ഇന്നാണ് ആ കറുത്ത ദിനം...!!! .
കുഞ്ഞിക്കാലുകള് സ്വപ്നം കണ്ട് തുടങ്ങിയയിരുന്ന അവളുടെ ഹൃദയം അക്ഷരാര്‍ത്ഥത്തില്‍ കീറി മുറിച്ചുകൊണ്ട് ഇടിത്തീപോലെയുള്ള വാക്കുകള് അവന് പറഞ്ഞു .... " നമുക്ക് ഇതങ്ങട് ഒഴിവാക്കാം" ..മൂത്തമകന്െട കാര്യങ്ങള്‍ ..തമ്മിലുളള വയസിന്െട ഗ്യാപ് ..ഇതെല്ലാം ഓര്ത്ത് നീ സമ്മതിക്കണം .. പിന്നെ ഇതൊരു പ്രതീക്ഷിക്കാത്ത അതിഥിയും ആണല്ലൊ..ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവള്ക്ക്....!!!!! ഒരു വിധം അവളെ പറഞ്ഞു സമ്മതിപ്പിച്ച് നഗരത്തിലെ ക്ലിനിക്കിലേക്ക്.... പതിവിലും കവിഞ്ഞ തിരക്ക്..അല്ലെങ്കിലും ഇപ്പൊ" ഒഴിവാക്കല് "ഒരു ഫാഷന് ആണല്ലൊ ......വാതില്ക്കല് തന്നെ ടോക്കണ് നല്കി ഒരാള് എതിരേററു. "നിങ്ങളുടെ ടോക്കണ് 72 ആണ് അപ്പുറത്തെ TV വച്ച റൂമിലിരുന്നോളൂ.." TV യില് "നമ്മള്‍ തമ്മില് " എന്ന ഷോ നടക്കുന്നു. വിഷയമൊ " ഒരു കുഞ്ഞിക്കാല് കാണാന് കൊതി ച്ചവര് " . പതിനഞ്ചും ഇരുപതും വര്ഷങ്ങളായി കുട്ടികളില്ലാത്തവര് തങ്ങളുടെ സന്കട ഭാരം ഇറക്കിവെക്കുന്നു. ആകെ കരച്ചിലും ബഹളവും ..ഒരു വിധം സമാധാനിപ്പിച്ചിരുന്ന മനസ് പിടിവിടുകയാണൊ....??? കൂട്ടത്തില് 20 വര്‍ഷമായി കുട്ടികളില്ലാത്ത, എന്നാല് എന്നെന്കിലും വന്നു ചേര്ന്നേക്കാവുന്ന, ആ അതിഥി യേയും കാത്ത് തൊട്ടിലും കുഞ്ഞുടുപ്പും ആയി കാത്തിരിക്കുന്ന ആ ചേച്ചിയുടെ കരച്ചില് അവനെ ശരിക്കും പിടിച്ചുലച്ചു കളഞ്ഞു....... തൊട്ടടുത്ത് തല കുനിച്ച് കരഞ്ഞിരുന്ന തന്‍റെ പ്രിയപ്പെട്ടവളുടെ കൈ മുറുകെ പിടിച്ച് മറുകൈയ്യിലെ ടോക്കണ് ചുഴററി എറിഞ്ഞ് അവന് പറഞ്ഞു ....... " ഉണ്ടാകാന് പോകുന്ന ഈ കുഞ്ഞ് നമുക്ക് ദൈവം തന്ന നിധിയാണ്. അതിനെ നമ്മള് പൊന്നു പോലെ വളര്ത്തും...." വിശ്വസിക്കാനാവാതെ പുറത്തേക്കു വരുന്പോള്‍ ....അവളും തിരയുകയായിരുന്നു.....ആ കുഞ്ഞുടുപ്പുകള് വില്ക്കുന്ന കട.
by: ഷിയാസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക