Slider

അവളാണോ അവനാണോ ???

0

അന്നാദ്യമായി ഞാനും ഫേസ് ബുക്ക് ഉപയോഗിക്കാൻ തുടങ്ങി. കൂടെ പഠിക്കുന്നവർക്ക് ,ബന്ധുക്കൾക്ക്,
,നാട്ടുകാർക്ക് ... വേണ്ട നാട്ടുകാരു വേണ്ടാ...
കല്യാണക്കുറി തയ്യാറാക്കുന്നത് പോലെ എല്ലാർക്കും റിക്വസ്റ്റ് അയച്ച് തുടങ്ങി.ദയ തോന്നിയിട്ടാവണം എല്ലാവരും എന്നെ അങ്ങ് സ്വീകരിച്ചു.പ്രശ്നം ഗുരുതരം. കൂട്ടുകാരായിട്ട് ഒരൊറ്റ പെൺകുട്ടി പോലുമില്ല എന്റെ ഫേസ്ബുക്കിൽ .ദാ ഒരുത്തി പച്ച ലൈറ്റും കത്തിച്ച് ഇരിക്കുന്നു. കൊടുത്തു ഞാൻ കൂട്ടുകാരനാവാനുള്ള അപേക്ഷ .. ഉടനെ അവളുടെ മറുപടിയും വന്നു -
"ഡു യു നോ മീ"? ......
ഇല്ല .ഞാൻ മറുപടി പറഞ്ഞു .
" എന്നാ പോ"
അവൾ അവളുടെ പാട്ടിന് പോയി .മനസ്സു മരവിച്ചു പോയ നിമിഷം ... ദേ കിടക്കുക്കുന്നു വേറൊരു പച്ച ലൈറ്റ്.
ഞാൻ അവളുടെ പ്രൊഫൈലിലൂടെ കണ്ണോടിച്ചു.
പേര് " ഷിപ്ര". ഊരും പേരും നാടും എന്തിന് മൊബൈൽ നമ്പർ വരെ സത്യസന്ധമായി പ്രൊഫൈലിൽ ഇട്ടിരിക്കുന്നു .ചുമ്മാ ഒരു റിക്വസ്റ്റ് കൊടുത്തു നോക്കി .. അടിച്ചു മോനേ ......
"ഷിപ്ര ആക്സപ്റ്റഡ് യോർ റിക്വസ്റ്റ് "
സ്വഭാവം വച്ച് അന്നു തന്നെ വിവാഹ അഭ്യർത്ഥന കൊടുക്കേണ്ട ഞാൻ പക്ഷെ അന്നവളോട് സംസ്കാരത്തോടെ, സൗമ്യതയോടെ ചാറ്റാൻ തുടങ്ങി.
ഞാൻ: അലോ...
ഷിപ്ര : Hlo
ഞാൻ: പഠിക്കുവാണോ?
ഷിപ്ര : അതെ
ഞാൻ: എന്തിന് പഠിക്കുന്നു .?
ഷിപ്ര : എം.ടെക്
ഞാൻ: എം.......?
ഷിപ്ര : ടെക്
മനസ്സ് വീണ്ടും മരവിച്ചു പോയ അവസ്ഥ
പ്ലസ് ടൂ ന് പഠിക്കുന്ന ഞാനാണോ എം ടെക് കാരിയെ പ്രണയിക്കാൻ നോക്കിയത് .രാവിലെ വായിച്ച ഒരു പത്ര വാർത്ത മനസ്സിലൂടെ ഓടിപ്പോയി
" അധ്യാപിക പ്ലസ് ടു വിദ്യാർത്ഥിയോടൊപ്പം ഒളിച്ചോടി "
പ്രചോദനം, പ്രചോദനം ... പൂർവ്വാധികം ശക്തിയോടെ ചാറ്റിങ്ങിലേക്ക് തിരിച്ച് വന്നു.
ഞാൻ.: ഞാൻ എൻജിനിയറാണ് -
ഷിപ്ര : ആണോ എവിടെ?
കുടുങ്ങിയല്ലോ കൊടുങ്ങല്ലൂരപ്പാ അല്ല .... ഗുരുവായൂരപ്പാ .....
പെട്ടെന്ന്‌ കമ്പ്യൂട്ടറിൽ കണ്ട ആന്റി വയിറസ് സോഫ്റ്റ് വെയറിന്റെ മുകളിൽ കണ്ണുടക്കി.ഞാൻ പറഞ്ഞു
; നോർട്ടൺ ... നോർട്ടണിലാ ഞാൻ വർക്ക് ചെയ്യുന്നേ
ഷിപ്ര: നോർട്ടണിലോ ? എവിടെ ചെന്നൈയിലോ ?
ഞാൻ: ങേ....??? ആ അതെ ചെന്നൈ
പിന്നീട് കള്ള ചാറ്റിങ്ങിന്റെ പൊടിപൂരം തന്നെ നടന്നു. കുറച്ചു കൂടി സുന്ദരമായി പറഞ്ഞാൽ അവളുടെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങളായി. അവളുടെ വേദനകൾ എന്റെയും വേദനകളായി.
പതിയെ പതിയെ ഞങ്ങൾ വിട്ടുപിരിയാൻ പറ്റാത്ത അത്ര അടുപ്പത്തിലായി. പ്ലസ് ടുകാരനും എംടെക് കാരിയും ഫേസ് ബുക്കിൽ പ്രണയിച്ച് തകർത്തു ...
ഇടിവെട്ടിയവനെ പാമ്പു കടിച്ചൂന്ന് പറഞ്ഞ പോലെ ഒരു ദിവസം അവൾ പറഞ്ഞു.
"എനിക്ക് നേരിട്ട് കാണണം."
എന്തിനാ ഇപ്പം നേരിട്ട് കാണണേ ? '......
ഞാൻ ചോദിച്ചു.
അവൾ: കണ്ടേ പറ്റുള്ളൂ
ഞാൻ..: ദയവു ചെയ്ത് എന്നെ വെറുതെ വിടണം നാളെ എനിക്ക് പരീക്ഷയാണ് -
അവൾ: എന്ത് പരീക്ഷ ?
ഞാൻ: ഹിന്ദി ..... സെക്കന്റ് ലാംഗ്വേ ജാണ്. സത്യം പറഞ്ഞാൽ ഞാൻ പ്ലസ് ടൂ ന് പഠിക്കുവാ .... ഞാൻ പേടിയോടെ അവളോട് എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു.......
അവൾ: അപ്പോ ഇത്രയും കാലം നീ ആ പച്ചട്ടിയിൽ അരി വറുക്കുകയായിരുന്നല്ലേ ടാ??????
ഞാൻ: ആപ്പച്ചടി, അരി മനസ്സിലായില്ല
അവൾ :മനസ്സിലാക്കിത്തരാം
അവർ അവളുടെ മീശയും പിരിച്ചു നിൽക്കുന്ന അഞ്ചാറ് ഫോട്ടോ അയച്ചു തന്നു. അത് ഷിപ്രയല്ലാ ഷിപ്രനായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം ....
ഞാൻ: ആ ..... നീ അവനാണോ അല്ലേൽ അവളാണോ എന്ന് തുടക്കത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു ......
ഷിപ്രൻ: പിന്നെന്തിനാ ചാറ്റിയേ .....???
ഞാൻ: ഒരു സുഗല്ലേ...........
[റിക്വസ്റ്റ് കൊടുത്താലും ശരി കിട്ടിയാലും ശരി സൂക്ഷിച്ചാ നിരാശപ്പെടേണ്ട ]
…' : : മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo