കുട്ടിക്കാലത്ത് എവിടുന്നൊക്കെയോ കേട്ടുപഴകിയ കഥകളിലെ പ്രേതങ്ങളും യക്ഷികളുമൊന്നും നിറം മങ്ങാതെ മനസ്സില്‍ ഇന്നും നില്‍ക്കുന്നതുകൊണ്ടാവും ഇരുട്ട് എന്നെഴുതിക്കാണിച്ചാല്‍ പോലും ഇപ്പോഴും എന്‍റെ മുട്ടിടിക്കും.പക്ഷേ..മക്കളുടെ മുന്നില്‍ ഈ പേടി കാണിച്ചാല്‍ മാനം പോവില്ലേ.അതുകൊണ്ട് ഒരുവിധം ധൈര്യം അഭിനയിച്ച് തട്ടീം മുട്ടീം പൊയ്ക്കൊണ്ടിരുന്ന ഞാന്‍ കഴിഞ്ഞ ദിവസം അഞ്ചുവയസ്സുകാരി ദേവൂട്ടി(മകള്‍) യുടെ മുന്നില്‍ വാല് മുറിഞ്ഞ് നില്‍ക്കേണ്ടി വന്നു.
ഇതുവരെ ദേവൂട്ടിക്ക് ഭൂതപ്രേതപിശാചുക്കള്‍ എന്താണെന്നൊരു ധാരണയും ഇല്ലായിരുന്നു.ആകെ പേടി പോലീസിനെ മാത്രം.ഭക്ഷണം കഴിച്ചില്ലെങ്ങിലും അനാവശ്യ വാശികളും ഒക്കെ "ഇപ്പം പോലീസിനെ വിളിക്കും..." എന്ന് പറഞ്ഞ് ഒരു വിധം ഞങ്ങള്‍ സാധിച്ചെടുക്കാറുണ്ടായിരുന്നു.എന്നാല്‍ കക്ഷി സ്കൂളില്‍ പോയിതുടങ്ങിയതോടെ ഇടയ്ക്കിടെ വേറെ ചില്ലറ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.ഒരുദിവസം പെട്ടന്ന് അടുക്കളയില്‍ എത്തിയൊരു ചോദ്യം.."അമ്മേ..ഈ ഗോസ്റ്റ് എന്ന് പറഞ്ഞാലെന്താ...?"സ്കെലിട്ടെന്‍ കണ്ടാല്‍ അമ്മക്ക് പേടിയുണ്ടോ" ? എന്ന്..ഒന്ന് ഞെട്ടിയെങ്കിലും തൊണ്ടയൊന്നനക്കി ഇടം വലം ഒന്നു പാളിനോക്കി ഞാന്‍ ഗൌരവം നടിച്ചു. "ആരാ മോളോട് ഇതൊക്കെ പറഞ്ഞത്" എന്ന് ചോദിച്ചു..അവളുടെ കൂട്ടുകാര്‍ ബസ്സില്‍ വച്ച്പറഞ്ഞതാണത്രെ..."അതൊക്കെ വെറുതേ പറയുന്നതല്ലേ വെറുതേ പേടിപ്പിക്കാന്‍..അങ്ങനെയൊരു സംഭവമേയില്ല.."ഞാന്‍ അവളെ പറഞ്ഞ് മനസിലാക്കി..വല്ലതും മനസിലായോ എന്തോ ഒന്നും മിണ്ടാതങ്ങ് പോയി..
അതൊക്കെ കഴിഞ്ഞ് ഒന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ഞാന്‍ വെട്ടിലായ ആ സംഭവം..അന്ന് ഇരുട്ട് വീണുതുടങ്ങിയ സമയത്താണ് അലക്കിയ തുണി വിരിച്ചിടാനായി ഞാന്‍ ബാല്‍ക്കണി തുറന്നത്..ദേവൂട്ടിയും ആദിയും ഹാളില്‍ ഇരുന്നു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.ബാല്‍ക്കണിയില്‍ ഒരു അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.പാട്ടൊക്കെ പാടി തുണി വിരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് താരത്തിന്‍റെ വരവ് .വന്നതേ വിളറി വെളുത്തഭാവത്തോടെ ഒരു വിളിയാണ്"അമ്മേ..അമ്മേ.."ന്ന് ."എന്താടി.."ഞാന്‍ തലതിരിച്ച് അവളെ തുറിച്ച് നോക്കി..അവള്‍ എന്‍റെ പിന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് രണ്ടു ചുവട് പുറകിലേക്ക് വച്ചു.."അമ്മേടെ പുറകില്‍ ആരാ നിക്കുന്നെ...?"എന്ന്..അവള്‍ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടോ എന്നറിയില്ല..കാലിന്‍റെ പെരുവിരലില്‍ നിന്നൊരു തരിപ്പ് തല വരെ...തിരിഞ്ഞു നോക്കാനുള്ള ത്രാണി ഇല്ല..മുന്നിലേക്ക് ഓടിയാല്‍ ഏഴാംനിലയില്‍ നിന്ന് തലകുത്തി ചാടേണ്ടി വരും..തൊട്ടു പിന്നില്‍ "ആരോ ഒരാള്‍" കഴിഞ്ഞ് എല്ലാം കഴിഞ്ഞ്
എന്ന മനസുമായി നില്‍ക്കുമ്പോള്‍ വീണ്ടും അവളുടെ വിശദീകരണം "അമ്മെ..നോക്കിക്കേ..ശരിക്കും കറുത്ത ഉടുപ്പിട്ടൊരാള്‍..ഇത് ഗോസ്റ്റ് ആണോമ്മേ..".."അയ്യോ" ബാക്കിയുണ്ടായിരുന്ന ജീവനും കൂടി പോയി..കറുത്തരൂപം..ഇതത് തന്നെ.ഒരൊറ്റ നിമിഷം കൊണ്ട് ഇതുവരെ കണ്ടിട്ടുള്ള പ്രേതസിനിമകളിലെ എല്ലാം കഥാപാത്രങ്ങള്‍ എന്‍റെ പിന്നില്‍ വന്നു..പല്ലും മുടിയും നഖവും മാത്രം പെട്ടിയില്‍ അടച്ചു നാട്ടില്‍ കൊണ്ടുപോകുന്നത് വരെ മനസില്‍ തെളിഞ്ഞു..
എന്ന മനസുമായി നില്‍ക്കുമ്പോള്‍ വീണ്ടും അവളുടെ വിശദീകരണം "അമ്മെ..നോക്കിക്കേ..ശരിക്കും കറുത്ത ഉടുപ്പിട്ടൊരാള്‍..ഇത് ഗോസ്റ്റ് ആണോമ്മേ..".."അയ്യോ" ബാക്കിയുണ്ടായിരുന്ന ജീവനും കൂടി പോയി..കറുത്തരൂപം..ഇതത് തന്നെ.ഒരൊറ്റ നിമിഷം കൊണ്ട് ഇതുവരെ കണ്ടിട്ടുള്ള പ്രേതസിനിമകളിലെ എല്ലാം കഥാപാത്രങ്ങള്‍ എന്‍റെ പിന്നില്‍ വന്നു..പല്ലും മുടിയും നഖവും മാത്രം പെട്ടിയില്‍ അടച്ചു നാട്ടില്‍ കൊണ്ടുപോകുന്നത് വരെ മനസില്‍ തെളിഞ്ഞു..
എന്തായാലും രണ്ടും കല്‍പ്പിച്ച് ഞാന്‍ വെട്ടിത്തിരിഞ്ഞ് നോക്കി...കെട്ട്യോന്‍റെ കറുത്ത ഷര്‍ട്ട് ഹാങ്ങര്‍ല്‍ തൂങ്ങിക്കിടന്നു എന്നേ നോക്കി ആക്കി ചിരിച്ചു..!!
അവളെ അടിക്കണോ ഇടിക്കണോ എന്നറിയാതെ ഞാന്‍ നിന്ന് പോയി..ഇരുട്ടായതിനാല്‍ അവള്‍ക്കത് ശരിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല..ബാക്കി അവളുടെ കൊച്ചുതലയിലെ ഭാവന കൊണ്ട് മെനഞ്ഞുണ്ടാക്കി..ഞാന്‍ ഷര്‍ട്ട് എടുത്ത് അവള്‍ക്ക് നേരെ നീട്ടി.പെണ്ണ് തലകുത്തിക്കിടന്നു ചിരിക്കാന്‍ തുടങ്ങി."അയ്യേ..അച്ഛന്റെ ഷര്‍ട്ട് ആരുന്നോ..ഗോസ്റ്റ് ഒന്നും ഇല്ലെന്ന് അമ്മയല്ലേപറഞ്ഞത് ..പിന്നെന്തിനാ അമ്മ പേടിച്ചത്.."ഞാന്‍ എന്ത് പറയണം എന്നറിയാതെ ഒരു വളിച്ചചിരി എടുത്ത് മുഖത്തിട്ടു നിന്നു.കൊച്ചിന്‍റെ മുന്നില്‍ ചമ്മിയത് അറിയുമ്പോഴുള്ള കെട്ട്യോന്‍റെ കളിയാക്കല്‍ ഓര്‍ത്ത് ശരിക്കും എന്നെ പ്രേതം പിടിച്ചിരുന്നെങ്ങില്‍ എന്നാശിച്ചു പോയി..
by: ramya ratheesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക