Slider

ഒരു ഐസ്ക്രീം കൊതി..

0

പണ്ട് തൊട്ടെ ഉണ്ട് ഈ ഇഷ്ടം..
കൗതുകം ആയിരുന്നു അന്നെനിക്ക്
ആദ്യമറിഞ്ഞനേരം..
പിന്നെ പിന്നെ വേണം എന്ന് തോന്നിയ
നേരം കള്ളകണ്ണുനീർ ഒഴുക്കി ഞാൻ നിന്നു...
വേണ്ട വേണ്ട എന്നമ്മ പറയും നേരം
വാശിപിടിച്ചു കരഞ്ഞു നിന്നു
അമ്പല പറമ്പിലും പള്ളിപറമ്പിലും
വർണങ്ങൾ ഒക്കെ തൂകി പിന്നെ വന്നു നീ
നാവിൽ കൊതിയൂറും രുചി നൽകി നീ
മനസിൽ അങ്ങനെ നിറഞ്ഞു നിന്നു
പനി പിടിച്ചു കുളിരിൽ മയങ്ങി..
കിടക്കുമ്പോളും നിന്നെ കുറ്റം പറയുന്നത്
കേട്ടിരുന്നു....
എന്നിട്ടും ഞാൻ നിന്നെ ചുണ്ടോട് ചേർത്ത് പിടിച്ചിരുന്നു
അത്രയ്ക്ക് ഇഷ്ട്ടം ആണെനിക്ക് നിന്നെ
എന്നിണയുടെ കൂടെ നിന്നെ.. നുണഞ്ഞിരിക്കും നിമിഷങ്ങൾ എത്ര കൊതിച്ചിരുന്നു ഞാൻ...
അവളും നിന്നെ ഒത്തിരി കൊതിച്ചിരുന്നു..
നീ പകരും അവളുടെ ചുണ്ടിലെ തണുവിൽ.. ചുംബനമെത്ര കൊടുക്കാൻ
ഞാൻ കൊതിച്ചു.....
നിനക്കായി വാശി പിടിച്ചു കരഞ്ഞഎൻ.
കുട്ടിക്കാലത്തെ ഓർക്കാൻ..
തന്നു കാലം നിന്നെ കൊതിക്കും മക്കളെയും......
ബിജിത്ത് ബാബു ☣
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo