Slider

സൗന്ദര്യം

0

മരണപ്പെട്ടാറു മാസം കഴിഞ്ഞു കണ്ടു ഞാനിന്നവളെ ഈ ഇടവഴിയിൽ ......
കണ്ണില്ല ചുണ്ടില്ല മുഖവും മുടിയുമില്ല ഉള്ളതാകെ എല്ലുകൾ മാത്രം ......
അമ്പരന്നു ഞാന്‍ ചില ചോദ്യങ്ങളവളോടാരാഞ്ഞു
സുന്ദരമാം നിന്‍ മന്ദഹാസമിന്നെവിടെ.....
സുന്ദരമാം നിൻ കാർകൂന്തലിന്നെവിടെ....
സുന്ദരമെന്നപരരോതിയ നിൻ അന്നനടയിന്നെവിടെ....
തെല്ലു നേരം കഴിഞ്ഞവൾ മെല്ലെ മൊഴിഞ്ഞു .....
നശ്വരമാമീ സൌന്ദര്യം തീർത്തും നശ്വരമെന്നറിയുക....
ഇന്നിന്റെ സൌന്ദര്യം നാളെ പുഴുവിനും അഗ്നിക്കും സ്വന്തമെന്നറിയുക.....
നീണ്ടു നിൽക്കുവതിവിടെ ചെയ്യും നന്‍മകള്‍ മാത്രമെന്നറിയുക....
ചൊല്ലിയവൾ പിരിയവേ
മനസ്സില്‍ തെളിഞ്ഞതൊരായിരം ചായം പൂശിയ മുഖങ്ങള്‍ ....
ഞൊടി നേരം കൊണ്ടാവിയാകും ഭംഗിക്കു പിന്നാലെ പായും ജന്മങ്ങളെ ....
എന്ത് ഞാനൊതേണ്ടു നിങ്ങൾക്കായ്....
നാളെയീ നേരത്തൊരുവേള മണ്ണിലമരും നാം പാഴാക്കുമീ പണം....
കണ്ണീരിൻ മുഖത്ത് സന്തോഷത്തിൻ പുഞ്ചിരി നൽകിയാലതല്ലേ സൌന്ദര്യം......
കണ്ണിൽ കരുണ തെളിയിച്ചാൽ കാണാൻ ഭംഗിയേറുമെന്നൊരു സത്യം നിങ്ങളറിയുന്നുവോ....
ജയ്‌സൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo