നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിൽപ്പനക്ക് വെച്ച പെൺ ശരീരങ്ങൾ - ലാസ്റ്റ് ; പാർട്ട്


ഒരു ദിവസം സ്കൂളിൽ പോയ തേൻമൊഴിയെ കൂട്ടാൻ സ്കൂളിൽ എത്തിയതായിരുന്നു തേൻമൊഴിയുടെ അമ്മ ....
എന്നിട്ട് എന്തുപറ്റി ..? ഞാൻ തിടുക്കം കൂട്ടി ....
ഒന്ന് ഇരിക്ക് ഏട്ടാ ഞാൻ പറയാം .
സ്കൂളിൽ നിന്നും തേൻമൊഴിയെവിളിച്ച് ഒരാട്ടോയിൽ വീട്ടിലേക്ക് വരുന്ന വഴിയിൽ ആട്ടോ ലോറിയുമായി കൂട്ടിയിടിച്ചു .
ആ ആക്സിഡന്റിൽ തേന്മൊഴിയുടെ അമ്മയും ആട്ടോ ഡ്രൈവറും മരിച്ചു ,,
തലക്ക് ഏറ്റ പരിക്കിൽ തേൻ മൊഴിക്ക് കാതുകേൾകാൻ കഴിയാതെ ആയി ,, അമ്മയെ പിരിഞ്ഞ അവൾ ശരിക്കും ഒറ്റപെട്ടു ..
അച്ഛനാണെങ്കിൽ മുഴു കുടിയൻ .
കാതുകേൾക്കാൻ കൂടി വയ്യാത്ത തേൻമൊഴിയെ കുടുംബക്കാർ കൂടെ കൂട്ടിയില്ല,,
കുടിച്ചു ലെക്കിലാതെ വരുന്ന അച്ഛൻ കഴിക്കാൻ പോലും വീട്ടിൽ ഒന്നുമില്ലാത്ത അവസ്ഥ ....
പയ്യെ പയ്യെ അവളുടെ ഒരു ചെവിയുടെ കേൾവി ശക്തി തിരിച്ചു കിട്ടി ,,,
തൊട്ടടുത്തുള്ള ഷൂ കമ്പനിയിൽ അവൾ ജോലിക്ക് പോയി തുടങ്ങി,,,
ആ ഇടക്ക് ഒരു ദിവസം അച്ഛൻ അവളോട് ദൂരെ അച്ഛന്റെ അകന്ന ഒരു പെങ്ങളുണ്ട് അവിടെ നിനക്ക് പഠിക്കാനും കൂടെ ഒരു ജോലിയും ശരിയാക്കിയിട്ടുണ്ട് എന്നയാൾ അവളോട് പറഞ്ഞു,,,
പഠിക്കാനുള്ള മോഹം അവൾ സമ്മതിച്ചു ...
അങ്ങനെ ഇവടെ കൊണ്ടുവന്ന് മുത്തു ഏട്ടന്റെ വീട്ടിൽ ഏൽപിച്ചു അവളുടെ അച്ഛൻ തിരിച്ചു പോയി ...
പിനീട് ഉണ്ടായതൊന്നും ഞാൻ പറയേണ്ടതില്ലലോ,,, മുത്തു ഏട്ടൻ ആദ്യമൊക്കെ അവളെ വലിയ പണക്കാർക്ക് കാഴ്ച വെച്ചു ഇവിടുത്തെ MLA അടക്കം ഇവടെ വന്നിട്ടുണ്ട് ...
ആ പാവത്തിന് ഇന്നും പേടിയാണ് ...
ഞാൻ കണ്ടു സ്റ്റെല്ല അവളുടെ കണ്ണുകളിൽ ഉള്ള ഭീതി ...
ഇന്നും അവളുടെ അച്ഛൻ വരും കൊണ്ട് പോവാൻ എന്നും പറഞ് ഇരിക്കാ പാവം ....
അയാൾ വരുമോ സ്റ്റെല്ല ,.?
നിങ്ങൾക്ക് ഇനിയും മനസിലായില്ലേ മനുഷ്യ മുത്തു ഏട്ടന്റെ മുതലാളി സേട്ടുവിന് ഒന്നര ലക്ഷം രൂപക്ക് വിറ്റതാ അവളെ അവളെ ജനിപ്പിച്ച തന്ത ...
ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് മുന്നിലുള്ള ജെഗിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു .,,,
എന്താ സ്റ്റെല്ല നീ പറയുന്നേ സത്യമാണോ ..?
സത്യമാണ് യാമിനി ചേച്ചി മുത്തു ഏട്ടന്റെ അടുത്ത ആള അവർ പറഞ്ഞു തന്നതാ അവൾക്ക് അറിയില്ല അവളുടെ അച്ഛൻ കള്ളു കുടിക്കാനുള്ള പണത്തിന് വിറ്റതാണ് അവളെ എന്ന്,,,
ഇന്നും ആ അച്ഛനെയും കാത്തിരിക്ക പാവം ..
യാമിനി ചേച്ചി അവർ അവർ മുത്തുവേട്ടന്റെ ആര ..?
ഇനിയും കഥ പറഞ് ഇരുന്ന മതിയോ കാര്യത്തിലേക്ക് കടക്കണ്ടേ .മനുഷ്യ ..?
ഓ സ്റ്റെല്ല എന്റെ പേര് അരുൺ അങ്ങനെ വിളിച്ചോളൂ ...
എന്നാൽ തുടങ്ങാം അരുൺ ..അല്ലെ.?
നീ ബാക്കി പറ പെണ്ണെ യാമിനി ചേച്ചി ആരാ എങ്ങനെ ഇവടെ എത്തി ...
അല്ല ഇന്ന് കഥ പറച്ചിൽ മാത്രമാണോ വേറൊന്നും വേണ്ടേ അരുൺ ..
നേരം വെളുക്കുന്നത് വരെ സമയം ഉണ്ടല്ലോ നീ പറ പെണ്ണെ .,
യാമിനി ചേച്ചി പാലക്കാട് ഉള്ള ഒരു വലിയ നായർ തറവാട്ടിൽ ജനിച്ച കുട്ടിയാണ് മൂന്ന് ആങ്ങളമാർക്കും ഒറ്റ പെങ്ങൾ വലിയ വീട് വീട്ടിൽ നിറയെ ജോലിക്കാർ .,,,
അന്ന് യാമിനി ചേച്ചി കോളേജിൽ പഠിക്കുന്ന കാലം,.. വീട്ടിൽ നിന്നും ഒരുപാട് ദൂരം ബസിൽ വേണം പോവാൻ ചില സമയത്ത് ബസ് കിട്ടിയില്ലെന്നും വരും .,
അങ്ങനെ ഇരിക്കെ വീട്ടിലൊരു കാറ് വാങ്ങാൻ തീരുമാനിച്ചു...
അച്ഛൻ , അങ്ങനെ കാറും വാങ്ങി. വീട്ടിലുള്ള ആർക്കും അന്ന് കാറോടിക്കാൻ അറിയാത്ത കാരണം ഒരു ഡ്രൈവറെ കൂടെ വെച്ച് ...
വീട്ടിൽ ജോലിക്ക് വരുന്ന ജാനുവിന്റെ മകൻ ഭാസ്കരൻ ..
പിനീട് യാമിനി ചേച്ചി കോളേജിൽ പോവുന്നതും വരുന്നതും കാറിലായി...
അങ്ങനെ ഭാസ്കരനും യാമിനിയും പ്രണയത്തിലായി ...
വീട്ടിൽ അറീച്ചാൽ തന്നേക്കാൾ താഴ്ന്ന ജാതി കാരനെ കല്ല്യാണം കഴിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പുള്ള യാമിനി ചേച്ചി കോളേജിൽ പോവാന്നും പറഞ് അച്ഛന്റെ പെട്ടിയിലെ പണവും കുറച്ച് ആഭരണങ്ങളും എടുത്ത് ആ വണ്ടിയിൽ നേരെ ഇങ്ങോട്ട് പോന്നു ഭാസ്കരേട്ടന്റെ കൂടെ .,,,
ഇവടെ വന്ന് ചെറിയൊരു വീട് വടകക്ക് എടുത്ത് അവർ ജീവിക്കാൻ തുടങ്ങി ഒരു മോനും മോളും ആയി സന്തോഷത്തോടെ ഉള്ള ജീവിതം
പിന്നെ പിന്നെ ഇവടെ ഒരു വീട് വെച്ച് മക്കളെ സ്കൂളിൽ വിടാൻ തുടങ്ങി ഭാസ്കരേട്ടൻ ഇവടെ അടുത്തുള്ള ഒരു തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്ത് കൊണ്ടിരുന്നു ,.
ഭാസ്കരേട്ടൻ എവിടെ സ്റ്റെല്ല ഇപ്പോ.,,?
ഒന്നടങ് അരുൺ ഞാൻ പറയട്ടെ ...
പെട്ടന്ന് പറയു സ്റ്റെല്ല എന്ത് സംഭവിച്ചു എങ്ങനെ യാമിനി ചേച്ചി ഈ ജോലി
ചെയ്തു തുടങ്ങിയത്....
ഒരു ദിവസം തോട്ടത്തിൽ എത്തിയ ഭാസ്കരേട്ടനോട് മുതലാളിയുടെ മകൾ മാങ്ങ വേണം കുറച്ചു പറിച്ചു തരുമോ എന്ന് ചോദിച്ചു ..
ആ മോൾക്ക് വേണ്ടി മരത്തിൽ കയറിയ ഭാസ്കരേട്ടൻ ഒരുണക്ക കൊമ്പിൽ ചവിട്ടിയതും താഴേക്ക് വീണു ഇടുപ്പിന് എല്ല് പൊട്ടി കിടപ്പിലായി വിൽകാനുള്ളതൊക്കെ വിറ്റിട്ടും ചെകിസിച്ചു കടം വാങ്ങി എന്നിട്ടും ഭാസ്കരേട്ടൻ എണീറ്റ് നടക്കാൻ ആയില്ല ...
വീട്ടിൽ പട്ടിണിയും മക്കളുടെ പഠിപ്പും ചേച്ചി ജോലി ചെയുന്നത് കൊണ്ട് തികയാതെ വന്നു കടം വാങ്ങിയവരൊക്കെ വീട്ടിൽ വന്നു ചോദിക്കാൻ തുടങ്ങി .,
അവരുടെ അയൽവാസിയായ മുത്തു ഏട്ടൻ അവർക്ക് പണം കൊടുത്ത് സഹായിച്ചു .,
മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരിച്ചു കിട്ടാതായപ്പോ മുത്തു ഏട്ടൻ യാമിനി ചേച്ചിയെ കണ്ടു പറഞ്ഞു .
പണം തന്നത് എന്റെ അല്ല എന്റെ മുതലാളി സേട്ടുവിന്റെ ആണെന്നും എവിടെവരെ ഒന്ന് വന്നു പറഞ്ഞാൽ എനിക്ക് ഒരു ആശ്വാസം ആവും .
ചേച്ചി അങ്ങനെ സേട്ടുവിനെ കണ്ടു സംസാരിച്ചു .വീട്ടിൽ വന്നു ...
കുറച്ചു കഴിഞ് മുത്തു ഏട്ടൻ ചേച്ചിയോട് പണം തിരികെ വേണ്ടാന്നും പകരം ഒരു രാത്രി സേട്ടുവിന്റെ കൂടെ കഴിയണം എന്നും അറീച്ചു .,
ഞാനും മക്കളും മരിക്കേണ്ടി വന്നാലും അതിന് യാമിനിയെ കിട്ടില്ലെന്നും പറഞ്ഞു മുത്തു ഏട്ടനെ പറഞ്ഞു വിട്ടു ,
മുദ്ര പത്രം അയാളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട പണം തിരികെ നൽകിയില്ലെങ്കിൽ വീട് വിട്ട് ഇറങ്ങേണ്ടി വരും വയ്യാതെ കിടക്കുന്ന ഭർത്താവിനേം മക്കളേം കൊണ്ട് വീട് വിട്ട് തെരുവിൽ കഴിയേണ്ടി വരും .എന്ന ഭീഷണിയും ..
എന്തിന് പറയുന്നു അരുൺ..
നിർവാഹമില്ലാതെ ഒരു തവണ അതുണ്ടായി പിനീട് വീട്ടിലെ ഓരോ ആവിശ്യങ്ങളും ,. മക്കളെ പഠിപ്പ് ഭാസ്കരേട്ടന്റെ ചികിത്സ എല്ലാത്തിനും ചേച്ചിയുടെ മുന്നിൽ കൈ നിറയെ പണവുമായി മുത്തു ഏട്ടൻ എത്തി ,,
മെല്ലെ മെല്ലെ ചേച്ചിക്ക് അതൊരു ജോലി പോലെ ആയി ഇന്ന് താ ഇവിടം വരെ എത്തി നിൽകുന്നു അരുൺ ..
അവരുടെ മക്കൾ എന്ത് ചെയുന്നു സ്റ്റെല്ല ?
മോൾ പടിക്കുന്നുണ്ട് മോൻ പഠിപ്പു കഴിയാനായി അടുത്ത വർഷം ജോലി കിട്ടും .
അവർക്ക് അറിയോ അമ്മയുടെ കാര്യങ്ങൾ ?
ഇല്ല അറിയില്ല ഇവടെ ഹോട്ടലിൽ ക്ളീനിങ് തൊഴിലാണ് എന്നെ അവർക്ക് അറിയൂ ഭാസ്കരേട്ടൻ വീട്ടിൽ കിടപ്പു തന്നെ മകൻ ജോലിക്ക് പോയി തുടങ്ങിയാൽ ഇതെല്ലാം നിർത്തും എന്നാണ് ചേച്ചി പറയുന്നത് ....
എന്തൊരു ജീവിതമാണ് സ്റ്റെല്ല ചിലർ വഞ്ചിക്ക പെട്ട് ഇവടെ എത്തിപ്പെടുന്നു ചിലരെ കാലം കൊണ്ടെത്തിക്കുന്നു ഇവടെ ....
നീയെങ്ങനെ ഇവടെ എത്തി ..?
അത് നിങ്ങൾ അറിയണ്ട അരുൺ ,,,
എനിക്കറിയണം സ്റ്റെല്ല പറയു ...?
അതറിഞ്ഞാൽ നിങ്ങൾ എന്നെ വെറുക്കും ...
ഞാനെന്തിന് നിന്നെ വെറുക്കണം നീയെന്റെ ആരുമല്ല .,
പറയാം അരുൺ ഞാൻ ,,,
ഞാൻ കോട്ടയത്തു അത്യാവശ്യം കുഴപ്പമില്ലാത്ത വീട്ടിലെ കുട്ട്യാ ബാംഗ്ലൂർ വലിയൊരു കോളേജിൽ പഠിക്കാനെത്തിയതായിരുന്നു,,,,
കൂട്ടുകാർ എല്ലാം വലിയ വീട്ടിലെ കുട്ടികൾ ആഡംബരത്തോടെ ഉള്ള ജീവിതം.,
ഹോട്ടൽ ബാർ ഡിസ്ക്കോ ഷോപ്പിങ് അങ്ങനെ അങ്ങനെ എന്റെ കയ്യിൽ കിട്ടുന്ന പണം തികയാതെ ആയി....
എന്റെ കോളേജിൽ ഉള്ള സീനിയർ ചേച്ചി എന്നോട് പണമുണ്ടാക്കാൻ എന്റെ കൂടെ വരുന്നോ എന്ന് ചോദിച്ചു...
അവരെ പോലെ ജീവിക്കാൻ നല്ല ഫോൺ വില കൂടിയ ഡ്രെസ് പെർഫ്യൂം എല്ലാം നിനക്കും വേണ്ടേ എന്ന ചേച്ചിയുടെ ചോദ്യം...
ഞാനും ആഗ്രഹിച്ചിരുന്നു അങ്ങനൊക്കെ ജീവിക്കാൻ ...
ആ ചേച്ചിയുടെ കൂടെ ആദ്യമായി ഇവടെ വന്നു കൈ നിറയെ പണം..,
ആദ്യമൊക്കെ ഒരുപാട് സങ്കടം തോന്നി പിന്നെ പിനെ എല്ലാം തമാശയായി ,...
ആ ചേച്ചി ഇപ്പൊ കോളേജിൽ ഇല്ല ഞാനും എന്നെ പോലെ മൂന്ന് പേരും മാസത്തിൽ രണ്ടു ദിവസം ഇവടെ വരും ,ഒരു മാസം മുഴുവൻ അടിച്ചു പൊളിക്കാൻ ഉള്ള പണവുമായി തിരിച്ചു പോകും ഇതുപോലെ ഒരുപാട് പേരുണ്ട് ..അരുൺ
ഞാൻ ഒന്നും മിണ്ടിയില്ല , രണ്ടു പേരുടെ കഥ ഞാൻ കേട്ടു ഇതിൽ എന്ത് പറയണം എന്നറിയാതെ ഞാൻ എണീറ്റ് ഒരു സിഗരറ്റ് കത്തിച്ചു ജനാലയുടെ അരികിൽ ചെന്ന് പുറത്തേക്ക് നോക്കി നിന്നു ,..
എന്ത് ലാഗവത്തോടെയാണ് അവൾ പറഞ്ഞു തീർത്തത് .
എന്റെ മുന്നിൽ വിൽപ്പനക്ക് വെച്ച മൂന്ന് ശരീരത്തെയും ഞാൻ മനസിലാക്കി എന്നിട്ടും എനിക്ക് പിടികിട്ടുന്നില്ല എന്താണ് പെണ്ണ് ആയിരം മുഖ ങ്ങൾ ഉള്ള പെണ്ണ്
അരുൺ എന്താ ഒന്നും പറയാതെ നിൽകുന്നെ ...?
സ്റ്റലക്ക് പോവാം പണം വേണമെങ്കിൽ എടുത്തോളൂ ഒരുകെട്ട് ആയിരത്തിന്റെ നോട്ട് അവളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു ....
അവൾ വാതിൽ തുറന്നു പുറത്തേക്ക് പോയി ....
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കൊടുത്ത രണ്ടായിരം രൂപയും അവിടെ തിരികെ വെച്ചിട്ടാണ് അവൾ പോയത് ,,,
കുറച്ചു നേരം കിടന്നപ്പോൾ അറിയാതെ ഉറങ്ങി പോയി .,
രാവിലെ എണീറ്റ് കുളിച്ചു ഫ്രഷ് ആയി മുത്തുവിനെ കണ്ടു തേൻ മൊഴിയെ വേണമെന്ന് ആവിശ്യ പെട്ട് ,
എന്തിനാ ഒരു രാത്രിക്കാണോ അരുൺ ,
അല്ല ഏട്ടാ അവളെ ഞാൻ കൊണ്ടുപോവും .,
അതിന് സേട്ടു സമ്മതിക്കില്ല അരുൺ ,
പണത്തിനല്ലേ അയാൾ അവളെ വാങ്ങിയേ അയാൾ ചോദിക്കുന്ന പണം ഞാൻ കൊടുക്കാം ..
അയാളിട്ട വില കൊടുത്ത് ഞാൻ തേന്മൊഴിയെ കൊണ്ട് നാട്ടിലേക്ക് തിരിച്ചു അമ്മയെ അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി .,
ഒറ്റ മോനായിരുന്ന അമ്മക്ക് ഒരു മോളെ കൂടെ കിട്ടി എനിക്കൊരു കുഞ്ഞു പെങ്ങളും ...
തേൻമൊഴി വീണ്ടും പഠിക്കാൻ തുടങ്ങി വീട്ടിലെ എല്ലാര്ക്കും അവളെ വലിയ ഇഷ്ടമാണ് ...
ഞാനിന്ന് പ്രവാസ ലോകത്തേക്ക് തിരിക്കും എന്റെ ഷൂ കഴുകി വെച്ച് ഡ്രെസല്ലാം പാക്ക് ചെയ്തു ..അവളാണ്
ഏട്ടാ ഇനി എപ്പോ വരും ?
അവളുടെ ചോദ്യത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പെങ്ങളിലാത്ത എനിക്ക് ദൈവം തന്ന അനിയത്തി കുട്ടി ...
ഇനി തിരിച്ചു വരുമ്പോ ഞാനും വാങ്ങും സ്വർണത്തിന്റെ ഒരു കൊലുസ് അതവളുടെ കാലിൽ ഈ ഏട്ടൻ തന്നെ ഇട്ടു കൊടുക്കും ....
നന്നായി പഠിക്കണം ട്ടോ പാറു ..അമ്മയെ നന്നായി നോക്കണം ഏട്ടൻ പെട്ടന്ന് വരും
ശെരി ഏട്ടാ എന്നും പറഞ് അവൾ പൊട്ടികരഞ്ഞു .,..
ഏട്ടന്റെ പാറു കരയാ അയ്യേ ചെറിയ കുട്ടിയാണോ നീ ...
അമ്മെ ഞാനിറങ്ങട്ടെ എന്നും പറഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോ എന്നത്തേക്കാളും സന്തോഷവാനായിരുന്നു ഞാൻ എന്റെ അമ്മക്ക് ഇന്ന് ഞാൻ പോയാലും എന്റെ അനിയത്തി കുട്ടിയുണ്ടെന്ന സമാധാനവും ...
കാർ നീങ്ങി തുടങ്ങി പുറകിലോട്ട് നോക്കിയപ്പോ ഞാൻ കണ്ടു കാറ് നീങ്ങുന്നതും നോക്കി നിൽക്കുന്ന എന്റെ അനിയത്തി കുട്ടിയെ ......
***
( വിൽപ്പനക്ക് വെച്ച പെൺ ശരീരങ്ങൾ ഇവടെ പൂർണമാകുന്നു ഇതുവരെ എന്റെ കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഒരുപാട് നന്ദി അറീകുന്നു തെറ്റു കുറ്റങ്ങൾ പൊറുക്കണം എന്ന അഭ്യർത്ഥനയോടെ ശുഭം .)
നിങ്ങളുടെ സ്നേഹവും സപ്പോട്ടും ഉണ്ടങ്കിൽ അടുത്ത കഥയുമായി ഞാൻ വരും
ഇക്കാലത്ത് വിൽപ്പനക്ക് വെച്ച പെൺ ശരീരങ്ങൾ നിങ്ങളിലേക്ക് എത്തിച്ചു എന്ന വിശ്വാസത്തോടെ നിർത്തുന്നു ...
നജീബ് കോൽപാടം ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot