മൗനം
സ്റ്റാറ്റസ്
ഉറങ്ങുന്നതിന് മുൻപ് പതിവു പോലെ ആനിയുടെ സ്റ്റാറ്റസിൽ ഒന്ന് നോക്കിയതും മനസ്സാകെ വല്ലാതായി മോന് ഒരാക്സിഡന്റ് മെടിക്കൽ ട്രസ്റ്റിൽ എല്ലാരും പ്രാർത്ഥിക്കണം ഇശ്വരാ ഇന്ന് രാവിലേയും കണ്ട് സംസാരിച്ചതാണ് സ്കൂളിന് മുന്നിൽ വച്ച് കുഞ്ഞിന് എന്തുപറ്റിയതാവും.
സമയം രാത്രി പത്ത് മണി പെട്ടന്നിറങ്ങി അമ്മയോട് ഒരു പാട്ടിന്റെ ട്രയൽസ് ഉണ്ടെന്ന് കള്ളം പറഞ്ഞു വരാൻ വൈകുമെന്നും.
വാഹനം പുറത്തേക്ക് എടുത്തതും ഫോൺ എടുത്ത് ആനിയുടെ നമ്പർ ഡയൽ ചെയ്തു മോളാണ് എടുത്തത്
"പപ്പാ...
"മോളെവിടാ"
"ആശുപത്രിയിൽ വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴി കിച്ചു മോനെ ഒരു വണ്ടി തട്ടി ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു അമ്മ ഓഫീസിൽ നിന്നും നേരെ എന്നെയും കൂട്ടി ആശുപത്രിയിൽ എത്തിയതാ എനിക്ക് പേടിയാവുകാ അമ്മ ഇവിടെ ഏങ്ങലടിച്ച് കരയുവാ മോനെ ഇതുവരെ കാണാൻ സമ്മതിച്ചിട്ടില്ല"
"മോള് പേടിക്കണ്ടാട്ടോ പപ്പ ഉടനെ എത്താം"
മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു തമ്മിൽ പിരിഞ്ഞിട്ടും കണ്ടിട്ടും സംസാരിച്ചിട്ടും.പരസ്പരം പിരിഞ്ഞവർ പിന്നീട് എന്തിന് നേരിൽ കാണണം കോടതി പറഞ്ഞ പ്രകാരമുള്ള പണമെന്നുമല്ല മക്കൾക്കു വേണ്ടി ഇന്നും ചിലവഴിക്കുന്നത് അല്ലെങ്കിലും ഒരച്ഛന് മക്കളോടുള്ള ജന്മബന്ധം പണം കൊണ്ട് തീർക്കാൻ കഴിയുന്നതല്ലല്ലോ...
പേരെടുത്ത പാട്ടുകാരനായ ശരത്ചന്ദ്രനോട് കോളേജ് കാലം മുതൽ ആനിക്ക് തോന്നിയ തീവ്രപ്രണയം അവസാനം ബന്ധുക്കളുടെ എതിർപ്പിൽ അമ്പലത്തിലും പള്ളിയിലും വച്ച് നടത്താൻ കഴിയാതെ വന്നപ്പോൾ രജിസ്ട്രാർ ഓഫീസിൽ വച്ച് താലി ചാർത്തി സ്വന്തമാക്കുകയായിരുന്നു.
ജോലിയുടെ തിരക്കിൽ പലപ്പോഴും കൃത്യസമയത്തിനൊന്നും വീട്ടിൽ എത്താൻ കഴിഞ്ഞില്ല
അത് പലപ്പോഴും വലിയ പൊട്ടിത്തെറികളിൽ കലാശിച്ചു വിവാഹത്തോടെ ആനിയുടെ സംഗീതത്തോടുള്ള പ്രണയം അവസാനിച്ചു പ്രണയം എന്നോട് മാത്രമായി.
ജീവിക്കാനുള്ളതും അതിലുമപ്പുറവും സമ്പാധിച്ചില്ലേ ഇനി മതിയാക്ക് എന്ന് പലപ്പോഴും അവൾ ആവശ്യപ്പെട്ടു ഒരു കലാകാരന് കുടുംബത്തെ പോലെ തന്നെ പ്രിയപ്പെട്ടതാണ് കലയെന്നും അത് പണമുണ്ടാക്കാൻ വേണ്ടി മാത്രം കൊണ്ടു നടക്കുന്നതല്ലെന്നും എത്ര പറഞ്ഞിട്ടും അവൾ അംഗീകരിക്കാൻ തയ്യാറായില്ല.
അവസാനം ഒന്നുകിൽ നിങ്ങൾ കലയോടൊപ്പം ജീവിക്കുക അല്ലെങ്കിൽ എന്നോടും മക്കളോടും ഒപ്പം എന്നവൾ പറഞ്ഞപ്പോൾ ഒരു ഭാഗത്ത് ഏറ്റെടുത്ത ഒരുപാട് വർക്കുകൾ മറുഭാഗത്ത് കുടുംബം ആത്മഹത്യയെപ്പറ്റി പോലും ചിന്തിച്ച നാളുകൾ ഏറ്റെടുത്തവർക്കുകൾ തീരും വരെ ഒന്ന് ക്ഷമിക്കാൻ പോലും ആനി തയ്യാറായില്ല.
ഐ സി യു വിന്റെ മുന്നിൽ തന്നെ കസേരയിൽ ആകെ കരഞ്ഞ് തളർന്ന് വാടിത്തളർന്ന രൂപം അരികിൽ തന്നെ മകളും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്റെ,
അല്ല ഇന്ന് എന്റെ അല്ലല്ലോ
തൊട്ടരികിൽ എത്തി ആനീ എന്ന് വിളിച്ചതും ഒരാശ്രയത്തിന് കാത്തിരുന്നതുപോലെ പൊട്ടിക്കരഞ്ഞു കൊണ്ട്എന്റെ നെഞ്ചിലേക്കവൾ ചാഞ്ഞു.
മൂന്നാം ദിവസം കിച്ചു അപകട നില തരണം ചെയ്തു ആശുപത്രിയിൽ ഒരുമിച്ച് നിന്നദിവസങ്ങളിൽ ആനി പഴയതിലും സ്നേഹമുള്ളവളായി മാറി ഞങ്ങൾ പരസ്പരം വല്ലാതെ അടുത്തു ആശുപത്രിയിൽ നിന്നും
തിരികെ മോനേയും കൂട്ടി ആനിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ ആനി പതിയെ എന്റെ തോളിൽ കൈകൾ അമർത്തി ഇടറിയ ശബ്ദത്തിൽ പറഞ്ഞു
"ഇനിയും തനിച്ചാക്കി പോവുകയാണോ..?
"തിനിച്ചുള്ള ഈ ജീവിതം മടുത്തു മക്കളെ ഓർത്താ ഞാൻ ഇതുവരെ ജീവിച്ചിരുന്നത് ഇനി എന്നെ തനിച്ചാക്കി തിരികെ പോയാൽ പിന്നെ എന്നെ ജീവനോടെ കാണില്ല എന്ന് പറഞ്ഞതും പൊട്ടിക്കരഞ്ഞ് കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു"
തിരികെ വീട്ടിലേക്കുള്ള പടികൾ കയറുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അമ്മയും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാതെ രാത്രി പുലർന്നപ്പോൾ നെഞ്ചോട് പറ്റി കിടന്ന പ്രിയതമയോട് ഞാൻ വീണ്ടും വിവാഹിതരാവുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
"വിവാഹം അതൊരു ഉടമ്പടി മാത്രമാണ് പരസ്പരം അറിഞ്ഞും വിട്ടു കൊടുത്തും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉടമ്പടി കൊണ്ട് എന്ത് കാര്യം അന്നത്തെ ദേക്ഷ്യത്തിന് ഞാൻ പിരിഞ്ഞെങ്കിലും ഒരു വട്ടം പോലും എന്നെ ഒന്ന് കാണാനോ വിളിക്കാനോ ശ്രമിച്ചില്ലല്ലോ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഈ മൂന്ന് വർഷം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു"
അതെ ഒന്ന് മിണ്ടിയാൽ മനസ്സറിഞ്ഞ് ഒന്ന് ചിരിച്ചാൽ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ തകർന്ന് വീണു പോകുന്ന പലജീവിതങ്ങളിലും
പക്ഷെപരസ്പരം ഒന്ന് വിട്ടു കൊടുക്കാൻ ആരും തയ്യാറാവില്ല എന്ന് മാത്രം
പരസ്പരമുള്ളവാശിക്ക് മുന്നിൽ തകർന്ന് പോകുന്ന ബാല്ല്യങ്ങളും ഞാൻ എന്റെ ആനിയെ ഒന്നുകൂടി മുറുകെ ചേർത്ത് പിടിച്ചു ഇനി ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ച്.
രാജു പി കെ കോടനാട്'
തനിയെ (മിനിക്കഥ)
സ്കൂൾ വിട്ട് വരുമ്പോൾ പണ്ട് അമ്മ എടുത്ത് തരുന്ന കടുംകാപ്പിയിൽ കരി ഉറുബിനെ കണ്ടാൽ അച്ഛൻ പറയും.
"സാരമില്ലാ മോനേ കരിയുറുമ്പ് കാഴ്ച്ച ശക്തിക്ക് നല്ലതാ.."
മറുത്തൊന്നും പറയാതെ ഒറ്റവലിക്ക് ഗ്ഗാസ് കാലിയാക്കി ഒരോട്ടമാണ് കളിസ്ഥലത്തേക്ക്.
വൈകിട്ട് ഊണ് കഴിക്കുബോൾ ചോറിൽ നിന്നും അമ്മയുടെ നീളമുള്ള ഒരു മുടി അച്ഛന് കിട്ടിയപ്പോൾ പാത്രവും ചോറും വടക്കേപ്പുറത്തേക്ക് പറക്കുന്നത് കണ്ടു അപ്പോൾ മനസ്സിൽ ചിരിച്ചു കൊണ്ട് ഓർക്കും തലേന്ന് അമ്മയുടെ നീണ്ട തലമുടിയിഴകളിൽ തഴുകി തലോടി അച്ഛൻ പറഞ്ഞത്.
"നിന്റെ മുടിയിഴകൾക്ക് കാച്ചെണ്ണയുടെ ഗന്ധമാണ് നിന്നെ ആദ്യമായി കാണുമ്പോൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു നിന്റെ ഈ നീണ്ട മുടിയിഴകൾ."
അത് കേട്ട് അമ്മ അച്ഛനോട് ഒന്നുകൂടി ചേർന്ന് നിന്നിരുന്നു ആ മുടിയിഴകളിൽ തഴുകി അച്ഛനും.
നിറഞ്ഞ കണ്ണുകളോടെ മറ്റൊരു പാത്രത്തിൽ അമ്മ ചോറുമായി വന്നിട്ട് അച്ഛനോട് പറയും.
"ഞാൻ നന്നായി ശ്രദ്ധിച്ചതാ തലയിൽ തോർത്തും ഉണ്ടായിരുന്നു എങ്ങനെ വന്നെന്നറിയില്ല ചേട്ടൻ ഇത് കഴിക്ക്."
പുറത്തേക്ക് ദേഷ്യത്തോടെ ഇറങ്ങിയ അച്ഛൻ അപ്പോൾ വലിയ ഗൗരവത്തിൽ തിരികെ വരും എന്നിട്ട് ആദ്യത്തെ ഉരുള ചെറിയ ഒരു ചിരിയോടെ അമ്മക്ക് നൽകി നിറഞ്ഞ് തൂവുന്ന അമ്മയുടെ കണ്ണുകളിലെ കണ്ണുനീർത്തുള്ളികളെ തുടച്ച് മാറ്റും അവിടെ തീരും എല്ലാ പിണക്കവും.
കൂടെ അച്ഛന്റെ ഒരു ചോദ്യവും.
"ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ പിന്നെ നീ എന്തിനാ കരഞ്ഞത്."
"ഓ പിന്നെ ഞാൻ കരഞ്ഞതൊന്നും അല്ല അത് അടുക്കളയിൽ വച്ച് എന്റെ കണ്ണിൽ എന്തോ കരട് പോയതാ..!
നിറഞ്ഞ കണ്ണുകളോടെ അച്ഛൻ അമ്മയുടെ ഫോട്ടോ തുടച്ച് പുതിയ മാല ചാർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തൂവി ഞാൻ പോലും അറിയാതെ.
അതെ ജീവിച്ചിരിക്കുമ്പോൾ പരസ്പരം എത്ര കുറ്റപ്പെടുത്തിയാലും ഒരാൾ മറ്റയാളെ തനിച്ചാക്കി നടന്ന കലുമ്പോൾ വരുന്ന ഒറ്റപ്പെടൽ അത് വല്ലാത്തൊരു നൊമ്പരമാണ്
രാജു പി കെ കോടനാട്,
ജാഗ്രത
വാർദ്ധകൃസഹജമായ രോഗങ്ങളുമായി മല്ലിടുന്ന അമ്മയുമായി ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപാഠിയായ ജോൺ ഡോക്റ്ററെ ചെന്ന് കാണുമ്പോൾ അമ്മയുടെ പനിയും ചുമയും കണ്ട ജോണിന് ഒരു സംശയം ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം എന്നവൻ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
"നീ വിഷമിക്കുകയെന്നും വേണ്ട ഇതെല്ലാവരിലേക്കും എത്തുന്ന സമയം വിദൂരമല്ല"
അവന്റെ നിഗമനം ശരിയായിരുന്നു അമ്മയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനോടൊപ്പം എന്നോട് വീട്ടിൽ ക്വാറന്റെയ് നിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു
ആബുലൻസ് ഡ്രൈവറായ എനിക്ക് ആരിൽ നിന്നാകും രോഗം പകർന്നതെന്ന് എങ്ങനെ കണ്ടെത്താൻ അല്ലെങ്കിലും ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകളാണല്ലോ ഇന്ന് കൂടുതലും പരസ്പരം അകലം പാലിച്ച് ഞാൻ വീടിന്റെ മുകൾ നിലയിൽ തന്നെ കഴിച്ച് കൂട്ടി
അടുത്തടുത്ത് വീടുകൾ ഉള്ളതുകൊണ്ട് ജനലുകളും വാതിലുകളും എല്ലാം അടച്ച് പൂട്ടി
രാത്രി പത്ത് മണി ആയപ്പോൾ ആരോഗ്യ പ്രവർത്തകരുടെ വിളി വന്നു
"മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ"
ഇല്ലെന്ന് മറുപടിയും പറഞ്ഞു.
"ഷിബു പിന്നെ വേറെ ഒരു കാര്യം നീ വീടിന് പുറത്തിറങ്ങി നടക്കുന്നു എന്ന് രാവിലെ മുതൽ പരാതി വരുന്നുണ്ട് ആബുലൻസ് ഡ്രൈവറായ താങ്കൾ അങ്ങനെ ചെയ്യില്ലെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു എങ്കിലും പരാതികളിൽ സത്യമുണ്ടോ എന്ന് ഞങ്ങൾ തിരക്കണമല്ലോ നന്നായി ഭക്ഷണം കഴിച്ച് വിശ്രമിക്കു എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഈ നമ്പറിൽ വിളിക്കാം ഏത് സമയത്തും"
ആരായിരിക്കാം തനിക്കെതിരെ പരാതി നൽകിയത് വീട്ടിൽ വന്ന് കയറിയിട്ട് പുറത്ത് ഇറങ്ങിയിട്ടു കൂടിയില്ല എന്നിട്ടും
പിറ്റേന്ന് ഞങ്ങളുടെ ടെസ്റ്റ് റിസൽട്ട് വന്നു എനിക്കും അച്ഛനും പോസിറ്റീവ്. റിസൽട്ട് വന്നതും ആപത്തിൽ ചേർത്ത് പിടിക്കേണ്ട അയൽവാസികളുടെ പരാതിയെ തുടർന്ന് ഞങ്ങളേയും സ്ഥല സൗകര്യങ്ങളുടെ പരിമതികൾക്കിടയിൽ ആശുപത്രിയിലേക്ക് മാറ്റി
ഓരോ ദിവസവും ഒരുപാട് ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിതരാകുബോഴും ഒരു ഭയവുമില്ലാതെ ഉള്ള സൗകര്യങ്ങളിൽ നിന്നുകൊണ്ട് രോഗവാഹകരായ ഓരോരുത്തരെയും രക്ഷപെടുത്തുന്നതിനായി പ്രയത്നിക്കുന്നത് നേരിൽ കണ്ടപ്പോൾ ഇവർക്കാർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നായി എന്റെ പ്രാർത്ഥന
പതിയെ രോഗത്തിന്റെ പിടിയിൽ നിന്നും മുക്തരായ ഞങ്ങൾ എല്ലാവരും വീട്ടിൽ തിരിച്ചെത്തി ഞാൻ തിരികെ ജോലിയിലും
കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ് അതുപോലെ തന്നെ മരണനിരക്കും
ഒരു ദിവസം കോവിഡ് ബാധിതനായി ശ്വാസതടസ്സം നേരിട്ട തൊട്ടടുത്ത വീട്ടിലെ രമേശേട്ടനെ ആബുലൻസിലേക്ക് പിടിച്ച് കയറ്റുമ്പോൾ ഇരു കൈകളും എന്റെ നേരെ കൂപ്പിക്കൊണ്ട് മാപ്പപേക്ഷിച്ചു കൊണ്ട് പറഞ്ഞു
"അന്ന് ആരോഗ്യപ്രവർത്തകരെ വിളിച്ചറിയിച്ചത് ഞാനായിരുന്നു സത്യത്തിൽ ഭയന്നിട്ടാണ് വിളിച്ച് പറഞ്ഞതും"
"എനിക്ക് ചേട്ടനോട് വഴക്കൊന്നും ഇല്ല ചേട്ടാ ഈ രോഗം നമ്മൾ ഓരോരുത്തരിലൂടെയും കടന്ന് പോകുന്ന കാലം വിദൂരമല്ല സത്യത്തിൽ നമുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ്"
ചേട്ടന് ഓക്സിജൻ നൽകി ഞാൻ ആ ബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു.!
രാജു പി കെ കോടനാട്'
ഇര
"മോനേ ഉണ്ണി നീ അനുവിനേയും കൂട്ടി പോകാൻ തന്നെ തീരുമാനിച്ചു അല്ലേ"
"അതെ പോയേ പറ്റൂ അമ്മേ ചേച്ചിക്ക് പതിനെട്ട് വയസാകാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ"
"പോകുന്നതിന് മുൻപ് മോൻ അദ്ദേഹത്തോടൊന്ന് മിണ്ടണം യാത്ര ചോദിക്കാനെങ്കിലും"
"എനിക്ക് കഴിയണില്ലമ്മേ അമ്മക്ക് എല്ലാം മറക്കാനും പൊറുക്കാനും കഴിയുന്നതു പോലെ എനിക്ക് കഴിയണില്ല ഞങ്ങൾ രണ്ട് പിഞ്ചു കുട്ടികളേയും കൂട്ടി പണ്ട് അമ്മ അച്ഛനെ മറന്ന് അയാളോടൊപ്പം ഞങ്ങളേയും കൂട്ടി ഇറങ്ങിത്തിരിച്ചപ്പോൾ അമ്മയേപ്പോലെ തന്നെ അയാളും ഞങ്ങളുടെ മനസ്സിൽ തെറ്റുകാരനായി"
"ജന്മം തന്നില്ലെന്നത് പോട്ടെ ഇന്ന് വരെ ഒരു പിതാവിന്റെയോ ഭർത്താവിന്റെയോ എന്തെങ്കിലും കടമ നിറവേറ്റിയിട്ടുണ്ടോ ഞങ്ങളുടെ രണ്ടാനച്ഛൻ എന്തിന് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ജോലി ചെയ്ത് കൂടെ അയാൾക്ക്
ഒരു കണക്കിന് ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത് പൈനാപ്പിൾ കൃഷിക്കെന്നും പറഞ്ഞ് കാർഷിക ലോണുമെടുത്ത് കുറെ പണിക്കാരേയും കൂട്ടി ചെയ്ത കൃഷിയുടെ അവസാനം കൂടെ ജോലി ചെയ്തിരുന്ന പെണ്ണ് നിറവയറുമായി വീട്ടിൽ കയറി വന്നപ്പോഴാണ് അയാളുടെ മഹത്വവും ചെയ്ത കൃഷിയുടെ വിലയും അറിയുന്നത്"
"ഉണ്ണീ..."
"അമ്മ ഒച്ച വച്ചിട്ട് കാര്യമില്ല എങ്ങനെ മറക്കാനും പൊറുക്കാനും കഴിയും അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയുന്ന തെറ്റുകളാണോ ചെയ്തിരിക്കുന്നത്
അമ്മക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് അച്ഛനെ മറന്ന് ഇയാളെപ്പോലൊരാളെ വിവാഹം ചെയ്തത് അതിലും വലിയ തെറ്റാണ് വിശ്വനാഥൻ എന്ന എന്റെ അച്ഛന്റെ പേര് എന്നിൽ നിന്നും വെട്ടിമാറ്റി അവിടെ സുകുമാരൻ എന്ന രണ്ടാനച്ചന്റെ പേര് ചേർത്ത് വച്ചത് ആ പേരു പോലും ഇന്നെനിക്ക് അപമാനമാണ് രേഖകളിലേ നിങ്ങൾക്ക് എന്റെ അച്ഛനെ വെട്ടിമാറ്റാൻ കഴിയൂ എന്റെ മനസ്സിൽ നിന്നൊരിക്കലും അച്ഛനെ വെട്ടിമാറ്റാൻ കഴിയില്ല"
"കൂടെ പഠിച്ച ദേവൻ നിനക്ക് സത്യത്തിൽ എത്ര തന്തയാ എന്ന് ചോദിച്ചപ്പോൾ ഞാൻ നിന്നുരുകുകയായിരുന്നു."
"ചേച്ചിയെ നാട്ടിലെ പ്രമാണി നടുറോഡിൽ വച്ച് കയറിപ്പിടിച്ചപ്പോൾ അടിച്ചവന്റെ കരണം പുകക്കുന്നതിന് പകരം
അവർ വലിയ പണക്കാരാണെന്ന് പറഞ്ഞ രണ്ടാനച്ഛനെ കണ്ട് വളരണമായിരുന്നോ ഞാൻ
പിറ്റേന്ന് നേരം പുലർന്നപ്പോൾ പെങ്ങളെ കടന്ന് പിടിച്ച പ്രമാണിയുടെ കൈ തല്ലി ഒടിച്ചപ്പോൾ അയാളുടെ മുന്നിൽ ഞാൻ ചെയ്തതായി ഏറ്റവും വലിയ തെറ്റ് അന്ന് ഞാൻ പറഞ്ഞു ചേച്ചിയുടെ ദേഹത്ത് കൈ വച്ചാൽ ആരായാലും അവന്റെ കൈ ഞാൻ വെട്ടിമാറ്റുമെന്ന് അമ്മ മറന്നോ അതെല്ലാം"
"മോനേ ഇനി എല്ലാം നിന്റെ ഇഷ്ടം"
എന്ന് പറഞ്ഞ് അമ്മ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അകത്തേക്ക് നടന്നു
പിറ്റേന്ന് ചേച്ചിയോടൊപ്പം അമ്മയോട് യാത്ര പറഞ്ഞ് ആ പടിയിറങ്ങുമ്പോൾ അമ്മയുടെ മുഖം ആദ്യമായി കുറ്റബോധം കൊണ്ട് കുനിഞ്ഞിരുന്നു
പുറത്ത് അച്ഛൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു മക്കള നെഞ്ചോട് ചേർക്കാനും ഒന്നോമനിക്കാനും അതെ എല്ലാം ഒരു നിയോഗമാണ് പ്രായപൂർത്തി ആകുന്നതുവരെ ചേച്ചിയെ അമ്മയോടൊപ്പം അയച്ച കോടതി വിധി,അത് കേട്ട അച്ഛൻ എന്നെയും അമ്മയോടൊപ്പം നിർബന്ധപൂർവ്വം പഞ്ഞെയച്ചതും ഒരു നിയോഗം. അച്ഛൻ കരഞ്ഞു കൊണ്ടാണ് അന്ന് കോടതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്നത്. എന്നെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കി അച്ഛനോടൊപ്പം ഇന്ന് ഞാനും. ചേച്ചിക്കുട്ടിയും ഒരുപാട് സന്തോഷത്തോടെ അച്ഛന്റെ ജോലി സ്ഥലമായ ഡൽഹിയിലേക്ക് യാത്രയായി ട്രയിനിലേക്ക് കയറുന്നതിന് മുൻപ് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ബാഗിൽ സൂക്ഷിച്ചു ഈ യാത്രയിൽ ഇനി ഞങ്ങൾക്കിടയിൽ മറ്റൊന്നും ഒരു തടസമാകരുത്.
ഡൽഹിയിലെത്തി മൊബൈൽ ഓൺ ചെയ്യുമ്പോൾ അമ്മയുടെ ഒരു മെസേജ് ഉണ്ടായിരുന്നു.
"ഉണ്ണി നിങ്ങൾ ഇവിടെ നിന്നും ഇറങ്ങിയപ്പോൾ ഞാൻ തികച്ചും അനാഥയായതു പോലെ ആയി നിങ്ങൾ എന്റെ കൂടെ ഉണ്ടായിരുന്ന ഇത്രയും വർഷം ഏട്ടൻ അങ്ങനെ വിളിക്കാൻ എനിക്ക് അർഹത ഇല്ലെന്നറിയാം അനുഭവിച്ച ഒറ്റപ്പെടൽ അതിപ്പോൾ ഞാൻ മനസ്സിലാക്കുന്നു മാപ്പ് നൽകാൻ കഴിയുന്ന തെറ്റല്ല ഞാൻ ചെയ്തതെന്നറിയാം എങ്കിലും കഴിയുമെങ്കിൽ അച്ഛനോട്...
ഞാൻ യാത്രയാവുകയാണ് ഇനി ഒരു തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..."
ഉടനെ അല്പം ദൂരെ മാറി അമ്മയുടെ നമ്പറിലേക്ക് വിളിച്ചു ഫോണെടുത്തത് മറ്റൊരു സ്ത്രീ
"ഞാൻ മായമ്മയുടെ മകനാണ് എന്റെ അമ്മ "
"മോനേ ഞാൻ ഇഞ്ചി കൃഷിക്ക് അച്ഛന്റെ കൂടെ ഉണ്ടായിരുന്ന സരസുവാണ് അമ്മ മരിച്ചിട്ട് ഇന്ന് മുന്ന് ദിവസമായല്ലോ മോൻ അറിഞ്ഞില്ലേ എന്റെ കുഞ്ഞിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അവൻ അനാഥനായി വളരേണ്ട കാര്യമില്ലല്ലോ എന്നോർത്ത് ഞാൻ കുഞ്ഞിനേയും എടുത്ത് ഇങ്ങ് പോന്നു."
മറുപടി ഒന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു വിവരങ്ങൾ അച്ഛനോട് പറഞ്ഞു ഒന്നും പറയാതെ അച്ഛൻ അല്പ നേരം നിശബ്ദനായി
"മോനേ വിവാഹിതരായി മക്കളോടും ഭർത്താവിനോടും ഒപ്പം ജീവിക്കുന്ന ഭാര്യമാരെ പ്രണയം അഭിനയിച്ച് വലവീശി പ്പിടിക്കുന്നവർ ഒരിക്കലും അവർക്ക് ഒരു നല്ല ജീവിതം നൽകാനല്ല കൂടെ കൂട്ടുന്നത് അവരെ മടുക്കുമ്പോൾ അവർ അടുത്ത ഇരയെ കണ്ടെത്തും ഇതെല്ലാം മനസ്സിലാക്കിയിട്ടും വീണ്ടും ചതിക്കുഴികളിൽ ചെന്ന് പെടുന്ന വീട്ടമ്മമാരും"
ഇത്രയും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ ഒന്നമർത്തി തുടച്ച് അച്ഛൻ ഞങ്ങളേയും കൂട്ടി മുന്നോട്ട് നടന്നു പുതിയൊരു ജീവിതത്തിലേക്ക്..!
രാജു പി കെ കോടനാട്'
വളയം(കഥ)
ലൈസൻസ് സ്വന്തമാക്കിയിരുന്നു.പിന്നീട് അമ്മയുടെ മൗനം സമ്മതമായെടുത്ത് ബന്ധുക്കളുടെ പലരുടേയും എതിർപ്പോടെ അച്ഛൻ്റെ വാഹനം ഞാൻ ഏറ്റെടുത്തു. എൻ്റെ അച്ഛനേപ്പോലെ ഒരാളും ഇനി എൻ്റെ കൺമുന്നിൽ പിടഞ്ഞ് തീരരുത്. ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം പ്രാർത്ഥിക്കുന്നത് ആബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തുന്നതു വരെ ഒരാളും മരണപ്പെടരുത് എന്നാണ്''
ഗോപേട്ടൻ പറഞ്ഞിരുന്നു.
ചൊവ്വാദോഷം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല അമ്മയുടെ പണയത്തിലിരിക്കുന്ന മാല നാളെ എടുക്കണം ഒരു പവൻ കൂടി ചേർത്ത് പുതിയതൊന്ന് വാങ്ങിക്കൊടുക്കണം..!
അവസാനം വീശിയ വല വള്ളത്തിലേക്ക് വലിച്ച് കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ദേവദത്തൻ.
എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോൾ പെൺകുട്ടി എന്നെ ഒന്ന് നോക്കിയിട്ട് അടുത്ത മുറിയിലേക്ക് പോയി.
ആദ്യം കുറെക്കാലം സത്യത്തിൽ നല്ല ഭയമുണ്ടായിരുന്നു മനസ്സിൽ ഇതിനിടെ അവൾ എന്നോട് പറയുകയുണ്ടായി രണ്ടാമത്തെ ജാതകം ഉണ്ടാക്കാനുള്ള കാരണം.