Slider

ഓർമ്മക്കാട്‌..

0

ഹൃദയങ്ങളിലെ നിധിതേടി...
യാത്ര....
ആഴങ്ങളും,ചുഴികളും,കൊടുങ്കാറ്റുകളും താണ്ടി.....
കലിപ്സിയൻ സഞ്ചാരിയായി......
ഒടുവിൽ.......
കോമ്പസ്‌ ദിശയിൽ ,പാതയിൽ...
അവളുടെ ഹൃദയത്തിലേയ്ക്ക്‌.... ഒഴുകിത്തുടങ്ങി....
..................................................
അവളുടെ
മിഴികൾക്കുള്ളിലെ..
കാന്തസൂചികൾ.....
യാത്രയുടെ ദിശതെറ്റിച്ചു...
എന്നിലെ അവളുടെ ഓർമ്മക്കാടുകളിലൂടെ...
നിശ്വാസമുരുകുന്ന...
തണുപ്പിലും ,...
വിഷാദമുരുകിയളിഞ്ഞ
ചതുപ്പുകളിലും .....
ചീവിടുകൾ ഇണചേരുന്ന
സീൽക്കാരത്തിലും ...
ഇരുട്ടിനെ സദാപുൽകി പ്രണയിക്കുന്ന പച്ചപ്പിലും
കണ്ണിനെ പുതപ്പിച്ചുറക്കുന്ന കരിമ്പടം വീശുന്നക്കാറ്റിലും ...
മൂക്കിനെ കാമത്തോടെ പുൽകുന്ന ശവംനാറിപ്പൂഗന്ധ ത്തിലും ...
തലച്ചോറിൽ ഭ്രാന്തിൻ വെളിച്ചപ്പാടാടിയിരുന്നു...
എപ്പളോ,
അപാരങ്ങളിൽ..
ഞാൻ,
കൊടുംവിഷാദത്തിൻ ...
ഏകാന്തതയുടെ ദംശനമേറ്റ്‌ ....
നീലിച്ചുപോയിരുന്നു.....
ഒടുവിൽ...
എന്നോർമ്മകൾ,
അക്കാട്ടിലെവിടെയോ...
വിഷമേറ്റ്‌.....
ഉണങ്ങിമരിച്ച്‌ ,കരിഞൊരു... ദാരുവായി ....
കറുത്തു പോയിരുന്നു....
അപ്പോഴേയ്ക്കും,
പ്രതികാരത്തിൻ തീ പ്പൊട്ടുകളാൽ...
അക്കാടിനെ .......
ചുട്ടുക്കൊന്നിരുന്നാക്കണ്ണകി.....
അവളുടെ ഓർമ്മാക്കാട്ടിൽ...
കാലങ്ങളെക്കൊണ്ട്‌,
പച്ചപ്പിൻ മുളപ്പുകൾ പാകിത്തുടങ്ങിരുന്നു...
അന്നും, ഞാൻ...
കരിഞ്ഞുണങ്ങിയ ...
മൺപ്പുറ്റുകൾക്കുള്ളിൽ...
നീലിച്ചു കിടന്നിരുന്നു....
...***രാജേഷ്‌ രാജൻ***....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo