒന്നും നീ ഇപ്പൊ പറയണ്ട ഒരു ടാക്സി വിളിച്ചു സാധനങ്ങൾ എല്ലാം എടുത്തു പോരാൻ നിനക്ക് ഇപ്പൊ പറ്റുമോ? "
ചേച്ചിയുടെ പെട്ടന്നുള്ള ചോദ്യം എന്നെ ഞെട്ടിപ്പിച്ചു.
"ചേച്ചി കൊച്ചി യിൽ നിന്നു ഞാൻ ടാക്സി വിളിച്ചു വയനാട് വരെ ഞാൻ ഒറ്റയ്ക്ക്. എങ്ങനെ വരും.. എനിക്ക് ആരെയും അറിയില്ല ചേച്ചി "
"നീ എല്ലാം പാക്ക് ചെയ്തു റെഡി യാവു. 30മിനിറ്റ് കൊണ്ടു ടാക്സി അവിടെ എത്തിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. നീ താമസിക്കുന്ന സ്ഥലം ഞാൻ പറഞ്ഞു കൊടുത്തു ഇനി തെറ്റിക്കണ്ട വാട്സാപ്പ് ൽ ലൊക്കേഷൻ അയച്ചു താ. പിന്നെ എന്റെ മോൾ ഇനി ബുദ്ധി മോശം ഒന്നും ചെയ്യല്ലേ."
ചേച്ചിയുടെ മുഖത്തെ ആത്മവിശ്വാസം എനിക്ക് ഒരു പാട് ആശ്വാസമായി. ഞാൻ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.
" ഇല്ല ചേച്ചി .. "
കൂടുതൽ ഒന്നും പറയാതെ ഞാൻ വേഗം ലോക്കേഷൻ ചേച്ചിക്ക് അയച്ചു കൊടുത്തു.
ബാഗിലും പെട്ടിയിലുമായി എല്ലാം അടക്കി വയ്ക്കുമ്പോൾ വീണ്ടും ഫോൺ റിങ്ങ് ചെയ്തു. ചേച്ചിയാണ്.
" മോളെ, എൻ്റെ ഒപ്പം പഠിച്ച ശ്യാം നെ നിനക്ക് ഓർമ്മയില്ലേ? അവനും ഭാര്യയും കൊച്ചിയിലാണ് താമസം. അവർ വന്ന് നിന്നെ കൂട്ടും. നീ ധൈര്യമായിരിക്ക് "
ഫോൺ വെച്ച് വേഗം എല്ലാം ഒരുക്കി.ഫാനിൽ കെട്ടിയ സാരി അഴിച്ചെടുത്ത്. സാരി മുഖത്തോട് ചേർത്ത്
ഉമ്മ
വെച്ചു.
ഈ സാരിയിൽ അമ്മയുടെ മണം തോന്നിയത് കൊണ്ട് മാത്രമാണ് കഴുത്തിൽ കുരിക്കിടാൻ മടിച്ചത്.
"ഞാൻ വീട്ടിൽ പോകുന്നു ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി ഞാനില്ല."
എന്നു വിനുവേട്ടന് മെസ്സേജ് അയച്ചു
'"താങ്ക്സ് " എന്നു പറഞ്ഞു ഒരു കൂസലും മില്ലാതെ എനിക്ക് മറുപടി അയച്ചു ആ മനുഷ്യൻ.
മുപ്പത് മിനുറ്റ് ആവുന്നതിന് മുമ്പ് തന്നെ അവരെത്തി. അവർ എന്നോട് ഒന്നും ചോദിച്ചില്ല.
വീട്ടിൽ ചെന്നു കയറുമ്പോൾ രാത്രി യായി അമ്മയും അച്ഛനും ചേച്ചി മാരും ഉമ്മറത്ത് തന്നെയുണ്ട്.
ഞാൻ കാറിൽ നിന്നു ഇറങ്ങിയതും അമ്മ വന്നു കെട്ടിപിടിച്ചു. അമ്മയുടെ കണ്ണു കരഞ്ഞു കലങ്ങി യിരിക്കുന്നു വല്യേച്ചിയുടെ മുഖത്ത് ഗൗരവമാണ്. ചേറിയേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അച്ഛൻ ഒരു ദിവസകൊണ്ട് വയസ്സനായത് പോലെ.
" ഇനിയാരും വേണിയോട് ചോദ്യങ്ങൾ ചോദിക്കാൻ നില്ക്കണ്ട "
അകത്ത് നിന്നും ഇറങ്ങി വന്ന ഉണ്ണിയേട്ടൻ പറഞ്ഞു. പിറകെ വന്ന ഗിരിയേട്ടൻ കാറിൽ നിന്നും സാധനങ്ങളെടുത്ത് വെച്ചു.
കുളി കഴിഞ്ഞ് വരുമ്പോൾ വല്യേച്ചി ബെഡിൽ ഇരിക്കുന്നു. ചേച്ചിയുടെ കണ്ണിൽ നനവ് ഉള്ളത് പോലെ തോന്നി.
"എന്തിനാ ഈ രാത്രി തല നനച്ചത് " ചേച്ചി യുടെ ചോദ്യം കേട്ടപ്പോൾ അതു വരെ പിടിച്ചു നിന്ന സങ്കടം മുഴുവൻ പുറത്തേക്കു വന്നു. ചേച്ചിയുടെ മടിയിൽ കിടന്നു തേങ്ങി.ചേച്ചി ഒന്നും പറയാതെ പുറത്തു തലോടി.
"ചേച്ചി വിനുവേട്ടന് വേറെ ബന്ധമുണ്ട്. ഇന്ന് ആ സ്ത്രീ യുടെ ഭർത്താവ് വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. സഹിക്കാൻ ഇനിയും വയ്യ ചേച്ചി. അയാൾക്ക് ഒരിക്കലും എന്നെ സ്നേഹിക്കാൻ പറ്റില്ല ചേച്ചി "
ഒറ്റ ശ്വാസത്തിൽ പറഞ്ഞു ചേച്ചി യെ മുറുകെ പിടിച്ചു. എന്റെ തല യിൽ തലോടി കൊണ്ടു ചേച്ചി പറഞ്ഞു.
"ഇനി ഇതിന്റെ പേരിൽ എന്റെ മോൾ കരയാൻ പാടില്ല. അവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം. അതിനു നീ ഉഷാറാവണം. വെറും ഒരു ഡിവോഴ്സ് അതു അവനു സഹായം മാത്രമേ ചെയ്യൂ. ഇന്ന് നീ ഒന്നും ആലോചിക്കണ്ട വന്നു ഭക്ഷണം കഴിച്ചേ."
അന്ന് രാത്രി പണ്ടത്തെ പോലെ രണ്ടു ചേച്ചിമാരുടെയും ഇടയിൽ കിടന്നുറങ്ങി.
പിറ്റേന്ന് ചേച്ചി യുടെ ഒപ്പം ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷന്റെ പടി കയറുമ്പോൾ ഒട്ടും പരിഭ്രമിച്ചില്ല.
പോലീസ് സ്റ്റേഷനിൽ നിന്നും വിളി കിട്ടിയതും ഒരു വക്കിൽ ന്റെ ഫോൺ എനിക്കു വന്നു. മ്യൂച്ചൽ
ഡിവോഴ്സ് ന് തയ്യാറാണന്ന് പറഞ്ഞു.
വക്കിലിൻ്റെ ഓഫിസിൽ വിനുവേട്ടന് എതിർഭാഗത്തിരിക്കുമ്പോൾ എനിക്ക് ഒരു പേടിയും തോന്നിയില്ല. അയാളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
" മ്യൂച്ചൽ ഡിവോഴ്സ് ന് ഞാൻ തയ്യാറാണ്. പക് ഷേ രണ്ട് കോടി രൂപ എനിക്ക് നഷ്ടപരിഹാരമായി തരണം"
എൻ്റെ ഈ ആവശ്യം കേട്ടതും വിനുവേട്ടൻ്റെ മുഖം താഴ്ന്നു. പിന്നെ മെല്ലെ പറഞ്ഞു.
" ത്രിവേണി, രണ്ട് കോടി അത് ഞാൻ എങ്ങനെ? പറ്റുന്ന ഒരു തുക പറ"
ഒട്ടും പതറാതെ ശബ്ദമുയർത്തി ഞാൻ പറഞ്ഞു.
" ഞാൻ കോടതിയിൽ പോയാൽ നിങ്ങൾ കൂടുതൽ വിയർക്കും. എന്താണ് വേണ്ടത് എന്നു നിങ്ങക് തീരുമാനിക്കാം "
മറുപടിക്കു കാത്തു നില്കാതെ ഞാൻ ഇറങ്ങി. എന്റെ മുന്നിൽ അയാളെ തല കുമ്പിട്ടു നിറുത്താൻ പറ്റിയത് തന്നെ എന്റെ വിജയമാണ്.
രണ്ടു കോടി അയാൾക്ക് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന തുകയല്ലെന്നു നന്നായിട്ട് എനിക്ക് അറിയാം. അയാൾ കോടതി കയറിയിറങ്ങണം.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിനുവേട്ടൻ്റെ അമ്മയുടെ ഫോൺ.
"എല്ലാം മറന്ന് ഒരുമിച്ചു ജീവിക്കാൻ അവൻ തയ്യാറാണ്. നീ കൊടുത്ത കേസ്, അപമാനവും എല്ലാം എന്റെ മോൻ മറന്നു നിന്നെ വീണ്ടും സ്വീകരിക്കും."
എനിക്ക് ചിരി വന്നു രണ്ടു കോടി എന്നു കേട്ടപ്പോൾ ഒരുമിച്ചു ജീവിക്കാൻ ക്ഷണിക്കുന്നു.. നാണം കേട്ടവർ.
വലിയ
ശബ്ദത്തിൽ ഒട്ടും ദേഷ്യം വരാതെ വളരെ ശാന്തത യോടെ ഞാൻ പറഞ്ഞു
"അമ്മയുടെ മകൻ എന്റെ മനസ്സിലുണ്ടാക്കിയ മുറിവുകൾ അത്ര പെട്ടെന്ന് ഒന്നും ഉണങ്ങില്ല. പെട്ടെന്ന് എന്നല്ല ഒരിക്കലും ഉണങ്ങില്ല എന്നു തന്നെ പറയാം. അതു കൊണ്ടു ഇനി ഒരുമിച്ചു ഒരു ജീവിതം ഇല്ല. അമ്മയുടെ മുന്നിൽ വെച്ച് തന്നെയെത്ര പ്രാവശ്യം അമ്മയുടെ മോൻ എന്നെ തള്ളി പറഞ്ഞിട്ടുണ്ട്. അതെല്ലാം ഞാൻ ക്ഷമിച്ചു. ഇനി വയ്യ അമ്മേ. "
"അഹങ്കാരി നീ എന്റെ മോന്റെ ജീവിതം നശിപ്പിക്കും . നിൻ്റെ കേസ് കാരണം ആ പെൺകുട്ടിയും എൻ്റെ മോനെ വിട്ടു പോയി. "
വിനുവേട്ടന്റെ അമ്മ പ്രാകി കൊണ്ടു ഫോൺ വെച്ചു.
മൊബൈൽ വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചേച്ചി ചിരിച്ചു കൊണ്ടു നില്ക്കുന്നതാണ്. ചേച്ചി വന്നു എന്നെ കെട്ടിപിടിച്ചു മുഖത്തു
ഉമ്മ
വെച്ചു കൊണ്ടു പറഞ്ഞു.
"ചേച്ചി യുടെ മോൾ ഇപ്പൊ പഴയ മിടുക്കി കുട്ടിയായി. ഇനി കേസ് അതിന്റെ വഴിക്കു പോട്ടെ. പക്ഷേ നീ ഇനിയും പഠിക്കണം. പിജി ക്കു ചേർന്ന് പഠിത്തം തുടരണം. നിന്റെ ആഗ്രഹം പോലെ എന്ത് വേണേലും ആവാം. ഞങ്ങൾ എന്നും ഉണ്ടാവും."
ചേച്ചിയുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"ചേച്ചി എനിക്ക് പഠിക്കണം. എന്റെ സ്വന്തം കാലിൽ നിൽക്കണം. പിന്നെ അയാളുടെ അടുത്ത് നിന്നും കിട്ടാവുന്ന അത്രയും പണം ഞാൻ വാങ്ങും. അതു എനിക്ക് വേണ്ടിയല്ല. അമ്മമാർക്കും കുഞ്ഞുങ്ങൾക്ക് വേണ്ടി ആ പണം ഞാൻ മാറ്റി വെയ്ക്കും. ഇനി ത്രിവേണി കരയില്ല ചേച്ചി.. ഞാൻ തല ഉയർത്തി അന്തസ്സായി ജീവിക്കും "
ചേച്ചിയെൻ്റെ കൈയിൽ പിടിച്ചു തലോടി.
ഇനിയങ്ങോട്ട് ത്രിവേണിയുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ വർണ്ണങ്ങൾ മാത്രം..

എന്റെ ജീവിതം I Story I Ambili MC


 "രാജി നിനക്ക് നാണമില്ലേ ഈ പ്രായത്തിൽ ചുണ്ടിൽ ചായവും തേച്ചു മുഖത്തു എന്തൊക്കയോ വാരി പൂശി തലയിൽ കറുപ്പും തേച്ചു വെട്ടി തിളങ്ങുന്ന സാരി യുടുത്തു നടക്കാൻ "
കുഞ്ഞേച്ചി പുച്ഛത്തിൽ പറയുമ്പോൾ എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
ഞാൻ മെല്ലെ പറഞ്ഞു.
" കുഞ്ഞേച്ചി നല്ല പ്രായത്തിൽ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങൾ പോലും നിങ്ങളാരും ചോദിച്ചിട്ടില്ല. തറവാട്ടിലേ ഏറ്റവും ചെറിയ സന്താനം. രണ്ട് ചേച്ചിമാരുടേയും രണ്ട് ഏട്ടന്മാരുടേയും കുഞ്ഞു അനിയത്തി. ഉഗ്ര പ്രതാപിയായ രാമദാസ മേനോന്റെ യും ആരേയും വരച്ച വരയിൽ നിറുത്തുന്ന അമ്മിണിയുടെയും മകളുടെ ഇഷ്ടങ്ങൾ നിങ്ങൾ ആരും ഒരിക്കലും ചോദിച്ചില്ല. നിങ്ങൾ എന്നെ വളർത്തി നിങ്ങളുടെ ഒരു പാവകുഞ്ഞിനേ പോലെ. "
കുഞ്ഞേച്ചി യുടെ മുഖം ചുവന്നു. മൂക്ക് വിറച്ചു.
"നിനക്കു എന്തിന്റെ കുറവായിരുന്നു വീട്ടിൽ. കല്യാണം കഴിച്ചു വിട്ടാൽ ഭർത്താവിൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ പഠിക്കണം. നിനക്ക് അതും വയ്യ. ഇപ്പോ എല്ലാ കുറ്റവും ഞങ്ങളുടെ തലയിൽ വെച്ചോ.. മരിച്ചു പോയ നമ്മുടെ അമ്മയും അച്ഛനും എല്ലാം കാണുന്നുണ്ട്. മറക്കണ്ട നീ. "
കുഞ്ഞേച്ചിയുടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ മെല്ലെ എഴുന്നേറ്റു ജനാല യുടെ അടുത്ത് പോയി പുറത്തേക്ക് നോക്കി. മുറ്റത്ത് നിന്ന് ചെമ്പക പൂക്കൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാൻ മെല്ലെ പറഞ്ഞു.
"കുഞ്ഞേച്ചി രാജേട്ടൻ്റെ വിവാഹ ലോചന വന്നപ്പോൾ നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പക് ഷേ രാജേട്ടൻ്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. കാമുകിയുമൊത്ത് എന്റെ മുന്നിൽ വെച്ചു തന്നെ അയാൾ അടിച്ചു പൊളിക്കുന്നത് കണ്ടു അവിടെ തന്നെ
കെട്ടി തൂങ്ങി നില്ക്കാൻ എൻ്റെ അഭിമാനം സമ്മതിച്ചില്ല.ഞാൻ പൊന്നു അന്ന് നമ്മുടെ അമ്മ യായിരുന്നു എന്റെ ധൈര്യം. ഇനി വിവാഹമേ വേണ്ടാന്ന് പറഞ്ഞു നിന്ന എന്നെ നിങ്ങൾ വീണ്ടും എൻ്റെ ഇരട്ടി വയസ്സുള്ള ഒരാളിൻ്റെ രണ്ടാ ഭാര്യയാക്കി തളളി വിട്ടു. എന്നേക്കാൾ പ്രായം കൂടിയ രണ്ടു മക്കൾ അയാൾക്കുണ്ടന്ന് പോലും നിങ്ങൾ ഓർത്തില്ല. അയാളുടെ ലക്ഷ്യം അച്ഛൻ എൻ്റെ പേരിൽ എഴുതി വെച്ച സ്വത്തിൽ മാത്രമായിരുന്നു. അതിനു വേണ്ടി അയാൾ എന്നെ അടിച്ചു. അവിടെ നിന്ന് ജീവനും കൊണ്ടു ഓടി വന്നത് തെറ്റായോ കുഞ്ഞേച്ചി."
ഞാൻ തിരിഞ്ഞു കുഞ്ഞേച്ചി യുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തു ദേഷ്യം മാത്രം. കുഞ്ഞേച്ചി പല്ല് കടിച്ചു കൊണ്ടു പറഞ്ഞു.
" എന്നിട്ട് നിന്റെ ആ സ്വത്തു മുഴുവൻ നീ കിട്ടിയ വിലയ്ക്ക് ഇപ്പൊ വിറ്റില്ലേ. എന്നിട്ട് അൻപതാം വയസ്സിൽ ഓരോ വേഷം കെട്ടി നടക്കുന്നു. "
കുഞ്ഞേച്ചിയുടെ മുഖത്തു നിറഞ്ഞ പുച്ഛം എനിക്ക് മനസ്സിലായി.
"കുഞ്ഞേച്ചി, ഇഷ്ടമുള്ള ഒരു സാരി ഇപ്പൊളാണ് ഞാൻ ഉടുക്കുന്നത്. ഇത് വരെ നിങ്ങൾ എല്ലാവരും കൊണ്ടു തരുന്നത് ഉടുത്തു. എനിക്കു ഇഷ്ടമുള്ള നിറം എന്താണ് എന്നു പോലും നിങ്ങളാരും ചോദിച്ചില്ല.നമ്മുടെ തറവാട്ടിൽ നിന്നു പുറത്തു പോലും ഞാൻ ഇറങ്ങാറില്ല. ഇപ്പൊ അമ്മയും അച്ഛനും ഇല്ലാതെ യായപ്പോൾ എനിക്ക് ജീവിതത്തിൽ ഒരു വലിയ ശ്യൂനത തോന്നി.ഇനിയൊരു വിവാഹം അത് ശരിയാവില്ല.പക് ഷേ ഇനിയങ്ങോട്ട് എൻ്റെ സന്തോഷത്തിന് വേണ്ടി മാത്രം ജീവിക്കാൻ ഞാൻ തിരുമാനിച്ചത് തെറ്റായോ? ഒരു ജോലി ഈ പ്രായത്തിൽ കിട്ടാനുള്ള സാധ്യതയില്ല. ഒരു നൂറ് രൂപ ഒരിക്കൽ ഏട്ടനോട് ചോദിച്ചപ്പോൾ നൂറ് ചോദ്യങ്ങൾ ഞാൻ നേരിട്ടു.അന്ന് അത് കേട്ടു നിന്ന കുഞ്ഞേച്ചി പോലും എൻ്റെ മനസ്സിലെ നൊമ്പരം വായിച്ചില്ല. അന്നാണ് എല്ലാം വിറ്റ് ഇനി യെൻ്റെ ജീവിതം നിറമുള്ളതാക്കാൻ ഞാൻ തിരുമാനിച്ചത്. കുഞ്ഞേച്ചി, ഇനി ഞാൻ ജീവിക്കട്ടെ. എൻ്റെ ചെറിയ ചെറിയ ഇഷ്ടങ്ങളക്ക് ഒപ്പം ഞാൻ ഇനി ജീവിക്കട്ടെ. "
കുഞ്ഞേച്ചി ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
" നീ ഒരു പെണ്ണാ. ആ ബോധം വേണം നീ ഇന്ത്യ മുഴവൻ കറങ്ങാൻ പോവുകയാണന്ന് കേട്ടു.ഒരു ആണിൻ്റെ തുണ യില്ലാതെ ഇങ്ങനെ ഇറങ്ങി നടക്കാൻ നാണമില്ലേ നിനക്ക്."
ഞാൻ കുഞ്ഞേച്ചിയുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.
"കുഞ്ഞേച്ചി, എന്നെ നോക്കാൻ എനിക്ക് നന്നായിട്ടറിയാം. ഒരു സ്ത്രിക്ക് ജീവിക്കാൻ ഒരു ആണിൻ്റെ തുണ വേണമെന്ന തോന്നൽ നമ്മൾ ആദ്യം മാറ്റണം. ഞാൻ നാളെ ഇറങ്ങും. ഇതുവരെ ഞാൻ കാണാത്ത ലോകം എനിക്ക് കൺ നിറയെ കാണണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. വസ്ത്രം ധരിക്കണം. വായിക്കണം. കുഞ്ഞേച്ചി പേടിക്കണ്ട. എന്നേ കൊണ്ട് നിങ്ങക്കാർക്കും ചീത്ത പേരുണ്ടാവില്ല."
കണ്ണുരുട്ടി എന്നെ നോക്കിയ കുഞ്ഞേച്ചിയുടെ കവിളത്ത്
ഉമ്മ
വെച്ച് ചേർത്ത് പിടിച്ച കൊണ്ട് ചോദിച്ചു.
" എൻ്റെ ഒപ്പം കുഞ്ഞേച്ചിയും വരുമോ.കുഞ്ഞേച്ചി പണ്ട് കൊതിയോടെ കാണാനാഗ്രിച്ച താജ് മഹൽ നമുക്ക് കാണണ്ടേ."
കുഞ്ഞേച്ചിയുടെ കണ്ണിലെ നനവ് എൻ്റെ ചുണ്ടിൽ വീണു. ഞാൻ ചേച്ചിയേ ഒന്നും കൂടി അമർത്തി ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
"കുഞ്ഞേച്ചി, മക്കൾ വലുതായി കുടുംബമായി. രഘുവേട്ടൻ മരിച്ചതോടെ ചേച്ചിയും ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല യെന്ന് എനിക്കറിയാം. "
" രഘുവേട്ടൻ ഉള്ളപ്പോഴും ദൂരസ്ഥലത്തേക്കൊന്നും ഞങ്ങൾ പോയിട്ടില്ല. മക്കളുടെ ഇഷ്ടങ്ങൾ നോക്കി ജീവിക്കുമ്പോൾ ഒന്നിനും നേരം കിട്ടിയില്ല മോളെ "
ഞാൻ കുഞ്ഞേച്ചിയുടെ കവിളിൽ നുള്ളി കൊണ്ടു പറഞ്ഞു.
"കുഞ്ഞേച്ചി നമ്മൾ നാളെ പോവുന്നു. ഇനിയൊന്നും പറയരുത്. ആരോഗ്യമുളള കാലം വരെ നമുക്ക് ഇനി ഇഷ്ടങ്ങൾ സ്വന്തമാക്കാൻ ജീവിക്കാം."
കുഞ്ഞേച്ചിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ മെല്ലെ പറഞ്ഞു.
" ഒരു ദിവസമെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടത്തിന് വേണ്ടി മാറ്റി വെയ്ക്കണം. "
21-04-2021

നവവധു I Ambili MC

 

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.
പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ യിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി.വിശപ്പും, ദാഹവും എല്ലാം നന്നായിട്ടുണ്ട്. കുടിക്കാൻ കുറച്ചു വെള്ളം ആരോട് ചോദിക്കും.
അരുൺ കാണാൻ പോലുമില്ല.അരുൺ ന്റെ അമ്മ ഈ വശത്തേക്ക് തന്നെ വരുന്നില്ല. എന്റെ കണ്ണു നിറഞ്ഞു വരാൻ തുടങ്ങി.
മൊബൈൽ ബെഡ് റൂമിലാണ്. അമ്മ യുടെ ശബ്ദം കേൾക്കാൻ കൊതി തോന്നുന്നു.
വീട്ടിൽ വന്നവർ എല്ലാം പോയി തുടങ്ങി. ചിലർ യാത്ര പറയാൻ അടുത്ത് വന്നു. എല്ലാവരോടും ചിരിച്ചു തലയാട്ടുമ്പോൾ ഒരു യന്ത്രമാണോ എന്ന് സ്വയം ചോദിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. കേൾക്കണ്ട താമസം ഞാൻ വേഗം അവരുടെ ഒപ്പം പോയി. മുന്നിൽ ഫ്രൈഡ് റൈസ് എത്തിയപ്പോൾ ഇത്ര വേഗത്തിൽ എന്തിന് വന്നു വെന്ന് സ്വയം ചോദിച്ചു. കാരണം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഭക്ഷണം..പ്ലേറ്റിൽ വിളമ്പിയത് എങ്ങനെ യോ കഴിച്ചു. തിരിച്ചു വീണ്ടും ആ സോഫ യിൽ തന്നെ വന്നിരുന്നു.കഴുത്തിൽ കിടക്കുന്ന താലി യൊന്നു തൊട്ട് നോക്കി. ഇത് കെട്ടിയ മഹാനെ ഈ വീട്ടിൽ വന്നു കയറിയതിനു ശേഷം കണ്ടില്ല.
"ശില്പ ക്കു ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു. അരുൺ പുറത്ത് എവിടേ യോ പോയതാണ്. "
അരുണിൻ്റെ ചെറിയമ്മ വന്ന് ഇത് പറഞ്ഞ പ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി.
അവർ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി.
" കല്യാണ ദിവസം തന്നെ വേണമായിരുന്നോ അവൻ്റെ ഈ കറക്കം.."
അടുക്കളയിൽ ആരോ ചോദിക്കുന്നു. അതിന് ആരെങ്കിലും മറുപടി പറയുന്നുണ്ടോ യെന്ന് അറിയാൻ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. പക് ഷേ ആരും ഒന്നും മിണ്ടുന്നില്ല.
ഇനിയും ഇവിടെ ഇരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടന്ന് തോന്നുന്നില്ല. ഞാൻ ബെഡ് റൂമിലേക്ക് നടന്നു.
സിനിമകളിൽ കാണുന്ന അലങ്കാരങ്ങളൊന്നും ആ മുറിയിൽ ഞാൻ കണ്ടില്ല.
കിടക്ക കണ്ടപ്പോൾ കിടക്കാൻ കൊതി. പക് ഷേ അങ്ങനെ കിടക്കുന്നത് ശരിയാണോ. അരുൺ എന്ത് വിചാരിക്കും.. ബെഡിൻ്റെ തുമ്പത്തിരുന്നു. മേശ പുറത്തിരുന്ന മൊബൈലെടുത്ത് അമ്മയെ വിളിച്ചു. പക് ഷേ അമ്മ എടുക്കുന്നില്ല. കുറേ ദിവസങ്ങളായിട്ടുള്ള ഓട്ടം കാരണം അമ്മ ഇന്ന് നേരെത്തേ ഉറങ്ങി കാണും.
ഫേസ്ബുക്ക് തുറന്ന് നോക്കി. ആരെക്കയോ കല്യാണഫോട്ടോയിട്ട്
ആശംസകൾ
എഴുതി നിറച്ചിട്ടുണ്ട്.
" made for each other " എന്ന കമന്റ്സ് വായിച്ചപ്പോൾ ചിരി വന്നു.
സമയം കടന്നു പോയി. ഉറക്കം വല്ലാതെ വരുന്നു. പെട്ടന്നാണ് അരുൺ റൂമിലേക്ക്‌ വന്നത്. ഒരു വിറയൽ അറിയാതെ വന്നു.
താൻ ഒരാൾ ഇരിക്കുന്ന എന്ന ചിന്ത പോലും അരുൺ ന്റെ മുഖത്ത് കണ്ടില്ല. വന്ന സ്പീഡിൽ തന്നെ വീണ്ടും പുറത്തേക്കു പോയി.
കുറച്ചു കഴിഞ്ഞു വന്നു ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയി കുളിക്കാൻ ആണെന്ന് മനസ്സിലായി.
ഇങ്ങനെ ഒരാളുടെ ഒപ്പം എങ്ങനെ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർക്കും. കല്യാണത്തിന്റെ മുന്നേ ഫോൺ ചെയ്യുമ്പോൾ ഒന്നും ഇങ്ങനെ ഒരു ഭാവം അരുൺ ഉണ്ടെന്നു തോന്നിയില്ല.
കുളി കഴിഞ്ഞു വന്നു അരുൺ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
'എനിക്ക് വേണ്ടി ഇങ്ങനെ ഉറങ്ങാതെ കാത്തിരിക്കണ്ട ആവശ്യമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമല്ല. കാരണം പിന്നീട് ആ കണക്കു പറച്ചിൽ ഞാൻ കേൾകേണ്ടി വരും"
ഞാൻ അത്ഭുതത്തോടെ അരുൺ ന്റെ മുഖത്തേക്ക് നോക്കി.
ആൾ ലാപ്ടോപ് എടുത്തു വെച്ചു ഇരുന്നു. പിന്നെ എന്നെ നോക്കിയിട്ട് പറഞ്ഞു.
" ശില്പ കിടന്നോളു. എനിക്ക് കുറച്ചു പണിയുണ്ട്.. "
എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.
"അരുൺ, ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞ ദിവസമാണ്. " ഞാൻ ഇത്രയും പറഞ്ഞപ്പോൾ തന്നെ അരുൺ ഇടയ്ക്ക് കയറി
"അത് കൊണ്ട് ഞാൻ എന്റെ പതിവ് ശീലങ്ങൾ തെറ്റിക്കണോ?look ശില്പ എനിക്ക് ഇതൊന്നും ഇഷ്ടമല്ല.ശില്പ ക്കു ശില്പ യുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റേതും. അത് ഒന്നും ഇന്നത്തോടെ അവസാനിപ്പിക്കാൻ പറ്റില്ല. "
ഞാൻ അരുൺ ന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു
"അങ്ങനെ ഞാൻ പറഞ്ഞില്ല അരുൺ. എനിക്കും അങ്ങനെ ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല. എന്റെ ഇഷ്ടങ്ങൾ എനിക്കും വലുതാണ്. പക്ഷേ അത് കുറെ യൊക്കെ ഇനി ഞാൻ മാറ്റി വയ്‌ക്കേണ്ടി വരും. "
ലാപ്ടോപ് ൽ നിന്നും മുഖം മാറ്റാതെ അരുൺ പറഞ്ഞു
" ശില്പ ചിലപ്പോൾ മാറ്റേണ്ടി വരും.പക്ഷേ ഞാൻ ഒരു പുരുഷനാണ് എനിക്ക് ഒന്നും മാറ്റേണ്ട കാര്യമില്ല. പിന്നെ എന്റെ തണലിൽ ജീവിക്കുന്ന ഒരു ഭാര്യയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ശില്പയുടെ ആവശ്യങ്ങൾ ക്കു ശില്പ തന്നെ പണം ചെലവഴിക്കണം. എന്റെ അമ്മ യെ പോലെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരെ എനിക്ക് പുച്ഛമാണ്. "
ഞാൻ അത്ഭുതത്തോടെ അരുൺ നേ നോക്കി.
എന്റെ മറുപടി പോലും അരുൺ പ്രതീക്ഷിക്കുന്നില്ല.
"പിന്നെ ശില്പ യാത്രകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറഞ്ഞോളൂ. പക്ഷേ expense അത് ഷെയർ ചെയ്യണം "
"തത്കാലം ഞാൻ ഒരു യാത്രയും ആഗ്രഹിക്കുന്നില്ല."
എന്റെ ശബ്ദവും കുറച്ചു കനത്തു.
ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി. അമ്മയെ എപ്പോഴും ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന അച്ഛൻ. എനിക്ക് അത്ര ഭാഗ്യമൊന്നുമില്ല അമ്മേ ഞാൻ മെല്ലെ മനസ്സിൽ പറഞ്ഞു.
ഇതാണോ ബ്രോക്കർ പറഞ്ഞ മോഡേൺ ആയ പയ്യൻ. ആയിരിക്കും വേണ്ടായിരുന്നു ഈ ബന്ധം.. എന്നെ പോലെ യുള്ള ഒരു നാടൻ പെൺകുട്ടി ക്കു ഒട്ടും ചേരില്ല...
അരുൺ ലാപ്ടോപ്പ് മാറ്റി വെച്ചു.
"ശില്പ എനിക്ക് ഉറങ്ങണം.
ലൈറ്റ് ഓഫ്‌ ചെയ്യണം. "
ലൈറ്റ് ഓഫ് ചെയ്ത് അരുൺ കിടന്നു. അവൻ്റെ കൈകൾ എൻ്റെ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു. ഞാൻ വേഗം സൈഡിലേക്ക് നീങ്ങി കിടന്നു.
എന്തോ എന്റെ മനസ്സിലെ പ്രണയം എവിടെയോ പോയി.
എൻ്റെ അനിഷ്ടം കക്ഷിക്ക് മനസ്സിലായി. പെട്ടെന്ന് ലൈറ്റിട്ടു ഒരു ചോദ്യം.
"എന്താ ശില്പാ.. "
ഞാൻ അരുണിൻ്റെ മുഖത്ത് നോക്കി. പിന്നെ നല്ല ഗൗരവത്തിൽ പറഞ്ഞു.
" അരുൺ..എല്ലാത്തിനും കണക്കു നോക്കുന്ന ആളാണ് എന്ന് മനസ്സിലായി. സ്നേഹത്തിന് അരുൺ കണക് വയ്ക്കാറുണ്ടോ "?
അരുൺ ന്റെ മുഖം വലിഞ്ഞു മുറുകി. അവൻ വേഗം പേഴ്സ് ൽ നിന്നും atm കാർഡ് എടുത്തു എന്റെ നേരെ നീട്ടി..
"എത്രയാ നിന്റെ റേറ്റ്.. പറഞ്ഞോ.നാളെ ഞാൻ cash atm ൽ നിന്നും withdraw ചെയ്തു തരാം. അത് വരെ ഈ atm കാർഡ് നിന്റെ അടുത്ത് വെച്ചോ. അല്ലെങ്കിൽ ഞാൻ ഇപ്പൊ ഗൂഗിൾ പേ ചെയ്തു തരാം. റേറ്റ് പറ.
എന്റെ ജീവിതത്തിൽ ആദ്യം വന്നു പെണ്ണ് നീ ഒന്നുമല്ല. ഈ അരുൺ ന്റെ ഒരു വിളി മതി എന്റെ റൂമിൽ ഞാൻ ആൾ എത്തും..പിന്നെ നിനക്കും ഇഷ്ടം പോലെ ജീവിക്കാം. ഞാൻ ഒന്നിലും ഇടപെടില്ല. "
എന്റെ തൊണ്ട വളരുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കഴുത്തിൽ കെട്ടിയ താലി നെഞ്ചിൽ കോറുന്നു. എൻ്റെ കൈ അറിയാതെ താലിയിൽ അമർന്നു. എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ഒപ്പം ഇനി ഒരു ജീവിതം വേണ്ടാ...
പെട്ടന്ന് എന്റെ അമ്മ, അച്ഛൻ എല്ലാം ഓർമ വന്നു. ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ അവരുടെ അവസ്ഥ. വേണ്ട ഇത് ഇനി ഞാൻ തന്നെ സഹിക്കണം. പക്ഷേ എങ്ങനെ അരുൺ ന്റെ ഒപ്പം. ഇല്ല തീരെ പറ്റില്ല. ഇവിടെ ഞാൻ തോറ്റു കൊടുത്താൽ ഇനി അങ്ങോട്ട്‌ എന്നും ഞാൻ ഈ മനുഷ്യൻ ന്റെ കാൽ ചുവട്ടിൽ ആയിരിക്കും..
ഞാൻ ആ atm വാങ്ങി അവന്റെ കൈയിൽ തന്നെ കൊടുത്തു കൊണ്ട് പറഞ്ഞു.
"Mr. അരുൺ ശേഖർ നിങ്ങളുടെ ഇത് വരെ യുള്ള സമ്പാദ്യം മുഴുവൻ തന്നാലും എന്റെ രാത്രി യുടെ വില യാവില്ല. നിങ്ങൾ ഡൽഹി യിൽ കണ്ട പെൺകുട്ടികളുടെ ലിസ്റ്റിൽ എന്നെ പെടുത്തരുത്. നിങ്ങൾ കെട്ടിയ താലി ക്കു അത്രയും പവിത്ര ഞാൻ കാണുന്നു. ഇതു വലിച്ചു നിങ്ങളുടെ മുഖത്തേക്ക് എറിയിപ്പിക്കരുത്. "
മറുപടി കാത്തു നില്കാതെ ഒരു തലയിണ എടുത്തിട്ട് ഞാൻ നിലത്തു കിടന്നു.
"അഹങ്കാരി..എന്റെ റൂമിൽ എന്നെ വെല്ലു വിളിച്ചു കിടക്കാൻ നാണമില്ലേ നിനക്ക് "
അരുൺ ന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
ഒന്നും കേൾക്കാത്ത പോലെ കണ്ണടച്ചു ഞാൻ കിടന്നു.
ഇനി അങ്ങോട്ടുള്ള രാത്രികൾ മുഴുവൻ ഇത് തന്നെ യാവും എന്ന് ഉറച്ച ബോധം എനിക്കുണ്ട്.. എന്തായാലും അധികകാലം ഇത് തുടർന്ന് പോവില്ല.എല്ലാം പറഞ്ഞു തീർത്തു ഈ വീട്ടിൽ നിന്നും കയറി വന്നത് പോലെ തന്നെ ഞാൻ ഇറങ്ങി പോവും..
"ശില്പ നിന്റെ അഹങ്കാരം എന്റെ വീട്ടിൽ നടക്കില്ല. നീ എഴുന്നേല്ക്കുന്നോ അതോ ഞാൻ നിന്നെ തൂക്കി പുറത്തേക്ക് എറിയണോ "
ആ വാക്കുകൾ എൻ്റെ മനസ്സിലാണ് തറച്ചത്. ഞാൻ ചാടി എഴുന്നേറ്റു.
"വേണ്ടാ അരുൺ തൻ്റെ ദുഷിച്ച കൈ കൊണ്ട് എന്നെ തൊട്ടാൽ എനിക്ക് പൊള്ളും. "
ഇത് പറയുമ്പോൾ ഞാൻ വിറയ്ക്കുണ്ടായിരുന്നു.
" അത്രക്ക് പൊള്ളുന്നുണ്ടങ്കിൽ ഞാൻ കെട്ടിയ താലിയിങ്ങ് അഴിച്ച് താ. അത് 6 പവൻ്റെ സ്വർണ്ണ താലിയായത് കൊണ്ട് നിന്നെ പോലെയുള്ളവർക്ക് പൊള്ളില്ല. "
അരുൺ പറഞ്ഞ് തീർന്നതിന് മുമ്പ് ഞാൻ കഴുത്തിൽ നിന്നും താലിയുരി കിടക്കയിൽ വെച്ചു.
അരുൺ വേഗം അത് എടുത്ത് ഷെൽഫിൽ വെച്ച് കൊണ്ട് പറഞ്ഞു.
"സത്യം പറഞ്ഞാൽ ഇത് നിൻ്റെ കഴുത്തിൽ കെട്ടുമ്പോൾ 6 പവൻ സ്വർണ്ണം വാങ്ങാൻ ചിലവഴിച്ച പണമോർത്ത് സങ്കടമായിരുന്നു. ഇപ്പോ അത് മാറി "
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. മനുഷ്യ രൂപം പൂണ്ട ഒരു ചെകുത്താനാണ് മുന്നിൽ നില്ക്കുന്നതെന്ന് എനിക്ക് തോന്നി.
" ശില്പാ, നിന്നെ കണ്ടപ്പോൾ മുതൽ തോന്നിയ ചില ആശകൾ ബാക്കിയാണ്. അങ്ങനെത്തെ എൻ്റെ ആശകൾ നിറവേറ്റാൻ വേണ്ടി എത്ര പണം ചിലവഴിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. നിനക്ക് താത്പര്യമുണ്ടങ്കിൽ ഈ രാത്രി നമുക്ക് ആഘോഷിക്കാം. വെറുതെ വേണ്ടാ "
അത് അവൻ പറഞ്ഞത് തീരുന്നതിന് മുമ്പ് എൻ്റെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു.
"ഡി നീ എന്നെ അടിച്ചു അല്ലേ.. ഇനി നീ ഇവിടെ നിന്നു വെറുതെ ഇറങ്ങി പോവില്ല."
അയാൾ ദേഷ്യം കൊണ്ട് വിറച്ചു. ഇനിയും ആ റൂമിൽ നില്കുന്നത് ഒട്ടും പന്തിയല്ലെന്ന് തോന്നി. ഞാൻ വേഗം മൊബൈൽ കൈയിലെടുത്തു ഡോർ തുറന്ന് പുറത്തിറങ്ങി.
ഒരു ലൈറ്റ് പോലും എവിടേയും കാണാനില്ല. ഞാൻ മൊബൈൽ ന്റെ ഫ്ലാഷ് ലൈറ്റ് ൽ സ്വിച്ച് ബോർഡ്‌ കണ്ടു പിടിച്ചു ലൈറ്റിട്ടു. ഗോവണി ഇറങ്ങി താഴെ ഹാളിൽ ലൈറ്റിട്ടു ഇരുന്നു.
സമയം 12.30.. എങ്ങനെ ഇവിടെ നിന്നും ഇറങ്ങി വീട്ടിൽ പോവും.
ആലോചിക്കുന്തോറും എനിക്ക് തല വേദനിക്കാൻ തുടങ്ങി. എൻ്റെ സ്വപ്നങ്ങൾ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു. എൻ്റെ മാത്രമല്ല എൻ്റെ പാവം അമ്മയുടേയും അച്ഛൻ്റെ യും സ്വപ്നങ്ങൾ കൂടിയാണ് അവസാനിച്ചത്.
"ഹാ കൊള്ളാലോ എന്നെ അടിച്ചിട്ട് നീ ഇവിടെ വന്ന് സുഖമായിരിക്കുന്നോ.. ? "
അരുണിൻ്റെ ശബ്ദം .
ഞാൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ട് മുന്നിൽ അരുൺ നില്ക്കുന്നു.
" ഇറങ്ങിക്കോ ഈ നിമിഷം എൻ്റെ വീട്ടിൽ നിന്ന് "
ആ ചെകുത്താനിൽ നിന്നും ഒരു ദയയും എനിക്ക് കിട്ടാൻ പോണില്ലാ യെന്നു ഉറപ്പാണ് . ഈ പാതി രാത്രി മൂന്ന് ജില്ല കടന്നു ഞാൻ എങ്ങനെ എന്റെ വീട്ടിലെത്തും... അവിടെ നിന്ന് ആരെങ്കിലും ഇങ്ങോട്ട് എത്തണമെങ്കിൽ പോലും ചുരുങ്ങിയത് അഞ്ച് മണിക്കൂർ വേണം:
ശരീരം തളരുന്നത് പോലെ തോന്നി. പക്ഷേ തോൽക്കാൻ മനസ്സില്ല.
" അരുൺ അല്ലെങ്കിലും ഇവിടെ കടിച്ചു തൂങ്ങി നില്കാൻ വിചാരിച്ചിട്ടില്ല. " ഞാൻ ശബ്ദം ഉയർത്തി തന്നെ പറഞ്ഞു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അരുണിൻ്റെ അമ്മയും ചെറിയമ്മയും ഹാളിലെത്തി.
" എന്താ നിങ്ങൾ ക്ക് ഉറക്കമൊന്നുമില്ലേ " ചെറിയമ്മ എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.
" ചെറിയമ്മാ അധികം ചോദ്യങ്ങൾ വേണ്ടാ ഇവളെ ഇപ്പൊ ഇവിടെ നിന്നു ഇറക്കി വിടണം. "
അരുണിന്റെ ശബ്ദമുയർന്നു.
അരുണിന്റെ അമ്മ എന്നെ വന്നു പിടിച്ചു.
"മോളെ നമ്മൾ പെണ്ണുങ്ങൾ ഇത്തിരി സഹിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ കാണു "
" എന്റെ ശരീരത്തിന് വില പറഞ്ഞത് ഞാൻ സഹിക്കാനോ.. അമ്മയുടെ മോൾക്ക് ഈ ഗതി വന്നാൽ അമ്മ സഹിക്കുമോ? "
എന്റെ ശബ്ദം ഉറച്ചതായിരുന്നു. ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .
"മോളെ അരുൺ ജനിച്ചതും വളര്ന്നതും എല്ലാം കേരളത്തിന്‌ പുറത്താ. നമ്മുടെ നാട്ടിലെ ശീലങ്ങൾ ഒന്നും അവനറിയില്ല. നീ വേണ്ടേ കുട്ടി ക്ഷമിക്കാൻ. ഭർത്താവിന്റെ മുന്നിൽ ഒന്ന് തല താഴ്ത്തിയത് കൊണ്ട് ഒന്നും സംഭവിക്കില്ല കുട്ടി "
" ചെറിയമ്മേ. ഒരു നാട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ശരീരത്തിന് വില പറയില്ല. സോറി ഇനിയും ഇവിടെ നിൽക്കാൻ എനിക്കാവില്ല. എന്നെ ആരെങ്കിലും ഒന്ന് വീട്ടിൽ പോവാൻ സഹായിക്കുമോ "
എന്റെ ശബ്ദം ഉറച്ചതായിരുന്നു.
"ഈ വീട്ടിൽ നിന്നും ഒരാളും സഹായിക്കില്ല. അങ്ങനെ സഹായിക്കാൻ ആരെങ്കിലും ഇറങ്ങിയാൽ പിന്നെ അവരും അരുൺ ന്റെ വീട്ടിൽ നിന്നും പുറത്തായിരിക്കും. "
അരുൺ ന്റെ ആ ഡയലോഗ് കേട്ടതും അവന്റെ അമ്മ വേഗം പോയി. ചെറിയമ്മ എന്നെ നോക്കി. ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന സങ്കടം എനിക്ക് മനസ്സിലായി.
ഈ വീട്ടിൽ നിന്നും ആരും എന്നെ സഹായിക്കില്ല. പക്ഷേ ഇനിയും അഭിമാനം കളഞ്ഞു ഇവിടെ നില്കാൻ പറ്റില്ല. ഈ പാതിരാത്രി തന്നെ എനിക്ക് ഇറങ്ങിയേ തീരു.
ഞാൻ അരുൺ ന്റെ നേരെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു
" അരുൺ ഒരു 30 മിനിറ്റ് എനിക്ക് വേണം. കൊണ്ട് വന്ന സാധനങ്ങൾ എടുത്തു കൊണ്ട് വരാൻ ഞാൻ നിന്റെ റൂം ലേക്ക് ഒന്ന് കൂടി പോവുന്നു. "
മറുപടിക്കു കാത്തു നില്കാതെ ഞാൻ റൂം ലേക്ക് പോയി. അകത്തു കടന്നതും ഞാൻ വാതിൽ ലോക്ക് ചെയ്തു. പെട്ടിയും ബേഗുമെടുത്ത് വെച്ചു.
അപ്പോഴാണ് ഫേസ് ബുക്ക് freind ആയ കിരൺ ips നെ ഓർമ വന്നത്. ആൾ ഇപ്പൊ ലീവ് എടുത്തു പഠിക്കാൻ അമേരിക്ക യിലാണ്.ഒന്ന് വിളിച്ചാലോ എന്ന് തോന്നി. Messenger എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആൾ എനിക്ക്
ആശംസകൾ
അറിയിച്ചു മെസ്സേജ് ഇട്ടിരിക്കുന്നു.
ഞാൻ ഉടനെ അവനെ തിരിച്ച് വിളിച്ചു ഒറ്റ ശ്വാസത്തിൽ എന്തൊക്കയോ പറഞ്ഞു. അമേരിക്കയിലിരിക്കുന്ന അവൻ എങ്ങനെ എന്നെ സഹായിക്കുമെന്ന് പോലും ഞാൻ ഓർത്തില്ല.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ലോക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞു.
അവൻ്റെ മറുപടിക്കായി കാത്തു നില്ക്കുമ്പോൾ വീട്ടിൽ എങ്ങനെ കയറി ചെല്ലുമെന്ന പേടിയാണ് മനസ്സിൽ. പക് ഷേ പോയേ തീരു.
" പത്ത് മിനിറ്റ് കഴിഞ്ഞാൽ പോലീസ് എത്തും. അവർ നിന്നെ Safe ആയി വീട്ടിലെത്തിക്കും. അവർ പറയുന്നത് പോലെ നീ ഒപ്പിട്ട് കൊടുക്കണം. എൻ്റെ കൂട്ടുകാരനാണ് അവിടെ കമ്മീഷണർ .അവൻ സഹായിക്കും നിന്നെ."
കിരൺ ന്റെ മെസേജ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ വേഗം ചെറിയമ്മ യുടെ മകൻ കാർത്തിക്ക് നെ വിളിച്ചു. അവനും എന്നോട് വേഗം ഇറങ്ങാൻ പറഞ്ഞു. വീട്ടിൽ അവൻ പറഞ്ഞോളാം എന്ന് ഏറ്റപ്പോൾ തന്നെ പകുതി ആശ്വാസമായി.
പെട്ടിയും ബാഗ് മെടുത്തു ഇറങ്ങി. ആരുടെയും മുഖത്തു നോക്കിയില്ല. ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് ഇറക്കി വിടുന്ന ഇവരോട് എന്ത് പറയാൻ..
വാതിൽ തുറന്നു പുറത്തു ഇരുന്നു. പറഞ്ഞു സമയത്തു തന്നെ അവർ വന്നു. കമ്മീഷണർ ഒപ്പമുണ്ടായിരുന്നു.
കൂടുതൽ ഒന്നും ചോദിച്ചില്ല. അവർ കാണിച്ചു തന്ന കടലാസ്സുകളിൽ ഒപ്പിട്ടു കൊടുത്തു.
വീട്ടിൽ കയറി ചെല്ലുമ്പോൾ എല്ലാവരും പുറത്ത് കാത്ത് നില്പുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ റൂമിൽ കയറി വാതിലടച്ചു. അത് വരെ പിടിച്ച് നിറുത്തിയ സങ്കടം മുഴവൻ പുറത്തേക്ക് വന്നു. തലയിണ കണ്ണീർ കൊണ്ട് നനഞ്ഞു.
അമ്മ വാതിൽ തട്ടി വിളിക്കുമ്പോൾ തുറക്കാതെയിരിക്കാനായില്ല. ഹാളിൽ ചർച്ചയാണ്. ഭൂരിപക്ഷത്തിനും ഞാൻ കാണിച്ചത് അഹങ്കാരമായി മാറി. എൻ്റെ വാക്ക് കേട്ട് ചാടിയ കാർത്തിക്കിനെ
ചെറിയമ്മ ചീത്ത വിളിക്കുന്നു. അവൻ എനിക്ക് വേണ്ടി എല്ലാവരുടെയും ചീത്ത കേൾക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു കിരൺ നെയും ചെറിയമ്മ കുറ്റപ്പെടുത്താൻ തുടങ്ങി.
എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ആട്ടും തുപ്പും കേട്ട് ഞാൻ അവിടെ തന്നെ നില്ക്കണമായിരുന്നു എന്ന് ചെറിയമ്മമാർ. അമ്മയും അച്ഛനും ഒന്നും പറയുന്നില്ല. അവർ ആകെ തകർന്നു പോയി.അച്ഛൻ ഒരു ദിവസം കൊണ്ട് വയസ്സനായിരിക്കുന്നു.
" നിങ്ങൾ എല്ലാവരും എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഞാൻ ഇനി അങ്ങോട്ട് പോവില്ല "
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു നടന്നു.
പിന്നെയങ്ങോട്ട് ഒറ്റയ്ക്കുക്കുള്ള ഓട്ടമായിരുന്നു....
ഒടുവിൽ ഡിവോഴ്സ് ഉം നഷ്ടപരിഹാരവും, ആ മോഡേൺ അരുൺ രണ്ടു വർഷത്തെ ജയിൽ ശിക്ഷ യും എന്ന വിധി യും
വാങ്ങി കോടതി യിൽ നിന്നു ഇറങ്ങുമ്പോൾ കുറെ ദിവസങ്ങൾക്കു ശേഷം മനസ്സിൽ ഒരു കുളിർമഴ പെയ്തു...
ഇനി ജീവിതം വീണ്ടും ആരംഭിക്കണം. മറന്ന് പോയ സ്വപ്നങ്ങൾ ഇനി കാണണം.
IAS എന്ന ആ വലിയ സ്വപ്നം നേടി അന്ന് പാതിരാത്രി ഇറങ്ങിയ ജില്ലയുടെ കലക്ടറായി എത്തുമ്പോൾ ആ പഴയ കമ്മീഷണർ കിരൺ
തന്നെയായിരുന്ന എൻ്റെ തുണ... ജീവിതവസാനം വരെ ആ തുണയുണ്ടാവും..ഒരു നല്ല കുട്ടുകാരനായി.... ഒരു ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ല നല്ല സൗഹൃദവും ഉണ്ടാവും. പലരും മുഖം ചുളിച്ചു. പലതും പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാൻ ഞാൻ നിന്നില്ല.. കിരണിൻ്റെ ഭാര്യ ഗൗരിക്ക് അറിയാം ഞാൻ എന്താണന്ന്. വേറെയാരുടേയും ഒരു സർട്ടിഫിക്കറ്റും എനിക്ക് വേണ്ടാ..
ഒരു സ്ത്രീക്ക് തലയുർത്തി നില്ക്കാൻ ഒരു താലിയും വേണ്ട. ഇനി എൻ്റെ ജീവിതം ഈ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.....
(ഇത് എന്റെ വെറും ഭാവനയാണ്‌.. കഴിഞ്ഞ വർഷം എഴുതിയത് വീണ്ടും ഒന്ന് റിപോസ്റ്റ് ചെയ്തതാണ്.. വായിച്ചവർ ക്ഷമിക്കണേ 🙏)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo