ഏടത്തിയമ്മ പരിഭ്രമിച്ചു നിൽക്കുകയാണ്...
ഭർതൃവീട്ടിലെ ആദ്യ ദിനം എങ്ങനെ പരിഭ്രമിക്കാതിരിക്കും...അവരുടെ വീട്ടിൽ അഞ്ച് ആങ്ങളമാരുടെ ഒരേ ഒരു പെങ്ങളാണ് എൻ്റെ ഏടത്തിയമ്മ....
അമ്മയില്ലാതെ വളർന്ന ഞങ്ങൾ അഞ്ച് ആൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് അവർ വരുമ്പോൾ ഞങ്ങൾക്ക് ഒരുപാടു പ്രതീക്ഷകളുണ്ടായിരുന്നു....അമ്മ മരിച്ചതിനു ശേഷം അച്ഛൻ്റെ രണ്ടാം വിവാഹത്തോടെ തെരുവിലെറിയപ്പെട്ട ഞങ്ങൾ പല പല ജോലികൾ ചെയ്തു പതുക്കെ ജീവിതത്തിലേക്കു തിരിച്ചു വരികയാണ് അങ്ങനെ ഒരു ചെറിയ വീടു വച്ചു തുടർന്നായിരുന്നു മൂത്ത ഏട്ടൻ്റെ കല്ല്യാണം ..

''എന്താ ഏടത്തീ എന്താ ഒരു വിഷമം പോലെ ?''
''ഏയ് ഒന്നുല്ല ചൂല് എവിടെ മുറ്റമടിക്കാൻ...?''
''ഓ അതാണോ ഞാൻ അടിച്ചോളാം ഏടത്തിയമ്മേ ''
''ഉണ്ണിചെക്കാ നീ ഇനി മുറ്റമൊന്നും അടിക്കണ്ട നിങ്ങൾ അഞ്ചു പേരും അനുഭവിച്ച ദുരിതങ്ങളും സങ്കടങ്ങളും ഏട്ടൻ ഇന്നലെ പറഞ്ഞൂട്ടോ.... ഏട്ടൻ്റെ മനസ്സിൽ ഒരുപാടു സങ്കടംണ്ട്... നാല് അനിയൻമാരെയും പൊന്നു പോലെ നോക്കാൻ പറഞ്ഞു...എന്നെയും നിങ്ങളുടെ കൂടെ കൂട്ടോ...?''
അതു പറഞ്ഞപ്പോഴേക്കും ഏടത്തിയുടെ കണ്ണു നിറഞ്ഞു
''എന്താ ഏടത്തിയമ്മേ ഈ പറയണേ ഇതുപോലെ ഒരാളെ കിട്ടാൻ കൊതിച്ചിരിക്കുകയായിരുന്നു ഞങ്ങൾ സന്തോഷം കൊണ്ട് ഒന്നും പറയാൻ കിട്ടണില്ല...'' ഞാനറിയാതെ വിതുമ്പിപോയി...
''അയ്യേ ഈ ഉണ്ണിചെക്കനെന്താ കുട്ടികളെ
പോലെ ''എന്നു പറഞ്ഞ് എൻ്റെ ചെവിയിൽ ഒരു കിഴുക്കും തന്നിട്ട് അവർ മുറ്റമടിക്കാൻ പോയി...
പോലെ ''എന്നു പറഞ്ഞ് എൻ്റെ ചെവിയിൽ ഒരു കിഴുക്കും തന്നിട്ട് അവർ മുറ്റമടിക്കാൻ പോയി...
ഏടത്തിയമ്മ വന്നതോടെ വീട്ടിൽ അടുക്കും ചിട്ടയും കൈവന്നു...സന്തോഷത്തിൻ്റെ ദിനങ്ങൾ വരുകയായി...വൈകുന്നേരം വിളക്കു വക്കുന്നതിനു മുമ്പ് വീടെത്തിയിരിക്കണം അല്ലെങ്കിൽ ചീത്ത ഉറപ്പാണ്....എല്ലാവരും കൂടി പ്രാർത്ഥിക്കും...ഞങ്ങൾക്കെല്ലാം ഭക്ഷണം തന്നതിനു ശേഷമാണ് ഏട്ടനും ഏടത്തിയും ഭക്ഷണം കഴിച്ചിരുന്നത്.... സ്നേഹത്തോടെ ഏടത്തിയമ്മ ശാസിക്കുമ്പോൾ അതനുസരിക്കാൻ വല്ലാത്ത സുഖമുണ്ടായിരുന്നു.
അവരെ സ്നേഹിക്കാൻ ഞങ്ങൾ മത്സരിച്ചു...
''ടാ ചെക്കാ'' ആ വിളിയിൽ ഒരമ്മയുടെ ചേച്ചിയുടെ മനസ്സു നിറഞ്ഞ സ്നേഹമുണ്ടായിരുന്നു.....!!
അവരെ സ്നേഹിക്കാൻ ഞങ്ങൾ മത്സരിച്ചു...
''ടാ ചെക്കാ'' ആ വിളിയിൽ ഒരമ്മയുടെ ചേച്ചിയുടെ മനസ്സു നിറഞ്ഞ സ്നേഹമുണ്ടായിരുന്നു.....!!
ഏട്ടനു സ്ഥലമാറ്റം പോണ്ടിച്ചേരിയിലേക്ക് ഏട്ടൻ അങ്ങോട്ടു പോകുന്നതിലല്ല ഏടത്തിയമ്മ പോകുന്നതിലായിരുന്നു ഞങ്ങൾക്ക് വിഷമം ...
റെയിൽവേ സ്റ്റേഷനിൽ അവരെ യാത്രയാക്കാൻ ഞങ്ങളെല്ലാവരും പോയിരുന്നു....എന്നെ ചേർത്തു നിർത്തി ഉണ്ണിചെക്കാന്നു പറഞ്ഞപ്പോൾ എൻ്റെ കണ്ഠമിടറി ''ചിരിച്ചു യാത്രയാക്കെടാ എന്നെ'' എന്നു പറഞ്ഞ് പാവം കരയാൻ തുടങ്ങി ......!!

വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്കെല്ലാം ഭാര്യമാർ വന്നാലും ഏടത്തിയുടെ സ്നേഹത്തിന് ഒട്ടും കുറവില്ല....അവധിക്ക് നാട്ടിൽ വരുമ്പോൾ വീണ്ടും ആ കളിയും ചിരിയും വീട്ടിൽ മുഴങ്ങും....ഞങ്ങൾ ഏടത്തിയമ്മയുടെ കുഞ്ഞു കുട്ടികളാവും.....
എന്ന്
ഏടത്തിയമ്മയുടെ സ്വന്തം ''ഉണ്ണിചെക്കൻ''...
Unnikrishnan Thachampara
എന്ന്
ഏടത്തിയമ്മയുടെ സ്വന്തം ''ഉണ്ണിചെക്കൻ''...
Unnikrishnan Thachampara
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക