Slider

സമാധാനം

0

സഹോദരന്റെ കൊച്ചിന്റെ ചോറൂണിന് എത്തിയതാണ് ചോറ്റാനിക്കരയിൽ ...ചോറൂണും ദർശനവും കഴിഞ്ഞ് മടുത്തപ്പോൾ മണ്ഡപത്തിൽ നിന്നു മാറി ഒരിടത്ത് ഞങ്ങൾ സ്ഥാനമുറപ്പിച്ചു ..അപ്പോഴാണ് കൈ നോക്കാൻ മൂന്ന് അമ്മമാർ വരുന്നത് .... പണ്ടേ മുതൽ ഇതിലൊന്നും വിശ്വാസമില്ലായിരുന്നു ...
"മോളേ കൈ കൊടുക്ക് എല്ലാം പറഞ്ഞു തരും എന്തേലും ദക്ഷിണ അമ്മയ്ക്ക് താ"
"എനിക്കിതൊന്നും വേണ്ട വിശ്വാസമില്ല"
" അങ്ങനെ പറയല്ലേ മോളേ ... മോൾക്ക് ഉയർച്ച ഉണ്ടാക്കുന്ന കാര്യങ്ങൾ അമ്മ പറഞ്ഞു തരും "
വിടാൻ ഭാവമില്ലെന്ന് കണ്ട ഞാൻ തീർത്തും പറഞ്ഞു വേണ്ടെന്ന് .ചേച്ചിയും കൈ മലർത്തി
അവസാന പ്രതീക്ഷ അമ്മയാണ് ... അവർ അമ്മയെ നോക്കി "മോളേ കാണാൻ ഐശ്വര്യമാണ് ... മോളു കുടുംബത്തിന്റെ വിളക്കാണ് .. ഭർത്താവിന് വേണ്ടി ജീവിച്ചവളാണ് .ഭർത്താവിന്റെ കാര്യങ്ങൾ പറഞ്ഞു തരും "ഇതെല്ലാം ഒറ്റ ശ്വാസത്തിൻ പറഞ്ഞു തീർത്തു.
അമ്മയ്ക്ക് അച്ഛൻ ജീവനാണ് ദക്ഷിണ കൊടുത്ത് അമ്മ തുടങ്ങി പുകഴ്ത്തലും കൂടി കേട്ടപ്പോൾ പിന്നെ പറയണ്ട ...
ഞാനും ചേച്ചിയും വാട്ട്സ്ആപ്പിൽ കുത്തിയിരുന്നപ്പോൾ അടുത്ത അമ്മ ഇ തേ വാക്കുകളുമായി മുന്നിൽ വന്നു .
"മോളു മിടുക്കിയാണ് ... ഒരു പാട് ഉയർച്ചയുണ്ടാകും അമ്മയ്ക്ക് എന്തേലും ഒരു ദക്ഷിണ തന്നാൽ അമ്മ പറയാം" അവസാനം സഹികെട്ട് ഞാൻ ഇരുപത് രൂപ വച്ചു.
ആദ്യ ചോദ്യം " മോളുടെ പ്രിയപ്പെട്ട ദേവൻ ശിവദേവനല്ലേ "
വലിയ അത്ഭുതത്തോടെയാണ് ചേച്ചി നോക്കിയത്
ഒരു തവണ ചക്കയിട്ടപ്പോൾ മുയല് ചത്തു ... അത് സ്വഭാവികം ഞാൻ മനസ്സിൽ പറഞ്ഞു.
"മോളുടെ പ്രിയപ്പെട്ട ഒരാളെ മോളിൽ നിന്ന് നഷ്ടമായില്ലേ " അടുത്ത ചോദ്യം
ചേച്ചി ചാടി പറഞ്ഞു എത്ര സത്യം
"അതെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ എനിക്ക് നഷ്ടമായി "
"എന്ത് പറ്റി ന്ന് ചേച്ചി പറയാം ഒരു അൻപത് രൂപ കൂടി താ ദക്ഷിണ ... മോളെ കണ്ടാൽ അറിയാം പാവാന്ന് ..." ഞാനും ഒന്ന് പൊങ്ങി
വേണ്ട ഇനി പറയണ്ട ... അവനെ പറ്റി പറയുന്നത് കള്ളമാണേൽ എനിക്ക് സഹിക്കില്ല
എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു കൈ കൂടി നീണ്ടു .ചേച്ചിടെ!
എന്തൊക്കെയോ മാറി നിന്ന് പിറുപിറുക്കുന്നത് കണ്ടു ... അവസാനം കൈകളുടെ എണ്ണം കൂടി .... ' ഞങ്ങളുടെ വീട്ടിൽ നിന്ന് ചാകര കിട്ടിയ സന്തോഷം ആഅമ്മയിൽ കാണായിരുന്നു ... അവസാനം വന്ന് വന്ന് ദക്ഷിണ എഴുപതിൽ എത്തി സെഞ്ചുറി ആക്കാനുള്ള ശ്രമം എനിക്ക് ആ നാവുകളിൽ കാണാമായിരുന്നു... ഇനി പൈസ ചിലവാക്കാൻ വയ്യ.. പിന്നെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ഇരുപതും കൊടുത്ത് ചേച്ചി സെഞ്ചുറി അടിച്ചു എന്റെയും ചേച്ചിയുടേയും അനിയന്റെയൊക്കെ ചേർത്ത് ത്രിബിൾ സെഞ്ച്വറി ആയി നിൽക്കുമ്പോഴാണ് എങ്ങനെ രക്ഷപെടും എന്ന് ചിന്തിക്കുന്നത് 'അമ്മയുടെ കൈ നോക്കിയ ചേച്ചി തിരിഞ്ഞ് നോക്കുമ്പോൾ
വേണ്ട എന്നു പറഞ്ഞവരൊക്കെ ചക്കരയിൽ പൊതിഞ്ഞ ഉറുമ്പിനെ പോലെ മറ്റേ ചേച്ചിയോട് ചേർന്ന്നിൽക്കുന്നു അതുവരെ പാവമായിരുന്ന ചേച്ചി ഓടി വന്ന് ഈ അമ്മയോട് പറഞ്ഞു "നീയെന്നെ ജീവിക്കാൻ സമ്മതിക്കില്ലാലേ ഞാൻ വിളിച്ചിട്ടാ ഇവർ വന്നേ അല്ലേലും നീ എനിക്ക് പണിയാൻ വന്നവളാ"
" ഇവര് വേണ്ടാന്ന് പറഞ്ഞതാ ഞാനാ നിർബന്ധിച്ചേ"
രണ്ടും ഒന്നും പറഞ്ഞ് ചോറ്റാനിക്കരയിൽ കൊടുങ്ങല്ലൂർ പൂരമായി
" ദൈവത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം വിശ്വാസത്തെ ഓർത്ത് എന്റെ കയ്യിലുള്ള ബാക്കി നോട്ടിനെ സുരക്ഷിതമായി വച്ച് ഞാൻ സമാധാനത്തോടെ നെടുവീർപ്പിട്ടു .... എന്റെ ഭാഗ്യം ഇപ്പോഴാണ് തെളിഞ്ഞത് .. "ഈ നോട്ട് വല്ല അനാഥാലയത്തിൽ കൊടുക്കാർന്നു ... നല്ല വാക്കിൽ വീണുപോയ അമ്മയാണ് അതു പറഞ്ഞത് .. " ശരിയാണ് എന്നു തോന്നിയപ്പോഴേക്കും വൈകി പോയിരുന്നു ...
" ഇത് ഒരു അനുഭവ കഥയാണ് ... നല്ല വാക്ക് പറഞ്ഞവരുടെ കയ്യിൽ നിന്ന് ഇത്തരം വാക്കുകൾ കേട്ടപ്പോൾ പുച്ഛം തോന്നി. അതും ദൈവ സന്നിധിയിൽ ... ദൈവത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കളളങ്ങൾക്ക് കൂടു നിൽക്കരുത് ( എല്ലാവരും ഉർപെടില്ല)
* * *സൂര്യ അമ്മു * * *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo