മോന് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് ഞാനും ചേട്ടനും അവനും കൂടി രണ്ട്റിയാൽ
ഷോപ്പിൽ പോയത്...സാധനങ്ങളും വാങ്ങി
കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ്
മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന്
മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി.....
ഷോപ്പിൽ പോയത്...സാധനങ്ങളും വാങ്ങി
കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ്
മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന്
മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി.....
റോഡരുകിൽ നിന്ന എനിക്ക് നേരെയായി അമിതവേഗത്തിൽ ഒരു കാർ പാഞ്ഞടുത്തു..
ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...
അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ
ഇടിച്ചിട്ടിരുന്നു...
ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...
അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ
ഇടിച്ചിട്ടിരുന്നു...
ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂം
പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത്
എന്റെ പൊന്നുമോനെയായിരുന്നു.... അവൻ
ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച...
പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത്
എന്റെ പൊന്നുമോനെയായിരുന്നു.... അവൻ
ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച...
പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഹോസ്പിറ്റലിലെ
ഐസിയു വിലാണ്..
ഐസിയു വിലാണ്..
കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ എന്റെ
അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ
മുഖവുമായൊരാൾ...ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ
നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി....
അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ
മുഖവുമായൊരാൾ...ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ
നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി....
"നിങ്ങളാരാ ഡോക്ടർ ആണോ അതോ നേഴ്സോ"
എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു
ആദ്യമറുപടി...പിന്നെ പതുക്കെ എന്നോടായി
പറഞ്ഞു ഞാൻ നിന്റെ മരണമാണ്...
എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു
ആദ്യമറുപടി...പിന്നെ പതുക്കെ എന്നോടായി
പറഞ്ഞു ഞാൻ നിന്റെ മരണമാണ്...
ഒരു നിമിഷം ഞാനൊന്ന് ഞെട്ടിയോ..അതെ ഞാൻ ഞെട്ടിപ്പോയി... മരണമോ ...മരണമെന്നാൽ കാലൻ എന്നല്ലേ
എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും
ആ മുഖത്ത് നോക്കി വെറുപ്പോടെ കാലൻ എന്ന്
വിളിക്കാൻ തോന്നിയില്ല....
എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും
ആ മുഖത്ത് നോക്കി വെറുപ്പോടെ കാലൻ എന്ന്
വിളിക്കാൻ തോന്നിയില്ല....
പകരം "അങ്ങ് യമദേവനാണോ"എന്ന് ചോദിച്ചു..
അതേ എന്ന് ചിരിച്ചുകൊണ്ടുത്തരം തന്നപ്പോൾ
എനിക്ക് മനസ്സിൽ സംശയം ഉടലെടുത്തു...
അതേ എന്ന് ചിരിച്ചുകൊണ്ടുത്തരം തന്നപ്പോൾ
എനിക്ക് മനസ്സിൽ സംശയം ഉടലെടുത്തു...
"ഞാൻ കഥകളിൽ.കേട്ടിട്ടുള്ള യമദേവൻ പോത്തിന്റെ പുറത്ത് കയറുമായി വരുന്ന ഒരു
രാക്ഷസ രൂപമാണ്...പക്ഷേ അങ്ങിപ്പോൾ ആ
ഒരു രൂപമേ അല്ല. പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും അങ്ങ് .മരണമാണെന്ന്"
രാക്ഷസ രൂപമാണ്...പക്ഷേ അങ്ങിപ്പോൾ ആ
ഒരു രൂപമേ അല്ല. പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും അങ്ങ് .മരണമാണെന്ന്"
അതിനുള്ള മറുപടിയും ആദ്യം ഒരു ചിരിയായിരുന്നു..
"നീ കഥകളിൽ കേട്ടുള്ള അറിവല്ലാ എന്നെക്കുറിച്ചുള്ളൂ...മരണത്തെ പേടിയുള്ളവർ
എനിക്ക് തന്ന സങ്കല്പരൂപമാണതെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ"....
"നീ കഥകളിൽ കേട്ടുള്ള അറിവല്ലാ എന്നെക്കുറിച്ചുള്ളൂ...മരണത്തെ പേടിയുള്ളവർ
എനിക്ക് തന്ന സങ്കല്പരൂപമാണതെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ"....
ശരിയാണ് മറ്റുള്ളവർ പറഞ്ഞറിയുന്നതല്ല ..സത്യം..
നമ്മൾ അനുഭവിച്ചറിയുന്നതാണെന്ന് എനിക്കപ്പോൾ മനസ്സിലായി...
നമ്മൾ അനുഭവിച്ചറിയുന്നതാണെന്ന് എനിക്കപ്പോൾ മനസ്സിലായി...
"ഞാൻ മരിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാ എനിക്കൊപ്പം അങ്ങിവിടെ ഇരിക്കുന്നത്"
എന്നുള്ള
എന്റെ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എന്നെ
ഞെട്ടിച്ചു..
എന്നുള്ള
എന്റെ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എന്നെ
ഞെട്ടിച്ചു..
"അതേ നീ മരിച്ചിട്ടില്ല..പക്ഷേ മൂന്ന് മണിക്കൂറിനുള്ളിൽ നീ മരിക്കും....അല്ല നീ മരിക്കുവല്ല നിന്നെ കൊന്നിരിക്കും അവർ"..
"ആര് ആരാണെന്നെ കൊല്ലുന്നത് ഞാനതിന്
എന്ത് തെറ്റ് ചെയ്തു ?"...
എന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം
പുറത്തേക്ക് വിരൽ ചൂണ്ടി....
എന്ത് തെറ്റ് ചെയ്തു ?"...
എന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം
പുറത്തേക്ക് വിരൽ ചൂണ്ടി....
ഐസിയു വിന് വെളിയിലായി എന്നെ പരിശോധിച്ച ഡോക്ടർ എന്റെ ചേട്ടനോടായി പറയുന്നത് ഞാൻ കേട്ടു....
"നിങ്ങളുടെ വൈഫിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുവാണ്...സൗദിയിലെ ഡോക്ടേഴ്സ്
നിങ്ങളിൽ നിന്നത് മറച്ചുവെച്ചതാണ് ..
ഇനിയൊരിക്കലും പഴയ ഒരു അവസ്ഥയിലേക്ക്
നിങ്ങടെ വൈഫ് തിരിച്ചു വരില്ല..
നിങ്ങൾക്ക് സമ്മതമാണെങ്കിൽ അവരുടെ
അവയവങ്ങൾ ദാനം ചെയ്യാം."...
നിങ്ങളിൽ നിന്നത് മറച്ചുവെച്ചതാണ് ..
ഇനിയൊരിക്കലും പഴയ ഒരു അവസ്ഥയിലേക്ക്
നിങ്ങടെ വൈഫ് തിരിച്ചു വരില്ല..
നിങ്ങൾക്ക് സമ്മതമാണെങ്കിൽ അവരുടെ
അവയവങ്ങൾ ദാനം ചെയ്യാം."...
ഇത് കേട്ട് നിന്ന എന്റെ അച്ഛനും അമ്മയും
അനിയത്തിയുമൊക്കെ പൊട്ടിക്കരയുവാണ്...
എന്റെ ജീവന് വേണ്ടി എന്റെ അമ്മ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ടും....
അനിയത്തിയുമൊക്കെ പൊട്ടിക്കരയുവാണ്...
എന്റെ ജീവന് വേണ്ടി എന്റെ അമ്മ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ടും....
വിറയാർന്ന സ്വരത്തിൽ ചേട്ടൻ ഡോക്ടറോട്
അവയവദാനത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ നിന്ന് അരുതേ
സമ്മതിക്കരുതേ ചേട്ടാ....ഞാൻ മരിച്ചിട്ടില്ല
എനിക്കൊരു കുഴപ്പവുമില്ല എന്ന് ഞാൻ
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.....
അവയവദാനത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ നിന്ന് അരുതേ
സമ്മതിക്കരുതേ ചേട്ടാ....ഞാൻ മരിച്ചിട്ടില്ല
എനിക്കൊരു കുഴപ്പവുമില്ല എന്ന് ഞാൻ
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.....
എന്റെ ശബ്ദം എന്നോടൊപ്പമുള്ള മരണമല്ലാതെ
വേറാരും കേട്ടില്ല...
"നീ പറയൂന്നത് അവരാരും കേൾക്കില്ല കുട്ടീ...
സത്യത്തിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും
നിന്റെ തലച്ചോറിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല
നിനക്ക് ഇവർ നല്ല ചികിത്സ തന്നാൽ പത്ത്
ദിവസത്തിനുള്ളിൽ നീ പഴയതുപോലെ തന്നെ
ആകും ...പക്ഷേ ആ ഡോക്ടർ അത് ചെയ്യില്ല

അവരുടേതാണ് ഈ ഹോസ്പിറ്റൽ...ഇതിന്റെ
മറവിൽ അവർ ഇവിടെ വൻ അവയവ കച്ചവടം നടത്തുന്നുണ്ട്.അതിലൊരു ഇരയാണ് നീയും ഇതൊന്നുമറിയാത്ത പാവം നിന്റെ വീട്ടുകാരെ
പറഞ്ഞു പറ്റിക്കുകയാണിവർ...
നിന്റെ ഓരോ അവയവങ്ങൾക്കായി അവർ
ലക്ഷങ്ങൾ വിലയീടാക്കി കഴിഞ്ഞു.."
മറവിൽ അവർ ഇവിടെ വൻ അവയവ കച്ചവടം നടത്തുന്നുണ്ട്.അതിലൊരു ഇരയാണ് നീയും ഇതൊന്നുമറിയാത്ത പാവം നിന്റെ വീട്ടുകാരെ
പറഞ്ഞു പറ്റിക്കുകയാണിവർ...
നിന്റെ ഓരോ അവയവങ്ങൾക്കായി അവർ
ലക്ഷങ്ങൾ വിലയീടാക്കി കഴിഞ്ഞു.."
."നിങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവം തന്നല്ലേ ..എന്നെ മരണത്തിലേക്ക് കൊണ്ടു പോകാതിരുന്നൂടേ"
",പറ്റില്ല കുട്ടീ ഈശ്വരൻ നിന്റെ ജീവൻ രക്ഷിക്കാൻ
വേണ്ടിയാണ് നല്ലവരായ ഡോക്ടേഴ്സിന്റെ രൂപത്തിൽ സൗദിയിൽ നിന്നും ...നിന്നെ നാട്ടിൽ
പ്രിയപ്പെട്ടവരുടെ അടുക്കൽ കൊണ്ടുപോയി
ചികിത്സിക്കാൻ പറഞ്ഞയച്ചത് ..പക്ഷേ ഇവിടുത്തെ മനുഷ്യജന്മം പൂണ്ട ദുഷ്ടനായ ഈ
ഡോക്ടറുടെ മുന്നിൽ ഈശ്വരൻ പോലും
നിസ്സഹായനായി മാറി പോയി".....

അദ്ദേഹം പറഞ്ഞുതീർന്നതും ആ ഡോക്ടർ
എന്റടുത്ത് എത്തി കഴിഞ്ഞിരുന്നു.പിന്നെയെല്ലാം
പെട്ടെന്നായിരുന്നു ....ഓപ്പറേഷനുള്ള ഒരുക്കങ്ങൾ
എല്ലാം തുടങ്ങി കഴിഞ്ഞു.....എന്റെ ശരീരത്തിൽ
കത്തി കയറ്റിയപ്പോൾ ഞാൻ അലറികരഞ്ഞു
എന്റടുത്ത് എത്തി കഴിഞ്ഞിരുന്നു.പിന്നെയെല്ലാം
പെട്ടെന്നായിരുന്നു ....ഓപ്പറേഷനുള്ള ഒരുക്കങ്ങൾ
എല്ലാം തുടങ്ങി കഴിഞ്ഞു.....എന്റെ ശരീരത്തിൽ
കത്തി കയറ്റിയപ്പോൾ ഞാൻ അലറികരഞ്ഞു
"എന്നെ കൊല്ലരുതേ...എനിക്ക് എന്റെ പൊന്നുമോനെ സ്നേഹിച്ച് കൊതിതീർന്നില്ല
അവനെ കൺനിറയെ കണ്ട് അവനെ സ്നേഹിച്ച്
എനിക്കവനോടൊപ്പം ജീവിക്കണം....എന്റെ
ചേട്ടനേയും അച്ഛനേയും അമ്മയേയും അനിയത്തിയേയും ഒന്നും വിട്ട് പിരിഞ്ഞ് പോകാൻ വയ്യ എനിക്ക്....എന്നെ കൊല്ലല്ലേ
ഡോക്ടറേ."
പക്ഷേ അവരെന്റെ കരച്ചിൽ കേട്ടില്ല കിട്ടാൻ
പോകുന്ന പണത്തിനോടുള്ള ആർത്തിയാരുന്നു
ആ മുഖം നിറയെ..

എന്റെ കരച്ചിൽ.കണ്ട് നിസ്സഹായനായി നിൽക്കുന്ന എന്റെ മരണത്തെ ഞാൻ കണ്ടു..
ആ കണ്ണുകളിലെ സങ്കടം ഞാൻ കണ്ടറിഞ്ഞു...
ആ കണ്ണുകളിലെ സങ്കടം ഞാൻ കണ്ടറിഞ്ഞു...
***********************************************
ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു ...എന്റെ മരണത്തിന്റെ കൈപിടിച്ച് ഞാൻ പുറത്തേക്കിറങ്ങിയപ്പോ ഞാൻ കണ്ടു എന്റെ
ജീവനറ്റ ശരീരത്തിൽ നോക്കി തളർന്ന് വീഴുന്ന
എന്റെ പ്രിയപ്പെട്ടവരെ....ഒന്നുമറിയാതെ തളർന്നുറങ്ങുന്ന എന്റെ പൊന്നുമോനെ.....
ജീവനറ്റ ശരീരത്തിൽ നോക്കി തളർന്ന് വീഴുന്ന
എന്റെ പ്രിയപ്പെട്ടവരെ....ഒന്നുമറിയാതെ തളർന്നുറങ്ങുന്ന എന്റെ പൊന്നുമോനെ.....
എന്റെ സങ്കടം കണ്ടാവാം എന്റെ മരണം
വേഗം എന്നെയും കൊണ്ട് മരണമെന്ന നിത്യമായ
സത്യത്തിലേക്ക് യാത്രയായി.....
വേഗം എന്നെയും കൊണ്ട് മരണമെന്ന നിത്യമായ
സത്യത്തിലേക്ക് യാത്രയായി.....
(അവയവദാനം എന്ന മഹത്തായ പ്രവ്യത്തിക്ക്
പിന്നിൽ പണത്തിന് വേണ്ടി ചിലർ ...ചിലർ മാത്രം ...നിസ്സഹായരായ
രോഗികളുടെ ജീവൻ ഇത്തരത്തിൽ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വാർത്ത കണ്ടതിൽ
നിന്നും ആണ് ഞാനിതിവിടെ എഴുതാൻ കാരണം)
പിന്നിൽ പണത്തിന് വേണ്ടി ചിലർ ...ചിലർ മാത്രം ...നിസ്സഹായരായ
രോഗികളുടെ ജീവൻ ഇത്തരത്തിൽ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വാർത്ത കണ്ടതിൽ
നിന്നും ആണ് ഞാനിതിവിടെ എഴുതാൻ കാരണം)
By...RemyaRajesh
Meh!
ReplyDeleteശാസ്ത്രം അശാസ്ത്രിയമായി മാറുമ്പോൾ അത്മാർത്ഥയ്ക്ക് അത്മാവിനെകാൾ വിലയുണ്ടോ എന്നു പരുശോധിക്കേണ്ടതുണ്ട്. പണം പണത്തിനെ സ്നേഹികുന്ന ഈ ലോകത്ത് ജീവന് ജീവിതത്തോട് കടപാടില്ലതാകുന്നു.
ReplyDeleteശാസ്ത്രം അശാസ്ത്രിയമായി മാറുമ്പോൾ അത്മാർത്ഥയ്ക്ക് അത്മാവിനെകാൾ വിലയുണ്ടോ എന്നു പരുശോധിക്കേണ്ടതുണ്ട്. പണം പണത്തിനെ സ്നേഹികുന്ന ഈ ലോകത്ത് ജീവന് ജീവിതത്തോട് കടപാടില്ലതാകുന്നു.
ReplyDeleteഎന്താല്ലേ.......
ReplyDeleteമനസ്സു നോവിക്കുന്ന കഥാകഥനം.എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ...
ReplyDeleteഹൃദയസ്‌പർശിയായി തന്നെ എഴുതിയിരിക്കുന്നു .
ReplyDeleteഇപ്പോഴും ചെറിയൊരു നൊമ്പരം അവശേഷിക്കുകയും ചെയുന്നു . ഇതിനും ഒരു മറുപുറമുണ്ട് എന്ന് പറയാനാണ് ഈ ഉദ്യമം .
ഓ പി യിൽ എന്നും വരാറുള്ള ഒരു അപ്പൂപ്പൻ ,വാർദ്ധക്യന്റിന്റെ അവശതകൾ ഉണ്ടെന്നല്ലാതെ എന്നും ചിരിക്കുന്ന മുഖവുമായി മാത്രം കാണപ്പെടുന്ന പിതൃതുല്യ വാത്സല്യം തോന്നിപ്പിക്കുന്ന വ്യക്തി . ഹൃദയവാൽവുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടെന്നുള്ള പരിശോധാനാ റിപ്പോർട്ടുകൾ . പക്ഷെ ആ സ്ഥൂല ശരീരിക്ക് ഒരു ബൈപാസ് സർജറി താങ്ങുമായിരുന്നില്ല . മരുന്നുകൾ കഴിച്ചു ചിട്ടയായ ജീവിത ശൈലി ഉപദേശിച്ചു കൊടുത്തും കുറച്ചു നാൾ കൂടി മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുമായിരുന്ന ജീവിതം .
ഒരുനാൾ മകന്റെയും മരുമകളുടെയും സാന്നിധ്യത്തിൽ അപ്പൂപ്പൻ എത്തി . പതിവ് പോലെ പുഞ്ചിരിച്ചു വിശേഷങ്ങൾ പറഞ്ഞു ,മരുന്ന് കുറിച്ചെടുത്തു .. അപ്പൂപ്പനെ പുറത്തിരുത്തി മരുമകളുടെ ആവശ്യം .. ഞങ്ങൾക്ക് ബൈപാസ് സർജറി നടത്തണം ,നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു ...അവിടെ നിന്നും പറഞ്ഞത് ബൈ പാസ് ചെയ്യണം എന്നാണു . ഇവിടുന്നു റഫർ ചെയ്താൽ അവിടെ സൗജ്യന്യമായി ചികിത്സിക്കുമല്ലോ .. അത് കൊണ്ട് അങ്ങൊട് റഫർ ചെയ്തു കിട്ടണം . അപ്പൂപ്പന്റെ അവസ്ഥ എത്ര മാത്രം ബോധിപ്പിച്ചിട്ടും മകനും മരുമകളും ആവശ്യത്തിൽ ഉറച്ചു നിന്നു ... ഹൃദയ വേദനയോടെ പ്രമുഖ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു വിട്ടു ..
നാളുകൾക്ക് ശേഷം മരുമകൾ ചികിത്സക്കായി വീണ്ടും ആശുപത്രിയിൽ എത്തി .. പതിവ് പോലെ അപ്പൂപ്പന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു ...
അപ്പച്ചൻ ബൈ പാസ് കഴിഞ്ഞു പിറ്റേ ദിവസം ഹോസ്പിറ്റലിൽ വെച്ച് തന്നെ മരിച്ചു പോയി ഡോക്ടർ .
താങ്കളോട് ഇതിന്റെ കോമ്പ്ലിക്കേഷൻ പലതവണ പറഞ്ഞതല്ലേ ..എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല ....
മറുപടി ഞെട്ടിക്കുന്നതായിരുന്നു : ബൈ പാസ് ചെയ്യണം എന്ന് അപ്പച്ചന്റെ വലിയ ഒരാഗ്രഹമായിരുന്നു .. അത് ചെയ്തിട്ടാണ് മരിച്ചത് എന്നൊരു സമാധാനമുണ്ട് ..അതുകൊണ്ടു ഞങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ല .....
ഇ എസ് ഐ ഹോസ്പിറ്റലിലെ ഡോക്ടറായ ഭാര്യ പറഞ്ഞ കഥ .
ഒന്നും പറയാൻ ഇല്ല വല്ലാതെ നോവുന്നു
ReplyDeleteഇതെന്താണ് എപ്പോഴും മരണമാണല്ലോ കഥയിലെ നായകൻ...
ReplyDeleteIvante okay kudumbathil egane varumbozhe ivan okay oru jeevante vila manasilaku
ReplyDeleteചുറ്റും ഇരുട്ടാണ് അജ്ഞതയുടെ ഇരുട്ട്...കൊടിയപാപങ്ങൾ ചെയ്യാൻ....കാരിരുൻപിന്റെമനസ്സോടെ ജീവിക്കുന്നവർ.... കാരുണ്യത്തിന്റെ കനിവോടെ കർമ്മനിരതമായ ജീവിതം നയിക്കേണ്ടവർ......ഹാ കഷ്ടം! ജീവിതഗന്ധിയായ ഈ കഥ നിരവധി ചോദ്യങ്ങളുമായി സമൂഹമനസ്സാക്ഷി തൊട്ടുണർത്തുൻപോൾ.... തിരുത്തലുകൾക്ക് സമയമായിയെന്ന മുന്നറിയപ്പു കൂടിയാകുന്നു......അഭിനന്ദനങ്ങൾ.....

ReplyDeleteNallathu thanne organ donation but first think it whether your person is actually dead?.
ReplyDeleteBcoz sometimes we may cheated ....
Very good is organ donation but first confirm our person is actually dead?.
ReplyDeleteBcoz sometimes we may cheated
ചില പുനർജന്മങ്ങൾക്കു വേണ്ടി (ഉറപ്പില്ലാത്ത)... ദാരുണമായ കൊലപാതകങ്ങൾ (ഡിഗ്നിഫൈഡ് ഓപ്പറേഷൻസ്)..പിന്നാമ്പുറങ്ങളിൽ നടക്കുന്നുവെന്നത് ദുഖകരമായ സത്യം... അത് ഹീനരും അപലപനീയരുമായ ഇത്തരം രക്ത രക്ഷസ്സുകളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു.... അവയവ ദാനം എന്ന മഹത്കർമം മനുഷ്യൻ ഒഴിവാക്കേണ്ടത് തന്നെയാകുന്നു.... മൂല്യച്യുതി സംഭവിച്ച മഹത്കർമങ്ങളുടെ പട്ടികയിൽ ഇതും ഉൾപെടണം.... ജയ്‌ഹിന്ദ്....
ReplyDeleteനല്ലെഴുത്ത് തന്നെ. നെഗറ്റീവ് ചിന്തകൾ ഇത്ര നന്നായിട്ട് തന്നെ പ്രസരിപ്പിക്കുകയും പ്രചരിപ്പിക്കുകയും വേണം. എന്നാലേ ഈ ലോകം മുഴുവനും നെഗറ്റീവ് ആണെന്ന് ആളുകളുടെ തലയിൽ അടിച്ചു കയറ്റാൻ കഴിയൂ. അൽപം പോലും പൊസിറ്റീവ് ഈ ഭൂമിയിൽ ശേഷിച്ചില്ലല്ലോ എന്ന് ആളുകൾക്ക് ആശങ്കയും ഡിപ്രഷനും ഉണ്ടാകട്ടെ. എന്തൊക്കെയാണെങ്കിലും ഭൂമിയിൽ 99.99 ശതമാനവും പോസിറ്റീവ് ആണെന്ന സത്യം ആരും മനസ്സിലാക്കാതിരിക്കട്ടെ. ആ പോസിറ്റീവാണു മനുഷ്യരാശിയുടെ നിലനിൽപിനു ആധാരം എന്നും ആരും അറിയാതിരിക്കട്ടെ....
ReplyDeleteശാസ്ത്രത്തിന് ഒരു കുഴപ്പവും ഇല്ല. പക്ഷെ അത് കൈകാര്യം ചെയ്യുന്ന മനുഷ്യർക്കുണ്ട്.. എവിടെയൊക്കെ ആർത്തി, അത്യാർത്തി ( Greed) ഭരിക്കുന്നുവോ അവിടെയെല്ലാം ചീത്തയാവും.. വൈദ്യശാസ്ത്രവും ഭിന്നമല്ല..
ReplyDeletegood bless you
ReplyDeleteഈ മനസാക്ഷി ഇല്ലാത്ത ഡോക്ടർ മാരുടെ തലമുറ ഭൂമിയിൽ നിന്ന് വേരോടെ നശിച്ചുപോകും ഈ ലക്ഷങ്ങൾ അവരെ സഹായിക്കാത്ത കാലം വരും
ReplyDelete